ഗീതാ പഠനം --അന്‍പത്തി ഒന്‍പതാം ദിവസം --
*********************************************************************************
രണ്ടാം അധ്യായം --ശ്ലോകം 14
*******************************************
മാത്രാസ്പര്‍ശാസ്തുകൌന്തേയ
ശീതോഷ്ണ സുഖദു:ഖ ദാ:
ആഗമാപായിനോ/നിത്യാസതാം -
സ്തിതിക്ഷസ്വ ഭാരത
അര്‍ഥം ---അല്ലയോ കുന്തീ പുത്രാ (അര്‍ജുന)ഓരോ മാത്രയിലും ഉള്ള വിഷയങ്ങള്‍ ആകട്ടെ ശീതോഷ്ണ സുഖ ദുഖങ്ങളെ നല്‍കുന്നവയാണ് .അവയാകട്ടെ വന്നു പോവുന്നവയാണ് .അനിത്യങ്ങള്‍ആണ് .സ്ഥിരമല്ല .അല്ലയോ ഭാരത ,അവയെ നീ സഹിച്ചാലും
വിശദീകരണം
*******************
ഓരോ നിമിഷവും നമ്മള്‍ അനുഭവിക്കുന്ന ശബ്ദാ ദി വിഷയങ്ങള്‍ ശീതോഷ്ണ സുഖ ദുഃഖ പ്രദങ്ങള്‍ ആണ് . അവ ക്ഷിപ്രങ്ങളും ആണ്. അതായത് പെട്ടെന്ന് തന്നെ ഒഴിഞ്ഞു പോകുന്നതും ആണ് കുറച്ചു നേരത്തേക്ക് ഉള്ള അവ അര്‍ജുനാ നീ സഹിക്കുക തന്നെ വേണം എന്നാണു ഭഗവാന്‍ പറയുന്നത് .ശീതം ഉഷ്ണം എന്നിവ ത്വക് ഇന്ദ്രിയവും വിഷയവും തമ്മിലുള്ള ചെര്ച്ചയില്‍ നിന്ന് ഉണ്ടാകുന്നതാണ് .മറ്റു ഇന്ദ്രിയങ്ങളുമായി വിഷയം ബന്ധപ്പെടുംബോളും ഇതേ അനുഭവം ഉണ്ടാകും എന്ന് കരുതണം എന്ന് ഭഗവാന്‍ പറയുന്നു--ഉദാഹരണം ചൂടുള്ള അന്തരീക്ഷത്തില്‍ വെ ള്ളം നമുക്ക് തണുപ്പായി തോന്നും അതെ വെള്ളം തണുപ്പും ചൂടും ഏല്‍ക്കാത്ത വിധം ശേഖരിച്ചു തണുപ്പുള്ള അന്തരീക്ഷത്തില്‍ സ്പര്‍ശിച്ചാല്‍ ചെറിയ ചൂട് നമുക്ക് അനുഭവപ്പെടും --ഇത്തരത്തിലുള്ള ആപേക്ഷികമായ അനുഭവങ്ങള്‍ ആണ് ഇവിടെ ശീതോഷ്ണം എന്നാ വാക്കിനാല്‍ അര്‍ഥം ആക്കുന്നത്.അതായത് ഓരോ നിമിഷങ്ങളിലും നമ്മുടെ അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും.നമുക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും ഉണ്ടായിരിക്കും എന്നാല്‍ ഇവയൊക്കെ ക്ഷണികങ്ങള്‍ ആണ് അതൊക്കെ സഹിച്ചേ പറ്റൂ.ചുരുക്കി പറഞ്ഞാല്‍ ഒരു ജീവാത്മാവിന് ഒഴിച്ചു കൂടാന്‍ വയ്യാത്തതാണ് ഇത്തരം അനുഭവങ്ങള്‍ എന്ന് സാരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ