മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --1 ഭീഷ്മര്‍ --ഭാഗം --8
***********************************************************
കാശി രാജ്യത്ത് എത്തിയ ഭീഷ്മരെ കണ്ടു കുമാരിമാര്‍ ഭയന്നു--തങ്ങള്‍ വിവാഹം കഴിക്കാതെ ഇരുന്നു കൊള്ളാം എന്നും പറഞ്ഞു അപ്പോള്‍ ഭീഷ്മര്‍ ഒരു നീണ്ട പ്രഭാഷണം തന്നെ നടത്തി അഷ്ട വിധത്തിലുള്ള വിവാഹത്തെ പറ്റി അദ്ദേഹം പറഞ്ഞു അപ്പോളാണ് വിചിത്രവീര്യന് വേണ്ടിയാണ് ഭീഷ്മര്‍ വന്നതെന്ന് അവര്‍ക്ക് മനസ്സിലായത് അപ്പോള്‍ തന്നെ ഭീഷ്മരെ പറ്റി അറിയാവുന്ന കന്യകമാര്‍ ഹസ്തിന പുരിയിലേക്ക് പോകാന്‍ മാനസികമായി തെയ്യാറായി--ഭീഷ്മര്‍ക്ക് വേണ്ടിയാണ് എന്ന് കരുതിയാണ് മറ്റു രാജാക്കന്മാരും എതിര്‍ത്തത് തന്റെ നിലപാട് വ്യക്തമാക്കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് കന്യകമാരെ കിട്ടില്ല എന്നാ ഉറപ്പു മൂലമാണ് അസൂയ മൂത്ത് അവര്‍ യുദ്ധത്തിനു തെയ്യാ റായത് --ഭീഷ്മര്‍ അവരെ നിഷ്പ്രയാസം തോല്‍പ്പിച്ചു --കന്യകമാരെ ബലമായി പിടിച്ചു കയറ്റി ക്കൊണ്ട് പോന്നു എന്നാണു കഥ പക്ഷെ ശാരീരികമായി ഒരു ബലം ഭീഷ്മര്‍ പ്രയോഗിച്ചിട്ടില്ല അതിന്‍റെ ആവശ്യവും ഇല്ല കാരണം കുമാരിമാര്‍ വിചിത്ര വീര്യനെ സ്വീകരിക്കാന്‍ മാനസികമായി തെയ്യാ റായിട്ടുണ്ട് --ഇവിടെ തേരില്‍ കയറുക എന്ന് അധികാര സ്വരത്തില്‍ ഭീഷ്മര്‍ പറഞ്ഞു എന്നെ ഉള്ളൂ അല്ലാതെ ബലമായി കയ്യില്‍ പിടിച്ചു കയറ്റി എന്ന് കരുതരുത്
വഴിക്ക് വെച്ചാണ് അംബ താന്‍ സാല്വനെ സ്നേഹിക്കുന്നു എന്ന വിവരം പറഞ്ഞത് --തേരില്‍ കയറാന്‍ പറയുന്ന സമയത്ത് തന്നെ അംബ ഇത് പറഞ്ഞിരുന്നെങ്കില്‍ അവളെ കൊണ്ട് പോരുമായിരുന്നില്ല അവിടെ അംബ ക്ക് ആണ് പിഴവ് പറ്റിയത് --അറിഞ്ഞ ഉടനെ ഒരു സഹോദരന്‍ സഹോദരിയെ എപ്രകാരമാണോ ഭര്‍തൃ ഗൃഹത്തിലേക്ക് അയക്കുന്നത്? അപ്രകാരം ബഹുമാന പൂര്‍വം ആണ് ഭീഷ്മര്‍ അമ്ബയെ യാത്രയാക്കിയത് --അംബികയെയും അംബാലികയെയും വിചിത്രവീര്യന് വിവാഹം കഴിച്ചു കൊടുത്തു --അന്നത്തെ കാലത്ത് രാജാക്കന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാര്‍ അനുവദനീയമായിരുന്നു -കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം രാജെഷ്മാവ് എന്നാ രോഗം പിടി പെട്ട് വിചിത്രവീര്യന്‍ മരണമടഞ്ഞു അമ്ബികക്കും അംബാലികക്കും മക്കള്‍ ഉണ്ടായിരുന്നില്ല --രാജെഷ്മാവ് എന്നാല്‍ ക്ഷയം എന്ന് നിഘണ്ടുവില്‍ കാണാം പക്ഷെ T B എന്ന് പറയുന്ന ക്ഷയം അല്ല --ശരീരം ക്ഷയിക്കുക അതിനു കാരണം പ്രതിരോധ ശക്തി ഇല്ലാതാകുക ആ രോഗത്തിനു പുതിയൊരു പേര് ഇപ്പോള്‍ ഉണ്ട് എയിഡ്സ്--നിയന്ത്രണം വിട്ട ലൈങ്ങികത മൂലം മാത്രമല്ല ഈ രോഗം വരുന്നത് എന്നൊരു സൂചന കൂടി ഇതിലുണ്ട് സാധാരണ ക്ഷയം അല്ല കാരണം അതിനു ആയു ര്‍വേദ ത്തില്‍ മികച്ച ചികിത്സ ഉണ്ട് അപ്പോള്‍ അത് പിടിച്ചു ഒരു രാജാവ് മരിക്കില്ല ----മേല്‍ പറഞ്ഞ സംഭവങ്ങളില്‍ ഒന്നും ഭീഷ്മരുടെ പേരില്‍ അധര്‍മ്മം കാണാന്‍ ഇല്ല --ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ഒരാള്‍ പ്രവര്‍ത്തി ക്കേണ്ടതേ ഭീഷ്മരും ചെയ്തിട്ടുള്ളൂ --അധര്‍മ്മമാണ് ചെയ്യാന്‍ പോകുന്നതെങ്കില്‍ കാശി രാജ്യത്ത് ചെന്ന് ഒരു നീണ്ട പ്രസംഗം നടത്തേണ്ട ആവശ്യമില്ലല്ലോ --ചിന്തിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ