ഈശാവാസ്യോപനിഷത്-പതിനഞ്ചാം ദിവസം --മന്ത്രം --15
********************************************************
ഹിര ണ്‍മയേന പാത്രേണ സത്യസ്യാപിഹിതം മുഖം
തത് ത്വം പൂഷന്നപാവൃണു സത്യധര്‍മ്മായ ദൃഷ്ടയേ
*******************************************************************************
അര്‍ഥം --സ്വര്‍ണ മയ മായ പാത്ര ത്താല്‍ സത്യത്തിന്റെ മുഖം മൂടപ്പെട്ടിരിക്കുന്നു. അല്ലയോ സൂര്യദേവാ അതിനെ സത്യാ ധര്മ്മത്തോട് കൂടിയ എനിക്ക് കാണാന്‍ ആയി അങ്ങ് മാറ്റിയാലും
*************************************************************************************
വ്യാഖ്യാനം
****************
ഇവിടെ ആദിത്യനെ പരമാത്മാവായിട്ടാണ് കാണുന്നത്.അല്ലാതെ സൂര്യനെ വേറെ ഒരു ദേവന്‍ ആയിട്ടല്ല.വേദങ്ങളിലും ഇതേ അര്‍ഥം തന്നെ ആണ്.അപ്പോള്‍ പരമാത്മാവിനോടാണ് ജീവാത്മാവിന്റെ പ്രാര്‍ത്ഥന.പ്രാപഞ്ചിക വ്യാമോഹങ്ങള്‍ നിമിത്തം മിഥ്യാ ധാരണ മൂലം സത്യം എപ്പോളും മറഞ്ഞിരിക്കും.അപ്പോള്‍ സത്യാ ധര്‍മ്മാദികളോട് കൂടി കഴിയുന്ന ഞാന്‍ ആയ ജീവാത്മാവിന് സത്യത്തിന്റെ മുഖം വ്യക്തമായി കാണിച്ചു തരേണമേ എന്ന് ഞാന്‍ ആയ പരമാത്മാവിനോട് പ്രാര്‍ഥിക്കുന്നു. പ്രാപഞ്ചിക വ്യാമോഹം അജ്ഞാനം നിമിത്തം ഉണ്ടാകുന്നതാണ്.അപ്പോള്‍ എന്നില്‍ ഇനിയും വല്ല അന്ധകാരവും ഉണ്ടെങ്കില്‍ അല്ലയോ സൂര്യ ദേവ അത് നീക്കിത്തന്നാലും എന്ന് സാരം --അജ്ഞാനം അന്ധകാരം ആണ് അത് നീക്കുവാന്‍ സൂര്യദേവനെ കഴിയൂ അതിനാല്‍ അജ്ഞാന അന്ധകാരം നീക്കുന്ന പരമാത്മാവിനെ സൂര്യന്‍ ആയി ഇവിടെ ജീവാത്മാവ് കല്‍പ്പിച്ചിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ