ഗീതാ പഠനം --അന്‍പത്തി അഞ്ചാം ദിവസം -
******************************************************************************
രണ്ടാം അധ്യായം--ശ്ലോകം--10
*******************************************
തമുവാച ഹൃഷി കേശ:പ്രഹ സന്നിവ ഭാരത
സേനയോരു ഭയോര്‍ മദ്ധ്യേ വിഷീദന്ത മിടം വച:
അര്‍ഥം --അല്ലയോ ധൃത രാഷ്ട്ര മഹാ രാജാവേ,ഇരു സൈന്യങ്ങളുടെയും നടുക്ക് വിഷാ ദിചിരിക്കുന്ന അവനോടു ശ്രികൃഷ്ണ ഭഗവാന്‍ ചിരിച്ചു കൊണ്ട് എന്നാ പോലെ ഇപ്രകാരമുള്ള വചനങ്ങളെ പറഞ്ഞു.
വിശദീകരണം
**********************ഗീതോപ ദേശത്തിന്‍റെ സാഹചര്യം വ്യക്തമാക്കി തന്നതിന് ശേഷം ഭഗവദ് ഉപ ദേശ ത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുവാനായിഭഗവാന്‍ ഇപ്രകാരമുള്ള വചനങ്ങളെ പറഞ്ഞു എന്ന് പറഞ്ഞിരിക്കുന്നു. പാണ്ഡവന്‍ മാരുടെയും,കൌരവന്‍ മാരുടെയും സൈന്യങ്ങള്‍ക്ക് നടുവിലാണ് അര്‍ജ്ജുനന്‍ നില്‍ക്കുന്നത് അതെ പോലെ രണ്ടു വ്യത്യസ്തമായ ചിത്ത വൃത്തിക്കും നടുവില്‍ ആണ് അര്‍ജ്ജുനന്‍ നില്ക്കുന്നത് എന്ന്--ഉഭയോ:സേനയോ: മദ്ധ്യേ --എന്നാ പ്രയോഗം കൊണ്ട് നമ്മെ ബോധ്യപ്പെടുത്തുന്നു/--താന്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ആണ് ഏറ്റവും വലുത് എന്നാണു ഓരോരുത്തരും വിചാരിക്കുന്നത്.പക്ഷെ പ്രശ്നങ്ങളെ അഭിമുഖീ കരിച്ചു വിജയിക്കുന്നത് വരെ മാത്രമേ ഉള്ളു ഈ ഒരവസ്ഥ. പിന്നീട് നമുക്ക് ബോധ്യമാകും അതൊക്കെ വളരെ നിസ്സാരമായിരുന്നു എന്നും ഇത് തരണം ചെയ്യാനുള്ള ഒരുകരുത്ത് തരുവാനും ഉള്ള ഊര്‍ജ്ജം ആയിരുന്നെന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ