2016, ജനുവരി 1, വെള്ളിയാഴ്‌ച

ശ്രീമദ്‌ ഭാഗവതം --ഇരുപത്തി അഞ്ചാം ദിവസം







ശ്രീമദ്‌ ഭാഗവതം --ഇരുപത്തി അഞ്ചാം ദിവസം --മാഹാത്മ്യം --ശ്ലോകം --63
*****************************************************************************
കഥം പരീക്ഷിതാ രാജ്ഞാ സ്ഥാപിതോഹ്യ ശുചിഃകലിഃ
പ്രവൃത്തേ തു കുലൌ സര്‍വ്വസാരഃ കുത്ര ഗതോ മഹാന്‍ 
*************************************************************************
ശ്ലോകം --64
***************
കരുണാപരേണ ഹരിണാപ്യധര്‍മ്മഃകഥമീക്ഷ്യതേ
ഇമം മേസംശയം ച്ഛിന്ധിത്വദ്വാ ചാ സുഖിതാ സ്മ്യഹം
**********************************************************************
അര്‍ത്ഥം---ഭക്തി നാരദരോട് ചോദിച്ചു -ശുധിയില്ലാത്ത്ത കലിയെ പരീക്ഷിത്ത്‌ ചക്രവര്‍ത്തി എങ്ങിനെ നില നിര്‍ത്തി? കലി തന്‍റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മഹത്തായ സദാചാരാദികള്‍ എവിടെ പോയി?കരുണാ നിധിയായ ഹരി അധര്‍മ്മിഷ്ടനായ കലിയെ എങ്ങിനെ ആണ് കാണുന്നത്? എന്റെ ഈ സംശയം തീരത്ത്
തരിക അങ്ങയുടെ വാക്കുകള്‍ എനിക്ക് ആശ്വാസം തരും
********************************************************************************
വ്യാഖ്യാനം 
***************
നാം പലപ്പോളും പല സന്ദര്‍ഭങ്ങളിലും ചോദിക്കാറുള്ള ചോദ്യങ്ങള്‍ ആണ് വേറൊരു രൂപത്തില്‍ ഭക്തി നാരദരോട് ചോദിക്കുന്നത്- ഓരോ അധര്‍മ്മവും അക്രമവും ഉണ്ടാകുംബോളും പലരും ചോദിക്കാ റുണ്ട് --ഈശ്വരന്‍ ഉണ്ടെങ്കില്‍ ഈ അക്രമം എന്ത് കൊണ്ട് തടയുന്നില്ല? ഈശ്വരന്‍ ഉണ്ട് എന്നുള്ളത് ചിലരുടെ അന്ധമായ വിശേവാസം മാത്രമാണ് ക്ഷേത്രത്തില്‍ മോഷണം നടന്നുവെങ്കില്‍--അപ്പോളും പറയും ഈശ്വരന്‍ എന്ത് കൊണ്ട് കള്ളനെ പിടിക്കുന്നില്ല? ത്രി മൂര്‍ത്തി സങ്കല്‍പ്പം ചിലരുടെ കേട്ട് കഥ മാത്രമാണ് --എന്നിങ്ങനെയുള്ള വാക്കുകള്‍ നാം കേള്‍ക്കാ റുണ്ടല്ലോ പലപ്പോളും?---നിരീശ്വര വാദം ഉടലെടുക്കാന്‍ തന്നെ ഇത്തരത്തിലുള്ള ചിന്താ ഗതികള്‍ തന്നെ കാരണം-- അപ്പോള്‍ ഒരു കാര്യം വ്യക്തമായി --നിരീശ്വര വാദം കലിയുഗത്തിന്റെ മാത്രം സംഭാവനയാണ് --മറ്റു മൂന്നു യുഗങ്ങളില്‍ ഇത്തരം ചിന്താഗതികള്‍ ഉണ്ടായിരുന്നില്ല --നമ്മുടെ ഉള്ളില്‍ പലപ്പോളായി ഉരുത്തിരിയുംന്ന സംശയത്തിന്റെ ബഹുമാന പൂര്‍വ്വമായ വേറൊരു ഭാവം ആണ് ഭക്തിയുടെ വാക്കുകളില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയു ന്നത്
Like Comment

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ