മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം --3
*********************************************************
നിര്‍മ്മല --സര്‍ ഭീഷ്മരെ പറ്റിയുള്ള അങ്ങയുടെ പോസ്റ്റിനു ശ്രീ j p മൂലയില്‍ സര്‍ എഴുതിയ കമണ്ട് കണ്ടു -അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും അതില്‍ വല്ല വാസ്തവവും സാറ് കാണുന്നുണ്ടോ?
മറുപടി
********
ശ്രിjp സാറിന്‍റെ കമണ്ട് ഞാനും വായിച്ചു-ഇപ്പോള്‍ മാത്രമല്ല എപ്പോ ഭീഷ്മരെ കുറിച്ച് പോസ്റ്റ് ഇട്ടോ അപ്പോളൊക്കെ ശക്തമായ രീതിയില്‍ അദ്ദേഹം പ്രതികരിക്കാറുണ്ട് --ഭീഷ്മരോട് ഒരു വൈരാഗ്യം ഉള്ളത് പോലെ തോന്നും -അതി ഗഹനമായ ഒരു മനനം അദ്ദേഹം ഇതേക്കുറിച്ച് നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നില്ല --ഈ ലോകത്തില്‍ സകലതും അസംസ്കൃത രൂപത്തിലാണ് നമുക്ക് ലഭിക്കുന്നത് --ഇതിഹാസ പുരാണങ്ങളും വളരെ മനനം ചെയ്തു എല്ലാ വശവും ചിന്തിച്ച് സംസ്കരിക്കണം-- ദേവാവസ്ഥയില്‍ ദ്യോവ് ചെയ്ത മോഷണം എന്നാ അധര്‍മം മൂലം --ഡിമോഷന്‍ സംഭവിച്ചു-മനുഷ്യാവസ്തയിലേക്ക്-ആ മനുഷ്യഭാവത്തില്‍ ധര്‍മ്മം അനുഷ്ടിച്ചത് കൊണ്ടാണ് പ്രമോഷന്‍ ലഭിച്ചു വീണ്ടും അഷ്ടവസുക്കളില്‍ ചേര്‍ന്നത് --j p സാര്‍ പറഞ്ഞ പോലെ ആയിരുന്നെങ്കില്‍ വീണ്ടും മനുഷ്യാവസ്ഥയിലെ താണ അവസ്ഥയോ മൃഗാവസ്തയോ അസുരാവസ്തയോ ഒക്കെ ലഭിക്കുമായിരുന്നു
ശാന്തനു മുക്കുവന്റെ വാക്ക് കേട്ടപ്പോള്‍ എല്ലാം ഒഴിവാക്കിയതായിരുന്നു ദേവവ്രതന്‍ ആണ് വീണ്ടും അത് എടുത്തു തോളില്‍ ഏറ്റിയ ത് എന്ന് അദ്ദേഹം പറയുന്നു --അത് ശരിയല്ല --കാരണം ഈ സംഭവം ഒന്നും ദേവവ്രതന്‍ അറിഞ്ഞിട്ടില്ല -- പിതാവിന്‍റെ മുഖത്തെ ദുഃഖ ഭാവം കണ്ടപ്പോള്‍ ആണ് ദേവവ്രതന്‍ കാരണം അന്വേഷിച്ചത്-വേറെ നായാട്ടിനു കൂടെ പോയവര്‍ എല്ലാം ഒഴിഞ്ഞു മാറിയപ്പോള്‍ ദേവവ്രതന്‍ നേരിട്ട് പിതാവിന്‍റെ ദുഃഖ കാരണം അന്വേഷിക്കയാണ് ചെയ്തത് --അപ്പോള്‍ ശാന്തനുവിന്റെ മറുപടി ഇപ്രകാരം ആയിരുന്നു --ഒരു പുത്രന്‍ മാത്രം ഉള്ളതും പുത്രന്‍ ഇല്ലാത്തതിന് തു ല്യമാണ് അതാണ് ദുഖം എന്നായിരുന്നു --അപ്പോള്‍ തന്നെ ദേവവ്രതന് മനസ്സിലായി അച്ഛന് ഇനിയും മക്കള്‍ വേണം എന്ന് പിന്നെ വിശദമായി ഒരു രാജകുമാരന്‍റെ ഭാവത്തില്‍ ഗൌരവത്തോടെ അന്വേഷിച്ചപ്പോള്‍ ആണ് കൂടെ പോയവര്‍ വിവരം വിശദമായി പറഞ്ഞത് --അപ്പോള്‍ അച്ഛന്റെ ആഗ്രഹം സത്യവതിയെ വിവാഹം കഴിക്കുക എന്നുള്ളതാണ് എന്ന് മനസ്സിലാക്കി --അപ്പോള്‍ പിതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ ദേവവ്രതന്‍ ചെയ്ത ത്യാഗം ന്യായം തന്നെ --j p സര്‍ ഇതിനെ പ്രമേഹ രോഗിയോട് ഉപമിക്കുന്നുണ്ട് --ആ ഉപമ ശരിയല്ല കാരണം പ്രമേഹ രോഗിക്ക് മധുരം കൊടുത്താല്‍ അത് രോഗിയുടെ രോഗം വര്‍ധിച്ചു അപകടം സംഭവിക്കാം ഇത് അത് പോലെ ആണോ? മാത്രമല്ല പട്ട മഹിഷിയുടെ സാന്നിധ്യം രാജഭരണത്തില്‍ അത്യാവശ്യമാണ്--ഭീഷ്മര്‍ അമ്മയെ ആണ് സത്യവതിയില്‍ കണ്ടത് അല്ലാതെ വെറും പിതാവിന്റെ ഭാര്യ എന്നാ നിലയില്‍ അല്ല --പിന്നെ കൃഷ്ണന്‍ സാക്ഷിയാണ് എന്ന് അദ്ദേഹം പറയുന്നു --അത് ആ സന്ദര്‍ഭം വരുമ്പോള്‍ വ്യക്തമാക്കാം --കാരണം ഭീഷ്മരുടെ കഥ കുറച്ചു പോസ്റ്റ് കള്‍ കൊണ്ട് തീരുന്നതല്ല --പ്രത്യേകിച്ച് ഇത്തരത്തില്‍ ഉള്ള ആരോപണം വരുമ്പോള്‍ അതിനു വ്യക്തമായ മറുപടി കൊടുത്തു മുന്നോട്ടു പോകണം എന്നാലെ ജനങ്ങള്‍ക്ക് അത് കൊണ്ട് കാര്യമുള്ളൂ --ചിന്തിക്കുക തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ