2016, ജനുവരി 27, ബുധനാഴ്‌ച

മഹാഭാരതത്തിലെ കഥാ പാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം -12--സത്യവതിയുടെ അക്ഷമ







മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --ഭീഷ്മര്‍ --ഭാഗം -12(സത്യവതിയുടെ അക്ഷമ )
********************************************************************
***സത്യവതി  വ്യാസനെ  വിളിച്ചു വരുത്തിയപ്പോള്‍ ഇപ്പോള്‍ സമയം മോശമാണെന്നും ഒരു വര്‍ഷം കഴിയട്ടെ എന്നും അതുവരെ അംബികയും അംബാലികയും വ്രതം അനുഷ്ടിക്കട്ടെ എന്നും വ്യാസന്‍ പറഞ്ഞു പക്ഷെ ഇനിയും വൈകാന്‍ പറ്റില്ലെന്നും രാജ്യത്തിനു അവകാശികള്‍ ഇല്ലെന്നും അതിനാല്‍ എത്രയും നേരത്തെ തന്നെ വേണം എന്നും സത്യവതി പറഞ്ഞപ്പോള്‍ എല്ലാം വിധിക്ക് വിട്ടുകൊടുക്കുകയാണ് വ്യാസന്‍ ചെയ്തത് -അംബികയില്‍ അന്ധനായ ധൃത രാഷ്ട്രര്‍ ജനിക്കുകയും  അടുത്ത വര്‍ഷം വന്നപ്പോള്‍ ദാസിയില്‍ ആണെങ്കിലും ശ്രേഷ്ടനായ പുത്രന്‍ വിദുരര്‍ ജനിക്കുകയും ചെയ്തപ്പോളാണ് സത്യവതിക്ക് തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് മനസ്സിലായത്‌ --ഇത് അധര്‍മ്മം ഒന്നും അല്ല പക്ഷെ തെറ്റ് തന്നെയായിരുന്നു അതിന്‍റെ ഫലം വളരെ ഭീകരവും ആയിരുന്നു  കുരുക്ഷേത്ര യുദ്ധത്തിന്‍റെ  കാരണങ്ങളില്‍ ഒന്ന് ഈ തെറ്റായ തീരുമാനം ആയിരുന്നു --സ്വാഭാവികമായും അമ്ബികക്ക് ലഭിക്കേണ്ടതായ രാജമാതാ വിന്‍റെ  പദവി അമ്ബാലികക്ക്  ആണ് ലഭിച്ചത് അംബാലിക പ്രതീക്ഷിക്കാതെ കിട്ടിയ സ്ഥാനം എന്നാല്‍ അംബിക പ്രതീക്ഷിച്ചത് കിട്ടുകയും ചെയ്തില്ല --ഇത് മാനസികമായ ഒരു വിദ്വേഷ ഭാവം അംബികയില്‍ ഉണര്‍ന്നിരിക്കാം --സത്യവതിയുടെ തെറ്റായ തീരുമാനം ആണ് തന്‍റെ  രാജമാതാ പദവി നഷ്ടപ്പെടുവാനുള്ള കാരണം എന്ന ചിന്ത അംബികയില്‍ ഉണ്ടായിരുന്നിരിക്കാം --നിനക്ക് ലഭിക്കേണ്ടതായിരുന്നു രാജ്യാവകാശം എന്ന് ഇടയ്ക്കിടയ്ക്ക് അംബിക ധൃതരാഷ്ട്രരേ  ഓര്‍മ്മിപ്പിച്ചിരിക്കാം --അത് തള്ളിക്കളയാന്‍ ആകില്ല --ഈ ചിന്തയോട് കൂടി വളര്‍ന്ന ധൃത രാഷ്ട്രര്‍ സ്വല്‍പ്പം സ്വാര്‍ത്ഥ ചിന്താഗതിക്കാരന്‍  ആയതില്‍ അദ്ഭുതമില്ല -കൂടെ കഴിവും ശക്തിയും എല്ലാം ഉണ്ടായിട്ടും താന്‍ ഒരു അന്ധനാണല്ലോ  എന്നാ അപകര്‍ഷതാ ബോധവും ധുതരാഷ്ട്രരേ പിടികൂടിയിട്ടുണ്ടാകാം --തുടര്‍ന്ന് വരുന്ന സംഭവങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് 
പാണ്ടു രാജാവായപ്പോള്‍ വളരെ ബഹുമാനത്തോടും സ്നേഹത്തോടും കൂടിയാണ് ജ്യെഷ്ടനോട് പെരുമാ റിയിരുന്നതെങ്കിലും അധികാരമില്ലാതെ ഒരു ഔദാര്യത്തില്‍ കഴിയുകയാണ് എന്ന ചിന്ത ധൃതരാഷ്ടരേ  ബാധിച്ചിരുന്നു -പാണ്ടുവിനു രാജ്യം കൊടുത്തു രാജഗുരു എന്നാ നിലയില്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു വരികയായിരുന്നു ഭീഷ്മര്‍ -രാജ്യാവകാശം ഒഴിവാക്കി എങ്കിലും സാധാരണ വീട്ടില്‍ താമസിക്കുവാനുള്ള അവകാശം ഭീഷ്മര്‍ ഒഴിവാക്കിയിട്ടില്ല --ഭീഷ്മരുടെ വാക്കുകളെ ബഹുമാന പൂര്‍വ്വം പാണ്ടു സ്വീകരിച്ചിരുന്നതിനാല്‍ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല --ഭീഷ്മരുടെ വാക്കിനു വിലയില്ലാത്ത ഒരു ഘട്ടം വന്നപ്പോളാണ് ഭീഷ്മരുടെ തീരുമാനം തെറ്റായിരുന്നു എന്ന് മറ്റുള്ളവര്‍ പറയാന്‍ തുടങ്ങുന്നത് --അതായത് അന്നത്തെ കാര്യമല്ല ഇന്നത്തെ പണ്ഡിതന്മാരുടെ കാര്യം ആണ് പറയുന്നത്---പാണ്ടുവിന്റെ വിവാഹം കുന്തീദേവിയുമായി  ഭീഷ്മര്‍ നടത്തി --പാണ്ടു രോഗിയായ പാണ്ടുവിനെ സ്വീകരിക്കാന്‍ സുന്ദരിയായ കുന്തീദേവി തീരുമാനിച്ചത് തന്നെ ഹസ്തിന പുരിയിലെ  സാരഥിയായ അതി രഥന്റെ അടുത്ത് തന്റെ പുത്രനായ കര്‍ണ്ണന്‍ ഉണ്ട് എന്നാ വിവരം അറിഞ്ഞാണ് --തുടര്‍ന്ന് അതി രഥനുമായി കുന്തീദേവി സൌഹൃദം സ്ഥാപിക്കുകയും  തന്റെ കുഞ്ഞിനെ കാണുകയും ചെയ്തിരുന്നു --തുടരും  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ