Dr--സുനില്‍ യാദവിന്‍റെ ചോദ്യത്തിനുള്ള മറുപടി --ചോദ്യം --4,5
******************************************************************
4. വേദങ്ങളില്‍ ദൈവങ്ങളുടെ ദൈനന്ദിന പ്രവൃത്തികള്‍ വിശദീകരിക്കുന്നുണ്ട്. പാര്‍വ്വതീ ദേവി എപ്പഴാണ് ചന്ദന ലേപത്തില്‍ കുളിക്കുന്നതെന്നും എപ്പഴാണ് ഗണേശകുമാരന് ലഡ്ഡു ഉണ്ടാക്കി കൊടുക്കുന്നതെന്നും ഗണേശ കുമാരന്‍ എത്ര രുചിയോടെയാണവ കഴിക്കുന്നതെന്നും മറ്റും...! വേദ പുസ്തകങ്ങളിലെ എഴുത്തുകള്‍ അവസാനിക്കുന്നിടത്ത് ഈ വിവരണങ്ങളും അവസാനിക്കുന്നു. വേദങ്ങള്‍ക്ക് ശേഷം ദൈവങ്ങള്‍ എവിടെപ്പോയി? ഇപ്പോള്‍ അവര്‍ എവിടെയാണ്? എന്താണിപ്പോള്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്?
5. ദൈവങ്ങളും ദേവിമാരും ഇടയ്ക്കിടെ ഭൂമി സന്ദര്‍ശിക്കുന്നു എന്നും ചിലപ്പോള്‍ അവര്‍ ചിലര്‍ക്ക് വരങ്ങള്‍ നല്‍കുമെന്നും ചില ദുഷ്ടന്മാരെ അവര്‍ വകവരുത്തുമെന്നുമൊക്കെ വേദങ്ങള്‍ നമ്മോടു പറയുന്നു. ഇപ്പോള്‍ ഇതെന്തു പറ്റി? അവരിപ്പോള്‍ ഭൂമി സന്ദര്‍ശിക്കുന്നത് തീരെ നിര്‍ത്തിക്കളഞ്ഞോ?
ഉത്തരം
********
നാലാമത്തെ ചോദ്യത്തിനു മറുപടി പറയണം എങ്കില്‍ എന്താണ് വേദം എന്നറിയണം -- പാര്‍വതിയുടെ കുളിയും ഗണേശന്റെ ഭക്ഷണവും വേദത്തില്‍ വിശദീകരിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ അതിനു ഉത്തരം പറയാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു --വേദത്തില്‍ കഥ ഇല്ല -പറയുന്ന പേരുകള്‍ക്ക് ഒക്കെ വേറെ അര്‍ത്ഥവും ഉണ്ട് --സുകുമാര്‍ അഴീക്കോടിന്റെ തത്വമസി ഒന്ന് വായിക്കണം --വേദത്തിലെ ചില കാര്യങ്ങള്‍ അതില്‍ വിശദീകരിച്ചിട്ടുണ്ട് --പക്ഷെ അത് വായിച്ചു മനസ്സിലാക്കണം എങ്കിലും വലിയ പ്രയാസമാണ് -- പിന്നെ ഈ പറഞ്ഞതൊക്കെ ഏതു വേദത്തില്‍ ആണ്?നമുക്കുള്ള 4 വേദങ്ങളില്‍ ഇതൊന്നും അല്ല പറയുന്നത് അത് കൊണ്ട് ഉത്തരം പറയാന്‍ പറ്റില്ല ഇല്ലാത്ത ഒന്നിന് എങ്ങിനെ ഉത്തരം പറയും?
5--ദൈവങ്ങളും ദേവീ ദേവന്മാരും --ഈ പ്രയോഗത്തില്‍ തന്നെ ചോദ്യകര്‍ത്താവ് ഒരു പ്രൈമറി ക്ലാസ് ജ്ഞാനക്കാരന്‍ ആണ് എന്ന് ഉറപ്പാണ് --ദൈവം അഥവാ ഈശ്വരന്‍ ഒന്നേയുള്ളൂ പിന്നെ ദൈവങ്ങള്‍ എന്നാ പ്രയോഗം തെറ്റാണ് -- പിന്നെ ദേവീ ദേവന്മാര്‍ വന്നു വരം കൊടുക്കുന്നുണ്ടോ? ഇവിടെ -ഓരോ സംസ്ഥാനത്തെയും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ പോലും അറിയുന്നില്ല പിന്നാ ദേവന്മാര്‍ ഭൂമിയില്‍ വന്നാല്‍ അറിയുന്നത്-അത് അറിയണം എങ്കില്‍ അതിനു യോഗ്യത ഉള്ളവര്‍ വേണം അവര്‍ അത് അറിയുന്നും ഉണ്ട് ഹിമാലയ സാനുക്കളിലെ ദിഗംബരന്മാരായ യോഗികള്‍ --അവര്‍ ഈ പ്രപഞ്ചത്തില്‍ നടക്കുന്നതും ഇനി നടക്കാന്‍ ഇരിക്കുന്നതും നടന്നതും അവര്‍ അറിയുന്നു --പിന്നെ യമധര്‍മ്മ രാജാവ് ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട് --അതിന്‍റെ ഫലവും കാണാന്‍ ഉണ്ട് സുനാമി മുതല്‍ ഉള്ള ചില കാര്യങ്ങള്‍ നോക്കിയാല്‍ മതി ഭൂകമ്പം -ചു ഴലി ക്കാറ്റ് ഇവയൊക്കെ വരുന്നത് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഭൂമി സന്ദര്‍ശിക്കുന്നു എന്നതിന്റെ തെളിവാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ