മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ --1 -ഭീഷ്മര്‍ -ഭാഗം -7
**********************************************************
ശാന്തനുവിന്റെ മരണശേഷം പ്രായ പൂര്‍ത്തി വന്നതിനു ശേഷം ചിത്രാംഗദന്‍ യുവരാജാവായി ഭരണം ഏറ്റെടുത്തു --ഭീഷ്മര്‍ ഒരു രാജ ഗുരുവിനെ പോലെ മേല്‍നോട്ടം നടത്തി --രാജ ഭരണ തന്ത്രപ്രകാരം അത് ശരിയായ കീഴ്വഴക്കം തന്നെ--ചിത്രാംഗദന്‍ കൊല്ലപ്പെട്ടതിനു ശേഷം വിചിത്ര വീര്യന്‍ രാജാവായി അപ്പോള്‍ രാജ ഗുരുവായി ഭീഷ്മര്‍ തന്നെ --രാജഗുരുവിന്റെ അധികാരം ഭീഷ്മര്‍ വഹി ച്ചെങ്കില്‍ അത് നിയമപരമായി അനുവദിക്കപ്പെട്ടതാണ് --രാമായ ണത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ രാജഗുരുവിന്റെ അവസ്ഥ മനസ്സിലാക്കാന്‍ പറ്റും --തനിക്കു പുത്രര്‍ ഇല്ല എന്ന്‍ ദുഖിച്ചിരിക്കുന്ന ദശരഥന്നോട് ഋഷ്യശ്രുംഗനെ കൊണ്ട് വന്നു പുത്രകാമേഷ്ടി യാഗം നടത്താന്‍ ഉപദേശിച്ചത് രാജ ഗുരുവായ വസിഷ്ടന്‍ ആണ് --കുറെ കാലത്തിനു ശേഷം വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍ മാരെ ആവശ്യപ്പെട്ടു വന്നപ്പോളും വന്നതിന്‍റെ ഉദ്ദേശവും നന്മയും ദശരഥനെ ബോധിപ്പിച്ചു സമാധാനിപ്പിച്ചതും വസിഷ്ടന്‍ തന്നെ --അപ്പോള്‍ രാജാവിന് വേണ്ട ഉപദേശങ്ങള്‍ നല്‍കി ഭരണം സംപുഷ്ട മാക്കാന്‍ രാജഗുരുവിനു അധികാരമുണ്ട് --ഇതും ഭീഷ്മരുടെ ശപഥവും തമ്മില്‍ ബന്ധം ഒന്നും ഇല്ല
പിന്നെ ഭീഷ്മര്‍ ഏറ്റവും വിമര്‍ശനത്തിനു വിധേയനായത് വിചിത്രവീര്യന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള കാര്യങ്ങളിലാണ് --കാശിരാജ പുത്രിമാരില്‍ ഒരാളെ തന്റെ അനിയന് വിവാഹം കഴിച്ചു കൊടുക്കണം എന്ന് ഭീഷ്മര്‍ ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുന്നു --കന്യകയെ ആലോചിക്കാനായി കാശിരാജ്യത്തെക്ക് പോയി -- അവിടെ ചെന്നപ്പോളാണ് കുമാരിമാര്‍ക്ക് മത്സരത്തിലൂടെ ഉള്ള സ്വയംവരമാണ് നിശ്ചയിച്ചത് എന്ന് ഭീഷ്മര്‍ അറിയുന്നത് --ക്ഷണിക്കാതെ ആണ് ഭീഷ്മര്‍ പോയത് എന്നാണു ഒരു പരാതി --ശരി തന്നെ ക്ഷണിച്ചിട്ടില്ല --പക്ഷെ ഭീഷ്മര്‍ കല്യാണാലോചനക്ക് ആണ് പോയത് --നമ്മളെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വിവാഹാലോ ചനക്ക് ഒരു വീട്ടില്‍ ചെന്ന് കയറുന്നത്? അവിടെ ചെന്നപ്പോളല്ലേ മത്സരമാണ് എന്ന് അറിഞ്ഞത്?അന്നത്തെ നിയമം അനുസരിച്ച് വീരനായ ഒരാള്‍ക്ക് ക്ഷണിച്ചിട്ടില്ലെങ്കിലും യുദ്ധം ചെയ്തു ജയിച്ചു കന്യകയെ സ്വന്തം ആക്കാം --പാഞ്ചാലീ സ്വയംവരത്തിനു പൊതുവേ നിയമം പ്രഖ്യാപിക്കുകയെ ചെയ്തിട്ടുള്ളൂ അല്ലാതെ ഓരോ രാജ്യത്തേക്കും ക്ഷണിച്ചിട്ടില്ല --പാണ്ഡവര്‍ ബ്രാഹ്മണ വേഷത്തിലാണ് വന്നത് --പാണ്ഡവര്‍ ആണെന്ന് അപ്പോള്‍ അറിയില്ലല്ലോ ആ സമയത്ത് ക്ഷണിച്ചിട്ടില്ല എന്ന് പറഞ്ഞു ആരെയും വിലക്കിയില്ലല്ലോ --- അങ്ങിനെ ക്ഷണിച്ചാലേ പോകാന്‍ പറ്റൂ എന്നാണെങ്കില്‍ കര്‍ണന്‍ അവിടെ എത്തുകയില്ലായിരുന്നു --കര്‍ണനെ ക്ഷണിക്കില്ലായിരുന്നു കാരണം കര്‍ണന്‍ അര്‍ജ്ജുനന്‍ എത്തുന്നതിനു മുന്‍പേ വന്നപ്പോള്‍ കര്‍ണന്‍ മത്സരം വിജയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ പാഞ്ചാലി കര്‍ണനെ അപമാനിച്ചത്-- ക്ഷണിച്ചാലെ പറ്റൂ എന്നാണെങ്കില്‍ ഈ കാരണം കൊണ്ട് തന്നെ കര്‍ണനെ ക്ഷണിക്കില്ല എന്ന് ഉറപ്പിക്കാം എന്നിട്ടും കര്‍ണന്‍ പങ്കെടുത്തെങ്കില്‍ അങ്ങിനെ ക്ഷണിച്ചാലെ വരാന്‍ പറ്റൂ എന്നൊരു നിയമം ഇല്ലാത്തത് --കൊണ്ടല്ലേ?-----തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ