2016, ജനുവരി 17, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം --അറുപത്തി ഒന്നാം ദിവസം







ഭഗവദ് ഗീതാ പഠനം --അറുപത്തി ഒന്നാം ദിവസം --

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
രണ്ടാം അധ്യായം --ശ്ലോകം --16 
^^^^^^^^^^^^^^^^^^^^^^^^^^^^^^^^
നാസതോ വിദ്യതേ ഭാവോ 
നാ ഭാവോ വിദ്യതേ സത:
ഉഭയോരപി ദൃഷ്ടോ/ന്ത-
സത്വന യോ സ് ത തത്വ ദര്‍ശിഭി:

അര്‍ഥം --ആത്യന്തികമായി ഇല്ലാത്തതിന് ഉണ്ട് എന്ന ഭാവം ഇല്ല .ഉള്ളതിനാകട്ടെ ഇല്ല എന്ന ഭാവവും ഇല്ല .ഈ രണ്ടിന്‍റെയും അവസ്ഥ അല്ലെങ്കില്‍ നിര്‍ണ്ണയം തത്വ ദര്‍ശി കളാല്‍ അറിയപ്പെട്ടിരിക്കുന്നു.അല്ലെങ്കില്‍ തത്വ ദര്‍ ശികള്‍ മനസ്സിലാക്കിയിരിക്കുന്നു
വിശദീകരണം 
^^^^^^^^^^^^^^^^
അസത്തായത് അതായത് ഇല്ലാത്തത് ആയ ദുഖങ്ങള്‍ക്കും അവയുടെ കാരണങ്ങള്‍ക്കും അസ്ഥിത്വം ഉണ്ടെന്നുള്ള ഭാവം ഇല്ല.ഇവയൊക്കെ പ്രമാണം അനുസരിച്ച് ചിന്തിച്ചാല്‍ സത്യത്തില്‍ ഉള്ളതായി കാണാന്‍ കഴിയില്ല. എന്തെന്നാല്‍ അത് ഒരു വികാരം മാത്രമാകുന്നു.വികാരമാകട്ടെ വ്യഭി ച രിക്കുന്നവയാണ് .അതായത് സത്യത്തില്‍ നിന്നും വ്യതിചലിച്ചു നമ്മെ ഭ്രമിപ്പിക്കുന്നവയാണ്.നാം മണ്ണ് കൊണ്ട് ഒരു കുടം ഉണ്ടാക്കുന്നു. ഇവിടെ കുടം സത്യമല്ല. അത് മണ്ണാണ് മണ്ണ് മാത്രമാണ് സത്യം.കുടം ഉടഞ്ഞു പോയാല്‍ കുടം എന്ന ബോധവും മറയുന്നു. പിന്നെ മണ്ണ് മാത്രം .അതെ പോലെ ഒരു ശരീരത്തി നുള്ളില്‍ വസിക്കുന്ന ആത്മാവിനു ആ ശരീരം മൂലം ഉണ്ടാകുന്ന ബന്ധങ്ങള്‍ മൂലം സുഖ് ദുഃഖങ്ങള്‍ വരുന്നു. ശരീരം നഷ്ട പ്പെട്ടാല്‍ എപ്രകാരമാണോ കുടം വെറും മണ്ണായി തീര്‍ന്നു കുടം എന്ന ബോധം  നഷ്ടപ്പെട്ടത്‌ അത് പോലെ ഈ ദുഖങ്ങളും ശരീരം മൂല മുണ്ടാകുന്ന ബന്ധം മൂലമുണ്ടാകുന്ന ദുഖങ്ങളും ശരീരം നഷ്ട പ്പെടുന്നതോടെ ഇല്ലാതാകുന്നു .ഈ വക ദുഖങ്ങള്‍ ജനനത്തിനു മുന്‍പ് ഇല്ല മരണത്തിനു ശേഷവും ഇല്ല.ഇതാണ് പരമാര്‍ഥം . അതിനാല്‍ ഇവ പരമാര്‍ത്ഥ മല്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ