ഗീതാ പഠനം --അറുപത്തി മൂന്നാം ദിവസം -
****************************************************************************
രണ്ടാം അധ്യായം --ശ്ലോകം -18
********************************************
അന്ത വന്ത ഇമേ ദേഹോ നിത്യസ്യോക്താ:ശരീരിണ:
അനാശിനോ/പ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത
അര്‍ഥം --ഭഗവാന്‍ തുടരുന്നു --അല്ലയോ ഭാരത(അര്‍ജുനാ)വിനാശത്തോടു കൂടിയ ഈ ദേഹങ്ങള്‍ ഒക്കെയും അതായ ത് ഭീഷ്മ ദ്രോണാദികളുടെ നിത്യനും നാശരഹിതനും,അപ്ര മേയനും ആയ ശരീരി യുടെ തെന്നു പറയപ്പെടുന്നവ ആകുന്നു --അതിനാല്‍ നീ യുദ്ധം ചെയ്തു കൊള്ളുക
വിശദീകരണം
*******************
ദേഹങ്ങള്‍ എല്ലാം അന്ത ത്തോട് കൂടിയവയാണ് അന്തം എന്നാല്‍ വിനാശം. കഴിഞ്ഞ ശ്ലോകത്തില്‍ ആത്മാവ് അവിനാശി ആണെന്ന് പറഞ്ഞു ഈ ശ്ലോകത്തില്‍ ശരീരം വിനാശി ആണ് എന്ന് പറയുന്നു.
എപ്രകാരം ആണ് വിനാശി ആകുന്നതു എന്ന് ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം.എന്നും സൂര്യന്‍ ഉദിക്കുന്നതായും അസ്തമിക്കുന്നതായും നാം കാണുന്നു.എന്നാല്‍ ഭൂമി സൂര്യനെ ചുറ്റുക ആണെന്നും സൂര്യന്‍ ഉള്ളിടത്ത് നിന്ന് കറങ്ങുന്നതല്ലാതെ ഭ്രമണം ചെയ്യുന്നില്ലെന്നും ഉള്ള പ്രമാണം അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ ഉദയം അസ്തമയം എന്നിവ യാതാര്‍ത്ഥ്യം അല്ലെന്ന ബുദ്ധി ഉറക്കുന്നു. ഇവിടെ ഉദയം അസ്തമയം എന്നാ ചിന്തക്ക് അന്ത്യം വന്നു.പ്രായോഗികമായ ഒരുഭാഷ മാത്രമാണ് ഉദയം അസ്തമയം എന്ന് വന്നു.വ്യാവഹാരികമായി ദേഹങ്ങള്‍ ഉണ്ടെന്നാകിലും വാസ്തവിക ദൃഷ്ട്യാ ഇല്ല തന്നെ എന്നാ തത്വമാണ് ഇവിടെ ദൃഷ്ടാന്ത സഹിതം സമര്‍ ഥിക്കപ്പെടുന്നത്
ശരീരം ആര്‍ക്കുണ്ടോ അവന്‍ ശരീരി അപ്പോള്‍ ജീവാത്മാവിനെ ആണ് ശരീരി എന്ന് പറഞ്ഞിരിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ