2016, ജനുവരി 4, തിങ്കളാഴ്‌ച

ഭഗവദ് ഗീതാ പഠനം --അന്‍പത്തി ആറാം ദിവസം






ഭഗവദ് ഗീതാ പഠനം ---അന്‍പത്തി ആറാം ദിവസം ---

********************************************************************************************
രണ്ടാം അധ്യായം --ശ്ലോകം --11
*********************************************
ശ്രീ ഭാഗവാനുവാച---

അശോച്യാനന്വ ശോചസ്ത്വം
പ്രജ്ഞാ വാദാoശ്ച ഭാഷസേ 
ഗതാ സൂന ഗതാ സുംശ്ച
നാ നുശോചന്തിപണ്ഡിതാഃ




അര്‍ത്ഥം ---ശ്രീ ഭഗവാന്‍ പറഞ്ഞു അല്ലയോ അര്‍ജ്ജുനാ,ആരെക്കുറിiച്ചാണോ ദുഖിക്കെണ്ടാത്തത് അവരെ കുറിച്ച് നീ ദുഖിക്കുന്നു,എന്നിട്ട് വലിയ വിദ്വാന്‍ മാരെ പോലെ സംസാരിക്കുകയും ചെയ്യുന്നു. പ്രാണന്‍ പോകാത്തവരെ കുറിച്ചും,പ്രാണന്‍ പോയവരെ കുറിച്ചും പണ്ഡിതന്മാര്‍ ദുഖിക്കാറില്ല
വിശദീകരണം 
--ആത്മ വിഷയ മായ ബുദ്ധി --അതാര്‍ക്കുണ്ടോ അവന്‍ പണ്ഡിതന്‍.പണ്ഡിതന്മാര്‍ ഒരിക്കലും മരിച്ചവരെ കുറിച്ച് ദുഖിക്കാറില്ല കാരണം മരണം എന്നത് ശരീരം ഒഴിവാക്കി വേറെ ഒരെണ്ണം സ്വീകരിക്കുന്നതാണ്. അതൊരു വസ്ത്രം മാറുന്ന പോലെ ആണ് അപ്പോള്‍ എന്തിനു ദുഖിക്കണം? പിന്നെ ജീവിച്ചിരിക്കുന്നവരെ പറ്റി ദുഖിക്കേണ്ട ആവശ്യം ഇല്ല.അത് കൊണ്ട് ദുഖിക്കാന്‍ സാഹചര്യം ഇല്ലാത്ത അവസ്ഥയില്‍ അനാവശ്യമായി നീ ദുഖിക്കുന്നു.ഭീഷ്മര്‍ ദ്രോണര്‍ എന്നിവര്‍ സത്തായ കര്‍മ്മം കൊണ്ടും നിത്യത കൊണ്ടും ശ്രേഷ്ടര്‍ ആണ് അവരെ കുറിച്ചും നീ വൃഥാ ദുഖിക്കുന്നു ഞാന്‍ കാരണം അവര്‍ മരിക്കുമെന്നും,അവരില്ലാത്ത രാജ്യം കിട്ടിയിട്ട് എന്താനേട്ടം എന്നൊക്കെ നീ ചിന്തിക്കുന്നു.അതെ സമയം ബുദ്ധിമാന്മാരുടെ വചനങ്ങളെ നീ നിരാകരിക്കുകയാണ് ചെയ്യുന്നത്,നിനക്ക് അന്യമായിട്ടുള്ള മൌഢൃത്തെയും,പണ്ഡിതഭാവേന ഒരു ഉന്‍മ ത്തനെ പോലെ നീ പ്രകടിപ്പിക്കുന്നു, പാണ്ഡിത്യംനിര്‍വിദ്യ -=-എന്നാ ശ്രുതി വചനമാനുസരിച്ചു നിത്യന്മാരായവരും,അശോച്ച്യന്മാരും ആയവരെ കുറിച്ച് നീ ദുഖിക്കുബോള്‍ നീ ഒരു മൂഢനാണ് എന്നാണു അഭിപ്രായം .
 ·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ