ഭഗവദ് ഗീതാ പഠനം ----അറുപത്തി അഞ്ചാം ദിവസം -
******************************************************************************************
രണ്ടാം അധ്യായം --ശ്ലോകം --20
*********************************************
ന ജായതേ മൃയതേ വാ കദാചി-
ന്നായം ഭുത്വാ /ഭവിതാ വാ ന ഭുയ:
അജോ നിത്യ:ശാശ്വതോ/യം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ
അര്‍ഥം --ഈ ആത്മാവ് ജനിക്കുന്നില്ല അഥവാ അജന്‍ ആണ്.ഒരിക്കല്‍ ഭവിച്ചിട്ടു പിന്നീട് ഇല്ലാതാവുന്ന സ്വഭാവവും ഇല്ല.ഇവന്‍ ജന്മ രഹിതന്‍ ആണ് .നിത്യനും ശാശ്വതനും പുരാണ സ്വരൂപനും ആകുന്നു. കൊല്ലപ്പെടുന്ന ശരീരത്തില്‍ ഇവന്‍ കൊല്ലപ്പെടുന്നില്ല
വിശദീകരണം
*******************
ഇവിടെ സാധാരണക്കാര്‍ക്ക് മനസ്സിലാകാന്‍ വളരെ പ്രയാസം നേരിടുന്ന ഒരു ശ്ലോകം ആണ് ഇത്.ജനിക്കുന്നില്ല എന്ന് പറയുമ്പോള്‍ പിന്നെങ്ങിനെ അനുഭവപ്പെടുന്നു? അല്ലെങ്കില്‍ ഉണ്ട് എന്ന് എങ്ങിനെപറയുന്നു എന്നാ ചോദ്യം സ്വാഭാവികമായും ഉയര്‍ന്നേക്കാം ഇവിടെ പറയുന്നത് ജനിക്കുന്നില്ല എന്നത് ഒരു കാല പ്രമാണം വെച്ച് കണക്കാക്കാന്‍ പറ്റില്ല എന്നര്‍ഥം .എന്നും ഉണ്ടായിരുന്നതാണ് അപ്പോള്‍ ജനിക്കുന്ന അവസ്ഥ ഇല്ലല്ലോ.മാത്രമല്ല ഉള്ളത് അത് മാത്രം. ഉണ്ടോ ഇല്ലയോ എന്ന് ചിന്തിക്കാന്‍ വേറെ ആരും ഇല്ല. കാരണം ഞാന്‍ തന്നെ ആണല്ലോ അത്?പ്രപഞ്ചം ആവിര്‍ഭവിച്ച അന്ന് മുതല്‍ ആണല്ലോ ഇന്ന് നമുക്ക് അനുഭവപ്പെടുന്ന കാലത്തിന്റെ സാഹ്നിദ്ധ്യം?അതിനു മുന്‍പ് കാലവും ആ ബ്രഹ്മത്തില്‍ ലയിച്ചിരിക്കയാണല്ലോ!സൂഷ്മ രൂപത്തില്‍ അത് എന്നും ഉണ്ടായിരുന്നു.ഇനി എന്നും ഉണ്ടായിരിക്കുകയും ചെയ്യും.സര്‍വം നശിച്ചാലും അത് നമുക്ക് അനുഭവിക്കാന്‍ സാധ്യം അല്ലെങ്കിലും അത് എന്നും ഉണ്ടായിരിക്കും നാശം പ്രപഞ്ചത്തിനാണ് അഥവാ ജഗത്തിനാണ് ബ്രഹ്മത്തിന് നാശം ഇല്ല അത് അവിനാശി ആണ് --ഇവിടെ ആണ് ബ്രഹ്മ സത്യം ജഗത് മിഥ്യ എന്ന് പറയുന്ന പരമമായ സത്യം ഉള്‍ക്കൊള്ളുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ