3. എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളില്‍ പിറന്നത്? ഒറ്റ ദൈവവും എന്തുകൊണ്ട് പാവപ്പെട്ടവരിലോ കീഴ്ജാതികളിലോ പിറക്കാതെ പോയി?
*******************************************************************************
ഉത്തരം ----മേല്‍ ജാതി കീഴ്ജാതി എന്നൊക്കെയുള്ളത് ഭൂമിയില്‍ ആണ് ദേവീദേവന്മാരുടെ ആസ്ഥാനം ദേവലോകം ആണ് അവിടെ മതമോ ജാതിയോ വര്‍ണമോ ഒന്നും ഇല്ല അമൃത് ഉള്ളതിനാല്‍ എല്ലാവരും യൌവനാവസ്തയിലാണ് ജരാനരകള്‍ അവിടെ ഇല്ല --ഭൂമിയില്‍ കാണുന്ന സംഭവങ്ങള്‍ എന്ത് കൊണ്ട് ദേവലോകത്ത് ഉള്ളവര്‍ അനുഭവിക്കുന്നില്ല എന്ന് ചോദിച്ചാല്‍ എന്ത് ഉത്തരം ആണ് പറയുക? ഏതു ദേവന്‍ ആണ് രാജ കുടുംബത്തില്‍ പിറന്നിട്ടുള്ളത്? ബ്രഹ്മാവിന്റെ പൌത്രന്‍ ആയ കശ്യപ പ്രജാപതിക്ക് ദക്ഷ പുത്രിയായ അദിതീ ദേവിയില്‍ പിറന്നവ ര്‍ ആണ് ദേവ സമൂഹം --ഇനി അവതാരങ്ങളെ ഇഉദ്ദെശിച്ചാണ് പറഞ്ഞതെങ്കില്‍ ശ്രീരാമനും ബുധനും ശ്രീകൃഷ്ണനും ബലരാമനും മാത്രമാണ് രാജ കുടുംബത്തില്‍ പിറന്നു എന്ന് പറയുവാനുള്ളത് --വാമനന്‍ പരശുരാമന്‍ --ഇനി വരാന്‍ പോകുന്ന കല്‍ക്കി എന്നിവരൊന്നും രാജ കുടുംബത്തില്‍ അല്ല --പിന്നെ അവതാരങ്ങള്‍ ശ്രേഷ്ഠ കുടുംബത്തിലെ ജനിക്കൂ --താഴ്ന്നവര്‍ എന്നൊരു സമൂഹം ഇല്ല --കര്‍മ്മ ദോഷം കൊണ്ട് താഴ്ന്ന നിലയില്‍ എത്തിയവര്‍ ഉണ്ടാകാം അഷ്ടവസുക്കളില്‍ ഒരാളായ ദ്യോവ് ഭീഷ്മരായി മനുഷ്യനായി താഴ്ന്ന അവസ്ഥയില്‍ വന്നു കര്‍മ്മ ദോഷം കൊണ്ട് ശ്രേഷ്ടമായ വൈകുണ്ട ത്തിലെ കാവല്‍ക്കാരായ ജയവിജയന്മാരും കര്‍മ്മദോഷം കൊണ്ട് അസുരന്മാരായി ജനിച്ചു --അങ്ങിനെയുള്ള വരില്‍ എങ്ങിനെ അവതാരങ്ങള്‍ വരും?
കര്‍മ്മ ദോഷം കൊണ്ടാണ് സാമ്പത്തികമായും സാമൂഹ്യ മായും ഒക്കെ താഴ്ന്ന അവസ്ഥയില്‍ എത്തുന്നത് അതെ കര്‍മ്മ ഗുണം കൊണ്ട് ഉയര്‍ന്ന അവസ്ഥയിലും എത്തും ഒരു ദാസി പ്പെണ്ണിന്‍ടെ പുത്രന്‍ അടുത്ത ജന്മത്തില്‍ ശ്രേഷ്ടനായ നാരദര്‍ ആയിത്തീര്‍ന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ