2016, ജനുവരി 7, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം -അന്‍പത്തി എട്ടാം ദിവസം







ഭഗവദ് ഗീതാ പഠനം --അന്‍പത്തി എട്ടാം ദിവസം --

****************************************************************************************
)
രണ്ടാം അധ്യായം --ശ്ലോകം -13 
********************************************
ദേഹിനോ/സ്മിന്‍ യഥാ ദേഹേ
കൌമാരം യൌവനം ജരാ
ത ഥാ ദേഹാന്തര പ്രാപ്തിര്‍-
ധീര സ്തത്ര ന മുഹ്യതി




 അര്‍ത്ഥം  --ദേഹിക്കു എപ്രകാരം ആണോ കൌമാരം,യൌവനം ജരാ ഭാവം അഥവാ വാര്‍ദ്ധക്യം എന്നിവ സംഭവിക്കുന്നത്‌? അപ്രകാരം തന്നെ ദേഹാന്തര പ്രാപ്തിയും സം,ഭവിക്കുന്നു, ധീരന്‍ ഈ വിഷയത്തില്‍ മോഹിതന്‍ ആകുന്നില്ല
വിശദീകരണം 
*******************
ദേഹത്തോട് കൂടിയവന്‍ ആരോ അവന്‍ ദേഹി.അപ്പോള്‍ ജീവാത്മാവിനെ ആണ് ദേഹി എന്ന് പറയുന്നത്. പരമാത്മാവിനെ ദേഹി എന്ന് പറയില്ല.എങ്ങും നിറഞ്ഞു നിക്കുന്ന ആ ചൈതന്യം ഏതെങ്കിലും ശരീരത്തിനു അകത്തും നിറഞ്ഞു നില്‍ക്കുന്നു.അപ്പോള്‍ ശരീരത്തിനു അകത്തു നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് അതായത് ജീവാത്മാവ് അതിനെ ആണ് ദേഹി എന്ന് പറയുന്നത്.അപ്പോള്‍ ശരീരത്തിനു ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെ ഓരോ പരിണാമങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. അത് നാം അറിയുന്നെ ഇല്ല. പരിണാമം സംഭവിക്കുമ്പോള്‍ നമുക്ക് പ്രായം കൂടുന്നു എന്ന് നമുക്ക് തോന്നും. പക്ഷെ കൂടുന്നത് അറിയുന്നില്ല. അതെ പോലെ തന്നെയാണ് ഒരു ശരീരം വിട്ടു മറ്റൊരു ശരീരം സ്വീകരിക്കുന്നത്/.അപ്പോള്‍ ഇത് മനസ്സിലാക്കിയ ധീരന്മാര്‍ അതായത് ജ്ഞാനികള്‍ മരണം എന്നാ ശരീര മാറ്റത്തെ കുറിച്ച് വിഷമിക്കാറില്ല എന്നര്‍ഥം .നമ്മുടെ ശൈശവ സമയങ്ങളില്‍ കൈകൊണ്ട അതെ സംസ്കാരം തന്നെയാണ് മറ്റു അവസ്ഥകളിലും തുടരുന്നത് അതെ പോലെ ജന്മാന്തരങ്ങളിലും ഈ സംസ്കാരം നമ്മെ പിന്തുടരുന്നു നമ്മുടെ ജീവിതത്തില്‍ ഓരോ നിമിഷവും പറ്റിയെക്കാവുന്ന തെറ്റുകള്‍ ബുദ്ധിയുള്ളവന്‍ തിരുത്തി മുന്നോട്ട് പോകുന്നു അപ്പോള്‍ ആ തിരുത്തളോട് കൂടിയ സംസ്കാരത്തിന് ഉടമയായി നമുക്ക് അടുത്ത ജന്മ പ്രാപ്തി ലഭിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ