2017, മേയ് 31, ബുധനാഴ്‌ച

ഭാഗം 3  ഭഗവദ് ഉപദേശത്തിന്റെ പൊരുൾ!!

ഞാൻ സർവ്വ ഭൂതങ്ങളിലും വസിക്കുന്നു. ഞാനല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല. ഈ വാക്യത്തിനന്റെ ആശയം  ഋഷിമാർ നമുക്ക് പഠിപ്പിച്ചു തന്ന രീതി മനസ്സിലാക്കുന്നത് രസകരമായിരിക്കും.അക്കാലത്ത്ശനിലവിലുണ്ടായിരുന്ന സർവ്വ ജീവജാലങ്ങളേയും സസ്യവർഗ്ഗങ്ങളേയും ഓരോ തരത്തിലാണ് നമ്മൾ ബഹുമാനിക്കുന്നത്. കാരണം അവയിലെല്ലാം ഞാൻ തന്നെ അഥവാ അവയെല്ലാം എന്റെ വിവിധ ശരീരത്തിലൂടെ വിളങ്ങുന്നു.
1. ഗരുഡനെ മഹാവിഷ്ണുവിന്റെ വാഹനമായും മയിലിനെ സുബ്രഹ്മണ്യന്റെ വാഹനമായും  കാളയെ ധർമ്മത്തിന്റെ പ്രതീകമായും, പോത്തിനെ യമധർമ്മ രാജാവിന്റെ വാഹനമായും നമ്മൾ ബഹുമാനിക്കുന്നു.
2. മത്സ്യം ,കൂർമ്മം ,വരാഹം നാഗം എന്നിവയെ ആരാധനയിലൂടേയും ,സിംഹത്തിനെ ദേവിയുടെ വാഹനമായും രാജാക്കന്മാരുടെ ഇരിപ്പിടങ്ങൾക്ക് സിംഹാസനം എന്ന പേര് നൽകിയും ബഹുമാനിക്കുന്നു.
3. അർത്ഥം വേറെ ആണെങ്കിലും ഗണപതിയുടെ വാഹനമായി എലിയേയും , നാം ബഹുമാനിക്കുന്നു.
4. കുതിരയെ ധർമ്മ ശാസ്താവിന്റെ വാഹനമായും ,പുലിയെ അയ്യപ്പന്റെ വാഹനമായും നാം ബഹുമാനിക്കുന്നു.
5. പിതൃക്കൾക്കുള്ള പിണ്ഡത്തെ സ്വീകരിക്കുവാൻ കാക്കയെ നാം കൽപ്പിച്ചിരിക്കുന്നു. സ്തീകളുടെ മനോഹരമായരനടത്തത്തെ ഉപമിച്ച് അരയന്നത്തെ സാഹിത്യകാരന്മാരായവർ ബഹുമാനിക്കുന്നു. തന്മാത്രകളുടെ സാമ്യം കണ്ട് ഒരു രാഗത്തിന് കീരവാണി എന്ന പേര് നൽകി തത്തയെ നമ്മൾ ബഹുമാനിക്കുന്നു.നടനമനോഹാരിതയെ ഉപമിച്ച് മയിലിന് നമ്മൾ ആദരവേകുന്നു.
6. ധാന്യം പഴം കിഴങ്ങ് മുതലായവയെ ഭക്ഷണത്തിന് വിധേയമാക്കി നാം ബഹുമാനിക്കുന്നു. കാരണം അന്നവും ഞാൻ തന്നെ. ഭക്ഷിക്കാൻ പാകത്തിൽ ഞാൻ ശരീരമെടുത്തിരിക്കുന്നു. അതിനാൽ മനുഷ്യന് അവകാശപ്പെട്ട അന്നം ധാന്യവും പഴങ്ങളും കിഴങ്ങു വർഗ്ഗങ്ങളും മാത്രമാകുന്നു.
7 പ്ലാവിനെ വിഗ്രഹനിർമ്മാണത്തിനെടുത്ത് ബഹുമാനിക്കുമ്പോൾ തേക്കിനെ ചാന്താട്ടത്തിന് എടുത്ത് ബഹുമാനിക്കുന്നു.ശൈവശക്തി ഉൾക്കൊണ്ട മാമ്പഴം ഭക്ഷിക്കയാൽ അഞ്ജന എന്ന വാനരനാരിക്ക് ഹനുമാൻ ജനിച്ചത് വഴി മാവിനേയും നമ്മൾ ബഹുമാനിക്കുന്നു. പൂക്കളെ അർച്ചനയ്ക്കെടുത്ത് നാം ബഹുമാനിക്കുന്നു.
8. ചുരുക്കിപ്പറഞ്ഞാൽ സകല ചരാചരങ്ങളേയും ബഹുമാനിക്കുന്ന ഓരോതരം ആചാരങ്ങൾ സൃഷ്ടിച്ച് ഭഗവദ് വചനത്തെ ഋഷികൾ സാർത്ഥകമാക്കിത്തന്നു. അതുപോലെ ഒരംഗീകാരമാണ് ആനയ്ക്ക് കൊടുത്ത എഴുന്നള്ളിപ്പ്. ഏത് ഗ്രന്ഥത്തിലാണ് ആനയെ എഴുന്നള്ളിക്കാൻ പറയുന്നത്? എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഈ പോസ്റ്റ്.  ചിന്തിക്കുക 
ഭാഗം 2. ഭഗവദ് ഉപദേശത്തിന്റെ പൊരുൾ

ഭഗവദ് ഗീത രണ്ടാം അദ്ധ്യായം  23 ആം ശ്ലോകം നോക്കുക!

നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപഃ ന ശോഷയതി മാരുതഃ.
              അർത്ഥം
ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല.ജലം നനയ്ക്കുന്നില്ല.വായു ഉണക്കുന്നുമില്ല.
      വിശകലനം
അറിവുള്ള വസ്തുക്കളിലൂടെ അറിയാത്ത വസ്തുക്കളെ താരതമ്യം ചെയ്യുമ്പോൾ സത്യം മനസ്സിലാക്കാൻ കഴിയുന്നു.ചന്ദ്രന്റെ നിഴൽ മലിന ജലത്തിൽ പതിഞ്ഞാലും ആ മാലിന്യം ചന്ദ്രനെ ബാധിക്കുന്നില്ല.
    വൈദ്യുതി ഉണ്ട് എന്ന് എല്ലാവർക്കും അറിയാം ഈ വൈദ്യുതിയെ എന്തെങ്കിലും ചെയ്യാൻ നമുക്ക് കഴിയൂമോ? ബൾബ്  കേടുവരുത്താം അങ്ങിനെ വൈദ്യുതി കേടുവരുത്തപ്പെട്ട ബൾബിലേക്ക് വരാതിരിക്കാൻ നമുക്ക് കഴിയും. പക്ഷെ വൈദ്യുതിയെ ഒന്നും ചെയ്യാൻ നമുക്ക് കഴിയില്ല. അതായത് ബാഹ്യ ശരീരത്തെ കേടുവരുത്താം. നമ്മുടെ ഉള്ളിലുള്ള ഞാൻ എന്ന ആത്മാവിനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

ആത്മാവ് നശിക്കുന്നു എന്ന് ഒരു കൂട്ടർ !ഗീത തെറ്റാണ് എന്നും അവർ പറയുന്നു. ആത്മാവ് നശിക്കുന്നു എന്നാണെങ്കിൽ ഈ പ്രപഞ്ചത്തിലെ സകല വിധ എനർജിയും നശിച്ചു എന്നർത്ഥം. കാരണം എങ്ങും നിറഞ്ഞു നിൽക്കുന്ന പരമാത്മാ ചൈതന്യത്തിന്റെ ഒരു സ്വഭാവമാണ് എനർജി. അവ പ്രകടമാകണമെങ്കിൽ അതിനനുസരിച്ച ശരീരം വേണമെന്ന് മാത്രം അപ്പോൾ ആത്മാവ് നശിക്കും എന്ന് പറയുന്നത് വിവരക്കേടാണ് എന്ന് സാരം  'ചിന്തിക്കുക 

2017, മേയ് 30, ചൊവ്വാഴ്ച

ചോദ്യവും ഉത്തരവും

സാർ ഞാൻ ശ്രീലത കൊയിലാണ്ടി---സാർ ഒരു സംശയം.സാറ് ഇപ്പോൾ പുതിയ ഗൃഹത്തിലേക്ക് മാറുകയാണല്ലോ! ഞാനും പുതിയ വീട്ടിലെക്ക് ' ശനിയാഴ്ച തന്നെ മാറുകയാണ്. ഞങ്ങൾക്ക് തലേ ദിവസം അവിടെ പോയി തങ്ങിയാലേ വെളുപ്പിന് ഗണപതി ഹോമ സമയത്ത് പൂജാരി വരുമ്പോളേക്കും തയ്യാറായി നിൽക്കാൻ പറ്റൂ! മുഹൂർത്തം പത്തിനും പതിനൊന്നിനും ഇടയ്ക്കാണ്. അപ്പോൾ അതിന് മുമ്പ്ഗൃഹത്തിലേക്ക്നമ്മൾ പ്രവേശിക്കാമോ? തലേ ദിവസം അവിടെ പോയി കിടക്കാമോ?
*******************************************************%**
മറുപടി
  ഗൃഹപ്രവേശം എന്നാൽ നമ്മൾ ഗൃഹത്തിലേക്ക് പ്രവേശിക്കുക എന്നാണ് എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ നമ്മൾ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനെ അല്ല ഗൃഹപ്രവേശം എന്ന് പറയുന്നത്. ഗൃഹത്തിന്റെ പ്രവേശനമാണ് ഗൃഹപ്രവേശം. അതായത് ഇപ്പോൾ അത് ഒരു കെട്ടിടം മാത്രമാണ് ആകെട്ടിടം ഗൃഹമായി മാറണം. അഥവാഗൃഹം ആ കെട്ടിടത്തിലേക്ക് വരണം. അത് അടുപ്പിൽ തീ പുകയുമ്പോഴാണ്. പാൽ തിളച്ച് അത് പൊന്തി പാത്രത്തിന്ന് മുകളിലൂടെ അഗ്നിയിൽ പതിക്കണം. അപ്പോഴേ അത് ഗൃഹമാകു ആ തിളച്ച പാൽ അഗ്നിയിൽ പതിക്കുമ്പോൾ ഗൃഹം ആ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷമേ അത് ഗൃഹമാകു   അതായത് നമ്മൾ കേറിത്താമസിക്കുന്നതിനെ അല്ല ഗൃഹപ്രവേശം എന്ന് പറയുന്നത് ' പാൽകാച്ചി പാല് അഗ്നിയിൽ ക്കുമ്പോൾ ഗൃഹം എന്ന അവസ്ഥ ആ കെട്ടിടത്തിലേക്ക് കയറി വന്ന് അത് ഗൃഹമായി മാറുന്നു. അതിനാൽ തലേ ദിവസം സൗകര്യാർത്ഥം ആരെങ്കിലും അവിടെ കിടന്നു എന്നു കരുതി യാതൊരു തെറ്റുമില്ല കാരണം നിങ്ങൾ ഒരു കെട്ടിടത്തിലാണ് തങ്ങുന്നത്. പാൽകാച്ചിയ ശേഷമേ അത് ഗൃഹമാകു' -
ഭഗവദോപദേശത്തിന്റെ പൊരുൾ  ഭാഗം-1

ഭഗവദ് ഗീത നാലാം അദ്ധ്യായത്തിലെ അഞ്ചാം ശ്ലോകം ശ്രദ്ധിക്കുക

ബഹുനി മേ വ്യതീതാനി ജന്മാനി തവ ചാർജ്ജുന
താ ന്യഹം വേദ സർവ്വാണി ന ത്വം വേത്ഥ പരന്തപ'
        'അർത്ഥം
എനിയ്ക്കും നിനക്കും എത്രയോ ജന്മങ്ങൾ കഴിഞ്ഞിരിക്കുന്നു. അവയെല്ലാം ഞാൻ അറിയുന്നു. നീ അറിയുന്നില്ല. ഹേ പരന്തപ
       വിശകലനം
ഭഗവാൻ ശ്രീകൃഷ്ണൻ ജീവിച്ചിരുന്നിട്ടില്ലെന്നും ഞാൻ എന്ന് പറയുന്നത് പരമാത്മാവിനെ ഉദ്ദേശിച്ച് വ്യാസൻ കല്പിച്ചതാണ് എന്നും മറ്റും പറയുന്നവരുടെ വാദമുഖങ്ങളെ നിരാകരിക്കുന്നതാണ് ഈ ശ്ലോകം  കാരണം എനിക്കും നിനക്കും എത്രയോ ജന്മങ്ങൾ കഴിഞ്ഞിരിക്കുന്നു  എന്ന് പറയുമ്പോൾ എനിക്ക് എന്ന് പറയുവാൻ ശ്രീ കഷ്ണൻ ജീവിച്ചിരുന്നല്ലേ പറ്റൂ? പരമാത്മാവ് ജനിക്കുന്നും മരിക്കുന്നുമില്ല. അപ്പോൾ ജന്മങ്ങൾ കഴിഞ്ഞിട്ടും ഇല്ല. അനേകം ജന്മങ്ങൾ കഴിഞ്ഞിരിക്കുന്നു എന്ന് പറയുമ്പോൾ അവതാരമായ ശ്രീ കൃഷ്ണന് അസ്ഥിത്വം ഉണ്ട് എന്നല്ലേ അർത്ഥം?  അപ്പോൾ ഞാൻ എന്ന് പറയുമ്പോൾ പരമാത്മാവിനെ ഉദ്ദേശിച്ചാണ് കൂടുതലും എന്നാൽ കൃഷ്ണൻ എന്ന അവതാരത്തെ ഉദ്ദേശിച്ചുകൊണ്ടും ഞാൻ എന്ന് ഭഗവാൻ പറയുന്നുണ്ട് എന്ന് വ്യക്തമാണല്ലോ!

അത് ഗീത വായിച്ച് ജനം മനസ്സിലാക്കിയിട്ടില്ലെങ്കിലും ഭക്തർക്ക് വിശ്വാസം ഉണ്ടാകാൻ കാരണവും  പണ്ഡിതന്മാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ പറയുന്ന കൃഷ്ണന്റെ അസ്ഥിത്വമില്ലായ്മയെ ജനം സ്വീകരിക്കാത്തതും ശ്രീകൃഷ്ണ പരമാത്മാവ് അവതാരം എടുത്തു എന്നതിനാലാണ്. ചിന്തിക്കൂക
       ഓം നമോ ഭഗവതേ വാസുദേവായ


2017, മേയ് 29, തിങ്കളാഴ്‌ച

അശാന്തിയുടെ, നാളുകൾ

ഈ കാലഘട്ടം അശാന്തിയുടേതാണ്. അധികാരം എങ്ങിനെ ഉപയോഗിക്കണം എന്നറിയാത്തവർ ഭരണം കയ്യാളുമ്പോൾ സാധാരണക്കാർ ദുരിതത്തിലാകുന്നു. ഒറ്റ സമാധാന മേ ഉള്ളൂ കലിയുഗവർണ്ണനയിൽ പറയുന്നു.- അർഹത ഇല്ലാത്തവൻ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കും. ബ്രാഹ്മണൻ ശൂദ്രകർമ്മങ്ങൾ ചെയ്യും ശൂദ്രർ ബ്രാഹ്മണ കർമ്മങ്ങളും ചെയ്യും. ഭക്തി കച്ചവടമാകും. പിതാവിനെ ദ്രോഹിക്കുന്ന മക്കളും ഗുരുവിനെ നിന്ദിക്കുന്ന ശിഷ്യരും പന പോലെ തഴച്ചുവളരും - സജ്ജനങ്ങൾക്ക് ആ ആപ്തവാക്യം വായിച്ച് സമാധാനത്തോടെ ഈശ്വര ചിന്തയിൽ മുഴുകാം.

എങ്കിലും നാം ജീവിച്ചു കൊണ്ടിരിക്കുന്നു. സ്വയം രക്ഷ നോക്കേണ്ട കാലം. ആയതിനാൽ എന്ത് പ്രകോപനമുണ്ടായാലും സമചിത്തത കൈവരിച്ച് മാന്യമായ ഭാഷ പ്രയോഗിക്കാൻ നാം ശീലിക്കണം. സർക്കാരിൽ നിന്ന് നീതി ലഭിക്കും എന്ന് ആരും കരുതേണ്ട. ആയതിനാൽ അവ നവന്റെ രക്ഷ അവനവൻ തന്നെ നോക്കണം, എന്ത് വന്നാലും വേണ്ടില്ല പ്രതികാരം ചെയ്തേ മതിയാകൂ എന്നുള്ളവർക്ക് അങ്ങിനേയുമാകാം. പക്ഷെ അത് സമൂഹത്തെ മൊത്തം ബാധിക്കും എന്നതിനാൽ വിവേക പൂർവ്വം ചിന്തിച്ചേ പ്രതികാരത്തിന് ഇറങ്ങാവു

ഈ അടുത്ത കാലത്ത് ഹൈന്ദവ സംസ്കാരത്തിന് കനത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നിരിക്കുന്നു. ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നു. മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം എന്ന സ്ഥലത്തെ പ്രസിദ്ധമായ വില്വത്ത് ക്ഷേത്രം കഴിഞ്ഞ ദിവസം തകർക്കപ്പെട്ടു. ഹിന്ദു നാമധാരിയായ ഒരു വ്യക്തിയാണ് അതിന് പി ന്നിലെന്ന് കണ്ടെത്തി. എന്നാൽ ഇയാൾ മതം മാറിയവനും പേര് മാറ്റാത്തവനും ആണെന്ന് പൊതു സംസാരം

കേരളത്തിലെ ഭരണത്തിൽ കീഴിൽ കാര്യമായ ഒരു സഹായം ഈ വിഷയത്തിൽ ഉണ്ടാകും എന്നു കരുതാനാകില്ല. തെറി പറഞ്ഞത് കൊണ്ടോ ' വികാരപ്രകടനം കൊണ്ടോ ഒരു പരിഹാരവും ആകില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹൈന്ദവ സംഘടനകൾ വിവേകപൂർവ്വം ആലോചിച്ച് ഒരു സംവിധാനം ചെയ്യേണ്ടതാണ്. ഹൈന്ദവർക്ക് എതിരായി നടക്കുന്ന ഏത് വിധ്വംസക പ്രവർത്തനത്തിനും തടയിടാൻ ഇന്നത്തെ ഗവർമെന്റ് ശ്രമിക്കില്ല എന്ന് അന്നം ഭക്ഷിക്കുന്നവന് അറിയാം. ആയതിനാൽ കാർമ്മബുദ്ധിയോടെ ഇത്തരത്തിലുള്ള ആക്രമണം എങ്ങിനെ തടയാം എന്നാണ് നാം ചിന്തിക്കേണ്ടത്. അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള സംവിധാനം നമ്മൾ തന്നെ ആസൂത്രണം ചെയ്തേ മതിയാകൂ. ഇത്തരം സംഭവങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വളരെ ഗൗരവത്തോടെ എത്തിക്കാനും ബന്ധപ്പെട്ടവർ തീവ്രമായി ശ്രമിക്കേണ്ടതാണ്.

2017, മേയ് 26, വെള്ളിയാഴ്‌ച

എന്റെ വീക്ഷണം എന്റെ സംസ്കാരത്തിനനുസരിച്ച്!!!!

ഏത് വിഷയത്തെ പറ്റി ആണെങ്കിലും ഒരാളുടെ വീക്ഷണം അയാളുടെ സംസ്കാരത്തിന് അനുസരിച്ചായിരിക്കും. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സമകാലീന സാഹിത്യകാരന്മാർ തങ്ങളുടെ സമൂഹത്തോടുള്ള കടമ മറക്കുന്നു. അവാർഡുകൾക്കും കൈയ്യടിക്കും വേണ്ടി ഭാരതീയ സനാതനധർമ്മത്തെ വികലമാക്കുന്നു.  ഏതായാലും ഒരു നോവലെഴുതാൻ തീരുമാനിച്ചു  അതും മഹാഭാരതം ഇതിഹാസത്തിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച്. എന്നാൽ ആ കഥ ഒരു ഭാഷ്യം എന്നരീതിയിൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പാകത്തിൽ ആക്കാമായിരുന്നില്ലേ? ഓരോ കഥാപാത്രത്തേയും വികലമായി ചിത്രീകരിക്കേണ്ടിയിരുന്നോ? യമധർമ്മ രാജാവിനെ ആണിമാണ്ഡവ്യമഹർഷി ശൂദ്രനായി ജനിക്കട്ടെ എന്ന ശാപം നൽകിയതിന്റെ ഫലമായാണ് വിദുരർ ജനിച്ചത്. കുന്തീദേവി യമധർമ്മ രാജാവിനെ മനസ്സിൽ വിചാരിച്ചാണ് ദുർവാസാവ് കൊടുത്ത മന്ത്രം ജപിച്ചത്. അതിന്റെ ഫലമാണ് യുധീഷ്ഠിരന്റെ ജനനം. അല്ലാതെ യമധർമ്മരിജാവിന്റെ മനുഷ്യ ജന്മമാണെങ്കിലും വിദുരരെ മനസ്സിൽ വിചാരിച്ചല്ല കുന്തി മന്ത്രം ജപിച്ചത്. അപ്പോൾ വിദുരരുടെ പുപുത്രനാണ് യുധീഷ്ഠിരൻ എന്നു പറയുമ്പോൾ എത്ര നീചമാണ് ആ അവതരണം? വിദുരരെ സംബന്ധിച്ച് ജ്യേഷ്ഠ പത്നിയായ കുന്തി മാതാവാണ്.കാരണം പാണ്ഡുവിന്റെ ഇളയ സഹോദരനാണ് വിദുരർ അമ്മ വേറെ ആണെങ്കിലും അച്ഛൻ രണ്ടു പേരുടേയും ഒന്നാണ് വ്യാസൻ!!

എം ടി നരേന്ദ്രകോഹ്ലിയുടെ കടുത്ത അനുയായി ആണെന്ന് തോന്നുന്നു. ഇതേപോലെ വളരെ ഹീനമായാണ്  അഭ്യൂദയം എന്ന നോവലിൽ രാമായണ കഥ അവതരിപ്പിച്ചിട്ടുള്ളത്. അത് രണ്ടാമൂഴം എന്ന പേരിൽ ത്തന്നെ സിനിമയാക്കട്ടെ! മഹാഭാരതം എന്ന പേരിൽ സിനിമയാക്കിയാൽ ഹൈന്ദവ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ ദോഷമായിരിക്കും. ഇപ്പോൾ ത്തന്നെ അത് തിരുത്തുവാനുള്ള ശ്രമം ഹൈന്ദവ സംഘടനകൾ ചെയ്യേണ്ടതാണ്. അല്ലെങ്കിൽ വ്യഭിചാരത്താൽ സൃഷ്ടിക്കപ്പെട്ട പാണ്ഡവരും മദ്യപാനിയായ ശ്രീകൃഷ്ണനും ഒക്കെ ആയിരിക്കും അടുത്ത തലമുറയുടെ മുന്നിലെ ഇതിഹാസ കഥാപാത്രങ്ങൾ. ചിന്തിക്കുക പ്രവർത്തിക്കുക.
വിവേക ചൂഡാമണി ശ്ലോകം 177 Date 26/5/2017

വിവേക വൈരാഗ്യ ഗുണാതിരേകാ-
ച്ഛുദ്ധത്വമാസാദ്യ മനോവിമുക്ത്യൈ
ഭവത്യതോ ബബദ്ധിമതോ മുമുക്ഷോ-
സ്താഭ്യാം ദൃഡാഭ്യാംഭവിതവ്യമഗ്രേ.
          അർത്ഥം
ദൃഢമായ വിവേകം കൊണ്ടും തീവ്രമായ വൈരാഗ്യം കൊണ്ടും നിർമ്മലമായിത്തീർന്ന മനസ്സ് മോക്ഷത്തിന് ഹേതുവായിത്തീരുന്നു.അതിനാൽ ബുദ്ധിമാനായ മുമുക്ഷു ആദ്യം വേണ്ടത് ഇവ രണ്ടിനേയും ദൃഡപ്പെടുത്തുകയാണ്.
             വിശകലനം
വിഷയവൈരാഗ്യം വരണമെങ്കിൽ വിഷയം എന്ത് എന്ന് ആദ്യം അനുഭവിച്ചറിയണം. എന്നതിന് ശേഷം ഇതിൽ എന്താണ് ഇത്ര സുഖം? എന്ന് സ്വയം ചിന്തിച്ച് മനസ്സിനെ ദൃഡപ്പെടുത്തിൽ വിഷയത്തിൽ നിന്നും പിൻമാറണം.വിഷയങ്ങൾ മനുഷ്യന് അനുഭവിക്കാനുള്ളതാണ്.അതിനാൽ വിഷയം അനുഭവിക്കാതെ വിഷയം ഒഴിവാക്കുക പ്രയാസമാണ്. ഒരു കുപ്പിയിലേക്ക് വെള്ളം നി്റച്ച് പിന്നെഅത് കഴുകി തുടക്കുന്നത് പോലെ വിഷയം ആദ്യം ഒന്ന് അനുഭവിക്കുക എന്നതിന് ശേഷം അതിന്റെ അൽപ്പത്തരത്തെ പറ്റി ചിന്തിച്ച് ഇത് ഇത്രയേ ഉള്ളൂ എന്ന് വിചാരിച്ച് വിഷയത്തിൽ നിന്നും ഇന്ദ്രിയങ്ങളെ അകറ്റുക.വിഷയം അനുഭവിക്കാതെ ത്യജിക്കാൻ കഴിവുള്ളവർ ഉണ്ടെങ്കിൽ അങ്ങിനേയുമാകാം പക്ഷെ  എന്താണത്? എന്ന ചിന്ത വിഷയത്തെ കുറിച്ച് വരാൻ പാടില്ല. അനുഭവിച്ചാൽ  ഇതാണ് അത് ഇത്രയേ ഉള്ളൂ എന്നറിയാം അപ്പോൾ ത്യജിക്കുവാൻ പ്രയാസമുണ്ടാകില്ല.  ചിന്തി്ക്കുക 

2017, മേയ് 25, വ്യാഴാഴ്‌ച

തൂക്കുവിളക്കും  ചില ചിന്തകളും.

പ്രാർത്ഥനയ്ക്ക് ദീപം കത്തിക്കുന്നതും വെളിച്ചം കാണാനായി നിലവിളക്ക് കത്തിക്കുന്നതും രണ്ടും രണ്ടാണ്. ഒരു സ്ക്കൂളിൽ ഒരു വിദ്യാർത്ഥിയോ അവിടുത്തെ പ്യൂണോ ഹെഡ്മാസ്റ്ററുടെ  ഒപ്പം കസേരയിൽ ഇരിക്കില്ല. എന്നാൽ സിനിമാ തിയേറ്ററിൽ ചെന്നാലോ? ഹെഡ്മാസ്റ്റർ ഇരിക്കുന്ന തൊട്ടടുത്ത സീറ്റിൽ വിദ്യാർത്ഥിയോ പ്യൂണോ ഇരുന്നെന്നു വരും അത് ഹെഡ്മാസ്റ്ററെ ധിക്കരിക്കുകയോ അവഹേളിക്കുകയോ അല്ല.

തൂക്ക് വിളക്ക് വീടുകളിൽ കത്തിക്കാൻ പാടില്ല എന്ന് ചിലർ പറയുന്നത് കേൾക്കാം എന്ത് കൊണ്ട്? എന്ന് പറയുന്നും ഇല്ല റാന്തൽ വീട്ടിൽ തൂക്കി ഇടാറുണ്ടായിരുന്നു. അതിന് കുഴപ്പം ഇല്ല താനും. വൈദ്യുതി ഇന്നത്തെപ്പോലെ വ്യാപകമല്ലാതിരുന്ന കാലഘട്ടത്തിൽ വെളിച്ചം കാണുവാനായി തൂക്ക് വിളക്കും നിലവിളക്കും ഉപയോഗിച്ചിരുന്നു.  സന്ധ്യാസമയങ്ങളിൽ പ്രാർത്ഥനയ്ക്കായി നിലവിളക്ക് കത്തിക്കുമ്പോഴാണ് 2 തിരി 5 തിരി എന്നിവ ഉപയോഗിക്കേണ്ടത്. വെളിച്ചം കാണാനായി കത്തിക്കുന്ന വേളയിൽ ഈ നിയമം പാലിക്കേണ്ടതില്ല അതിന് കാരണം കണ്ണു കാണുക എന്ന ഉദ്ദേശമാണ്. സന്ധ്യകളിൽ വിളക്ക് വെയ്ക്കുന്നത് പ്രാർത്ഥിക്കാനായി ഈശ്വര രൂപ ചിത്രങ്ങളുടെ മുന്നിലാണ്. അതിന്റെ ഉദ്ദേശം കണ്ണു കാണുന്നുണ്ടെങ്കിലും കണ്ണു കാണുക എന്നല്ല. ഏത് പ്രവർത്തിയും പ്രാർത്ഥന മംഗള കാര്യങ്ങൾ മുതലായവ അഗ്നിസാക്ഷിയായി ചെയ്യുക എന്ന ഉദ്ദേശമാണ് മുഖ്യം. താഴത്ത് വെച്ചാൽ ചെറിയ കുട്ടികൾ തട്ടുമോ എന്ന് ശങ്കിച്ച് തൂക്ക് വിളക്ക് ഉപയോഗിച്ചിരുന്നു. മാത്രമല്ല തൂക്ക് വിളക്കിലും കിഴക്കോട്ടും പടിഞ്ഞാട്ടും ഓരോതരായിട്ട് തൂക്കുന്നത് നല്ലതാണ്. പൂജാ മുറിയിലും തൂക്ക് വിളക്ക് കത്തിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല. ഉണ്ട് എന്ന് പറയുകയാണെങ്കിൽ യുക്തമായ കാരണം പറയണം. അല്ലാതെ പാടില്ല എന്ന് മാത്രം പറയുന്നത് സനാതന ധർമ്മ ത്തിന്റെ സ്വഭാവമല്ല.
ശ്രീ രാമ കൃഷ്ണന്മാരുടെ മതവും ഭാഷയും ഞാൻ ചോദിച്ചിരുന്നു. കാര്യമായ പ്രതികരണങ്ങൾ കണ്ടില്ല. എന്നാൽ എന്താണെന്ന് നമുക്കൊന്ന് നോക്കാം. അതിന് ആദ്യമായി 'ഓം' കാ രം എന്ത് എന്നറിയണം. ഓം' കാരത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങൾ ഇതിനകം പലരുടെതായി വന്നിട്ടുണ്ട്. സൂക്ഷ്മത്തിൽ സൂക്ഷ്മമായ ഓം കാ രം അർത്ഥ തലത്തിൽ സ്ഥൂലത്തിൽ വെച്ച് സ്ഥൂലമാണ്. അതിനെ നിർവചിക്കാൻ ആരും ശക്തരല്ല. അവനവന്റെ ജ്ഞാനത്തിന് അനുസരിച്ച് ഓരോരുത്തർ ഓരോ രീതിയിൽ വിലയിരുത്തുന്നു എന്നു മാത്രം. എല്ലാം ശരി തന്നെ എന്നാൽ ഓം കാ രം  അത്യക്കും മേലെ :

അ+ ഉt മ്  = ഓം    ഈ മൂന്ന് അവസ്ഥകൾക്ക് പുറമെ ഒരവസ്ഥ കൂടിയുണ്ട് മേൽ പറഞ്ഞ ശബ്ദങ്ങളെ തിരിച്ചിട്ടാൽ  മ്+ ഉ+ അ= മ
മ മാ എന്നോ ആകാം അമ്മ എന്നർത്ഥം.  ആ മ തന്നെയാണ് പ്രകൃതി. അ എന്ന സൃഷ്ടി സ്വരൂപവും  ഉ  എന്ന സ്ഥിതി സ്വരൂപവും മ് എന്ന സംഹാര സ്വരൂപവും അവനവന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നടത്തുന്നത്  മ  എന്ന പ്രകൃതീ ദേവിയിലാണ് അതായത് പുരുഷനോട് കൂടിയ പ്രകൃതി ആണ്  മ - അർദ്ധനാരീശ്വര സങ്കല്പവും കൂടിയാണ്  മ  അതിന്റെ തം അതായത് അവസ്ഥ  നിയമം ' എന്നൊക്കെ  തം  എന്നതിന് അർത്ഥം വരും. അപ്പോൾ മ എന്ന   സചേതന ആയ പ്രകൃതിയുടെ നിയമം  അതാണ് മതം എന്നതിന്റെ ശരിയായ അർത്ഥം സംസ്കൃത ഭാഷയിലുള്ളതിന്റെ ആണ്.
          ആ നിയമമാകട്ടെ സത്യമാണ് ധർമ്മമാണ്  സനാതനമാണ്. അതായത് സനാതന ധർമ്മം എന്നർത്ഥം. അപ്പോൾ ശ്രീരാമന്റേയും     ശ്രീകൃഷ്ണന്റേയും  മതം സനാതനമാണ്

ഇനി ഭാഷ അത് പ്രാകൃതമാണ് പ്രാ- എന്നാൽ മുമ്പേ ഉള്ളത് എന്നർത്ഥം കൃതം എന്നാൽ ചെയ്യപ്പെട്ടത് എന്നർത്ഥം അപ്പോൾ ആദ്യമായി ഉദയം കൊണ്ട ഭാഷ ഏതാണ്? ദേവഭാഷ. അതിന്റെ ലിപിയാണ് ദേവനാഗരി എന്നറിയപ്പെടുന്നത്. അതിനെ ലഘുകരിച്ച് സംസ്കരിച്ച് പുതിയ വ്യാകരണങ്ങളാൽ സംസ്കരിച്ചതാണ് ഇന്നത്തെ സംസ്കൃത ഭാഷ അപ്പോൾ രാമന്റെയും കൃഷ്ണനേയും സംസാരഭാഷ പ്രാകൃത ഭാഷയായ ദേവനാഗരി ലിപിയിലുള്ള ദേവഭാഷയാണ്.ദേവൻമാർ ഉപയോഗിച്ചിരുന്നത് ആകയാൽ അന്നേ അത് സംസ്കരിക്കപ്പെട്ടതാണ്. വേദോപനിഷത്തുക്കൾ ഈ ഭാഷയിൽ ലേഖനം ചെയ്യപ്പെട്ടതാണ്. കലിയുഗത്തിൽ അതിനെ വ്യാഡി പാണിനി മുതലായവർ വീണ്ടും ലളിതമാക്കി സംസ്കരിച്ചു.  പാണിനി സംസ്കരിച്ച ദേവനാഗരി ലിപിയിലുള്ള ഭാഷയാണ് ഇന്നത്തെ സംസ്കൃതം - ചിന്തിക്കുക.   അപ്പോൾ പ്രാകൃത ഭാഷയിൽ എഴുതപ്പെട്ട വേദോപനിഷത്തുക്കൾ ഇന്നത്തെ  സംസ്കൃതത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ.  പലതും ചോർന്നുപോയി  എന്നതാണ് സത്യം. പലതും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. 
ഇനി ഞാൻ ചോദിക്കട്ടെ

ത്രോയുഗത്തിലെ ശ്രീരാമന്റെ മതമേത്?  രാമൻ സംസാരിച്ചിരുന്ന ഭാഷയേത്?

ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണന്റെ മതമേത്? കൃഷ്ണൻ സംസാരിച്ചിരുന്ന ഭാഷയേത്? 

2017, മേയ് 23, ചൊവ്വാഴ്ച

ഹിന്ദുമതം - ചില ചിന്തകൾ

ഞാൻ ഹിന്ദുവാണ് എന്ന് അഭിമാനത്തോടെ പറയണം എന്നൊക്കെ ചിലർ പറയുന്നത് കേൾക്കാം. ഞാൻ സനാതന ധർമ്മിയാണ്. അല്ലെങ്കിൽ സനാതന നാ ണ് എന്ന് ആണ് അഭിമാനത്തോടെ പറയേണ്ടത് എന്നാണ് എന്റെ വിശ്വാസം. കാരണം ഹിന്ദുവെന്ന പദം മറ്റാരോ ചാർത്തിത്തന്ന പട്ടമാണ്. അതും പേർഷ്യൻ ഭാഷയിൽ

ലോകമാന്യതിലകൻ ഹിന്ദു എന്ന പദത്തെ പരിഭാഷപ്പെടുത്തിയത് നോക്കുക.

ആ സിന്ധോഃസിന്ധുപര്യന്തം
യസ്യഭാരതഭൂമയഃ
പിതൃഭൂഃപുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരിതി സ്മൃതഃ
അർത്ഥം
*********
സിന്ധു നദിയുടെ ഉത്ഭവസ്ഥാനം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള ഭൂമി ആരുടെയൊക്കെ പിതൃഭൂമിയും പുണ്യഭൂമിയുമാണോ? അയാളെ ഹിന്ദു വെന്ന് പറയാം.
      വിചാരണ
ഇവിടെ ഒരു പ്രദേശത്തെ സാക്ഷിയാക്കിയാണ് ഹിന്ദു എന്ന പദം വരുന്നത്. ഒരു പുണ്യസ്ഥലത്ത് ജനിച്ചു എന്നതിനേക്കാൾ അയാൾ ഏത് സംസ്കാരം പ്രകടിപ്പിച്ചു? എന്നല്ലേ നോക്കേണ്ടത്! ആ സംസ്കാരത്തിന് ആധാരമായ തത്വദീക്ഷകൾ അടങ്ങുന്ന സനാതന ധർമ്മത്തിന്റെ പേരിലല്ലേ നാം അറിയപ്പെടേണ്ടത്? ഒരു പ്രദേശത്ത് ജനിച്ചു എന്ന കാരണത്താൽ ആരും സാത്വികരാവില്ല അതിന് തെളിവല്ലേ ലിംഗഛേദം ചെയ്യപ്പെട്ട സ്വാമി?

ആയതിനാൽ നമുക്ക് അഭിമാനത്തോടെ പറയാം   ഞാൻ ഒരു സനാതനധർമ്മി ആണെന്ന് അല്ലെങ്കിൽ സനാതനനാണെന്ന്. ചിന്തിക്കുക.  ഹിന്ദുവാണ് എന്ന് പറയുന്നത് സർക്കാർ അങ്ങിനെയുള്ള മതമായി അംഗീകരിച്ചത് കൊണ്ടല്ലേ? ഔദ്യോഗികമിയി ആ പദം പ്രയോഗിച്ചേ മതിയാകൂ എന്നത് കൊണ്ട്.അല്ലേ? മനനം ചെയ്യുക
ബുദ്ധനും ബലരാമനും

എല്ലാവർക്കും സംശയമുള്ള കാര്യമാണ് ദശാവതാരങ്ങളിൽ ബുദ്ധനാണോ ബലരാമനാണോ ഉൾപ്പെട്ടിട്ടുള്ളത്? ബലരാമനെ ഉൾപ്പെടുത്തിയാൽ ലക്ഷ്മണനേയും ഉൾപ്പെടുത്തേണ്ടതല്ലേ? കാരണം രണ്ടു പേരും അനന്തന്റെ അവതാരങ്ങ ളല്ലേ?

ഭാഗവതത്തിൽ ഭഗവാന്റെ 24 അവതാരങ്ങളെ പറയുന്നു. അതിൽ ബുദ്ധനും ഋഷഭ മഹർഷിയും ഒക്കെ ഉണ്ട്. എന്നാൽ പ്രധാനപ്പെട്ട പത്ത് അവതാരങ്ങളിൽ ബുദ്ധനെ ഉൾപ്പെടുത്തിയിട്ടില്ല ദശാവതാരം നിർണ്ണയിച്ച ഋഷികൾ ആരായാലും അവർക്ക് തെറ്റുപറ്റാൻ വഴിയില്ല. അപ്പോൾ എന്താണ് സംഭവിച്ചത്? ഭാഷാപരമായ അർത്ഥ വ്യത്യാസമാണ് ഇത് എന്ന് സംശയിക്കാം. അനന്തൻ എന്ന് മഹാവിഷ്ണുവിന് വിശേഷണമുണ്ട്. ആദിയും അന്തവും ഇല്ലാത്ത ഭഗവാന്റെ അഥവാ ബ്രഹ്മത്തിന്റെ സകളമായ നിഷ്കള രൂപമാണ് മഹാവിഷ്ണു അപ്പോൾ ബലരാമൻ അനന്തന്റെ അവതാരം എന്നു പറയുമ്പോൾ അനന്തൻ എന്ന നാശത്തിന്റെ അവതാരം എന്ന് മറ്റുള്ളവർ ധരിച്ചതാകാം. അനന്തൻ എന്ന നാഗത്തിന്റെ അവതാരമായ ലക്ഷ്മണന്റെ അടുത്ത അവതാരമാണ് ബലരാമൻ എന്ന് അങ്ങിനെ നിരൂപിച്ചതാകാം.


  • മാത്രമല്ല മറ്റെല്ലാ അവതാരങ്ങളും അതായത് ശ്രീരാമൻ, പരശുരാമൻ ശ്രീകൃഷ്ണൻ ബലരാമൻ ഇവരെല്ലാം ധർമ്മ രക്ഷാർത്ഥം ധനുർവേദത്തെ ഉപയോഗിച്ചവരാണ്. എന്നാൽ ബുദ്ധൻ ആയുധം കയ്യിലെടുത്തിട്ടില്ല. ബുദ്ധൻ ഒരു പ്രത്യേക ലക്ഷ്യം വെച്ച് അവതരിച്ചതല്ല. സാമൂഹിക ചുറ്റുപാടുകളിലെ ദയനീയ അവസ്ഥ കണ്ട് മനം നൊന്ത് സമൂഹ മദ്ധ്യത്തിലേക്ക് ഇറങ്ങിയതാണ്. ബുദ്ധന് ആയുധം കൽപ്പിക്കപ്പെട്ടിട്ടില്ല. മറ്റെല്ലാ മേൽ പറഞ്ഞ അവതാരങ്ങൾക്കൊക്കെ ആയുധം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ആയുധത്തോട് കൂടിയ ബുദ്ധന്റെ വർണ്ണന എവിടേയും ഇല്ല.  അപ്പോൾ ഒരു പ്രത്യേക ലക്ഷ്യത്തിനായി അവതരിച്ച അവതാരങ്ങളെയാണ് ദശാവതാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബുദ്ധന് ബോധോദയം ലഭിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ദർശനങ്ങൾ ബുദ്ധമതം എന്ന പേരിൽ അറിയപ്പെട്ടത്. അദ്ദേഹം സനാതന ധർമ്മി ആയിരുന്നു. അന്ന് ഹിന്ദുമതം എന്ന പേരിൽ സനാതന ധർമ്മം അറിയപ്പെട്ടിരുന്നില്ല. വിദേശികൾ വന്നതിന് ശേഷം പേർഷ്യൻ ഭാഷയിലെ ഹിന്ദു എന്ന പദം സനാതന ധർമ്മികളിൽ ആരോപിക്കയാണ് ചെയ്തത് - തുടരും.

2017, മേയ് 22, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും

ദേവൻ പാണ്ടിക്കാട് മലപ്പുറം -സാർ ഗംഗേശാനന്ദ സ്വാമികളുടെ ജനനേന്ദ്രിയം ഒരു പെൺകുട്ടി മുറിച്ചതിനെ സ്വാഗതം ചെയ്ത് ശ്രീ ഡോ: ഗോപാലകൃഷ്ണൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്.  സാറിന് സമുഹത്തോട് കൊടുക്കാനുള്ള ഉപദേശം എന്താണ്?
***********************************************************
മറുപടി
   പീഡിപ്പിക്കാൻ വരുന്നവരെ ഇങ്ങിനെത്തന്നെ കൈകാര്യം ചെയ്യണം. പക്ഷെ മാതൃഭൂമിയിലെ ഒരു വാർത്ത എനിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നു.
****നിരന്തരം പീഡനം സഹിക്കാനാകാതെ പെൺകുട്ടി സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ****

****അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുമ്പോളൊക്കെ ഗംഗേശാനന്ദ എത്തിച്ചിരുന്നു.
    ഈ സ്വാമിയുമായി വീട്ടുകാർക്കെന്താ ബന്ധം? നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് പറയുമ്പോൾ ആദ്യ പീഡനം എന്തിന് മൂടിവെച്ചു? ആദ്യം പീഡിപ്പിച്ച സ്ഥിക്ക് രണ്ടാമത്തെ പീഡനം കരുതിയിരിക്കാമായിരുന്നില്ലേ? അന്നാവാമായിരുന്നില്ലേ ഈ ലിംഗഛേദം?

അച്ഛൻ രോഗശയ്യയിലാണെങ്കിലും അമ്മ ഇതൊന്നും അറിഞ്ഞില്ലേ? അറിഞ്ഞില്ലെങ്കിൽ അമ്മയോട് ഈ കുട്ടി എന്തു കൊണ്ട് പറഞ്ഞില്ല?
   40 ലക്ഷം രൂപ രക്ഷിതാക്കളിൽ നിന്നും സ്വാമി തട്ടീ എന്നു പറയുന്നു .റിയൽ എസ്റ്റേറ്റ് ബിസിനസ്സിനാണത്രേ! ഒരൂ സ്വാമി ഇത്തരം കച്ചവടത്തിന് ഒരുങ്ങുമ്പോൾത്തന്നെ അയാൾ ആത്മീയ വാദി അല്ല എന്ന് തിരീച്ചറിയാൻ 22 വയസ്സുകാരിയായ ആ കുട്ടിക്ക് കഴിയില്ലേ?  അപ്പോൾ ഒരു കാര്യം തീർച്ചയാണ്  വീട്ടുകാരുടെ അടുത്തും തെറ്റുണ്ട്. ഒരു 22 കാരിയെ എന്തിന് ഒരു സ്വാമിയുടെ അടുത്തെക്ക് തനിച്ച് വിടണം? അല്ലെങ്കിൽ ആരും ഇല്ലാത്ത  .     നേരത്ത് അയാൾക്ക് അവിടെ വരാൻ സ്വാതന്ത്ര്യം കൊടുക്കണം?

നിങ്ങൾ ഓരോരുത്തരും ചിന്തിക്കുക ഇന്നത്തെ കാലഘട്ടത്തിൽ നിങ്ങളുടെ കുട്ടിയേ സന്യാസിയുടേയോ മറ്റു പ്രായമുള്ളവരുടേയൊ അടുത്തേക്ക് ഒറ്റയ്ക്ക് വിടുമോ? എങ്കിൽ അത് ആദ്യം നിർത്തുക അപകടത്തിൽ ചെന്ന് ചാടി രക്ഷപ്പെടാനായി ഓരോന്ന് ചെയ്യുന്നതിലും ഭേദം അപകടത്തിൽ ചെന്ന് ചാടാതിരിക്കുന്നതല്ലേ?

എനിയ്ക്ക് സമൂഹത്തിലെ രക്ഷിതാക്കൾക്കളോട് പറയാൻ ഉള്ളത് ഇതാണ്.
1. ആവശ്യമുള്ളവരോട് ആവശ്യത്തിന് മാത്രം ഇടപെടുക.
2. കലിയുഗം അധർമ്മത്തിന്റേതാണ് എന്ന സത്യം തിരിച്ചറിഞ്ഞ് പെൺകുട്ടികളുള്ളവർ ആരുടെ കയ്യിൽ നിന്നും പണം വാങ്ങാതിരിക്കുക.
3. സൗമ്യയുടേത് പോലുള്ള ഒരു പീഡനമല്ല ഇവിടെ ഇതിൽ രക്ഷിതാക്കൾക്കും പരോക്ഷമായി ബന്ധമുണ്ട്.ആയതിനാൽ നമ്മുടെ ചിന്താ രാഹിത്യം മൂലം കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമ്മുട്ടുകൾ ഒഴിവാക്കുക. 2 2 വയസ്സുകാരി ആയ ഈ പെൺകൂട്ടിക്ക് അയാളുടെ ജനനേന്ദ്രിയം മുറിക്കാൻ ത്രാണി ഉണ്ടായി എന്ന് കരുതി ഒരു 15 കാരിക്കോ 18 കാരിക്കോ അത് കഴിഞ്ഞോളണം എന്നില്ല. അത് കൊണ്ട് ഇങ്ങിനേ ചെയ്യണം എന്നൊന്നും ഞാൻ ഉപദേശിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ ചെന്ന് ചാടാതിരിക്കുക അതാണ് എനിക്ക് സമൂഹത്തോട് കൊടുക്കിനുള്ള ഉപദേശം   ചിന്തിക്കുക 
ആചാരങ്ങൾ അവഗണിക്കപ്പെടുമ്പോൾ!

അന്ധവിശ്വാസത്തിന്റെ പട്ടികയിൽ പെടുത്തി ആചാരങ്ങളെ നിഷേധിച്ചപ്പോൾ സമൂഹത്തിൽ അനാചാരങ്ങളും അധാർമ്മികതയും കൊടികുത്തി വാഴാൻ തുടങ്ങി. അതിന് കാരണം ആചാരങ്ങൾ എല്ലാം മന:ശാസ്ത്രപരമായിരുന്നു എന്നതാണ്  അനാചാരങ്ങളേയും അധാർമ്മികതയേയും ഇല്ലാതാക്കാൻ ക്ഷേത്രത്തിന് കഴിയുമായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ നടക്കുന്ന ഓരോന്നിനേയും കാര്യ മറിയാതെ വിമർശിക്കാൻ പണ്ഡിതന്മാർ എന്ന് സ്വയം നടിക്കുന്നവർ തുനിഞ്ഞപ്പോൾ സമൂഹത്തിലെ ചിലർ അതംഗീകരിക്കുവാൻ തയ്യാറായി.

സന്യാസം എന്നാൽ എല്ലാം ഒഴിവാക്കൽ എന്നൊരർത്ഥമുണ്ട്. ഒഴിവാക്കണം എങ്കിൽ സ്വന്തമായി വല്ലതും വേണം. നമ്മൾ ഓരോരുത്തർക്കും ജന്മസിദ്ധമായി ലഭിച്ചത്  കാമവും ക്രോധവും ആണ്. അപ്പോൾ അത് ത്യജിക്കുന്നവനെയാണ് സന്യാസി എന്നു പറയുന്നത്. അല്ലാത്തവൻ കാഷായ വസ്ത്രം ധരിച്ചു എന്നത് കൊണ്ടോ  നാമം പുതിയത് സ്വീകരിച്ചു എന്നത് കൊണ്ടോ സന്യാസിയാവില്ല. ഒരു സന്യാസ വേഷം ധരിച്ച നടൻ മാത്രമാണ്. ഇതിനെയാണ്  ആട്ടിൻ തോലിട്ട ചെന്നായ  എന്നു പറയുന്നത്.

ഇത്തരം ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ നമ്മുടെ സമൂഹത്തിൽ ഏറി വരുന്നു. നല്ല ആദരിക്കാൻ അർഹതപ്പെട്ട ഒരു ഗുരുവിനെ കിട്ടാനില്ല   പുറംപൂച്ചുകളിൽ മയങ്ങി സാധാരണക്കാർ ഇവരുടെ വലയിൽ വീഴുന്നു. അതിനാൽ ഓൺലൈനായോ എഫ് ബി വഴിയോ ആദ്ധ്യാത്മിക പഠനം നടത്തുകയാണ്. ഇന്നത്തെ കാലഘട്ടത്തിൽ അഭികാമ്യം. ഇങ്ങിനെ യുള്ള സന്യാസിമാരുടെ സ്വഭാവം കാണുമ്പോഴാണ് ഞാൻ എത്രയോ ഉയരത്തിലാണ് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. 25 വയസ്സു മുതൽ നിരവധി ശിഷ്യഗണങ്ങൾ സംഗീതത്തിലും ആദ്ധ്യാത്മിക രംഗത്തും എനിക്കുണ്ട്.  ഇന്നേ വരെ ശിഷ്യകളെ ശിഷ്യകളായിത്തന്നെയാണ് കണ്ടിട്ടുള്ളത്.  എന്റെ അച്ഛന്റെ ഒരു ഉപദേശം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.  ****   നീ കാണാൻ കൗതുകമുള്ള കുട്ടിയാണ് വഴി തെറ്റാൻ ഏറ്റവും എളുപ്പമുള്ള സാഹചര്യം. നിനക്ക് അവകാശപ്പെട്ടത് ഒരേ ഒരു സ്ത്രീയാണ്. ഞാൻ ജീവിച്ചിരിപ്പില്ലെങ്കിൽ അത് നീ തന്നെ കണ്ടു പിടിക്കണം'  ഒന്നും സമ്പാദിച്ചില്ലെങ്കിലും വിശ്വാസമുള്ള ഒരാളായി ജീവിക്കണം. എനിക്ക് നിന്നോട് ഉപദേശിക്കാൻ ഇത് മാത്രമേ ഉള്ളൂ. വേറെ പണമൊന്നും മക്കൾക്ക് വേണ്ടി ഞാൻ സമ്പാദിച്ചിട്ടില്ല.****

ആ വാചകങ്ങൾ അക്ഷരം പ്രതി അനുസരിച്ചതാണ് എന്റെ ജീവിതത്തിലെ വിജയം.   ചിന്തിക്കുക പിതാവ് പുത്രന് നൽകുന്ന ധനം എന്താണ് എന്ന്. എനിക്ക് എന്റെ അച്ഛൻ നൽകിയ ഈ ധനത്തെക്കാൾ വലിയ ധനം ലോകത്ത് വേറെ എന്തുണ്ട്?

2017, മേയ് 21, ഞായറാഴ്‌ച

ആത്മീയ കള്ളനാണയങ്ങളും കാമവെറിയും !

എന്നാണോ യോഗ്യത ഇല്ലാത്തവർക്ക് സന്യാസ ദീക്ഷ നൽകാൻ നമ്മുടെ ആദ്ധ്യാത്മിക പ്രസ്ഥാനം തുടങ്ങിയത്? അന്നു മുതൽ കള്ളനാണയങ്ങളും കുമിഞ്ഞു കൂടി. പാത്രമറിഞ്ഞേ ദാനം നൽകാവൂ എന്ന ആപ്തവാക്യം അവഗണിച്ച ആ ശ്രമഅധിപതികളാണ് ഇതിന് പ്രധാന ഉത്തരവാദികൾ.

പവിത്രമായ സന്യാസവും കാഷായ വർണ്ണവും നിരന്തരം അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സന്യാസം കച്ചവടത്തിന്റേയും കാമവെറിയുടേയും മൂടുപടമായി മാറിക്കൊണ്ടിരിക്കുന്നു. മറ്റുള്ള മതസ്ഥർക്കും ചില രാഷ്ട്രീയ പാർട്ടികൾക്കും കാഷായ നിറത്തേയും സന്യാസത്തേയും പുച്ഛിക്കാൻ കാരണങ്ങൾ ഇത്തരം കള്ളനാണയങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നു. മലിനതയുടെ ആഴങ്ങളിലേക്ക് പതിച്ച അച്ചൻമാരേയും മൗലവി മാരേയും ഓർത്ത് വിഷമിക്കുന്ന മറ്റു മതത്തിലെ സാധാരണക്കാർക്ക് ലിംഗ ഛേദം ചെയ്യ പ്പെട്ട ആസ്വാമി ഒരു ആശ്വാസമാണ്. ഓ അവിടേയും ഉണ്ടല്ലോ നമ്മുടെ മത നേതാക്കളുടെ സ്വഭാവം ഉള്ള വർ? ആശ്വാസം തന്നെ.

നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒര പ്രഭാഷണത്തിന് പോലും നന്നായി അന്വേഷിച്ച ശേഷമേ ആരേയും വിളിക്കാവു. സ്വാമി എന്നു കേൾക്കുമ്പോഴേക്കും ചാടി വീഴേണ്ടതില്ല. ഒരു ജ്ഞാനിയേയോ യോഗിയേയോ കലിയുഗത്തിൽ ഈ ഭൂമിയിൽ കാണാനില്ല എന്ന നാരദമഹർഷിയുടെ പരാമർശം 100% വിശ്വസിച്ച് വേണം ഹൈന്ദവ സംഘടനകൾ ഇവരെയെല്ലാം തലയിലെടുത്തു വെക്കാൻ .ആദ്യം ഹൈന്ദവ തത്വങ്ങൾ പറഞ്ഞ് ജനങ്ങളെ വശീകരിക്കുമ്പോൾ ഹൈന്ദവ സംഘടനകൾ ഇവരെ പൊക്കി നടക്കുന്നു. പിന്നീട് അവർ ചെയ്യുന്ന പ്രവർത്തികളും പറയുന്ന വാക്കുകളും ബൂമറാങ് പോലെ തിരിച്ചു വരുമ്പോൾ ഉത്തരം പറയാനാകാതെ പ്രയാസപ്പെടുന്നു.

ആയതിനാൽ ആരായാലും നന്നായി അന്വേഷിച്ച് വേണം അംഗീകരിക്കാൻ. അശ്രദ്ധമൂലം ആണ് ഹൈന്ദവ സംഘടനകൾക്ക് ഇത്തരം അപദ്ധങ്ങൾ പറ്റുന്നത്.പൊതു ജനങ്ങളും ശ്രദ്ധിക്കുക നമുക്കും ചില ധർമ്മങ്ങളുണ്ട്. ഗീതയെ പറ്റിയോ രാമായണത്തെ പറ്റിയോ നല്ലത് പറഞ്ഞു എന്ന് കരുതി ഒരാളെ തലയിൽ കേറ്റി വെക്കേണ്ടതില്ല. ധനത്തോടുള്ള ആർത്തി 'സ്ത്രീയോടുള്ള ആർത്തി, സ്വാർത്ഥത. ഇവയൊക്കെ ഒരു പരിധിവരെ നമുക്ക് പരീക്ഷിക്കാവുന്നതാണ്.അങ്ങിനെ പരീക്ഷണങ്ങളിലൂടെ മാത്രം അംഗീകരിക്കുക. ഇതൊരു ധർമ്മമായി എടുക്കണം. എന്നാൽ ഒരു പരിധി വരെ സനാതനധർമ്മാചരണങ്ങൾ സംരക്ഷിക്കപ്പെടാം..തെറ്റ് ഏത് സ്വാമി ചെയ്താലും അതിനെ എതിർക്കാൻ ഹൈന്ദവ സംഘടനകളോ വ്യക്തികളോ മടിക്കെണ്ടതില്ല. ചിന്തിക്കുക 
ഭാഗം-3 Basc kallelibhagam. ത്തിന്റെ മണ്ടത്തരങ്ങൾ

അയാൾ പറയുന്നു.
**** ഭഗവദ് ഗീതയേയും രാമായണത്തേയും ആത്മീയ ഗ്രന്ഥമാണ് എന്ന കണ്ണുകൊണ്ട് നോക്കിയാൽ ഒരു വലിയ സംഭവമാണ് എന്നൊക്കെ തോന്നാം.
********************************************************"
മറുപടി
    ആത്മീയ ഗ്രന്ഥങ്ങളെ ആ നിലയ്ക്ക് തന്നെയാണ് കാണേണ്ടത്. അമ്മയേയും പെങ്ങളേയും ആ നിലയ്ക്ക് തന്നെ കാണണം. മറിച്ചു കാണുമ്പോളാണ് പ്രശ്നം. അത് പോലെത്തന്നെയാണ് ഇവിടേയും. ആത്മീയ ഗ്രന്ഥങ്ങളെ ആത്മീയ ഗ്രന്ഥങ്ങളായി ത്തന്നെ കാണണം. അമ്മയും പെങ്ങളും സ്ത്രീമാത്രമാണ് എന്ന് കരുതുന്നവർക്ക് ഗീതയും രാമായണവും വെറും ഗ്രന്ഥം മാത്രമായി തോന്നും. അങ്ങിനെയുള്ള തോന്നലുകളെയാണ് അജ്ഞാനം എന്ന് പറയുന്നത്.

ഏത് സംഗതിയും പഠിക്കണം. പഠിക്കാതെ ഓരോന്ന് തട്ടി വിടുന്നവരെയാണ് മൂഢന്മാർ എന്ന് പറയുന്നത്. ലോകത്തെ മഹാന്മാരെല്ലാം ഗീതയെ ആത്മീയ ഗ്രന്ഥമായും ശാസ്ത്രഗ്രന്ഥമായും കാണുന്നു. ഇയാൾ വെറും നോവലായി കാണുന്നു. അപ്പോൾ അവനവന്റെ കാഴ്ച്ചയുടെ കുഴപ്പം മഹാ ഗ്രന്ഥങ്ങളിൽ ആരോപിക്കയാണ് അയാൾ ചെയ്യുന്നത്. അത് അയാൾ സമ്മതിക്കുകയും ചെയ്യുന്നു.ആദ്ധ്യാത്മിക പഠനം കുട്ടിക്കളിയല്ല. മതപഠനവും അല്ല.  മതപഠനം ആ മതത്തെ കുറിച്ച് മാത്രമാണ്. ആദ്ധ്യാത്മിക പഠനം ആത്മാവിനെ കുറിച്ചാണ്.

അദ്ധ്യാത്മരാമായണ മാണ് ആധികാരികമായിട്ടുള്ളത്. വാൽ മീകി രാമായണമല്ല. അത് ആദി കാവ്യ മാണ്  അദ്ധ്യാത്മ " രാമായണം ഇതിഹാസമാണ്. സംഭവിച്ചതെന്തോ അത് വിവരിക്കുന്നതാണ് ഇതിഹാസം . ബാഹ്യമായി അതിശയോക്തി കലർന്ന വല്ലതും കണ്ടാൽ അത് തത്വചിന്താപരമായി വ്യാഖ്യാനിക്കേണ്ടതാണ്. ഏത് സംഭവത്തിനും പുറകിൽ ഒരു എനർജിയുണ്ട്‌. ആ എനർജി ആത്മാവിന്റെ സ്വഭാവവും ആണ്. ഞാനല്ലാതെ മറ്റൊന്നും ഇല്ല എന്ന് പറഞ്ഞാൽ അതിന് വിശാലമായ ഒരു അർത്ഥ തല മുണ്ട്. ആ വിശാലമായ വീക്ഷണം ഇല്ലാത്തവർ ഇടുങ്ങിയ വാദഗതികൾ കൊണ്ട് ഖണ്ഡിക്കാനായി വരും ഇതിനെ അൽപ്പത്തരം എന്ന് പറയും.

തുടർന്ന് ആരെങ്കിലും മോക്ഷം കിട്ടിയവരായി ഉണ്ടെന്ന് പറയാമോ? എന്നാണ് അയാളുടെ മറ്റൊരു ചോദ്യം. മരിച്ചു പോയവരുടെ അവസ്ഥ ആപ്തവാക്യത്തിലുടെ മാത്രമേ തെളിയിക്കാൻ പറ്റൂ. നാം കാണുന്ന സൂര്യനെപ്പോലും യഥാർത്ഥ രൂപത്തിൽ കാണുന്നില്ല. അപ്പോഴാ മരിച്ചു പോയവരുടെ അവസ്ഥ അറിയാനായി മുരട്ടു ചോദ്യങ്ങൾ ചോദിക്കുന്നത്.  ചിന്തിക്കുക.

2017, മേയ് 20, ശനിയാഴ്‌ച

ഭഗവത് ഗീതയേയും രാമായണത്തെയും ആത്മീയ ഗ്രന്ഥമാണ് എന്ന കണ്ണ് കൊണ്ട് നോക്കിയാൽ അത് ഒരു വലിയ സംഭവം ആണ് എന്നൊക്കെ തോന്നാം വാത്മീകി മഹർഷി ൧൪ തരം  നരകങ്ങളെയും നേരിട്ട് കാണുന്ന മാതിരി രാമായണത്തിൽ വര്ണിച്ചിട്ടുണ്ട് .അത് പോലെ ഭഗവത്ഗീതയിലെ പ്രസക്തമായ വരിയിലേക്കു വരാം ബന്ധുക്കളെ എല്ലാവരെയും കൊന്നിട്ട് ഒരു രാജ്യവും സുഖവും സമൃദ്ധിയും സമ്പത്തുക്കളും വേണ്ട  എന്ന അർജുനന്റെ വാദത്തിനു ഭഗവാൻറെ മറുപടി എന്താ ?ആരെയും കൊന്നാൽ പാപം ഇല്ല എന്നല്ലേ "നൈനം  ചിന്തന്തി ശസ്ത്രാണി നൈനം ദഹതി പാവക:എന്നാണു ഭഗവാൻആത്മാവിനെ കുറിച്ച് പറയുന്നത് ആത്മാവ് അമ്പിനാൽ മുറിവേൽക്കപ്പെടുന്നില്ല തീയാൽ നശിക്കുന്നുമില്ല ആത്മാവ് അനശ്വരമാണ് എന്നല്ലേ?ആത്മാവ് " വിഷ്ണുവിന്റെ ജീവന്റെ അംശമാണ് അതിനുമനുഷ്യൻ മരിച്ചാലും  മരണമില്ല അത് മറ്റൊരു ശരീരത്തെ തേടി പോകുമത്രേ!!!!!!! . ഭൗതികവസ്തുക്കളാൽ  നിർമിതമായ ശരീരം തിരിച്ചു ജീവനില്ലാത്ത ഭൗതിക വസ്തുക്കളായി ഭൂമിയിലേക്ക് തിരികെ പോകുന്നു . ഇതിൽ രണ്ടാമത് പറഞ്ഞ കാര്യം  മാത്രമാണ് സത്യം .ആദ്യം ആത്മാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് കള്ളമാണെന്ന് ലോകത്തു ദൈവത്തെക്കുറിച്ചു പഠനം നടത്തുന്ന ഗവേഷകന്മാർ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. ആത്മാവ് മരണ ശേഷം നശിച്ചു പോകുന്നു അത് പുനർജനിക്കുന്നില്ല  .ഗവേഷകന്മാർ പറഞ്ഞിട്ടുള്ള സത്യം അല്ലെ നമ്മൾ പ്രചരിപ്പിക്കേണ്ടത് .സ്വര്ഗം നരകം മക്ഷം എന്നിവ സത്യത്തിൽ സാങ്കൽപ്പിക പദങ്ങൾ ആണെന്ന് എത്ര പേർക്കറിയാം. രാമായണത്തിലെ സ്വർഗം നരകം മോക്ഷം തുടങ്ങിയ പദങ്ങൾ വരുത്തിവച്ച വിനയല്ലേ ഇന്ന് പല മതക്കാരും തമ്മിൽ അടിയ്ക്കുന്നതിന് കാരണം വാത്മീകി മഹർഷിക്ക് പറ്റിയ ഒരു കൈയ്യബദ്ധം ലോകത്തിന്റെ നാശത്തിൽ കലാശിച്ചിരിക്കുന്നു.ലോകത്തു ഇന്ന് ൪൫൦൦ ഒളിമ് മതങ്ങൾ ഉണ്ട് എന്റെ മതത്തിലൂടെ മാത്രം സ്വർഗം എന്ന് വാദിക്കുന്ന ആൾക്കാരാണ് ലോകം മുഴുവനും. ആരാണ് യഥാർത്ഥത്തിൽ സ്വർഗത്തെ പോയിട്ടുള്ളത് ഒരാളുടെ പേരെങ്കിലും ഒന്ന് പറഞ്ഞു തരാമോ? ഈ ഒരൊറ്റകാര്യം കൊണ്ടാണ് മതഗ്രതം എന്ന നിലയിൽ ഭഗവത്ഗീതയെയും രാമായണത്തെയും എതിർക്കേണ്ടത് വെറും ഗ്രന്തങ്ങൾ എന്ന നിലക്കപ്പുറം അവയെ കണ്ടാൽ അത് അപകടം തന്നെ ആണെന്ന് ഈ ഉദാഹരണങ്ങൾ തന്നെ മതിയാകും സനാതന തത്വങ്ങൾ പ്രകാരം ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ പദവി മോക്ഷം .എന്താണ് മോക്ഷം ?ഒരു തരത്തിലും പാപം ചെയ്യാത്ത മനുഷ്യന്റെ മരണശേഷം, ആത്മാവ് വിഷ്ണു സന്നിധിയിലേക്ക് പോയി ആത്മാവ് അവിടെ ലയിക്കുന്നുആർക്കാണ് ഇ ഭൂമിയിൽ മോക്ഷം ലഭിച്ചിട്ടുള്ളത് ഒരാളുടെയെങ്കിലും പേര് പറയാമോ
Basic Kallelibhagam. -- ത്തിന്റെ മണ്ടത്തരങ്ങൾ(ഭാഗം-2)

ഏകമായ പരമാത്മാവ് വിവിധ രൂവത്തിൽ ഭാസിക്കുന്നത് കണ്ട് ഈ വിവിധ മായ ഭാസമാണ് സത്യം എന്നു കരുതി ആത്മാവിനെ വിലയിരുത്തുകയാണ്അയാൾ ചെയ്യുന്നത്.  വിവിധമായി ഭാസിക്കുന്നതിനെ മായ എന്ന വാക്കിനാൽ നമ്മുടെ പൂർവ്വമ നീ ഷികൾ വിലയിരുത്തിയിട്ടുണ്ട്. മായ എന്നാൽ ഉൺമ ഇല്ലാത്തത് എന്നാണല്ലോ അർത്ഥം? ആ മായയെ ആണ് സത്യമായ പരമാത്മാവ് എന്ന് കരുതിയാണ് ഗവേഷകർ എന്ന് പറയുന്ന അജ്ഞാനികൾ ഗവേഷണം നടത്തുന്നത്. ഇല്ലാത്ത ഒന്നിനെ എങ്ങിനെ ഗവേഷണം നടത്തും? അപ്പോൾ ആ പേരിൽ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങൾ വേറെയാണ് എന്ന് ഉറപ്പാണല്ലോ!

ആത്മാവിന്റെ ഏകത്വഭാവം വിട്ട് ഭാസിക്കുന്ന നാനാത്വഭാവത്തെ ഗവേഷണം നടത്താൻ പറ്റുമോ? ഒരു ലൈനിൽ നിന്നും 100 വീടുകളിലേക്ക് വൈദ്യുതി കണക്ഷൻ ഉണ്ടെന്ന് കരുതുക, അതിൽ ഒരു വീട്ടിൽ ലൈറ്റുകളൊന്നും കത്തുന്നില്ലെങ്കിൽ ആ നൂറ് വീടുകളിലും വൈദ്യുതി ഇല്ലാതായാൽ മാത്രമേ വൈദ്യുതി ഇല്ല എന്ന് പറയാനൊക്കൂ. ഒരു വീട്ടിൽ മാത്രമാണ് ലൈറ്റ് കത്താത്തതെങ്കിൽ അവിടെ ബാഹ്യമായ എന്തോ തകരാറുണ്ട് എന്ന് മാത്രമാണ് അർത്ഥം. അതേപോലെ ഞാൻ മരിച്ചാൽ എന്റെ വീട്ടുകാരും ബാക്കി എല്ലാവരും മരിക്കണം എന്നാലേ ആത്മാവ് ഇല്ല എന്ന് പറയാനൊക്കു. ഞാൻ മാത്രം മരിച്ചാൽ ഞാൽ എന്റെ ശരീരം ഒഴിവാക്കി എന്നു മാത്രമേ അതിനർത്ഥമുള്ളൂ.

ഉള്ളതൊന്നും നശിക്കുന്നില്ല. പരിണാമം മാത്രമേ സംഭവിക്കുന്നുള്ളു. ഒരു കിലോ വിറക് കത്തിച്ചാൽ 700 ഗ്രാം ചാരമായും 300 ഗ്രാം ഊർജ്ജമായും പരിണമിക്കുന്നു എ ന്നല്ലാതെ വിറക് നശിക്കുന്നില്ല. നാമരൂപങ്ങൾ നഷ്ടപ്പെടുന്നു എന്ന് മാത്രം ഈ നാമ രൂപങ്ങളുടെ നഷ്ടത്തെയാണ് നാശം എന്ന് പറയുന്നത്. ആത്മാവിന് നാം കൽപ്പിക്കുന്ന നാമമാണുള്ളത്. രൂപം ഇല്ല താനും അപ്പോൾ രൂപ നാമങ്ങൾ ഇല്ലാത്ത ആത്മാവ് എന്ന് നാം പറയുന്ന ആ ശക്തിവിശേഷത്തിന് എവിടെയാണ് നാശം?

ആത്മാവിനെ കുറിച്ചും അതിന്റെ വിവിധ ഭാസുകളെ കുറിച്ചും പലവിധത്തിൽ നമ്മുടെ വേദോപനിഷത്തുക്കളും ഗീതയും പറഞ്ഞിട്ടുണ്ട്. അത് പഠിക്കൂ ക എന്നല്ലാതെ അതിൽ ഒരു ഗവേഷണം നടത്താൻ ഇനി ആർക്കും സാദ്ധ്യമല്ല. കാരണം ഈശ്വര അവതാരങ്ങളും ഈശ്വര വിഭൂതികളും ആണ് ഇത് വ്യക്തമാക്കിത്തന്നിട്ടുള്ളത്. അതിനെ വിമർശിക്കാൻ മാത്രം പോന്ന ഒരുത്തനും ഇന്ന് ഭൂമിയിൽ ജീവിച്ചിരിപ്പില്ല എന്ന് ധൈര്യമായി പറയാം. ആത്മാവിന് നാശമുണ്ടെന്ന് തെളിയിക്കാൻ ആർക്കും കഴിയുകയുമില്ല. വെറുതെ പറയാം ആത്മാവിന് നാശമുണ്ടെന്ന്. അത് ആർക്കം എന്തും നിഷേധിക്കാമല്ലോ!പക്ഷെ തെളിവ് തരാൻ സാദ്ധ്യമല്ല. അഥവാ തെളിവ് തന്നാൽ അത് നശിക്കുന്നതാണ് എന്ന് അവർ പറയുന്ന പരമാത്മാവിന്റെ ഭാസിനെത്തന്നെയാണ്  ചിന്തിക്കുക 

2017, മേയ് 19, വെള്ളിയാഴ്‌ച

ഒരു വികല മനസ്സിന്റെ പ്രതികരണം  Basc kallelibhagam
      Basc kallelibhagam. എന്ന വിദ്വാൻ ഭഗവദ് ഗീത എന്താന്ന് അറിയാതെ  അവഹേളിച്ചിരിക്കുന്നു
***ആത്മാവ് അമ്പിനാൽ മുറിവേൽക്കപ്പെടുന്നില്ല.തീയാൽ നശിക്കുന്നില്ല ആത്മാവ് അനശ്വരമാണ് എന്നല്ലേ?
    ആത്മാവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് കള്ളമാണെന്ന് ലോകത്തെ ദൈവത്തെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകർ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്
***********************************************%%%*
മറുപടി
   ഇയാൾ ആൽബർട്ട് എെൻസ്റ്റയിനെ കുറിച്ച് കേട്ടിട്ടുണ്ടോ?അദ്ദേഹം ഗീതയെ കുറിച്ച് പറഞ്ഞത് കേട്ടിട്ടുണ്ടോ?ഏതെങ്കിലുംരനിരീശ്വരവാദികളോ ഹൈന്ദവരുടെ ഗീത ഒന്നിനുംരകൊള്ളാത്തതാണ് എന്ന് വരുത്തി ത്തീർക്കാനായി ഗവേഷകർ എന്നും പറഞ്ഞ് വേഷം കെട്ടി നടക്കുന്ന ചില ഏഭ്യന്മാരുടെ വാക്കുകളാണോ ഹിന്ദുക്കൾ കേൾക്കേണ്ടത്? ഒന്നാം തരം ഗുരുക്കന്മാരുണ്ട് സനാതനധർമ്മം പറഞ്ഞുരതന്നവരിൽ .വ്യാസൻ ബുദ്ധിശൂന്യനാണെന്ന് ചീല ഗവേഷണ വേഷം കെട്ടിയ നടന്മാർ പ്രവചിക്കുന്നത് കേട്ട് മഹത്തായ ഗീതയെ ഞങ്ങൾ തള്ളിക്കളയും എന്നാണോ ഈ വിദ്വാൻ ധരിച്ചു വെച്ചിരിക്കുന്നത്? അങ്ങിനെ യുള്ള ഗവേഷകന്മാർ ഉണ്ടെങ്കിൽ ഒരു മാന്യമായ സംവാദത്തിന് തയ്യാറാണ്. ധൈര്യമുണ്ടെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കുക.
ആത്മാവ് എന്നാൽ എന്ത് എന്ന് ഇയാൾ മനസ്സിലാക്കിയിട്ടില്ല. അദൃശ്യമായ ഈശ്വരനെ പറ്റി ഗവേഷണം നടത്തിയത്രേ? ദൃശ്യമായ കാര്യങ്ങളിൽ പോലും ഗവേഷണം പരാജയപ്പെടുമ്പോളാ അദൃശ്യമായതിനെ പരീക്ഷിക്കുന്നത്. ബാഹ്യമായ വിഷയങ്ങളിലൂടെ വികൃതമായ പരീക്ഷണങ്ങൾ വഴി ചിന്തിച്ചെടുത്ത വിഷയമല്ലാതെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിയാൻ കഴിയാത്ത ഈശ്വരനേ പ്പറ്റി ഗവേഷണം നടത്തിയവരുണ്ടത്രേ! യേശുവുമായി നേരിട്ട് സംസാരിച്ച വ്യക്തി ഇവിടെ ജീവിച്ചിരിപ്പുണ്ടല്ലോ! അതൊക്കെ അണ്ണാക്ക് തൊടാതെ വിശ്വസിക്കുന്നവർക്ക് ദൈവത്തെ പറ്റി ഗവേഷണം നടത്തി എന്നൊക്കെ പറയാം. പക്ഷെ അതൊന്നും അത്യാവശ്യം ബോധമുള്ളവരുടെ ഇടയിൽ ചിലവാകില്ല.  പിന്നെ നൈനം ഛിന്ദന്തി എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ അർത്ഥം വേറെയാണ്.ഇയാൾ അതും പറഞ്ഞാണ് കളിക്കുന്നത്. അപ്പോൾ ബൾബ് കേടു വന്നാൽ വൈദ്യുതി നശിച്ചു എന്നായിരിക്കും ഗവേഷകരുടെ ന്യായം അല്ലേ?  കഷ്ടം! ലോകത്ത് സകല പണ്ഡിതരും ഗീതയെ വാനോളം പുകഴ്ത്തുമ്പോൾ വന്നിരിക്കുന്നു ചില അന്തം കമ്മി ഗവേഷണനടന്മാരുടെ ചീട്ടുമായിട്ട്   ചിന്തിക്കുക. തുടരും 

2017, മേയ് 17, ബുധനാഴ്‌ച

ശ്രീമദ് ഭാഗവതം _മാഹാത്മ്യം അഞ്ചാം അദ്ധ്യായം - ഗോകർണ്ണന് മോക്ഷപ്രാപ്തി - 18/5/2017
1
സൂത ഉവാച
പിതര്യുപരതേ തേന ജനനീ താഡിതാ ഭൃശം
ക്വ വിത്തം തിഷ്ഠതി ബ്രൂഹി ഹനിഷ്യേ ലത്തയാ ന ചേത്
          അർത്ഥം
പിതാവ് വിട്ടുപോയതിനെ തുടർന്ന് ധുന്ധുകാരി അമ്മയെ തല്ലിയും മറ്റും ദ്രോഹിച്ചു. പണം എവിടെ ഇരിക്കുന്നു? പറഞ്ഞില്ലെങ്കിൽ ഞാൻ അടിച്ചു കൊല്ലും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
2
ഇതി തദ്വാക്യസംത്രാസാജ്ജനന്യാ പുത്രദുഃഖതഃ
കൂപേ പാതഃ കൃതോ രാത്രൗ തേന സാ നിധനം ഗതാ.
             അർത്ഥം
മകന്റെ ഈ മാതിരി വാക്കുകൾ കേട്ട് ഭയന്ന അമ്മ രാത്രിയിൽ കിണറ്റിൽ ചെന്ന് ചാടി ജീവനൊടുക്കി.
3
ഗോകർണ്ണസ്തീർത്ഥയാത്രാത്രാർത്ഥം നിർഗ്ഗതോ യോഗസംസ്ഥിതഃ
ന ദുഃഖം ന സുഖം തസ്യ ന വൈരീ നാപി ബാന്ധവഃ
          അർത്ഥം
ഗോകർണ്ണൻ യോഗമാർഗ്ഗം അവലംബിച്ച് തീർത്ഥയാത്രയ്ക്കും പോയി.അദ്ദേഹത്തിന് സുഖമോ ദുഃഖമോ ശത്രുവോ ബന്ധുവോ ഒന്നും ഉണ്ടായിരുന്നില്ല.
4
ധുന്ധുകാരീ ഗൃഹേ fതിഷ്ഠത് കഞ്ചപണ്യവധൂവൃതഃ
അത്യുഗ്രകർമ്മകർത്താ ച തത് പോഷണവിമൂഢധീഃ
           അർത്ഥം
തുടർന്ന് ധുന്ധുകാരി അഞ്ചു വേശ്യമാരെ കൊണ്ടു വന്ന് ആ വീട്ടിൽ താമസിപ്പിച്ചു.മൂഢനായ അവൻ അവരെ തൃപ്തിപ്പെടുത്താൻ അനേകം ദുഷ്കൃത്യങ്ങളുംലചെയ്തു.
5
ഏകദാ കുലടാസ്താസ്തു ഭൂഷണാന്യഭിലിപ്സവഃ
തദർത്ഥം നിർഗ്ഗതോ ഗേഹാത് കാമാന്ധോ മൃത്യുമസ്മരൻ
          അർത്ഥം
ഒരിക്കൽ കുലടകൾ ധാരാളം ആഭരണങ്ങൾ ആവശ്യപ്പെട്ടു.അത് സമ്പാദിക്കാനുള്ള ശ്രമത്തിൽ മരണം പോലും സംഭവിച്ചേക്കാമെന്ന് ചിന്തിക്കാതെ കാമാന്ധനായ ധുന്ധുകാരി അതിന് യാത്രയായി.  തുടരും 
ഭാഗം 5 എന്താണ് ജ്യോതിഷം? എന്തിനാണ് ജ്യോതിഷം?

ഏതോരു തത്വങ്ങൾക്കും അപവാദമായി നേരെ വിപരീതമുള്ള കാര്യങ്ങൾ ഉണ്ടാകും. അത് പ്രകൃതി നിയമമാണ്. മനുഷ്യൻ എന്നതിന് ഒരു ശാരീരിക സങ്കൽപ്പമുണ്ട്. എന്നാൽ ജനിക്കുമ്പോൾ തന്നെ അന്ധരും, വികലാംഗരും ഉണ്ടാകുന്നു  ഇത് മുൻ ജന്മത്തേയും ആ ജന്മത്തിലെ കർമ്മ ഫലത്തെ സാധൂകരിക്കുന്നതാണ്. അതായത് അപവാദപരമായ ഇത്തരം കാര്യങ്ങൾക്കും ഒരു കാരണമുണ്ടാകും. ഈ കാരണത്തിലെ അവിശ്വാസം കൊണ്ടാണ് സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത്. അതായത് ഭൂരിഭാഗം ഈശ്വരവിശ്വാസികളും പരിപൂർണ്ണ സമപ്പകരല്ല എന്ന് സാരം.

യോനിപ്പൊരുത്തത്തെ കുറിച്ച് ചില പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചില നല്ല നിഗമനങ്ങൾ ഞാൻ എഴുതിയിരുന്നു. അതിനെ സാധൂകരിക്കുന്ന ഒന്നാണ് മുസ്ലീം വിഭാഗത്തിലെ സുന്നത്ത് എന്ന കർമ്മം. അവർക്ക് അത് കൊണ്ടു തന്നെ യോനിപ്പൊരുത്തം എന്ന സംഗതി നോക്കേണ്ടതില്ല. ചുരുക്കി പറഞ്ഞാൽ എല്ലാ ഹൈന്ദവ സനാതന ധർമ്മങ്ങളേയും എല്ലാവരും അംഗീകരിക്കുന്നു. അതിലെ ദോഷങ്ങളെ പ്രതികരിക്കുന്നത് വിവിധ രീതിയിലാണ് എന്ന് മാത്രം.

ചില മതങ്ങളിൽ സ്ത്രീകൾക്കും സുന്നത്ത് കർമ്മം ഉണ്ടത്രേ! എങ്ങിനെ ? അത് അറിവുള്ളവർ പ്രതികരിക്കേണ്ടതാണ്. കാരണം ഇതൊരു കൂട്ടായ ജ്യോതിഷ ശാസ്ത്ര പഠനമായി കണക്കാക്കണം. ഞാനതിന് തുടക്കം കുറിക്കുന്നു എന്ന് മാത്രം. അറിവുള്ളവർ ഇപ്പോഴും മൗനത്തിലാണ്. അവർ മൗനം ഭഞ്ജിച്ചേ മതിയാകൂ!  ചിന്തിക്കുക

2017, മേയ് 16, ചൊവ്വാഴ്ച

ഭാഗം-4  എന്താണ് ജ്യോതിഷം ? എന്തിനാണ് ജോതിഷം?
  യോനിപ്പൊരുത്തം
*******************
എന്താണ് യോനി?  പ്രകൃതി അഥവാ ശരീരം. മൊത്തം ശരീരത്തെയാണ് യോനി എന്ന് പറയുന്നത്. ജ്യോതിഷത്തിൽ എങ്ങിനെയാണ് അത് വിലയിരുത്തുന്നത് എന്ന് അവരാണ് പറയേണ്ടത്. മനഃശാസ്ത്രവമനുസരിച്ചുള്ള നിഗമനവും പഠനവും ആണ് ഞാൻ ഇവിടെ പറയുന്നത്  . വിവിധവ്യക്തികളുടെ ജനനേന്ദ്രിയങ്ങൾക്ക് വണ്ണം നീളം ബലം എന്നിവ വ്യത്യസ്തമായിരിക്കും. ഒരു ഗൈനക്കോളജിസ്റ്റ് ദമ്പതിമാരുടെ രണ്ട് മക്കളെ സംഗീതം പഠിപ്പിക്കുവാൻ എനിക്ക് അവസരം കിട്ടിഅവരുമായുള്ള എന്റെ സൗഹൃദം ഒരു പഠനത്തിന് വഴിയൊരുക്കി. വലിയ സാമാന്യത്തിലധികം വലുപ്പമുള്ളതും വണ്ണമുള്ളതും ബലമുള്ളതു മായ ലിംഗങ്ങൾ ഉള്ളവരുടെ നാളുകൾ ആറിയാൻ പറ്റുമോ എന്ന് ചോദിച്ചപ്പൊൾ അത് ശരിയാക്കാം എന്ന് അവർ പറഞ്ഞു. അതുപൊലെ താരതമ്യേന വണ്ണവും വലുപ്പവും മൃദുത്വമുള്ളതും ആയ ജനനേന്ദ്രിയം ഉള്ളവുടേയും നാളുകൾ അറിയണം പേര് വേണ്ട നമ്പർ ഇട്ടാൽ മതി.എന്റെ പഠനം കേട്ടപ്പോൾ അവർക്കും താൽപ്പര്യമായി. കുറച്ചു ദിവസത്തിന് ശേഷം രണ്ടു പേരും 150 പേരുടെ ലിസ്റ്റ് എനിക്ക് തന്നു. 150 പുരുഷന്മാരുടേയും 150 സ്ത്രീകളുടേയും ആരുടേയും പേര് പറഞ്ഞിട്ടില്ല നമ്പർ മാത്രം.

ഇതിൽ നിന്നും   അശ്വതി, ഭരണി ,പൂയം ആയില്യം മകം ഉത്രം ചോദി വിശാഖം തൃക്കേട്ട മൂലം പൂരാടം ഉത്രാടം തിരുവോണം പുരോരുട്ടാതി  മുതലായ നാളുകളിൽ ജനിച്ചവരുടെ ജനനേന്ദ്രിയങ്ങൾക്ക് സാമാന്യത്തിലധികം നീളവും വണ്ണവും ബലവും ഉണ്ടെന്ന് കണ്ടെത്തി. എല്ലാവരുടേയും അങ്ങിനെ ആണെന്നല്ല. അങ്ങിനെ ഉള്ളവരുടെ നാളുകൾ മേൽ പറഞ്ഞവയിൽ പെട്ടതാണ്. ആ നാളുകളാകട്ടെ പുരുഷയോനിയുമാണ്.  കാർത്തിക രോഹിണി മകീര്യം തിരുവാതിര പുണർതം പൂരം അത്തം ചിത്ര അനിഴം അവിട്ടം ചതയം  ഉത്രട്ടാതി  രേവതി. എന്നീ നാളുകളിൽ ചിലതിലാണ് വലിപ്പവും വണ്ണവും കുറഞ്ഞതും മൃദുത്വം കൂടുതലുള്ളതും എന്ന് കണ്ടെത്തി.
     ഇവിടെ സ്ത്രീ യോനി നക്ഷത്രത്തിൽ പിറന്നവർക്ക് സ്ത്രീ യോനി നക്ഷത്രത്തിൽ പിറന്ന സ്ത്രീയെ ആണ് വിവാഹം കഴിക്കേണ്ടത്. പുരുഷയോനീ നക്ഷത്രത്തിൽ പിറന്ന പുരുഷന്മാർക്ക് ഏതു സ്ത്രീകളേയും സ്വീകരിക്കാം. അപ്പോൾ യോനിപ്പൊരുത്തം നോക്കണം. മൃദുത്വം കൂടുതലുള്ള പുരൂഷ ജനനേന്ദ്രിയ ക്കാർക്ക് പുരുഷയോനിയുള്ള സ്ത്രീകളുമായി ലൈംഗിക വേഴ്ച്ച സുഖകരമായിരിക്കില്ല. എന്റെ നിഗമനങ്ങൾ ഞാൻ അവരുടെ മുന്നിൽ നിരത്തിയപ്പോൾ അവർ മിക്കവാറും എല്ലാം തന്നെ സമ്മതിച്ചു. വേഴ്ച്ച നടക്കുമ്പോൾ വേദന അസ്വസ്തത മുതലായവ ഉള്ള പുരുഷന്മാരുടെ നാള് സ്ത്രീ യോനീ നാളുകളായിരുന്നു. അവരുടെ ഭാര്യമാരുടെ നാളുകൾ പുരുഷയോനീ നാളുകളും.3 പേർ അതിൽ ഈ കാര്യം പറഞ്ഞ് ഡോക്റ്ററെ സമീപിച്ചവരായിരുന്നു.  ഇത് പൂർണ്ണമായും ശരി എന്നല്ല  99% വും ശരിയാണ്.  ചിന്തിക്കുക. ജ്യോത്സ്യന്മാർ അഭിപ്രായം പറയട്ടെ!!

ഭാഗം-3  എന്താണ് ജ്യോതിഷം ? എന്തിനാണ് ' - ജ്യോതിഷം ?

മറ്റു ഇസ് ലാം മതം ജ്യോതിഷം നോക്കുന്നില്ലല്ലോ !അവരും വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നില്ലേ?
*****************************************"****""*""""""""
പ്രതികരണം
    സുഖം  അത് പിന്നീട് ചിന്തിക്കാം. ഇപ്പോൾ എന്താണ് ഇസ്ലാം മതം ജ്യോതിഷം നോക്കാത്തത് എന്ന് ചിന്തിക്കാം. അതിന് മുമ്പായി നമ്മൾ എന്ത് ഉദ്ദേശിച്ചാണ് ജ്യോതിഷം നോക്കുന്നത്? എന്ന് ചിന്തിക്കണം.
1. മനഃപോരുത്തം ഉണ്ടോ? രണ്ടു പേരും രണ്ടു ചിന്താഗതിക്കാരായാൽ ജീവിതം സുഖമായി എങ്ങിനെ മൂന്നോട്ട് പോകും?
2.     പെണ്ണിന് വിധവാ യോഗവും ,പുരുഷന് വിധുരാ യോഗവും ഉണ്ടാകുമോ?
3. സത് സന്താനങ്ങൾ ജനിക്കുമോ?
4. ജനിച്ച സന്താനങ്ങൾ നല്ല സ്ഥിതിയിൽ എത്തുമോ?
5. സുഖദുഃഖങ്ങൾ രണ്ടു പേരും തുല്യമായി പങ്കിടാൻ കഴിവുള്ളവരായി തീരുമോ?
        തുടങ്ങി നിരവധി ആശങ്കകൾക്ക് മറുപടി കിട്ടാനാണ് നമ്മൾ ജ്യോത്സ്യനെ വിവാഹ സമയത്ത് സമീപിക്കുന്നത്.
എന്നാൽ
ഭർത്താവ് പറയും ഭാര്യ അനുസരിക്കും. അനുസരണയില്ലെങ്കിൽ മൊഴി ചൊല്ലും വേറെ കെട്ടും.
അടുക്കള പ്പണി ചെയ്യൂക ,കുട്ടികളെ നോക്കുക. ഭർത്താവ് എപ്പോൾ കയറി വന്നാലും ചോദ്യം ഉന്നയിക്കാതെ സ്വീകരിക്കുക രാത്രി ആയിലും പകലായാലും ലൈംഗിക കാര്യങ്ങൾക്ക് ഭർത്താവിനോട് സഹകരിക്കുക. ഭാര്യ മരിച്ചാൽ അല്ലാഹുവിന്റെ തീരുമാനം. .  മറ്റൊന്ന് കെട്ടുക. ഒരേ സമയം നിരവധി ഭാര്യമാരെ സ്വീകരിക്കാൻ മതം അനുവദിക്കുന്നു. അവർക്ക് ഭക്ഷണവും വസ്ത്രവും കൊടുക്കണം. അവരെ പോറ്റാൻ കഴിവുണ്ടായിരിക്കണം. വംശ വർദ്ധനവ് മുഖ്യ ലക്ഷ്യം. മകൻ മരിച്ചാൽ അല്ലാഹുവിന്റെ തീരുമാനം. വീണ്ടും സൃഷ്ടിക്കാം. ഇവിടെ മനസ്സ് എന്തിന് വിഷമിക്കണം. സ്ത്രീ ധനം എവിടെ കൂടുതൽ കിട്ടുന്നുവോ അവിടെ വിവാഹം.. നമുക്കുണ്ടാകുന്ന ആശങ്കകൾ ഒന്നും അവിടെ ഇല്ല . പിന്നെന്തിന് ജാതകം എഴുതണം? എന്തിന് നോക്കണം. ഇവിടെ പരമാധികാരം പുരുഷനാണ്. അതിന് വിഘാതമായി സംസാരിച്ചാൽ മൊഴി ചൊല്ലും പ്രശ്നവും തീർന്നു.

എന്നാൽ ഏക പത്നീ വ്രതമായി ചീലർ ജീവിക്കാൻ തുടങ്ങിയിട്ടുണ്ട്. അവർ ജാതകം എഴുതിക്കുകയും നോക്കുകയും ചെയ്യുന്നു. ജ്യോത്സ്യന്മാരെ സമീപിക്കുന്നവരുടെ ലീസ്റ്റ് നോക്കിയാൽ ധാരാളം പേർ വരുന്നു. എനിക്ക് അടുത്ത് പരിചയമുള്ള പത്ത് ജ്യോത്ത്സ്യരുണ്ട്. അവിടെ ഒരു ദിവസം ശരാശരി പത്തോളം പേർ അവരെ കാണാൻ വരുന്നു. എന്തിന് കാണണം? ചിന്തിക്കുക 

2017, മേയ് 15, തിങ്കളാഴ്‌ച

ഭാഗം 2. എന്താണ് ജ്യോതിഷം? എന്തിനാണ് ജ്യോതിഷം?

വിവാഹത്തിന് പോരുത്തം ഒന്നു മാത്രം .വരന്റെയും വധുവിന്റെയൂം പൂർണ്ണ മനഃപൊരുത്തവും കുടുംബ ബന്ധുജന സമ്മതിയും മാത്രം മതി.   പ്രദീപ്കുമാർ വിശ്വജീവൻ
**************************************************************
പ്രതികരണം
          ശ്രീ പ്രദീപ് പറഞ്ഞത് 100 % ശരി. പക്ഷെ ആദ്യമായി കാണുന്ന പുരുഷനും സ്ത്രീയും തമ്മിൽ മനപ്പൊരുത്തം ഉണ്ടോ എന്ന് അറിയാൻ എന്താണ് മാർഗ്ഗം? പ്രണയ വിവാഹത്തിന് പ്രത്യേകിച്ച് പൊരുത്തം നോക്കേണ്ട ആവശ്യമില്ല. അതും പരസ്പരം നന്നായി മനസ്സിലാക്കിയവർ ആണെങ്കിൽ മാത്രം .. ഓരോ നക്ഷത്രത്തിൽ ജനിച്ചവർക്കും പ്രത്യേകം ഗുണങ്ങളും സ്വഭാവ വിശേഷങ്ങളും ഋഷിമാരാൽ കൽപ്പിക്കപ്പെട്ടിട്ടുണ്ട്. അത് കണ്ടു പിടിക്കാനുള്ള മാർഗ്ഗവും നിർദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് ഗണിച്ച് ജ്യോതിഷി പൊരുത്തം പറയുന്നു.

ഓരോ വിഷയത്തിനും നിരവധി മാർഗ്ഗങ്ങൾ നമ്മുടെ സനാതന ധർമ്മ വ്യവസ്ഥിതിയിൽ ഉണ്ട്. ഭക്തി തന്നെ 9 തരത്തിൽ അഥവാ 9 ഭാവത്തിൽ പ്രകടിപ്പിക്കാം എന്ന് ഭഗവാന്റെ അവതാരമായ കപില മഹർഷി സ്വന്തം മാതാവായ ദേവ ഹ്യുതി യോട് പറയുന്നു. അതിൽ ഏത് മാർഗ്ഗം വേണമെങ്കിലും നമുക്ക് സ്വീകരിക്കാം. ഒരു മാർഗ്ഗം സ്വീകരിക്കുന്നവൻ മറ്റു മാർഗ്ഗങ്ങളെ എന്ത് അടിസ്ഥാനത്തിലാണ് വിമർശിക്കുന്നത്.
             നാം ജനിക്കുന്ന സമയത്ത് ആകാശത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളുടെ ശക്തി സൂക്ഷ്മ രൂപത്തിൽ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവേശിച്ച് ജനനം മുതൽ മരണം വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും അവയുടെ ഗതി വ്യത്യാസങ്ങൾ അനുസരിച്ച് നമുക്ക് സുഖം ദു:ഖം എന്നീ അവസ്ഥകൾ അനുഭവപ്പെടുകയും ചെയ്യുന്നു.  പൂർവ്വജന്മാർജ്ജിതമായ സുഖ ദുഃഖങ്ങൾ അനുഭവിക്കാൻ പാകത്തിലുള്ള നക്ഷത്രങ്ങളിലായിരിക്കും ഓരോ വ്യക്തിയും ജനിക്കുക
                വിവാഹത്തിന് ആദ്യമായി പെണ്ണു കാണാൻ ചെല്ലുമ്പോൾ ബാഹ്യമായ കാര്യങ്ങളിലെ ആകർഷണീയത മാത്രമേ അനുഭവപ്പെടൂ. അവർ തമ്മിൽ മന:പൊരുത്തം ഉണ്ടോ എന്നറിയാനാണ് ജ്യോതിഷിയെ സമീപിക്കുന്നത്. മേൽ പറഞ്ഞ നിഗമനമനുസരിച്ച് പത്ത് പൊരുത്തങ്ങൾ ഉണ്ടായാൽ മന:പ്പൊരുത്തം ഉണ്ടാകും അല്ലെങ്കിൽ മന:പ്പൊരുത്തം ഉള്ളവർക്കേ പത്ത് പൊരുത്തവും ഉണ്ടാകൂ. ഇവിടെ എവിടെയാണ് പ്രശ്നം? കറന്റ് ഉണ്ടോ എന്നറിയാൻ ടെസ്ററർ വെച്ച് നോക്കുന്നത് പോലെ ടെസ്റ്ററി ലെ ലൈറ്റ് തെളിഞ്ഞാൽ കറന്റ് ഉണ്ട് എന്നർത്ഥം ഇല്ലെങ്കിൽ കറന്റ് ഇല്ല എന്നും അർത്ഥം.  തുടരും ചിന്തിക്കുക. മറ്റു മതങ്ങളിൽ പെട്ടവർ എന്ത് കൊണ്ട് ജാതക പ്പൊരുത്തം നോക്കുന്നില്ല?  അതിനുത്തരം അടുത്ത പോസ്റ്റിൽ      ചിന്തിക്കുക.




2017, മേയ് 14, ഞായറാഴ്‌ച

എന്താണ് ജ്യോതിഷം ?എന്തിനാണ് ജ്യോതിഷം ?

ജ്യോതിഷത്തെ കുറിച്ച് ഞാൻ മനസ്സിലാക്കിയകാര്യങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങുന്നു. ഒരു വിഷമം മാത്രമേ ഉള്ളൂ! മുമ്പ് വെടിക്കെട്ടിനെ പറ്റി പറഞ്ഞപ്പോൾ ശ്രീ ഓമനക്കുട്ടൻ നാരായണൻ അവർകൾ കമന്റിലൂടെ എന്നെ സഹായിച്ച പോലെ ജ്യോതിഷം കൈകാര്യം ചെയ്യുന്ന വ്യക്തികൾ സഹായിക്കുന്നില്ല. അവർ കൈകാര്യം ചെയ്യൂുന്ന ശാസ്ത്രം വിമർശിക്കപ്പെടുമ്പോൾ അവർക്കൊന്നും തോന്നുന്നില്ലേ? അതോ ഭയമാണോ? ഏതായാലും എന്റെ നിഗമനം തുടരും.

1. ആദ്യം കാര്യം അറിയുകയാണോ എന്നെ വാദത്തിൽ തോൽപ്പിക്കണം എന്ന ഉദ്ദേശമാണോ നിങ്ങൾക്കുള്ളത് എന്ന് നിങ്ങൾ തീരുമാനിക്കണം.

2. ഒരു പോസ്റ്റ് ഇട്ടാൽ അതിലെ വിഷയവുമായി ബന്ധപ്പെട്ട വിമർശനമോ അഭിപ്രായമോ ആണ് വേണ്ടത്. എന്നാലേ വിഷയം പ്രതിപാദിക്കാൻ കഴിയൂ!

3. വിവാഹത്തിന് ജ്യോത്സ്യനെ കാണാതെ വിവാഹം കഴിക്കുകയും സുഖമായി ജീവിക്കുകയൂം ചെയ്യുന്നവരുടെ നാൾപ്പരൂത്തം ഉണ്ട് എന്നാണർത്ഥം. അല്ലെങ്കിൽ സുഖമായി ജീവിക്കുവാൻ പ. റ്റുമോ ഇവിടെ ജ്യോത്സ്യന്റെ അഭിപ്രായം തേടിയിട്ടില്ല എന്നേ ഉള്ളൂ. ജ്യോത്സ്യനല്ല പൊരുത്തം നിശ്ചയിക്കുന്നത്. ഈശ്വര നിശ്ചയമാണ്. അത് ഗണിച്ച് കണ്ടു പിടിക്കുക മാത്രമാണ് അവർ ചെയ്യുന്നത്.

4. ഒരേ നാളിലാണെങ്കിലും ബീജസങ്കലന സമയത്തെ ദമ്പതിമാരുടെ മാനസികാവസ്ഥയും ഗർഭകാലത്ത് സ്ത്രീയൂടെ മിനസികാവസ്ഥയും അനുഭവവും കുട്ടിയുടെ വ്യക്തിത്വത്തെ ബാധിക്കും എന്നതിനാൽ ഫലങ്ങളും വ്യത്യസ്ഥമായിരിക്കും.

5. തുടർച്ചയായി പോസ്റ്റുകൾ വായിക്കണം. കാരണം ഒന്നിന്റെ തുടർച്ചയാണ് പിന്നെയുള്ള പോസ്റ്റുകൾ

6. ആദ്യം പഞ്ചാംഗം നോക്കുക ഏത് വർഷത്തെ ആയാലും പ്രശ്നമില്ല. അതിൽ ഓരോ നാളിന്റെയും പൊതു സ്വഭാവം കൊടുത്തിട്ടുണ്ട്. അത് നോക്കി അവനവന്റെ നാളിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശരിയുണ്ട്? എന്ന് വിലയിരുത്തുക. പൂർണ്ണമായും ശരിയാണെങ്കിൽ ജ്യോത്സ്യൻ പ്രശ്നം വെച്ച് പറയുന്നത് ശരിയായിരിക്കും. പൊതു സ്വഭാവം നിങ്ങളിൽ അധികമില്ലെങ്കിൽ ജനനസമയം കുറിച്ചത് തെറ്റാ  യിരിക്കും ആ തെറ്റായ ജാതകവുമായി ജ്യോത്സ്യനെ സമീപിച്ചാൽ പറയുന്ന കാര്യങ്ങൾ ശരിയായിക്കൊള്ളണം എന്നില്ല.   ചിന്തിക്കുക തുടരും


2017, മേയ് 13, ശനിയാഴ്‌ച

ചോദ്യവും ഉത്തരവും
സാർ ഞാൻ പ്രമീള തിരുവല്ല --സാർ എന്റെ വിവാഹം പ്രണയ വിവാഹമിയിരുന്നു. ഞങ്ങൾ ജാതകം നോക്കിയിട്ടില്ല ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങളും ഉണ്ട്.ജ്യോതിഷത്തിൽ വിശ്വാസവും ഇല്ല.സാറിന് അതിനെ പറ്റി എന്താണ് പറയാനുള്ളത്?
ഞാൻ---സഹോദരിയുടെ നാളെന്താണ്?
പ്രമീള --പുണർതം
ഞാൻ--ഭർത്താവിന്റെ നാളോ
പ്രമീള--പൂരം
ഞാൻ --നിങ്ങളുടെ നാൾ പൊരുത്തത്തിലാണല്ലോ? ജ്യോത്സ്യനെ കണ്ടില്ല എന്നല്ലേ ഉള്ളൂ? ജ്യോത്സ്യനാണോ പൊരുത്തം ഉണ്ടാക്കുന്നത്? ഉള്ള കാര്യം പ്രശ്നവശാൽ പറയുകയല്ലേ? പൊരുത്തം ഈശ്വരനിശ്ചയമാണ്. ഞാൻ പരിചയപ്പെടുത്തിയ ശ്രീ പ്രദീപ് കുമാർ വിശ്വജീവൻ എന്ന സുഹൃത്തിന്റെ ഇതേപ്പറ്റിയുള്ള സത്യസന്ധമായ ഒരു പോസ്റ്റ് ഉണ്ടായിരുന്നല്ലോ രണ്ടു ദിവസം മുമ്പ്? അത് ഒന്നു വായിച്ചു നോക്കു. പുരുഷന്റെ പൂരം നക്ഷത്രവും സ്ത്രീയുടെ പുണർതം നക്ഷത്രവും ചേർച്ചയാണ്.  രണ്ടു നക്ഷത്രവും സ്ത്രീയോനിയിൽ പെട്ടതാണ്. ലൈംഗിക കാര്യങ്ങളിൽ ഒരു തരം ഉദാസീനത കണ്ടേക്കാം എന്താ ശരിയാണോ? തുറന്നു പറയു

പ്രമീള - ഞങ്ങൾക്ക് അല്ലെങ്കിലും ആ കാര്യത്തിൽ വലിയ ആക്രാന്തമൊന്നും ഇല്ല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അത്ര മാത്രം

ഞാൻ - അത് തന്നെയാ പറഞ്ഞത്. ചിലർക്ക് ദിവസവും. ഏതോ ഒരു വലിയ ജോലി ചെയ്ത് തീർക്കുന്ന മാനസികാവസ്ഥയാകും ദിവസവും വേണം എന്ന ചിന്താഗതി. അതിന്നിടയിൽ വരുന്ന ഇത്തരം സംഭവങ്ങളെയാണ് ഉദാസീനത എന്നു പറയുന്നത്. ആട്ടെ നിങ്ങളുടെ ഭർത്താവ് സംഗീതവുമായി ബന്ധപ്പെട്ട് വല്ല ജോലിയും ചെയ്യുന്നുണ്ടോ?

പ്രമീള - അദ്ദേഹം ഗാനമേളയ്ക്ക് ഫ്ലൂട്ട് വായിക്കാൻ പോകാറുണ്ട്.

ഞാൻ - ഇനി എന്ത് കൊണ്ടാണ് നിങ്ങൾക്ക് ജ്യോതിഷത്തിൽ വിശ്വാസമില്ലാത്തത്? നിങ്ങളുടെ നാളുകളുടെ ചില പ്രത്യേകതകൾ ഞാൻ ചോദിച്ചു. അതൊക്കെ ശരിയാകൂ ക യും ചെയ്തു.  നിങ്ങൾ ജ്യോതിഷിയെ വിവാഹാലോചന സമയത്ത് കണ്ടില്ല എന്നല്ലേ ഉള്ളൂ. യോജിപ്പ് നേരത്തെ നിശ്ചയിച്ചതാണ് ജ്യോത്സ്യനെക്കൊണ്ട് നിങ്ങൾ പറയിപ്പിച്ചില്ല. അത് ജ്യോതിഷം തെറ്റാണ് എന്ന് സ്ഥാപിക്കാനുള്ള തെളിവാണോ?

പ്രമീള - ഞാൻ ഇങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ല

ഞാൻ - അത് തന്നെയാണ് പ്രശ്നം. ആരും ഒന്നും ചിന്തിക്കുന്നില്ല  ഓരോന്ന് വായിൽ തോന്നിയത് തട്ടി വിടുന്നു.  ഇനിയെങ്കിലും ചിന്തിക്കുക. വേറെ വല്ലതും പറയാനുണ്ടോ?

പ്രമീള - തൽക്കാലം ഇല്ല

ഞാൻ -ശരി 1 ഫോൺ ചെയ്തതിൽ സന്തോഷം.


സമയത്തിന് പ്രാധാന്യമില്ലേ?

നമ്മുടെ ദൈനംദിന കാര്യങ്ങളിലും  ജീവിതത്തിൽ മൊത്തവ്യം സമയത്തിനാണ് പ്രാധാന്യം. എത്ര പരിശ്രമിച്ചിട്ടും ഒരു കാര്യം നടന്നില്ലെങ്കിൽ പറയുന്ന വാക്കാണ് സമയം ശരിയല്ല എന്ന്. വലിയ ഒരപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടാൽ പായും അവന്റെ സമയം നല്ല സമയമാണ് അത് കൊണ്ടാ കണ്ണിൽ തട്ടേണ്ടത് പുരികത്തിൽ തട്ടി അപകടം നീങ്ങിപ്പോയത്.

രാവിലെ എഴുന്നേൽക്കാൻ ഓരോരുത്തർക്കും ഓരോ സമയമുണ്ട്. സൂര്യോദയത്തിനും  അസ്തമയത്തിനും ഒരു സമയമുണ്ട്. ഭക്ഷണത്തിന് വിശക്കുന്ന സമയമുണ്ട്. വിസർജ്ജിക്കുവാൻ തോന്നുന്ന സമയുണ്ട്. അങ്ങിനെ സമയമില്ലാത്ത ഒന്നും ഇല്ല. ഗർഭം ധരിച്ച് പ്രസവിക്കാൻ ഒരു സമയമുണ്ട്. മരിക്കാൻ നമുക്ക് അറിയില്ലെങ്കിലും ഒരു സമയമുണ്ട്. എന്നാൽ ജനിച്ച് കഴിഞ്ഞ് ഓരോ കാര്യം ചെയ്യാനും സമയം നോക്കേണ്ടത്രേ! ഇതെവിടുത്തെ നിയമമാണ്? ഏതൊരു കാര്യവും ഉചിതമായ സമയത്ത് ചെയ്യണം. ഒരു ഫലിതം പറയുകയാണെങ്കിൽ പോലും സമയവും സന്ദർഭവും ഒത്തിരിക്കണം. അപ്പോഴേ അത് ആസ്വദിക്കാൻ കഴിയു'സമയം ശരിയല്ലെങ്കിൽ   അത് അസഹനീയമായിപ്പോകും.

vedic psychology. കുറച്ചൊക്കെ പഠിച്ചിട്ടുള്ളതിനാൽ മനശ്ശാസ്ത പരമായേ ഏത് കാര്യത്തേയും ഞാൻ സമീപിക്കാറുള്ളൂ.  പ്രസിദ്ധ കവിയും ജ്യോതിഷിയും ആയ ശ്രീ കെ.സി.കേശവപ്പിള്ള രചിച്ച ജ്യോതിഷ ഗുരു ദൂതൻ  എന്ന ഗ്രന്ഥത്തിൽ പറയുന്ന ഒരു കാര്യം ഇവിടെ ചേർക്കുന്നു
****നാം ജനിക്കുന്ന നിമിഷത്തിൽ ആകാശത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളുടെ ശക്തി സൂക്ഷ്മ രൂപത്തിൽ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവേശിച്ച് ജനനം മുതൽ മരണം വരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും അവയുടെ ഗതി വ്യത്യാസങ്ങൾ അനുസരിച്ച് നമുക്ക് സുഖദുഃഖാദ്യവസ്ഥകൾ അനുഭവപ്പെടുന്നതുമാകുന്നു. ഇങ്ങിനെ ഉണ്ടാകുന്ന അവസ്ഥാ ഭേദങ്ങൾ നാം പൂർവ്വ ജന്മങ്ങളിൽ ചെയ്തിട്ടുള്ള പുണ്യപാപങ്ങളെ ആശ്രയിച്ചേ സംഭവിക്കുകയുള്ളൂ!*********

ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സുഖദുഃഖാദികൾ അവന്റെ ജനനസമയത്തെ ഗ്രഹനിലയെ ആശ്രയിച്ചിരീക്കും.എന്നാണ് ആചാര്യന്മാരുടെ സിദ്ധാന്തം.മുൻ ജന്മ കർമ്മഫലമായി അനുഭവിക്കേണ്ട സുഖദുഃഖങ്ങൾ അനുഭവിക്കാൻ യോഗമുള്ള ഗ്രഹനിലയിൽ നിൽക്കുന്ന നക്ഷത്രത്തിലായിരീക്കും അയാൾ ജനിക്കുക.

ഡോക്റ്റർ ഗോപാലകൃഷ്ണൻ പ്രയുന്നത് കേട്ട് ആരാധകർ വികാര തരളിതരാകുകയൊന്നും വേണ്ടാ. കാരണം ആദ്യം ഇത്തരം കാര്യങ്ങളെ കണ്ണുമടച്ച് എതിർത്തത് ശിവയോഗിയാണ്. വി.കെ നാരായണൻ ,വാസുദേവൻ കുന്നക്കാവ് ഇവർ രണ്ടു പേരുമാണ് ഭൂമിയിൽ ജീവിച്ചിരിക്കുന്ന രണ്ടേ രണ്ടു ശിഷ്യന്മാർ .ശിവയോഗി ഛർദ്ദിച്ചത് വീണ്ടും ഡോക്റ്ററും ഛർദ്ദിക്കുന്നു. ഇങ്ങിനെ പോയാൽ ശിവയോഗിയുടെ ഗതി തന്നെയായിരിക്കും ഡോക്റ്റർക്കും.
മുഴുവനും നോക്കാതെ ശാസ്ത്രത്തെ അവഹേളിക്കുകയോ?

ഒരു കുട്ടി 5 പരീക്ഷ എഴുതേണ്ടതിൽ 3 എണ്ണം ഭംഗിയായി എഴുതി. രണ്ടെണ്ണം എഴുതിയില്ല ഫലം തോൽവി ആയിരിക്കുമല്ലോ! നന്നായി എഴുതിയിട്ടും കാര്യമില്ല തോൽക്കും  എന്നു പറഞ്ഞാൽ എങ്ങിനെയിരിക്കും? അതുപോലെ വിശദമായി കാര്യങ്ങൾ നോക്കാതെ ചിലത് മാത്രം നോക്കി ശാസ്ത്രം ശരിയല്ല അന്ധവിശ്വാസമാണ് എന്നു പറയുന്നതിലെ യുക്തി എന്താണ്? നമുക്ക് ഓരോന്നായി പരിശോധിക്കാം.

1. ഒരു വിവാഹ പൊരുത്തം നോക്കാൻ ജ്യോതിഷിയെ നാം സമീപിക്കുമ്പോൾ 95% നമ്മൾ ഉറപ്പിച്ച.മട്ടാണ്. ജാതി, സാമ്പത്തികം സൗന്ദര്യം മറ്റു ഘടകങ്ങൾ എല്ലാം തപ്തിയായി ഇനി നാൾ പ്പൊരുത്തം കൂടി ഒന്ന് നോക്കാം എന്ന് കരുതിയാണ് നാം ജ്യോതിഷിയെ സമീപിക്കുന്നത്. നമ്മുടെ സംസാരത്തിൽ നിന്നും ഇത് നടക്കാൻ നമുക്ക് താൽപര്യം ഉണ്ടെന്ന് അയാൾ മനസ്സിലാക്കുന്നു. അപ്പോൾ അതിനുസരിച്ച് അയാൾ അതിനെ നിർവചിക്കുന്നു.
     
2. ഇവിടെ ജ്യോതിഷി നോക്കുന്നത് നാളുകൾ തമ്മിലുള്ള പൊരുത്തമാണ് അല്ലാതെ നാളുകൾക്ക് ഉടമയായ സ്ത്രീ പുരുഷന്മാരുടെ പൊരുത്തമല്ല. ഓരോ നാളിനും ഓരോ ലക്ഷണവും സ്വഭാവവും ഉണ്ട്. അത് ആ നാളിൽ ജനിച്ച വ്യക്തികൾക്ക് പൂർണ്ണമായും ഉണ്ടായിക്കൊള്ളണമെന്നില്ല. കാരണം അതിന് മറ്റു ചില ഘടകങ്ങൾ കൂടി നോക്കണം' അത് ആരും നോക്കാറില്ല.

3  ബീജസങ്കലനം നടക്കുമ്പോൾ സ്ത്രീ പുരുഷന്മാരുടെ മാനസികാവസ്ഥ , ഗർഭിണി ആയിരിക്കുമ്പോൾ സ്ത്രീയുടെ മാനസികാവസ്ഥയും അനുഭവവും പരിഗണിക്കണം. മുൻ ജന്മവാസനയോടു കൂടി മാതാവിന്റെ ഗർഭകാല അനുഭവവും ചിന്താഗതികളും കുട്ടിയെ ബാധിക്കും. ആ ബാധയിൽ നിന്ന് ഉടലെടുത്ത സ്വഭാവം കൂടി കണക്കിലെടുത്താണ് ആ കുട്ടിയുടെ വ്യക്തിത്വം രൂപാന്തരപ്പെടുന്നത്. അല്ലെങ്കിൽ ഒരു നാളിൽ ജനിച്ച എല്ലാവരുടേയും വ്യക്തിത്വവും വിധിയും ഒന്നായിരിക്കണമല്ലോ?

4. പണ്ടു കാലങ്ങളിൽ ഈ മാനസികാവസ്ഥ ദമ്പതിമാരോട് ചോദിച്ചറിഞ്ഞ് നാൾ പ്പൊരുത്തവും കൂടി ' കൂട്ടി വായിച്ചാണ് നിഗമനത്തിൽ എത്തിയിരുന്നത്. ഒരു ദിവസത്തിലെ ഓരോ സമയവും നമ്മെ ബാധിക്കുന്നുണ്ട്. പ്രഭാതം നട്ടുച്ച വൈകുന്നേരം സന്ധ്യ രാത്രി എന്നീ സമയങ്ങളിൽ നമ്മുടെ അനുഭവവും മാനസികാവസ്ഥയും വ്യത്യസ്ഥമല്ലേ? നമ്മൾ ഈ സമയങ്ങളിലൊക്കെ സന്ദർഭം കിട്ടിയാൽ ഭാര്യയുമായി ബന്ധപ്പെട്ടെന്നിരിക്കും. അപ്പോഴാണ് ഗർഭം ധരിക്കുന്നതെങ്കിൽ ഒരേ നാളിലാണെങ്കിലും വിവിധ സമയത്ത് ബീജസങ്കലനം നടന്നതിനാൽ ആ നാളിൽ ജനിക്കുന്ന കുട്ടികളുടെ വ്യക്തിത്വവും വിധിയും വ്യത്യസ്ഥമായിരിക്കും.  നല്ല നിലാവുള്ള രാത്രിയിൽ നമുക്ക് ഉണ്ടാകുന്ന അനുഭൂതിയല്ല കറുത്തവാവുള്ള ദിവസം നമുക്ക് അനുഭവപ്പെടുക.

5  അതിനാണ് പണ്ടുള്ള ഋഷികൾ സൽപുത്ര ലാഭത്തിനായി നല്ല ചില സമയങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്. കാരണം ആ സമയത്തിലെ നമ്മുടെ മാനസികാവസ്ഥ സത്വ ഗുണ പ്രധാനമായിരിക്കും. സമയത്തിന് നമ്മുടെ ജനിത ക       വ്യവഹാരങ്ങളിൽ സ്ഥാനമുണ്ടോ എന്ന് നമുക്ക് ചിന്തിച്ചു നോക്കാം   തുടരും  ചിന്തിക്കുക

2017, മേയ് 12, വെള്ളിയാഴ്‌ച

ആക്രമണം ജ്യോതിഷത്തിന് നേരേയും

ഡോ:ഗോപിലകൃഷ്ണൻ ജ്യോതിഷത്തേയും ജ്യോതിഷികളേയും കളിയാക്കുന്നു 7 വർഷം ജ്യോതിഷം പഠിച്ചതായി അവകാശപ്പെടുന്നു. ഓരോന്നും നമുക്ക് പരിശോധിക്കാം. എന്നിട്ട് തീരുമാനിക്കാമല്ലോ! ആദ്യം അങ്ങേര് പറയുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.    വിവാഹത്തിന് പൊരുത്തം നോക്കുന്ന പത്ത് ഇനങ്ങളും പത്ത് വിഡ്ഢിത്തമായി അങ്ങേര് പറയുന്നു. പിന്നെ പറയുന്നു മകളുടെ കല്യാണത്തിന് മുഹൂർത്തം നോക്കാൻ ഭാര്യ പോയി എന്നും മുഹൂർത്തം 8' 30 ആണ് എന്ന് പറഞ്ഞപ്പോൾ അത് 10.30 ആക്കാൻ ഡോക്റ്റർ ജ്യോത്സ്യ നോട് പറഞ്ഞുവത്രേ കാരണം 8.30 ന് ആളുകളൊന്നും എത്തിച്ചേരില്ല അത് കൊണ്ടാണത്രേ  ജ്യോത്സ്യൻ 10.30 കുറിച്ചു കൊടുത്തു. ത്രേ  ഇത് കേട്ട് കൂടി നിന്നവർ കയ്യടിച്ച് ചിരിക്കുന്നു.   ഒരു സംശയം

1 ജ്യോതിഷത്തിലും സമയത്തിലും ഒന്നും വിശ്വാസമില്ലാത്ത ഡോ: ഗോപാലകൃഷ്ണൻ എന്തിനാണ് ഭാര്യയെ ജ്യോത്സ്യന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്?
2  അതോ ഡോക്റ്റർ പറഞ്ഞത് കേൾക്കാതെ ഭാര്യ പോയതാണോ? അപ്പോ ഭാര്യയ്ക്ക് പോലും ഇങ്ങേരുടെ സിദ്ധാന്തം ഇഷ്ടപ്പെടുന്നില്ല എന്നല്ലേ അർത്ഥം?

3. ജ്യോത്സ്യൻ യഥാർത്ഥ സമയം പറഞ്ഞു. അയാളെ കള്ളത്തരം ചെയ്യാൻ പ്രേരിപ്പിച്ചിട്ട്  ജ്യോതിഷത്തെ കുറ്റം പറയുന്നോ?

തട്ടിപ്പാണ് ജ്യോതിഷം എന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ ജ്യോത്സ്യന്റെ അടുത്ത് പോയതേ ഇരട്ടത്താപ്പ് . ജ്യോത്സ്യനെ കള്ളം പറയാൻ പ്രേരിപ്പിച്ച് അയാൾ അങ്ങിനെ തിരുത്തിയതിനെ കളിയാക്കി ജ്യോതിഷത്തിനെ അപമാനിക്കുന്നത് മറ്റൊരു തെറ്റ് - ഇനി മറ്റൊന്ന്  ജ്യോതിഷത്തിന്റെ ആവശ്യകതയും ജോതിഷികൾ പറഞ്ഞത് ഏത് തരത്തിൽ വ്യാഖ്യാനിച്ചാണ് നാം സ്വീകരിക്കേണ്ടതെന്നും നിങ്ങൾക്കറിയുമോ? അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അതേപ്പറ്റി നമുക്ക് സംവദിക്കാം.  അടുത്ത പോസ്റ്റിൽ 
രുദ്രാക്ഷ മാഹാത്മ്യം

രുദ്രിക്ഷത്തിന്റെ ഈത്പത്തിയെ പറ്റിയും അവ ധരിക്കുന്നത് കൊണ്ടുള്ള ഗുണത്തെ പറ്റിയും ഭൂസുണ്ഡ മുനി ചോദിച്ചപ്പോൾ പരമശിവൻ മറുപടി പറയുന്നു.

2. തം ഹോ വാച ഭഗവാൻ കാലാഗ്നിരുദ്രഃ ത്രിപുര വധാർത്ഥം നിമീലിതാക്ഷോ/ഭവം.തേഭ്യോ ജലബിന്ദവോ ഭൂമൗപതിതാസ്തേ  രുദ്രാക്ഷാഃ ജാതാഃ സർവാനുഗ്രഹാർത്ഥായ  തേഷാം നാമോച്ചാരണ മാത്രേണ ദശഗോ പ്രദാനഫലം  ദശന സ്പർശനാഭ്യം ദ്വിഗുണം ഫലമത ഊർധ്വം  വക്തും ന ശക്നോമി.
     അർത്ഥം
അദ്ദേഹത്തോട് ഭഗവാൻ പറഞ്ഞു  --- ഞാൻ ത്രിപുരാസുരന്മാരെ വധിക്കുന്നതിന് സമാധി സ്ഥനായി കണ്ണുകളടച്ചു. അപ്പോൾ കണ്ണിൽ നിന്ന് ജല ബിന്ദുക്കൾ ഭൂമിയിൽ പതിച്ചു. അവ രുദ്രാക്ഷങ്ങളായിത്തീർന്നു.  സർവ്വാനുഗ്രഹാർത്ഥം ഞാൻ പറഞ്ഞു. അവയുടെ നാമോ ച്ചാരണത്തിൽത്തന്നെ പത്തു പശുക്കളെ ദാനം ചെയ്യുന്ന ഫലവും  ദർശന സ്പർശനാദികളാൽ അതിന്റെ ഇരട്ടിഫലവും ലഭിക്കുന്നു. ഇതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല
           ഒന്നും രണ്ടും മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ ഉണ്ടാകുന്ന ഫലം ഇന്നലെ പറഞ്ഞു. ബാക്കി കൂടി ശ്രദ്ധിക്കുക.

29
തിമുഖം ചൈവ രുദ്രാക്ഷമ മഗ്നിത്രയ സ്വരൂപകം
തദ്ധാരണാ ഹൂത ഭുക്തസ്യ തുഷ്യതി നിര്യ ദാ
    അർത്ഥം -  മൂന്ന് മുഖത്തോട് കൂടിയത് അഗ്നി സ്വരൂപമാണ്. അത് ധരിച്ചാൽ അഗ്നിദേവൻ പ്രസന്നനാകും.
31
പഞ്ച മന്ത്രം തു രുദ്രായം പഞ്ച ബ്രഹ്മസ്വരൂപകം
പഞ്ച വക്ത്ര സ്വയം ബ്രഹ്മ പും ഹര്യാച വ്യാപോഹതി.
      അർത്ഥം - അഞ്ചു മുഖമുള്ളത് പഞ്ചമുഖ നായ ശിവന്റെ പ്രതീകമാണ്. അത് ധരിച്ചാൽ ഭഗവാൻ പുരുഷഹത്യയെ ദുരീകരിക്കുന്നു.
32
ഷഡ് വf ക്ത്രമപി രുദ്രാക്ഷം കാർത്തികേയാധി ദൈവതം
തദ്ധാരണാത് മഹാ ശ്രീ സ്യാ മഹ ദാരോഗ്യ മുത്തമം
      അർത്ഥം - ആറുമുഖമുള്ള രുദ്രാക്ഷം ഭഗവാൻ കാർത്തികേയന്റെ സ്വരൂപമാണ്. അത് ധരിച്ചാൽ മഹത്തായ ഐശ്വര്യമുണ്ടാകും. ആരോഗ്യവും ലഭിക്കും.'

ഇത്രയും വിവരങ്ങൾ  രുദ്രാക്ഷ ജാ ബാലോ പനിഷത്തിൽ പറയുന്നു. അപ്പോൾ രുദ്രാക്ഷം ധരിച്ചാൽ ഐശ്വര്യം ഉണ്ടാവില്ല എന്ന്. Dr ഗോപാലകൃഷ്ണൻ എന്തടിസ്ഥാനത്തിലാണ് പറഞ്ഞത്? നുണ പറയുന്ന ഉപനിഷത്ത് ഉണ്ടോ? ചിന്തിക്കുക.
വാക്കുകൾ ശ്രദ്ധിച്ചില്ലെങ്കിൽ മനസ്സിലെ വിഗ്രഹം ഉടയും!!!

പ്രിയപ്പെട്ടവരെ, ഞാൻ ഡോ:ഗോപാലകൃഷ്ണന്റെ ചില വാക്കുകളെ വിമർശിക്കുന്നു എന്ന് കരുതി എനിക്ക് അങ്ങേരോട് വൈരാഗ്യമോ ദേഷ്യമോ ഒന്നും ഇല്ല. ഞാൻ വ്യക്തിയെ അല്ല വിഷയത്തെയാണ് വിമർശിക്കുന്നത്. അപ്പോൾ സ്വാഭാവികമായും വ്യക്തിയെ പരാമർശിക്കേണ്ടി വരുമല്ലോ! ആദ്യകാലത്ത് ക്ഷേത്രആചാരങ്ങളും അതിലെ സയൻസും അങ്ങേര് പറഞ്ഞിരുന്നത് വളരെ ശ്രദ്ധയോടെ കേട്ട് അതിനെ വളരെ ലളിതമാക്കി ഞാൻ ജനങ്ങളിലെക്ക് എത്തിച്ചിരുന്നു. എന്നാൽ സയൻസ് വിട്ട് ആദ്ധ്യാത്മിക കാര്യങ്ങൾ ചീലത് പറയുമ്പോൾ എനിയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
           ഒരിക്കൽ ഡോക്റ്റർ തുവ്വൂരിൽ വന്നിരുന്നു. ആ യിടയ്ക്ക് ഞാൻ ചില സ്വകാര്യചാനലുകളിൽ രാമായണ പ്രഭാഷണം നടത്തിയിരുന്നു. ഇത് കണ്ട കുറെ പേർ അത് സിഡി ആക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഡോക്റ്റർ ഗോപാലകൃഷ്ണൻ വന്ന അന്ന് വേദിയിൽ ആശംസാപ്രസംഗത്തിന് ഞാനും ഉണ്ടായിരുന്നു. പ്രസംഗത്തിന്നിടയിൽ സി ഡി യുടെ കാര്യം ഞാൻ പറഞ്ഞു. നിങ്ങളും ഒക്കെ സഹകരിക്കണം.കാരണം ഇത് കച്ചവടമല്ല. സിഡിയ്ക്ക് മുടക്കിയ സംഖ്യ പിരിഞ്ഞു കിട്ടണമല്ലോ ആയതിനാൽ അത് വാങ്ങി സഹകരിക്കണം  എന്ന്പറഞ്ഞു.
          തുടർന്ന് പ്രസംഗിക്കാൻ എഴുന്നേറ്റ ഡോക്റ്റർ ഗോപാലകൃഷ്ണൻപറഞ്ഞു.  എന്തിനാണ് പുതിയ സിഡി? അത് കൊണ്ട് എന്ത് കാര്യം? ഉള്ളത് ഉപയോഗിക്കുക പുതിയത് ഇങ്ങിനെ ഇറക്കിയിട്ട് കാര്യമില്ല.'    ഇത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. കാരണം എന്റെ പ്രഭാഷണം കേട്ട ചില വ്യക്തികളുടെ നിർദ്ദേശപ്രകാരമാണ് ഞാനതിന് തുനിയുന്നത്. ഇങ്ങേർക്ക് മാത്രം പറഞ്ഞതാണോ ആദ്ധ്യാത്മിക പ്രവർത്തനം ? വേറെ ആർക്കും സി ഡി ഇറക്കാൻ പാടില്ലേ? ഇങ്ങേര് മാത്രമേ ഇതൊക്കെ പഠിച്ചിട്ടുള്ളു?
        അന്ന് എന്റെ പ്രസംഗം നേരത്തെ കഴിഞ്ഞതിനാൽ എനിക്ക് മറുപടി പറയാൻകഴിഞ്ഞില്ല. മറ്റൊരു ദിവസം ഞാനതിനെ വിമർശിച്ച് കാര്യം പറഞ്ഞു. ഇവിടെ സ്വാർത്ഥതയുടെ ഒരു ഭാവം ഡോക്റ്ററിൽ ഞാൻ കണ്ടു.  പിന്നെ സന്ദീപാനന്ദ ഗിരിയെ കുറിച്ച് അങ്ങേരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഡോക്റ്റർ ചില കാര്യങ്ങൾ പരാമർശിച്ചു. ഗൾഫിൽ പോയി മാംസം കഴിച്ചതും മറ്റും. സന്ദീപാനന്ദ ഗിരിയെ കുറിച്ച് നല്ല അഭിപ്രായം എനിയ്ക്കും ഇല്ല. പക്ഷെ ഗീതോപനിഷത്തുക്കളെ കുറിച്ച് അങ്ങേർക്കുള്ള അറിവിനെ നമുക്ക് തള്ളിക്കളയാനാകില്ല.  അങ്ങേര് പറഞ്ഞതിനെ വിമർശിക്കാം .പക്ഷെ സ്വകാര്യതയെ കുറിച്ച് അധിക്ഷേപിക്കുന്നതെന്തിന്? അതും പ്രശസ്തനായ ഒരാൾ?



         ഞാനും പലകാര്യവും സന്ദീപാനന്ദ ഗിരിയുടെ , വിമർശിച്ചിട്ടുണ്ട്. എന്നാൽ വ്യക്തിപരമായി സ്വകാര്യ വിഷയങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. സ്വകാര്യതയിലെക്ക് പോകുക എന്നത് എന്റെ സംസ്കാരമല്ല. ആരുടേതായാലും...അല്ലെങ്കിൽ ആരാണ് സ്വകാര്യജീവിതത്തിൽ പരിപൂർണ്ണ സാത്വികൻ? എന്തെങ്കിലും താമസഗുണം കാണാതിരിക്കില്ല.

പിന്നെ നമ്മുടെ ആചാരങ്ങളിലെ ദോഷങ്ങൾ മാത്രം പറഞ്ഞ് വിമർശിക്കുന്ന ഡോക്റ്റർ ഗോപാലകൃഷ്ണനെയാണ് കാണുന്നത്. കൃത്രിമമായി ഉണ്ടാക്കുന്ന രുദ്രാക്ഷത്തേയും വലംപിരി ശംഖിനേയും പറ്റിയാണ് ഒരു സിഡിയിൽ പറയുന്നത്. തീർച്ചയായും അത് അംഗീകരിക്കുന്നു. പക്ഷെ ഉപനിഷത്തുക്കളിൽ രുദ്രാക്ഷം ധരിക്കണമെന്ന് പറഞ്ഞിട്ടില്ല എന്നും അത് അന്ധമായ വിശ്വാസമാണ് എന്നും അങ്ങേര് പറയുന്നു. എന്നാൽ രൂദ്രാക്ഷ ജാബാലോപനിഷത്ത് അതല്ല പറയുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ ഇന്നലെ കുറച്ചു പറഞ്ഞു. ബാക്കി ഇന്നും ഇടാം   ചിന്തിക്കുക 

2017, മേയ് 11, വ്യാഴാഴ്‌ച

ഡോ:ഗോപാലകൃഷ്ണനും രുദ്രാക്ഷവും

ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ കണ്ടു. രുദ്രാക്ഷം ധരിച്ചാൽ വീട്ടിൽ എെശ്വര്യമുണ്ടാകും എന്ന് പറയുന്നത് അന്ധവിശ്വാസം ആണെന്ന് പറയുന്നു. 3 ഉപനിഷത്തുക്കളുടെ പേര് പറഞ്ഞ് അതിലൊന്നും രുദ്രാക്ഷം ധരിക്കണംരഎന്ന് പറഞ്ഞിട്ടില്ല എന്നും പ്രയുന്നു.  എന്നാൽ. രുദ്രാക്ഷജാബാലോപനിത്ത്  പറയുന്നതെന്താണ്  എന്ന് നോക്കാം

മന്ത്രം  6
ഭക്താനാം ധാരണാത് പാപം ദിവാ രാത്രി കൃതം !
ഹരേത് ലക്ഷം തു ദർശനാത് പുണ്യം കോടി സതദ്ധാരണാത്ഭവേത്
തസ്യ കോടി ശതം പുണ്യാ ലഭതേ ധാരണ ന്നര : ലക്ഷ
കോടി സഹസ്രാണി ലക്ഷ കോടി ശതാനി ച
 :   അർത്ഥം
രുദ്രാക്ഷം ധരിച്ചാൽ ഭക്തന്മാരുടെ രാത്രിയിലും പകലും ചെയ്ത പാപങ്ങൾ നശിക്കുന്നു. കണ്ടാൽ ലക്ഷം പുണ്യം, ധരിച്ചാൽ 100 കോടി പുണ്യം. രുദ്രാക്ഷം ധരിച്ചു കൊണ്ട് ജപിച്ചാൽ മനുഷ്യർക്ക് കോടാനുകോടി പുണ്യം നേടാൻ കഴിയുന്നു.

ഭഗവാൻ പരമശിവൻ ഭൂസുണ്ഡൻ എന്ന മുനിയുടെ ചോദ്യത്തിന് ഉത്തരമായാണ് രുദ്രാക്ഷ മാഹാത്മ്യം പറയുന്നത്.
27
ഏക വക്ത്രം തു രുദ്രാക്ഷം പരതത്വസ്വരൂപകം
തദ്ധാരണാത് പരേ തത്വേ ലീയതേ വിജിതേന്ദ്രിയാ
 ...     അർത്ഥം
ഏക മുഖമായ രുദ്രാക്ഷം പര തത്വ സ്വരൂപമാണെന്നും അത് ധരിച്ചാൽ ഇന്ദ്രിയങ്ങളെ ജയിക്കുന്ന പരാതത്വത്തിൽ ലയിക്കുമെന്നും കരുതപ്പെടുന്നു.
28
ദ്വിവക്ത്രം തു മുനിശ്രേഷ്ഠ,ചാർദ്ധ നാരീശ്വരാത്മകം
ധാരണാദർദ്ധനാരീശഃ പ്രിയതേ തസ്യ നിത്യദഃ
      അർത്ഥം
മുനിശ്രേഷ്ഠാ, രണ്ടുമുഖമുള്ള രുദ്രാക്ഷം അർദ്ധ നാരീശ്വര സ്വരൂപമാണ് അത് ധരിച്ചാൽ അദ്ധ നാരീശ്വരൻ പ്രസനാനനാകും

    നിറഞ്ഞ സദസ്സിൽ വെച്ച് ആളുകളുടെ കയ്യടി വാങ്ങിക്കാനായി ഓരോന്ന് പറയുമ്പോൾ കുറച്ച് ചിന്തിക്കുന്നവർ ഇവിടെയൊക്കെ ഉണ്ട് എന്ന് കരുതുന്നത് നന്ന്. ഫെവിക്കോ ളും ചുക്ക് ഫിക്സും ആക്സോ ബ്ലേഡും ഉണ്ടെങ്കിൽ ഇത്തരം ഒരു മുഖം രണ്ടു മുഖം എന്നിങ്ങനെയുള്ള രുദ്രാക്ഷങ്ങൾ ഉണ്ടാക്കാം എന്നാണ് അങ്ങേര് പറയുന്നത്. ഉപനിഷത്ത് 3 എണ്ണത്തീന്റെ പേര് പറഞ്ഞ് അതിലൊന്നും രുദ്രാക്ഷം ധരിക്കണം എന്ന് പറഞ്ഞിട്ടീല്ല എന്നും അങ്ങെര് പറയുന്നു. രുദ്രാക്ഷജാബാലോപനിഷ്ത്തിൽ പറഞ്ഞ കാര്യമാണ് പോസ്റ്റ് ചെയ്തത്. ഇനിയും ഉണ്ട് ഇതിൽ അത് അടുത്ത പോസ്റ്റിൽ!!!ഒരു സംശയം  ജനങ്ങൾക്ക് ഒന്നും .  അറിയില്ലെന്ന് കരുതി ഉപനിഷത്തിൽ പറയുന്ന കാര്യം മറച്ചു വെക്കുന്നതെന്തിന്?  ഇങ്ങേര് ഇപ്പോൾ ഹൈന്ദവ ആചാരങ്ങൾ മുഴുവൻ അന്ധവിശ്വാസമാണ് എന്ന് ആർക്കോ വേണ്ടി സ്ഥാപിക്കാൻ നടക്കുകയാണോ?  തുടരും  ചിന്തിക്കുക 
ആരാണ് പുത്രൻ?

പും എന്ന നാമമുള്ള നരകത്തിൽ നിന്നും ഒരുവനെ ത്രാണനം ചെയ്യുന്നവൻ അതായത് രക്ഷിക്കുന്നവൻ ആരോ അവനാണ് പുത്രൻ' അത് സ്വന്തം രക്തത്തിൽ പിറന്ന മകൻ തന്നെ ആയിക്കൊള്ളണം എന്നില്ല.

ഒരാൾ അയാൾ ചെയ്യേണ്ടതായ കർമ്മങ്ങൾ ചെയ്യാതിരിക്കുകയോ, ചെയ്യാൻ കഴിയുന്നതിന് മുമ്പേ മരിച്ചു പോകുകയോ ചെയ്താൽ അയാളുടെ ജീവാത്മാവ് എത്തിച്ചേരുന്ന സ്ഥലമാണ്  പും  എന്ന നരകം.  ലക്ഷക്കണക്കിന് രൂപ കടം വാങ്ങി തിരിച്ചു കൊടുക്കാതിരിക്കുക, പെൺകുട്ടികൾ ജനിച്ചാൽ അവരെ വിവാഹം കഴിച്ച് കൊടുക്കാതിരിക്കുക, മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പും എന്ന നരകത്തിലേക്കുള്ള വഴികളാണ്.

ആരാണോ ആ കടം കൊടുത്തു വീട്ടുന്നത്? ആരാണോ അയാൾക്ക് വേണ്ടി ആ പെൺകുട്ടികളെ വിവാഹം ചെയ്ത് കൊടുക്കുന്നത്? ആരാണോ അയാളുടെ മാതാപിതാക്കളെ ദത്തെടുത്ത് നോക്കുന്നത്? അവനാണ് അയാളുടെ പുത്രൻ.

മറ്റൊരർത്ഥത്തിലും ഇത് പ്രയോഗിക്കും. ഒരു ബ്രാഹ്മണന്റെ പുത്രൻ മരിച്ചു എന്ന് പറഞ്ഞാൽ ബ്രാഹ്മണൻ ആകാനുള്ള യോഗ്യതകളിൽ ചിലത് നശിച്ചു എന്നർത്ഥം. യോഗ  സ്തപോ  ദമം ദാനം  സത്യം  ശൗച്യം  ദയ. ശ്രുതം  വിദ്യ. വിജ്ഞാന  മാസ്തിക്യമേ തത് ബ്രാഹ്മണ ലക്ഷണാഃ   മേൽ പറഞ്ഞ പത്ത് ഗുണങ്ങളിൽ ഒന്ന് നഷ്ടപ്പെട്ടാൽ ബ്രാഹ്മണന്റെ പുത്രൻ മരിച്ചു എന്ന് പറയും. രാമായണത്തിൽ ഇതേ അർത്ഥമാണ് എടുക്കേണ്ടത്.  ശംബൂകൻ എന്ന ശൂദ്രൻ തലകീഴായി തപസ്സ് ചെയ്ത കാരണം ബ്രാഹ്മണന്റെ പുത്രൻ മരിച്ചു എന്ന് പറയുന്നുണ്ടല്ലോ! വിദ്യയല്ലാത്ത ഒരു കാര്യം ഉദ്ദേശിച്ചാണ് അയാളുടെ തപസ്സ്. തപസ്സ് ചെയ്യാൻ ഒരു ബ്രാഹ്മണന്റെ ലക്ഷണങ്ങളായ മേൽ പറഞ്ഞ കാര്യങ്ങൾ വേണം  എന്നാൽ ഉടലോട് കൂടി സ്വർഗ്ഗത്തിൽ പോകണം എന്ന ആഗ്രഹം അവിദ്യയാണ്. അതിനാൽ ആ അവിദ്യ ഒഴിവാക്കണം. അതിനാണ് നാരദമഹർഷി രാമനോട് അവനെ വധിക്കണം എന്ന് പറഞ്ഞത്

ഇവിടെ വധിക്കണം എന്നതിന് കൊല്ലുക എന്ന അർത്ഥമല്ല. തപസ്സിൽ നിന്ന് ഒഴിവാക്കുക എന്നർത്ഥം. രാമനെ കണ്ട ഉടനെ ശംബൂകനിലെ അവിദ്യ നീങ്ങി ഈശ്വരദർശനം കിട്ടിയാൽ പിന്നെ തപസ്സ് വേണ്ടല്ലോ? അങ്ങിനെ ശംബൂകൻ തപസ്സ് നിർത്തി. അയാളിലെ അവിദ്യ നീങ്ങിയത് മൂലം ബ്രാഹ്മണൻ എന്ന അവസ്ഥയുടെ പത്ത് ഗുണങ്ങളും അഥവാ പത്ത് പുത്രന്മാരും ഊർജ്വസ്വലരായി. ഈ തത്വം സിംബോളിക് ആയി പറഞ്ഞതാണ്. അല്ലാതെ രാമൻ ശംബൂകനെ ശാരീരികമായി കൊന്നിട്ടില്ല. അവനിലെ ശൂദ്രത്വത്തെ രാമ ദർശനം ഇല്ലാതാക്കി. അപ്പോൾ ആലങ്കാരികമായി പറഞ്ഞതാണ് രാമൻ ശൂദ്രനെ വധിച്ചു എന്നത് .

സഗര ന്  അറുപതിനായിരം പുത്രൻമാർ ഉണ്ടെന്ന് പറഞ്ഞാൽ സഗരനെ പും എന്ന നരകത്തിൽ നിന്ന് രക്ഷിക്കാനായി 60000  പേർ തയ്യാറായി നിൽക്കുന്നുണ്ട് എന്ന് സാരം. അതായത് ഇവരെ ഒന്നും സഗരന്റെ ഭാര്യ പ്രസവിച്ചതല്ല എന്ന് ചുരുക്കം   ചിന്തിക്കുക 

2017, മേയ് 10, ബുധനാഴ്‌ച

അന്വേഷണം  സുനിൽ കുമാർ വളാഞ്ചേരി മലപ്പുറം

സാർ മഹാഭാരതം സംഭവിച്ച കാര്യമാണെന്ന് പലരും പറയുന്നു. കൗരവർ 100 പേർ എന്നത് ഏത് രീതിയിലും ഉൾക്കൊള്ളാനാകുന്നില്ല. ഗാന്ധാരി പ്രസവിച്ച മാംസപിണ്ഡത്തെ വ്യാസൻ 101 കുടങ്ങളിലാക്കി എന്നൊക്കെ പറയുന്നത് വിശ്വസിക്കാനാവുന്നില്ല. ഒരു വിശദീകരണം തരാമോ?/
***********"**********************%************"**"""""""
മറുപടി
    ഒരിക്കൽ വ്യാസൻ ഹസ്തിന പുരിയിലെത്തിയപ്പോൾ ഗാന്ധാരി വളരെ ബഹുമാനപൂർവം സ്വീകരിച്ചിരുത്തി. വ്യാസൻ എന്താണ് വരം വേണ്ടതെന്ന് ചോദിച്ചു. എനിയ്ക്ക് 100 പുത്രന്മാർ വേണമെന്നാണ് ഗാന്ധാരി ആവശ്യപ്പെട്ടത്. സ്വാഭാവികമായ പ്രസവം മൂലം ഒരു മനുഷ്യസ്ത്രീക്ക് 100 പുത്രന്മാർ അസാദ്ധ്യമാണല്ലോ! ഇത് ചിന്തിച്ച വ്യാസൻ വരവും കൊടുത്തു. ആദ്യം പ്രസവിച്ചത് ഒരു മാംസ പിണ്ഡമായി വന്നു 'വ്യാസൻ ശ്രേഷ്ഠനും ദിവ്യനും മഹാവിഷ്ണുവിന്റെ ഒരു അവതാരവും കൂടിയാണ്. ആയതിനാൽ വ്യാസൻ 100 കുടങ്ങളിലാക്കി ആ മാംസപിണ്ഡത്തെ വെച്ചു അവശേഷിച്ച ഭാഗങ്ങളെ കൂട്ടി മറ്റൊരു കുടത്തിലും നിക്ഷേപിച്ചു എന്ന കഥ അവിശ്വസിക്കേണ്ടതില്ല. കാരണം വ്യാസൻ മഹാവിഷ്ണു വിന്റെ അവതാരമാണ്.

ഇവിടെ ഗാന്ധാരി 100 പേരെ പ്രസവിച്ചിട്ടില്ല. പ്രസവിച്ചു എന്ന് പറഞ്ഞിരുന്നുവെങ്കിൽ അവിശ്വസിക്കാമായിരുന്നു. ഇവിടെ വ്യാസനെ അവതാരമായി കാണാത്തത് കൊണ്ടാണ് വിശ്വസിക്കാൻ കഴിയാത്തത്.   ശ്രേഷ്ഠന്മാരായ വ്യക്തികൾ ഇന്നും ഹിമാലയ സാനുക്കളിലുണ്ട്. അവരും വിശ്വസിക്കാൻ കഴിയാത്ത പലതും പറയുന്നു. അതൊക്കെ സത്യവും ആകുന്നു. നമ്മൾ അതൊന്നും വേണ്ടവിധത്തിൽ അറിയുന്നില്ല എന്ന് മാത്രം. 
സഹസ്രനാമത്തിൽ മലയാള പദമോ???

വിഷ്ണു സഹസ്രനാമമങ്ങൾ സംസ്കൃതമാണ്. അതിൽ ഇടയ്ക്ക് കയറി മലയാള പദം എങ്ങിനെ വരും? ഭീഷ്മരാണ് സഹസ്രനാമം ഉണ്ടാക്കി ഭഗവാനെ സ്തുതിച്ചത് അന്ന് മലയാള ഭാഷ ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ചില മലയാള പദം ചേർത്ത് വികൃതമായ രൂപത്തിലാണോ ഭീഷ്മർ സഹ സ്രനാമം ചൊല്ലിയത്?  പദ്മനാ ഭോ അമര പ്രഭു -പദ്മനാഭനായ മരണമില്ലാത്ത പ്രഭു  എന്നാണ് അർത്ഥം'   അമര - മരണമില്ലാത്തത്  അതിൽ നിന്ന് അ എടുത്ത് കളഞ്ഞാൽ  മര  എന്നാവും. സംസ്കൃതത്തിൽ മര എന്നത് ഏകാക്ഷര നിഘണ്ടു പ്രകാരമേ ഉള്ളു. മ  എന്നതിന് വിഷ്ണു ശിവൻ എന്നൊക്കെ അർത്ഥം വരും. ര എന്നതിന് പ്രകാശം .അപ്പോൾ മര പ്രഭു എന്ന് പറഞ്ഞാൽ തന്നെ  വിഷ്ണു പ്രകാശത്തോട് കൂടിയ പ്രഭു എന്നേ അർത്ഥം വരു'' അതിന് നേരത്തെ വിഷ്ണു എന്ന നാമം പറഞ്ഞിട്ടും ഉണ്ട്.

മരം എന്നത് മലയാള പദമാണ്. ഈ പ്രതികരിക്കുന്നവർ പറഞ്ഞ അർത്ഥം വരണമെങ്കിൽ പദ്മനാ ഭോ വൃക്ഷ പ്രഭു എന്ന് വേണം. അങ്ങിനെയല്ലല്ലോ .confinew  എന്ന വാക്കിന് '  കണ്ടി പുതിയത് എന്ന് പറഞ്ഞാൽ എങ്ങിനെ ഇ രിക്കും? അതേ പോലെയാകും പദ്മനാഭോമരപ്രഭു എന്ന് പറഞ്ഞാൽ !!!! ചിന്തിക്കുക 

2017, മേയ് 9, ചൊവ്വാഴ്ച

ചോദ്യവും ഉത്തരവും
സാർ ഞാൻ നിർമ്മല തിരുവനന്തപുരം. കുറേ ദിവസമായി ഞാൻ സാറിനെ ശല്യം ചെയ്തിട്ട്. ഇന്ന് എഫ് ബി നോക്കിയപ്പോൾ സാറിനെ ശല്യം ചെയ്യാതെ നിവൃത്തി ഇല്ല എന്നായി. പത്മനാഭോ മര പ്രഭോ എന്നാണോ ? പത്മനാഭഅമരപ്രഭോ എന്നാണോ അതൊന്ന് വിശദീകരിക്കാമോ? വിഷ്ണു സഹസ്രനാമത്തിൽ ഉള്ളതല്ലെ അത്?
************************************************************
മറുപടി
    വിഷ്ണു സഹസ്രനാമത്തിന്റെ വ്യാഖ്യാനം ചെയ്ത പുസ്തകം കടയിൽ കിട്ടും .അതൊന്നും നോക്കാതെ വെറുതേ ഓരോന്ന് പറഞ്ഞ് നടന്നാൽ എന്താ ചെയ്യുക? അതിന്റെ വ്യഖ്യാനത്തിൽ പറഞ്ഞത് ശ്രദ്ധിക്കൂ! ഋഗ്വേദത്തിൽ പറയുന്നു
അജസ്യ സ്വഭാവധ്യേകമർപ്പിതം യസ്മിൻ വിശ്വാനി ഭുവനാനി തസ്ഥുഃ--അജന്റെ അതായത് ജന്മ മില്ലാത്തവന്റെ നാഭിയിൽ എല്ലാ ജഗത്തും സ്ഥിതി ചെയ്യുന്ന ഒരു പദ്മം സ്ഥാപിതമായി. ഇവിടെ പദ്മം എന്ന പദമില്ല ഋഗ്വേദം ഏകം എന്ന പദം കൊണ്ട് നിർദ്ദേശിക്കുന്നതിനെയാണ് നാം പദ്മം എന്ന് വ്യവഹരിക്കുന്നത്

പദ്മനാഭോ fമ ര പ്രഭോ  ' എന്നതിലെ പദ്മനാഭ എന്ന നാമത്തിന്റെ കാര്യമാണ് പറഞ്ഞത്.  പിന്നെ വരുന്നത് അമര പ്രഭു: എന്നാണ് സഹസ്രനാമത്തിൽ 49 -മത്തെ നാമമാണ് അമര പ്രഭു: ഇവിടെ അമരൻ എന്നതിന് മരണമില്ലാത്തവൻ എന്നാണ് അർത്ഥം  മനുഷ്യർക്കും അസുരർക്കും മരണമുണ്ട്. എന്നാൽ ദേവന്മാർക്ക് മരണമില്ല . അതിനാ ൽ അമര ശബ്ദത്തിന് ദേവൻ എന്ന അർത്ഥവും ഉണ്ട്. മരപ്രഭു എന്നാണെങ്കിൽ മരണമുള്ള പ്രഭു എന്നർത്ഥമാണ് വരിക പദ്മനാഭനായ പ്രഭു അമരനാണ് അതായത് മരണമില്ലാത്തവനാണ് അതിനാൽ പദ്മനാ ഭോf മരപ്രഭോ എന്ന് എഴുതുമ്പോൾ 'f എന്ന വിശ്ലേഷണം ഉള്ളതിനാൽ പദ്മനാ ഭോ അമര പ്രഭു .. എന്ന് വായിക്കണം f എന്ന വിശ്ലേഷത്തെ പരിഗണിച്ചില്ലെങ്കിൽ പദ്മനാ ഭോf മര പ്രഭു: എന്നെഴുതിയാൽ പദ്മനാ ഭോമര പ്രഭു: എന്ന് വായിക്കും  f എന്ന വിശേഷണം വന്നാൽ അമര പ്രഭു: എന്ന് വായിക്കണം. അപ്പോൾ അമര പ്രഭു: എന്നാണ് ശരി മര പ്രഭു എന്നത് തെറ്റാണ്. യാതൊരു സംശയവും വേണ്ട. തറപ്പിച്ചു പറയുന്നു " അമര പ്രഭു .. എന്നാണ് ശരി.  ചിന്തിക്കുക.
Tuvvur Krishna Kumar CP ji, വിഷ്ണുപുരാണം , അംശം 2 , അദ്ധ്യായം 5 അങ്ങ് ഒന്ന് വായിച്ചു നോക്കൂ . അതിൽ ഞാൻ പറഞ്ഞ കാര്യം വള്ളിപുള്ളി തെറ്റാതെ അങ്ങേയ്ക്കു കാണുവാൻ സാധിക്കും . അനന്തൻ വിഷ്‌ണുവിന്റെ തന്നെ തമോഗുണ രൂപമാണ് .
****************************************************"*****""
വിഷ്ണുപുരാണം അംശം 2 അദ്ധ്യായം 5 ശ്ലോകം 13
************************************************
പാതാളാനമധശ്ചാസ്തേ വിഷ്ണോദ്യാ താമസീ തനുഃ
ശേഷാഖ്യാ യദ്ഗുണാൻ വക്തും ന ശക്താ ദൈത്യ ദാനവാഃ
             അർത്ഥം
പാതാളങ്ങളുടെ താഴെ വിഷ്ണുഭഗവാന്റെ ശേഷൻ എന്നു പേരുള്ള യാതൊരു തമോമയ വിഗ്രഹം അതിന്റെ ഗുണം വർണ്ണിക്കാൻ ദൈത്യന്മാർക്കോ ദാനവന്മാർക്കോ ശക്തമല്ല
     വിശദീകരണം
ഇവിടെ  തമോമയ വിഗ്രഹം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ തമസ്സ് എന്നതിന് ഇരുളടഞ്ഞ അഥവാ ഇരുട്ടോട് കൂടിയത് .എന്നർത്ഥം.തമോഗുണ വിഗ്രഹം എന്നല്ല പറഞ്ഞിരിക്കുന്നത് . അനന്തമായത് കൊണ്ടാണ് ഇരുട്ടാകുന്നത്.ഒരു വസ്തുവിൽ സൂര്യപ്രകാശം തട്ടി അത് കണ്ണിൽ പ്രതിഫലിക്കുമ്പോളാണല്ലോ കാണുന്നത്? അതിന് മാർഗ്ഗമില്ലാത്ത അനന്ത രൂപമാണ് അതിനാലാണ് തമോമയ വിഗ്രഹം എന്ന് പറഞ്ഞിരിക്കുന്നത്. മാത്രമല്ല വാചകം വിഷ്ണുഭഗവാന്റെ ശേഷൻ എന്നു പേരുള്ള  എന്നാണ് . അപ്പോൾ തമസ്സ് എന്നത് വിഷ്ണുവിന്റെ വിശേഷണമല്ല. ശേഷവിഗ്രഹം തമോമയമാണ് അതായത് ഇരുട്ടോട് കൂടിയതാണ് അതിനാൽ തന്നെ അതിന്റെ മഹിമ വർണ്ണിക്കാൻ ആരാലും സാധ്യമല്ല.   ഇങ്ങിനെയാണ് അത് വ്യാഖ്യാനിച്ചെടുക്കേണ്ടത്.  ഇനി ത്രിഗുണങ്ങളും അവയുടെ വ്യാപാരങ്ങളും വേറൊരു പോസ്റ്റിൽ പറയാം     ചിന്തിക്കുക


പരീക്ഷയും വസ്ത്രധാരണവും

പരീക്ഷയ്ക്ക് വരുന്ന വിദ്യാർത്ഥികളെ വസ്ത്രം അഴിച്ചു പരിശോധന നടത്തി എന്നാണ് പരാതി.എന്നാൽ പരീക്ഷയ്ക്ക് ഹാളിൽ കയറാനുള്ള നിയമാവലി വ്യക്തമാണ്. ആ നിയമം അനുസരിച്ചവരെ ദേഹപരിശോധന നടത്തിയിട്ടില്ല. മെറ്റൽ ഡിറ്റ്ക്റ്റർ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയേ നടത്തിയിട്ടൂള്ളൂ എന്നാണ് എന്റെ അറിവ്

നിയമം അനുസരിക്കുക എന്നത് ഇന്നത്തെ സമൂഹത്തിന് തീരെ വശമില്ല. ഒരൂകാര്യം നിയമപ്രകാരം നടക്കുമ്പോൾ വലിയ വീവാദമാകുന്നു. പ്രത്യേകിച്ച് മറ്റു മതങ്ങൾ. രാഷ്ട്ര നിയമത്തേക്കാൻ കൂടുതൽ മത നിയമം അനുസരിക്കാനാണ് താൽപ്പര്യം. ഇത് എന്നും അനുവദിച്ചിരുന്നു. ആദ്യം മുതലേ നിഷ്കർഷ വെച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഈ പ്രശ്നം ചർച്ചയ്ക്ക് വിധേയമാകില്ലായിരുന്നു. ഇവിടെയാണ് ഏകീകൃത സിവിൽ കോഡിന്റെ പ്രസക്തി. ഭാരതത്തിന് ഒരൊറ്റ നിയമം. ജാതി മത പരിഗണനകൾ പാടില്ല. മതം വ്യക്തി പരമാണ്. മതം മാറ്റുന്ന ഘട്ടത്തിൽ മാത്രം വ്യക്തിപരവും അല്ലാത്ത സന്ദർഭങ്ങളിൽ ഒരു മതത്തിന്റെ ആഭ്യന്തര പ്രശ്നവും ആയി കാണുന്നത് യുക്തിയല്ല.

സ്കൂളുകളിൽ പൊതു യൂനിഫോം ഉണ്ടെങ്കിലും ചീല കുട്ടികൾ മതപരമായ വസ്ത്രം ധരിച്ചു വരുന്നു. അതിന് അൺ എയ്ഡഡ് സ്കൂളുകളില്ലേ? ഗവർമ്മെന്റ് സ്കൂളുകളിൽ അത് അനുവദിക്കുന്നത് ശരീയാണോ? നിസ്കരിക്കാനുള്ള സൗകര്യവും കൂടി സ്കൂളുകളിൽ വേണമെന്നാണ് ചിലരുടെ വാദം. അങ്ങിനെ ഓരോ മതക്കാരും അവരുടെ മതാചാരം പൊതു സ്തലങ്ങളിൽ പ്രയോഗിച്ചാൽ എങ്ങിനെ നിയമം നടപ്പാക്കും? ഹൈന്ദവ സമൂഹത്തിന് ആഴ്ചയിലെ എല്ലാ ദിവസവും പ്രിയപ്പെട്ടതാണ്. ആയതിനാൽ എന്ന് അവധി കൊടുത്താലും പ്രശ്നമില്ല. റംസാൻ കാലത്ത് അവധിയുള്ള വിദ്യാലയങ്ങൾ ഇപ്പോഴും ഉണ്ടെന്നാണ് എന്റെ അറിവ്. വൃശ്ചികമാസത്തിൽ ശബരിമല വ്രതമെടുക്കാനും പോകാനും 41 ദിവസം അവധി കൊടുത്താൽ എങ്ങിനെ ഇരിക്കും!? അപ്പോൾ വ്രതം മതിയോ? വിദ്യാഭ്യാസം വേണ്ടേ?ഏതായാലും ഇത്തരത്തിലുള്ള നിയമം ബാധകമാക്കണം.ഇവിടെ ഇന്ത്യൻ പൗരന്മാരേ ഉള്ളൂ! അവർക്കൊക്കെ ഒറ്റനിയമവും. ബാക്കിയുള്ള മതപരമായ ഇളവുകൾ ഒഴിവാക്കിയേ മതിയാകൂ! കാരണം ഇന്ത്യ മതാധിഷ്ഠിത രാജ്യമല്ല ! ജനാധിപത്യ രാജ്യമാണ്.എത്രയും പെട്ടെന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം. ഇത് ഭരണഘടനയിൽ പ്രഞ്ഞിട്ടുണ്ടല്ലോ ! പിന്നെന്താണ് പ്രശ്നം?  സജ്ജനങ്ങൾ ചിന്തിക്കുക 

2017, മേയ് 8, തിങ്കളാഴ്‌ച

ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം  ശ്ലോകം  80 തിയ്യതി  9/5/2017

ധർമ്മം ഭജസ്വസതതം ത്യജ ലോകധർമ്മാൻ
സേവസ്വ സാധുപുരുഷാൻ ജഹി കാമതൃഷ്ണാം
അന്യസ്യ ദോഷഗുണ ചിന്തനമാശു മുക്ത്വാ
സേവാ കഥാരസമഹോ നിതരാം പിബ ത്വം
                അർത്ഥം
എല്ലായിപ്പോഴും മോക്ഷധർമ്മം അനുഷ്ഠിക്കുക.ലൗകിക ധർമ്മങ്ങൾ പരിത്യജിക്കുക .സജ്ജനങ്ങളെ ആശ്രയിക്കുക. മറ്റുള്ളവരുടെ ഗുണ ദോഷങ്ങളെപ്പറ്റി ചിന്തിക്കാതിരിക്കുക. ഭഗവത് സേവ, ഭഗവദ് കഥാ ശ്രവണം ,ഇവയിൽ മുഴുകുക
81
ഏവം സുതോക്തി വശതോ/പിഗൃഹം വിഹായ
യാതോ വനം സ്ഥിരമതിർഗ്ഗതഷഷ്ടിവർഷഃ
യുക്തോ ഹരേരനുദിനം പരിചര്യയാസൗ
ശ്രീകൃഷ്ണമാപ നിയതം ദശമസ്യപാഠാത്.
    (ഇതി പദ്മപുരാണേ ശ്രീമദ് ഭാഗവതമാഹാത്മ്യേ
     വിപ്രമോക്ഷോ നാമ ചതുർത്ഥോ /ധ്യായഃ)
              അർത്ഥം
ഇങ്ങിനെ വിവേകപൂർവ്വം ഉദേശിച്ച മകനായ ഗോകർണ്ണന്റെ വാക്യം സ്വീകരിച്ച് അറുപതു കഴിഞ്ഞ ആത്മദേവൻ സ്ഥിര ബുദ്ധിയായി വനത്തിലേക്ക് പോയി. ശ്രീ ഹരിയുടെ പരിചരണത്തിൽ ശ്രദ്ധാലുവായി ഭക്തി വർദ്ധിച്ച് നിത്യവും ഭാഗവതത്തിലെ ദശമസ്കന്ധം പാരായണം ചെയ്ത് അന്ത്യകാലത്ത് ശ്രീകൃഷ്ണനിൽ വിലയം പ്രാപിച്ചു.

പദ്മപുരാണത്തിലുള്ള ശ്രീമദ് ഭാഗവത മഹാത്മ്യത്തിലുള്ള വി പ്രമോക്ഷം എന്ന നാലാം അദ്ധ്യായം ഇവിടെ അവസാനിക്കുന്നു.)
വിശ്വാസവും  ചില ചിന്തകളും!!!

നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ? ഈ ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം പറയുന്നതെങ്കിൽ ഉടനെ അടുത്ത ചോദ്യം ചിലർ ചോദിക്കും. ഇത് എന്റെ തലയാണ് എന്നാണെന്റെ വിശ്വാസം എന്ന് ആരെങ്കിലും പറയുമോ? അത് തലയാണല്ലോ പിന്നെന്തിന് വിശ്വസിക്കണം? സത്യത്തെ എന്തിന് വിശ്വസിക്കണം? അംഗീകരിച്ചാൽ പോരേ?

വെറുതെ ഒരു തർക്കത്തിന് നിൽക്കണ്ടല്ലോ എന്ന് കരുതി അതങ്ങ് മൂളിക്കൊടുക്കും.
      ചിദാകാശ ഗീത എന്നൊരു ചെറിയ പുസ്തകം ശ്രീ ചിന്മയാനന്ദജിയുടേതായി ഉണ്ട് .സദ്ഗുരു നിത്യാനന്ദ സ്വാമികളുടെ മഹിമയെ പറ്റി പറയുന്ന ഭാഗത്ത് ചിന്മയാനന്ദജി വിശ്വാസത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.

****ഒരു സാധകന് വിശ്വാസമാണ് ഏറ്റവും വലിയ ബലം. വിശ്വാസമില്ലാത്തവർക്ക് വൈരാഗ്യമില്ല. ആനന്ദാനുഭവമില്ല വിശ്വാസത്തിന് മീതെ ദൈവമില്ല. വിശ്വാസമില്ലാത്തവൻ നീചന്മാരുടെ കുയുക്തികളാൽ വഞ്ചിക്കപ്പെടുന്നു. വിശ്വാസമുള്ളതിനാലാണ് മനുഷ്യൻ സുഖിക്കുന്നത്. ശങ്കിച്ചാൽ വിഷമമായി. ദുഃഖമായി. ഗുരു പദേശത്തിൽ വിശ്വസിച്ചഭ്യസിക്കുക. വിശ്വാസം സംശയ രാഹിത്യം ഏകാഗ്രതയിലേക്കുള്ള മാർഗ്ഗമാണ്.*****

ഇവിടെ ചിന്മയാനന്ദജി വിശ്വാസം എന്നതിന് സംശയരാഹിത്യം അഥവാ സത്യം എന്ന അർത്ഥമാണ് കൽപ്പിച്ചിരിക്കുന്നത്. അപ്പോൾ സത്യത്തെ ഞാൻ അംഗീകരിക്കുന്നു എന്നാണ് എനിക്ക് വിശ്വാസമുണ്ട് എന്ന് പറഞ്ഞാൽ അർത്ഥമാക്കേണ്ടത്. ഈ അർത്ഥം എടുക്കാത്തവരാണ് മുകളിൽ പറഞ്ഞ ചോദ്യങ്ങൾ ഉന്നയിക്കുക. ദൗർഭാഗ്യമെന്ന് പറയട്ടെ ചില സ്വാമിമാർ പോലും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കാം.. .ചിന്തിക്കുക 

2017, മേയ് 7, ഞായറാഴ്‌ച

വെടിക്കെട്ടിലെ ശാസ്ത്രീയത
          ആൾക്കൂട്ടം ഉണ്ടാകുമ്പോൾ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടി അന്തരീക്ഷ മലിനീകരണം ഉണ്ടാകും ആ അന്തരീക്ഷത്തെ വെടിക്കെട്ട് എങ്ങിനെ ശുദ്ധമാക്കുന്നു എന്ന്  ശ്രീ ഓമനക്കുട്ടൻ നാരായണൻ വിവരിക്കുന്നു
*********************************************************

      ശ്രീ ഓമനക്കുട്ടൻ നാരായണൻ പറയുന്നു.

Potassium Chlorate , Manganese Dioxide , Charcoal , Sulfur ഇവയുടെ കൂട്ടാന് കരിമരുന്നു പ്രയോഗത്തിൽ കാണുന്നത്. ഇവ അഗ്നിയുടെ പ്രവർത്തനത്തിൽ oxygen , Suphuric Acid , Chlorine  വാതകം മുതലായവ സൃഷ്ടിക്കുന്നു.

ഇനിയും കരിമരുന്നിന്റെ sequence ശ്രദ്ധിക്കുക. ആദ്യം മാലപ്പടക്കം പൊട്ടിച്ചിട്ടു താഴത്തെ ലെവലിൽ ഉള്ള വായുവിനെ ചൂടാക്കുന്നു. ഇടയ്ക്ക് മാല പടക്കത്തിന്റെ കൂടെ ചെറിയ അമിട്ടും ഉണ്ടാകും ഈ അമിട്ട് മുകളിലുള്ള വായുവിനെ തള്ളി അവിടേക്കു താഴത്തെ ലെവലിൽ ചൂടായിരിക്കുന്ന വായുവിനെ മുകളിലേക്ക് ഉയർത്തും. അത് കഴിഞ്ഞാണ് വാണം, ഗുണ്ട്, അമിട്ട് മുതലായവ വിവിധ ഉയരങ്ങളിൽ വീട് പൊട്ടിച്ചു അവിടെ ന്യൂന മർദം ഉണ്ടാക്കി താഴെ ഉള്ള ചൂടായ വായുവിനെ വീണ്ടും മുകളിലേക്ക് ഉയർത്തും. അങ്ങനെ വായുവിന്റെ ഒരു വലിയ ചുഴി തന്നെ ഉണ്ടാക്കി എടുക്കുന്നു.

ഇനിയും ഇതിന്റെ ആരോഗ്യ വിഷയങ്ങളിലേക്ക് കടക്കാം.
1  . ഉത്സവപ്പറമ്പുകളിലെ അന്തരീക്ഷത്തിൽ  ഉയർന്ന അളവിൽ  carbon dioxide , oxygen ന്റെ അളവ് വളരെ കുറവ്,വിവിധ തരത്തിലുള്ള രോഗാണുക്കൾ എന്ന് വേണ്ട ആ അന്തരീക്ഷ വായു വളരെ ഉയർന്ന അളവിൽ മലിനമായിരിക്കും.

2 . കരിമരുന്നു കത്തുമ്പോൾ ഉണ്ടാക്കുന്ന അതി ഊഷ്മാവിൽ ഒരു മാതിരി ചെറിയ അണുക്കൾ നശിക്കും.

3 . കരിമരുന്നിലെ  സൾഫർ, sulfur dioxide ആയി മാറി, അന്തരീക്ഷത്തിലെ ഉയന്ന ജല കങ്ങളുമായി ചേർന്ന് suphuric acid ബാഷ്പങ്ങൾ ഉണ്ടാകുന്നു. ഈ സുല്ഫയൂറിക്‌ ആസിഡ് ഏറ്റവും നല്ല ഒരു നല്ല ആണു നാശിനിയാണ്. അതുപോലെ തന്നെ chlorine വാതകവും.        
4 . കരിമരുന്നു കത്തുമ്പോൾ വളരെ ഉയർന്ന അളവിൽ oxygen ഉത്പാദിപിപ്പിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ഫോടനം ഉണ്ടാകുന്നത്. ഈ
  ഉയർന്ന അളവിൽ ഉള്ള  ഓക്സിജൻ അന്തരീക്ഷത്തിൽ വായുവുമായി കലരുന്നു.

5 . അങ്ങനെ ഉത്സവ പറമ്പിലെ മലിനമായ അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിച്ചു, ഓക്സിജന്റെ അളവ് കൂട്ടി അന്തരീക്ഷം ശുദ്ധീകരിക്കുന്നു.

(ഇനി വെടിക്കെട്ട് ക്ഷേത്രങ്ങളിൽ വേണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കുക --ഇനിയെങ്കിലും സത്യവിരുദ്ധമായ പ്രസ്താവനകൾ എത്ര വലിയവൻ ഉന്നയിച്ചാലും എതിർക്കുവാനുള്ള ആർജ്ജവം സജ്ജനങ്ങൾ കാണിക്കണം 
കരിമരുന്ന് പ്രയോഗവും സയൻസും

ധാരാളം ജനങ്ങൾ ചേരൂന്ന സ്ഥലത്ത് എല്ലാവരും ഉച്ഛ്വസിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ കൂടുതലായിരിക്കും. പകൽ സമയത്ത് വലിയ പ്രശ്നമില്ല. കാരണം പകൽ വൃക്ഷങ്ങൾ ഓക്സിജനെ പുറത്തേക്ക് തള്ളുകയും കാർബൺ ഡൈഓക്സൈണിനെ സ്വീകരികാകുകയും ചെയ്യുന്നു.  എന്നാൽ രാത്രിയിൽ വലിയ പ്രശ്നമാണ്.കാരണം രാത്രി വൃക്ഷങ്ങൾ ഓക്സിജനെ സ്വീകരിക്കുകയും കാർബൺ ഡൈ ഓക്സൈഡിനെ പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. അപ്പോൾ ഒരു ഉത്സവത്തിന് രാത്രി വലിയ ജനക്കൂട്ടം ഉണ്ടെങ്കിൽ ആ സ്ഥലത്ത് ഓക്സിജന്റെ അളവ് അന്തരീക്ഷത്തിൽ കുറഞ്ഞിരിക്കുകയും  കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വളരെ കൂടുതൽ ആയിരിക്കുകയും ചെയ്യും. ഇത് പലവിധ രോഗാണുക്കളുടെ ഉത്ഭവത്തിന് കാരണമാകുകയും ചെയ്യുന്നു.
        ബ്രാഹ്മ മുഹൂർത്തത്തിൽ നടക്കുന്ന കരിമരുന്ന് പ്രയോഗം അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു. ഏത് തരത്തിലുള്ള രാസ പ്രവർത്തനത്തിലൂടെയാണ് അന്തരീക്ഷം ശുദ്ധീകരിക്കുന്നതെന്ന് ഫിസിക്സ് ,കെമിസ്റ്റ്രി വിഷയങ്ങളിൽ പ്രാവീണ്യമുള്ളവർ പറഞ്ഞു തരേണ്ടതാണ്.  ആയതിനാൽ അവരെ ഈ പോ്റ്റിന്റെ കമന്റിനിയി സാദരം ക്ഷണിച്ചു കൊള്ളുന്നു. 
എന്തിന് ഭയപ്പെടണം? എന്തിന് ഭയപ്പെടുത്തണം??

ഗോപാലകൃഷ്ണൻ സാറിന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഏറെ പ്രാധാന്യവും പ്രസക്തിയും ഉണ്ടെന്ന് മനസ്സിലാക്കാൻ ഹിന്ദുവിന്റെ ജനസംഖ്യ ഒരു പക്ഷേ പത്തു ശതമാനത്തിൽ മാത്രമേ ചില മന്ദ ബുദ്ധികൾക്ക് കഴിയൂ! Praveen kumar  parappil or
**********************%**%%***************************
പൊതുജനങ്ങളോട്!!
         ഇതിലെ മന്ദബുദ്ധി ഞാനാണെന്ന് ഊഹിച്ചിരിക്കുമല്ലോ!എന്റെ മറുപടി വായിച്ചു കഴിയുമ്പോൾ ചിലപ്പോൾ മന്ദബുദ്ധി പ്രവീൺകുമാർ ആയേക്കും. അതിന് എന്നെ കുറ്റം പറയരുത്!
     എന്താ ഭാരതത്തിലെ ഹിന്ദു പുരുഷന്മാരെല്ലാം വിവാഹത്തിന് മുമ്പേ വന്ധ്യം കരണ ശസ്ത്രക്രിയ ചെയ്യാൻ തീരുമിനിച്ചോ? അതോ വിവാഹം കഴിക്കാത്ത ബ്രഹ്മചാരികളാകാൻ തീരുമാനിച്ചോ? എങ്കിൽ ചിലപ്പോൾ സംഭവിച്ചെക്കാം
      ഹിന്ദുവിന്റെ ജനസംഖ്യ കുറയുമെന്നും മുഗൾ ചക്രവർത്തിമാരുടെ കാലത്തെ ഹിന്ദുക്കളോടുള്ള അവഗണന വീണ്ടും വരുമെന്നും ഒക്കെയുള്ള ഭയം ഈ വാക്കുകളിൽ നിഴലിക്കുന്നില്ലേ? അന്നത്തെ കാലഘട്ടമാണോ ഇന്ന്?
അന്ന് വിദ്യാഭ്യാസം എത്ര പേർക്കുണ്ടായിരുന്നു? ഇന്നോ?
      1924-25 കാലഘട്ടത്തിൽ പ്രത്യേക ചില ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് രാഷ്ട്രീയ സ്വയം സേവക് 'ഇന്ന് വിവിധ തരത്തിലുള്ള ഭീഷണികളെ അതിജീവിച്ച് ഭാരതം മുഴുവൻ പടർന്ന് പന്തലിച്ചു നിൽക്കുന്ന അനേകം ശാഖകളോട് കൂടിയ ഒരു വടവൃക്ഷമാണ് RSS എന്ന ആ സംഘടന. ഭാരതത്തിലെ ഓരോ നിമിഷത്തിലും സംഭവിക്കുന്ന പരിണാമങ്ങൾ സശ്രദ്ധം വീക്ഷച്ചൂ കൊണ്ടിരിക്കുന്നു വിവേകികളായ നേതാക്കന്മാരുടെ കീഴിൽ  ആണ്   ആ സംഘടന.
     ഇവിടെ നൂതനമായ ഒരധ്യായം കുറിക്കുക എന്നല്ലാതെ പഴയ ദൈന്യതയിലേക്ക് ഹൈന്ദവ സമൂഹം ഒരിക്കലും തിരിച്ചു പോകില്ല. അങ്ങനെ വിപരീതമായി ആരെങ്കിലും ചിന്തിക്കുന്നുവെങ്കിൽ അവനാണ് മന്ദ ബുദ്ധി. എത്രയോ മുസ്ലിം, കൃസ്ത്യൻ സഹോദരങ്ങൾ അതിൽ മെമ്പർമാരാണ്? അവരൊക്കെ വ്യത്യസ്ഥ മതത്തിൽ പെട്ടവരാണെങ്കിലും ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്നത് കൊണ്ടല്ലേ Rടട എന്ന സംഘടനയിൽ ചേർന്നത്?
 '  ... സനാതന ധർമ്മം ഹിന്ദു മതമായി എങ്ങിനെ എത് സാഹചര്യത്തിൽ ഹിന്ദുമതം എന്ന പേരിൽ അറിയപ്പെട്ടു? അത് പോലെ ഭാവിയിൽ ഒരു മത സ്വഭാവം തീർച്ചയായും ആ സംഘടനയ്ക്ക് വരാതിരിക്കില്ല. അന്നും വേദങ്ങളും ഗീതയും ഒക്കെ ആയിരിക്കും ആരാധ്യ ഗ്രന്ഥങ്ങൾ  2050 ആകുമ്പോഴേക്കും ഏറ്റവും കൂടുതൽ മുസ്ലിം വിഭാഗമുള്ള രാജ്യം ഭാരത മാന്നെന്ന് പറയുന്നു. പക്ഷെ അപ്പോഴും ഇന്ത്യയിൽ ഹിന്ദുക്കൾ തന്നെ ആയിരിക്കും ഭൂരിപക്ഷം എന്നും പറയുന്നു. ലോകത്തിൽ 50% അധികം സനാതന ധർമ്മ വിശ്വാസികൾ ആയിരിക്കും എന്നും പറയുന്നു. അപ്പോൾ എങ്ങിനെയാണ് ഹിന്ദുക്കൾ 10% ത്തിൽ എത്തുക? ആയതിനാൽ ഇന്ത്യ ജനാധിപത്യ രാജ്യമായിത്തന്നെ തുടരും ശക്ത മായ നേതൃത്വം ഉണ്ടാവുകയും ചെയ്യും അതിന് ഉദാഹരണമാണ് മോദി ജി. എല്ലാ മത വിഭാഗക്കാർക്കും തുല്യനീതി ലഭിക്കുന്ന ഒരേ ഒരു രാജ്യമായിരിക്കും ഭാരതം' ഇപ്പോഴത്തെ ഈ കേരളത്തിലെ പരിതസ്ഥിതി മുഖവിലയ്ക്കെടുത്ത് ഭാവിയെ വ്യാഖ്യാനിക്കുന്നത് സത്യവിരുദ്ധവും മന്ദബുദ്ധി ത്തരവും ആണ് - ചിന്തിക്കുക.

2017, മേയ് 6, ശനിയാഴ്‌ച

വെടിക്കെട്ടും പാവപ്പെട്ടവരോടുള്ള പ്രണയവും

ക്ഷേത്രത്തിലെ വെടിക്കെട്ടിനെ പറ്റി പറയുമ്പോൾ മാത്രം ഉണ്ടാകുന്ന ഒരു വികാരമാണ് പാവപ്പെട്ടവനോട് ഉള്ള പ്രണയം. മറ്റ് പല ധൂർത്തുകൾ നടക്കുമ്പോഴും ഈ പ്രണയം ഉണ്ടാകാറില്ല !ജനങ്ങളുടെ കാര്യം നോക്കാൻ ഇവിടെ ഒരു സർക്കാറുണ്ട്.കാലാകാലങ്ങളിൽ  ആദിവാസികൾക്കായി നീക്കിവെച്ച തുകയുടെ കാൽ ശതമാനം പോലും അവരിൽ എത്തുന്നില്ല. വക മാറ്റി ചിലവഴിച്ചും ചിലരുടെ പോക്കറ്റുകളിലേക്കും ചേക്കേറിയും  അവ ഉദ്ദേശ ലക്ഷ്യം കാണുന്നില്ല. അതിന് വേണ്ടി ഏത് ആദ്ധ്യാത്മിക പ്രവർത്തകരാണ് ശബ്ദിക്കുന്നത്? അത് അവരിലേക്ക് എത്തിക്കാൻ പാവപ്പെട്ടവരോട് പ്രണയം കാണിക്കുന്നവർ ശബ്ദമുയർത്താറുണ്ടോ?

ശബരിമല, ഗുരുവായൂർ തുടങ്ങി സാമ്പത്തിക വരുമാനം ഉള്ള ക്ഷേത്രങ്ങളിലെ ധനം ഉപയോഗിച്ച് ചെറിയ ക്ഷേത്രങ്ങളെ സഹായിക്കുകയോ ,പാവപ്പെട്ടവർക്കായി സ്കൂളോ ആശുപത്രിയോ തുടങ്ങിയാലെന്താണ്? അത് മുഴുവനും ഹാന്ദുവിന്റെ പണമല്ലേ? വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നടത്തുമ്പോൾ ക്ഷേത്രത്തിലേക്ക് ഒരു വരുമാനവും ഇല്ലേ? അപ്പോൾ ആ വരുമാനം ഉപയോഗിച്ച് നല്ല കാര്യങ്ങൾ എന്ന് മറ്റുള്ളവർ വിലയിരുത്തുന്ന കാര്യങ്ങൾ ചെയ്ത് കൂടെ? അപ്പോൾ അതിനല്ലേ ആദ്ധ്യാത്മിക രംഗത്ത് പ്രവവർത്തിക്കുന്നവരും ഹൈന്ദവ സംഘടനകളും ചെയ്യേണ്ടത്? അല്ലാതെ ആനയും വെടിക്കെട്ടും ഒഴിവാക്കുകയാണോ?

ക്ഷേത്രത്തിലെ വരുമാനം എവിടെ പോകുന്നു? ഹിന്ദുവിന്റെ പുരോഗമനത്തിന് അത് കിട്ടുന്നില്ലെങ്കിൽ അതിനുള്ള ശ്രമമല്ലേ തുടങ്ങേണ്ടത്? ശബരിമലയിലെ കോടികൾ എവിടെ പോകുന്നു? ദേവസ്വം ബോർഡിന്റെ ഭരണഘടനയിലെ നിയമങ്ങൾ കാലാനുസൃതമായീ മാറ്റുവാനുള്ള സമ്മർദ്ദം എന്ത് കൊണ്ട് സ്വീകരിക്കുന്നില്ല? വിശ്വാസികളുടെ ക്ഷേത്രത്തിൽ അവിശ്വാസികളുടെ ഭരണം എന്തിന്? ഈ വക കാര്യങ്ങളിൽ കാര്യപ്രസക്തമായ പ്രവ്രത്തനങ്ങളോ ബോധവത്കരണമോ നടത്തുന്നതിന് പകരം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കയാണോ വേണ്ടത്? ക്ഷേത്ര വിശ്വാസികളുടെ ക്ഷേത്രം വിശ്വാസികൾക്ക് വീട്ടു കൊടുക്കണം. അതിനായി വല്ലതും ചെയ്യാൻ കഴിയുമോ? എങ്കിൽ ഞാനും വരാം ധർണക്കോ സമരത്തിനോ എന്തിനായാലും.

പിന്നെ ഹിന്ദുക്കളെ വെറുതെ ഭയപ്പെടുത്തുന്നു. എങ്ങിനെ എന്ന് അടുത്ത പോസ്റ്റിൽ!!!  ചിന്തിക്കുക 

2017, മേയ് 5, വെള്ളിയാഴ്‌ച

ഈശ്വരന്റെ പേരിലും ക്ഷേത്രത്തിന്റെ പേരിലും വെടി കെട്ട് നടത്തി പുകച്ചു കളയുന്ന ഹിന്ദുവിന്റെ പണം ഹിന്ദുക്കൾക്ക് ക്ഷേമത്തിനായി ഉപയോഗിക്കാൻ ഇനിയും ബോധം വരാത്ത ഹിന്ദുക്കളെ ഇത് ഒന്ന് കേൾക്കണം

 നിങ്ങൾ ക്ഷേത്രത്തിൽ ആളെ കൂട്ടാൻ വെടിക്കെട്ടും ആനയും മാത്രം ആക്കണ്ട കുറച്ചു നഗ്ന സ്ത്രീകളെയും എല്ലാവര്ക്കും ഓരോ കുപ്പി കള്ളും കൂടെ ആക്കി ക്കൂടെ ? അതല്ലേ അതിന്റെ ലോജിക് എന്ന് ആർക്കും ബോധ്യം ആകും ഡോക്ടർ ഗോപാലകൃഷ്ണൻ സർ ഇന്റെ വാക്കുകൾ കേട്ടാൽ
ക്ഷേത്രത്തിൽ വരേണ്ടത് ഭക്തിയുടെ യും ആത്മീയത യുടെയും പേരിലാണ് അല്ലാതെ ആനയുടെയും വെടികെട്ടിന്റെയും പേരിൽ ആവരുത് .... ആളെ കൂട്ടാൻ അല്ല ക്ഷേത്രങ്ങൾ അത് ആത്മീയ കേന്ദ്രങ്ങൾ ആണ് ആഘോഷങ്ങൾ നടത്താൻ മറ്റേതെല്ലാം സ്ഥലങ്ങൾ ഉണ്ട് ? ഹിന്ദു ചിന്തിക്കണം

https://www.youtube.com/watch?v=LUOJhQLKrqo&sns=em
******************************************************
പ്രവീൺകുമാർ പരപ്പിൽ എന്ന വ്യക്തിയുടെ കമന്റ് ആണിത്.ഇതിനൊക്കെ വ്യക്തമായ മറുപടി പറഞ്ഞിട്ടുണ്ട്.ക്ഷേത്രത്തിലേക്ക് വരാൻ പ്രചോദനം ഇത്തരം ആഘോഷങ്ങളിലൂടെ ഉണ്ട്. കുട്ടികൾ അത് മൂലം ക്ഷേത്രവുമായി അടുപ്പത്തിലാകുന്നു.പിന്നെ അവർ നിഷേധികളോ നിരീശ്വരവാദികളോ ആകില്ല.പിന്നെ ഇതിലെ അവസാന വാചകം ശ്രദ്ധിക്കുക..മറ്റേതെല്ലാം സ്ഥലങ്ങളുണ്ട്!? മറ്റേത് സ്ഥലമായിലും ധൂർത്ത് ആണെങ്കിൽ അവിടേയും ധൂർത്തല്ലേ? അപ്പോൾ ആഘോഷങ്ങളാകാം അത് ക്ഷേത്രത്തിൽ വേണ്ടാ എന്നല്ലേ അതിനർത്ഥം? ക്ഷേത്രങ്ങൾ ആത്മീയ കേന്ദ്രങ്ങൾ മാത്രമല്ല ഒരു സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ്. ശക്തൻ തമ്പുരാൻ മണ്ടനല്ല. അദ്ദേഹമാണ് തൃശ്ശൂർ പൂരം ആസൂത്രണം ചെയ്തത്.!അദ്ദേഹത്തിനും അറിയാമല്ലോ ഇതിന് പണച്ചിലവ് ഉണ്ട് എന്ന്! അന്നും പാവപ്പെട്ടവർ ഉണ്ടാകുമല്ലോ! അവരുടെ ക്ഷേമത്തിന് അദ്ദേഹം വേറെ പരിഹാരം കണ്ടിരുന്നു. ഉത്സവത്തിന് നീക്കിവെച്ച പണം അതിന് തന്നെ വേണം എന്നായിരിക്കില്ലേ അദ്ദേഹത്തിന്റെ ചിന്ത?   ഒരു അജ്ഞാനിയായ വ്യക്തിക്ക് ഭക്തികാര്യങ്ങളിൽ താൽപ്പര്യം ജനിക്കാൻ ഇത്തരം ആഘോഷങ്ങൾക്ക് കഴിയും എന്ന് ഒരൂ പ്രോഫസറുടെ അനുഭവം പറഞ്ഞത്  ഞാൻ പോസ്റ്റ് ചെയ്തത് ഓർക്കുമല്ലോ!
         ഇനി ഇതിന് ഒന്നു കൂടി പറയട്ടേ! ജനങ്ങൾ മുഴുവനും ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കാൻ അനുവദിക്കും എന്നാണെങ്കിൽ ഒഴിവാക്കാം. പക്ഷേ അത് നടക്കുമോ? ഒരു ഉത്സവത്തിന്റെ പ്രൗഡി കുറയ്ക്കാൻ നാട്ടുകാർ അനുകൂലിക്കും എന്ന് വിചാരിക്കാനാകില്ല. അതാണ് കണ്ടു വരുന്നത് ..അപ്പോൾ നടക്കാൻ പോകാത്ത കാര്യത്തെ പറ്റി വിമർശിക്കുന്നതെന്തിന്.?കോടതി വിധിമൂലം മാത്രമേ ഇത് നിർത്താനാകൂ! കാരണം ഇതൊക്കെ ആരാധനാ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത്രയും കാലം ഇത് നടന്ന് പോന്നില്ലേ? ഇപ്പോൾ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.അപകടവും മറ്റും നടത്തുന്നവരുടെ അശ്രദ്ധമൂലമാണ്. അത് നിയമാനുസൃതമായി നടത്തുകയാണ് വേണ്ടത്. ആന വൈദ്യന്മാരുടേയും പണ്ഡിതന്മാരുടേയും നിർദ്ദേശ.ങ്ങൾ കണക്കിലെടുത്താണ് ആന എഴുന്നള്ളിപ്പ് തുടങ്ങിയത്! യുദ്ധത്തിന് ആനയെ ഉപയോഗിച്ചിരുന്നു. അതിനേക്കാൾ പീഡനമാണോ എഴുന്നള്ളിപ്പ്? കുതിരയേയും യുദ്ധത്തിന് ഉപയോഗിക്കുന്നു. പീഡനം പ്രമാണിച്ച് അതും ശരിയാണോ?  ചിന്തിക്കുക 
ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം  ശ്ലോകം  76 തിയ്യതി  5/5/2017

മുഞ്ചാജ്ഞാനം പ്രജാരൂപം മോഹതോ നരകേ ഗതിഃ
നിപതിഷ്യതി ദേഹോ/യം സർവം ത്യക്ത്വാ വനം വ്രജ.
              അർത്ഥം
സന്താന രൂപമായ അജ്ഞാനം കൈവെടിയുക' ബോധ ശൂന്യതയുടെ ഫലം നരകം തന്നെയാണ്.ഈ ശരീരം ഇന്നല്ലെങ്കിൽ നാളെ നശിക്കുന്നതാണ്. സർവ്വവും ഉപേക്ഷിച്ചു വനത്തിലേക്ക് പോകുക. ഗോകർണൻ ആത്മ ദേവനോട് പറഞ്ഞു.
77
തദ്വാക്യം തു സമികർണ്ണ്യ ഗന്തുകാമഃപിതാബ്രവീൽ
കിം കർത്തവ്യം വനേ താത തത്ത്വം വദ സവീസ്തരം.
            അർത്ഥം
ഗോകർണ്ണൻ പറഞ്ഞത് കേട്ട് വനത്തിലേക്ക് പോകാനാഗ്രഹിക്കുന്ന പിതാവായ ആത്മദേവൻ പറഞ്ഞു. കുഞ്ഞേ!വനത്തിൽ ചെന്നാൽ എന്താണ് ചെയ്യേണ്ടത്? വിസ്തരിച്ച് യഥാർത്ഥ തത്വം പറയുക.
78
അന്ധകൂപേ സ്നേഹപാശേ ബദ്ധഃ പംഗുരഹം ശഠഃ
കർമ്മണാ പതിതോ നൂനം മാമുദ്ധര ദയിനിധേ.
        അർത്ഥം
സ്നേഹ പാശത്തിൽ പെട്ട് പൊട്ടക്കിണറ്റിൽ വീണവനും ബന്ധിതനും മുടന്തനും ശഠനുമാണ് ഞാൻ. കർമ്മ ഗതിയാൽ പതിതനായിത്തീർന്ന എന്നെ തീർച്ചയായും ഉദ്ധരിക്കണം നീ ദയമുള്ളവനാണല്ലോ!
79
ഗോകർണ്ണ ഉവാച
ദേഹേ f സ്ഥിമാംസ രുധി രേf ഭി മതിം ത്യജ ത്വം
ജായാ സുതാ ദിഷു സദാ മമതാം വിമുഞ്ച
പശ്യാ നിശം ജഗദിദം ക്ഷണഭംഗനിഷ്ഠം
വൈരാഗ്യരാഗ രസി കോ ഭവ ഭക്തി നിഷ്ഠ:
       'അർത്ഥം
അസ്ഥി മാംസം രക്തം ഇവയാൽ രൂപം കൊണ്ട ദൂഷിതമായ ഈ ദേഹത്തിലുള്ള അഭിമാനം പരിത്യജിക്കുക .ഭാര്യ പുത്രൻ തുടങ്ങിയവയിൽ സദാ ഉള്ള മമത കൈ വെടിയുക. ഈ ലോകം ക്ഷണഭംഗുരമാണെന്ന് മനസ്സിലാക്കുക. വൈരാഗ്യത്തിൽ അഭിരുചി വഹിച്ച് ഭഗവദ് ഭക്തി വരിക്കുക.


ദോഷം മാത്രം കാണുന്നവർ!!!

ഏതോരു സംഗതിയിലും സത്തും അസത്തും ഉണ്ട്. അതിൽ സത്തിനെ മാത്രം സ്വീകരിച്ച് അസത്തിനെ നിരാകരിക്കയാണ് വേണ്ടത്! ദൗർഭാഗ്യവശാൽ നേരെ മറിച്ചാണ് നമ്മുടെ ഹൈന്ദവ സമൂഹം കാണുന്നത് .ദോഷങ്ങളെ മാത്രം കാണുന്നു.അത് കൊട്ടിഘോഷിക്കുന്നു. നല്ലവശം കാണാൻ ശ്രമിക്കുന്നും ഇല്ല.അതിനാൽ ക്ഷേത്ര ആചാരങ്ങളും ഉത്സവ ആചാരങ്ങളും നിരന്തരം അവഹേളീക്കപ്പെടുന്നു. അന്നദാനം അതിൽ മുഖ്യമാണ്

ഡോക്റ്റർ ഗോപാലകൃഷ്ണൻ ക്ഷേത്രത്തിലെ അന്നദാനത്തെ പറ്റി പറഞ്ഞത് ശ്രദ്ധിക്കുക.   അർഹതയുള്ളവനേ അന്നം കൊടുക്കാവൂ! ഗീതായജ്ഞമോ സപ്താഹമോ ഉണ്ടെങ്കിൽ അത് ആസ്വദിക്കാതെ ഭക്ഷണം കഴിക്കാനായി വരുന്നവരെ പരിഹസിക്കുന്നു. ഉച്ച ഭക്ഷണത്തിന്റെ കാശ് ലാഭിക്കാനാണെന്നും വീട്ടിൽ അരി വെക്കേണ്ടല്ലോ എന്നുമാണത്രേ ഭക്ഷണത്തിനായി വരുന്നവരുടെ ഉദ്ദേശമായി അങ്ങെര് കാണുന്നത്!

       ഇനി അന്നം കൊടുക്കേണ്ടതും സ്വീകരിക്കേണ്ടതും വിശക്കുന്നവനാണ്. വിശപ്പാണ് അതിനുള്ള യോഗ്യത! സപ്താഹത്തിനും മറ്റും ആള് കുറയുന്നത് ഭക്തിയില്ലാത്തത് കൊണ്ടാണെന്ന് എങ്ങിനെ തീരുമാനിച്ചു? ഒരു ഞായറാഴ്ച മാത്രമാണ് ഒഴിവ് -വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മറ്റ് ഉദ്യോഗസ്ഥർ, കൂലിപ്പണിക്കാർ  ഇവരൊക്കെ തങ്ങളുടെ ജോലി ഒഴിവാക്കി സപ്താഹ ശ്രവണ ത്തിന് വരണം എന്നു പറഞ്ഞാൽ അത് നടക്കുമോ? അതിന് സൗകര്യവും ഭാഗ്യവും ഒത്തുചേർന്നവർ വരുന്നുണ്ട്. പിന്നെ ഭക്ഷണ സമയത്ത് ആള് " കൂടുന്നു. ഇതാണ് പരാതിയെങ്കിൽ ഉച്ചക്ക് ഒഴിവ് ഉള്ള സമയത്ത് ജോലിയിൽ ഏർപ്പെട്ടവർ പോലും എത്തി എന്ന് വരാം. അന്നം ബ്രഹ്മമാണ് അത് ഭഗവദ് സന്നിധിയിൽ വെച്ച് ജാതിമത സാമ്പത്തിക പരിഗണനയില്ലാതെ സ്വീകരിക്കുക എന്നത് ഭാഗവത (ശ വണം പോലെത്തന്നെ ഉത്തമമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

നിങ്ങൾ ഒരു ക്ഷേത്രത്തിൽ അന്നദാനം നടത്തുന്നു എന്ന് കരുതുക ഒരു പണക്കാരനായ ഒരാൾ ഉച്ചക്ക് ഭക്ഷണത്തിനായി എത്തുന്നു. അയാൾക്ക് എത്ര ആർഭാടമായി വേണ മെങ്കിലും ഭക്ഷണം കഴിക്കുവാനുള്ള സാഹചര്യമുണ്ട്. എന്നിട്ടും അയാൾ ബ്രഹ്മമായ അന്നത്തെ ദേവസന്നിധിയിൽ വെച്ച് കഴിക്കാനായി വരുന്നു. അയാൾ സപ്താഹം കേട്ടിട്ടില്ല. ഡോക്റ്ററുടെ വാക്കിനെ മുഖവിലയ്ക്ക് എടുത്ത് നിങ്ങൾ അയാളെ അന്നം കൊടുക്കാതെ പറഞ്ഞു വിടുമോ? അതോ അന്നം കൊടുക്കുമോ?

അന്നം കൊടുക്കാതെ പറഞ്ഞു വിടുകയാണെങ്കിൽ നിങ്ങൾ ഏറ്റവും വലിയ പാപിയാണ്. അർഹതയായ വിശപ്പോട് കൂടി അന്നം എന്ന ബ്രഹ്മത്തെ സ്വീകരിക്കാൻ വന്ന പണക്കാരനെ സപ്താഹം കേട്ടില്ല എന്ന കാരണത്താൽ അന്നം നിഷേധിച്ചാൽ ഏഴ് ജന്മം ജനിച്ചാലും നിങ്ങൾക്ക് ഗതിയുണ്ടാകില്ല. കാരണം അന്നം നിഷേധിക്കാനുള്ളതല്ല വിശക്കുന്നവന് കൊടുക്കാനുള്ളതാണ്. അവിടെ മറ്റ് ഉപാധികളൊന്നും ബാധകമല്ല.

സപ്താഹ ശ്രവണം പോലെത്തന്നെ ഉത്തമമാണ് അന്നം എന്ന ബ്രഹ്മത്തെ ദേവ സന്നിധിയിൽ വെച്ച് സ്വീകരിക്കുക എന്നത്! ഇനിയെങ്കിലും അത് മനസ്സിലാക്കുക..അന്നം എന്ന ബ്രഹ്മത്തെ സ്വീകരിക്കാനായി വരുന്നവരെ പരിഹസിക്കുക എന്നതും വലിയ പാപമാണ്. വേറെ കൂടുതലൊന്നും പറയുന്നില്ല. ഈ പറഞ്ഞത് വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ വിമർശിച്ച് തള്ളിക്കളയാം         ചിന്തിക്കുക 
ബുദ്ധിമാന്മാരുടെ  സൂക്തങ്ങൾ!!!

ഗോപാലകൃഷ്ണൻ സാറിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഏറെ പ്രാധാന്യവും പ്രസക്തിയും ഉണ്ടെന്ന് മനസ്സിലാക്കാൻ ഹിന്ദുവിന്റെ ജനസംഖ്യ ഒരു പക്ഷെ പത്ത് ശതമാനത്തിൽ എത്തിയാൽ മാത്രമേ ചില മന്ദ ബുദ്ധികൾക്ക് കഴിയൂ!
************************Praveen Kumar parappil or

ഇത് എല്ലാവരും വായിക്കുക എന്റെ പോസ്റ്റിനുള്ള കമന്റിലെ ഒരു വാചകമാണിത് ആദ്യം ലക്ഷ്മി എന്ന കഥാപാത്രം ഇത് പറഞ്ഞു. ഞാൻ അത് ഡിലീറ്റ് ചെയ്തു .വീണ്ടും പ്രവീൺകുമാർ പരപ്പിൽ കെ ആർ എന്ന വ്യക്തി ഇട്ടു. എന്തിനാണ് എന്നറിയണ്ടേ?
 *****ക്ഷേത്രത്തിൽ ആളെ കൂട്ടാൻ വെടിക്കെട്ടും ആനയും മാത്രമാക്കണ്ട കുറച്ച് നഗ്ന ്ത്രീകളേയും എല്ലാവർക്കും ഓരോ കുപ്പി കള്ളും ആക്കിക്കൂടേ?അതല്ലേ അതിന്റെ ലോജിക്*******
         ഈ വാചകത്തെ വിമർശിച്ച് പോസ്റ്റ് ചെയ്തപ്പോളാണ്.വെടിക്കെട്ടും ആനയും ഒക്കേ വ്യക്തിപരമായ അഭിപ്രായത്തിൽ പെടുത്താം.പക്ഷേ ഈ വാചകത്തെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ? ഒരു സാധാരണക്കാരനല്ല പറയുന്നത്.സമൂഹത്തിൽ നിലയും വിലയും ഉള്ള വ്യക്തിയാണ്. അപ്പോൾ ആ നിലവാരത്തിലുള്ള ശൈലിയാണ് സ്വീകരിക്കേണ്ടത്.
       മേൽ പറഞ്ഞ പ്രവീൺ കുമാർ എന്ന വ്യക്തിയുടെ വാക്ക് കേട്ടാൽ എന്താണ് തോന്നുക? Dr ഗോപാലകൃഷ്ണൻ ഇവിടുത്തെ ഹിന്ദുക്കളുടെ ജനസംഖ്യ ഉയർത്താൻ പരിശ്രമിക്കുമ്പോൾ ഞാൻ എല്ലാവരേയും വന്ധ്യംകരണത്തിന് പ്രേരിപ്പിക്കുന്നു എന്നല്ലേ? അപ്പോഴല്ലേ ഹിന്ദുവിന്റെ ജനസംഖ്യ പത്ത് ശതമാനത്തിലെത്തു?

ഞാൻ രണ്ടു കാര്യങ്ങളെ ആണ് വിമർശിക്കുന്നത്.
1. ക്ഷേത്രത്തിൽ ആളെ കൂട്ടാനായിട്ടല്ലാ ഇതൊക്കെ നടത്തുന്നത് ഉത്സവം ഗംഭീരമാക്കാനാണ്. അതിന്റെ ഫലമാണ് ജനക്കൂട്ടം
നിങ്ങൾ പ്രാണികൾ വരാൻ വേണ്ടി ലൈറ്റ് ഇടാറുണ്ടോ? ഇല്ല ലൈറ്റ് ഇടുമ്പോൾ പ്രാണികൾ വരുന്നതാണ്
വിസർജ്ജിക്കണം എന്ന ഉദ്ദേശത്താൽ നിങ്ങൾ ഭക്ഷണം കഴിക്കാറുണ്ടോ? ഇല്ല ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥയാണ് വിസർജ്ജനം
നിങ്ങൾ ഉറുമ്പ് വരാൻ വേണ്ടി പഞ്ചസാര പാത്രം തുറന്നുവെക്കാറുണ്ടോ? ഇല്ല. അശ്രദ്ധമൂലം പാത്രത്തിന്റെ മുടി ശരിക്കും അടഞ്ഞിട്ടില്ലെങ്കിൽ ഉറുമ്പ് വരുന്നതാണ് - അതേ പോലെ ഉത്സവം ഗംഭീരമാക്കണം എന്ന ഉദ്ദേശത്താൽ നടത്തുമ്പോൾ ജനം വരുന്നതാണ്.

1  കർക്കിടകം ഒന്ന് ,,പന്ത്രണ്ട് ,,ദിവസങ്ങളിൽ വൃശ്ചികം ഒന്ന് പന്ത്രണ്ട് ദിവസങ്ങളിൽ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ വൻ തിരക്കാണ്. അത് ആന ഉള്ളത് കൊണ്ടോ വെടിക്കെട്ട് ഉള്ളത് കൊണ്ടോ ആണോ?
2  വിജയദശമി ,ശ്രീകൃഷ്ണ ജയന്തി ഗുരുവായൂർ ഏകാദശി തിരുവാതിര  ശിവരാത്രി തുടങ്ങിയ വിശേഷ ദിവസങ്ങളിലും ക്ഷേത്രങ്ങളിൽ വൻ തിരക്കാണ് അതും ആനയും വെടിക്കെട്ടും ഉള്ളത് കൊണ്ടാണോ?

എത്രയോ ക്ഷേത്രഭാരവാഹികൾ ഇയാൾ എന്താ ഇങ്ങിനെ പറയുന്നത് എന്ന് ചോദിച്ചിട്ടുണ്ട്.   കാരണം ആർക്കും ഇഷ്ടപ്പെടാത്ത പരാമർശമാണ് ഡോക്റ്റർ നടത്തിയത് അത് തന്നെ  ഇത്തരം വാക്കുകൾ ആര് പറഞ്ഞാലും വിമർശിക്കാതിരിക്കാൻ എനിക്ക് കഴിയില്ല അതിന് എന്ത് അവഹേളനം പറഞ്ഞാലും തെറി പറഞ്ഞാലും അത് പറയുന്നവന്റെ സംസ്കാരം എന്നേ ഞാൻ കരുതു എനിക്കും ഈ സമൂഹത്തോട് ചില കടപ്പാടുണ്ട്. നല്ലത് പറഞ്ഞു കൊടുക്കുക മാത്രമല്ല വേണ്ടാത്തതിനെ  തിരസ്കരിക്കാൻ പ്രേരിപ്പിക്കുക എന്നും കൂടിയുണ്ട്.    :സജ്ജനങ്ങൾ ചിന്തിക്കുക  വിലയിരുത്തുക.
         

2017, മേയ് 4, വ്യാഴാഴ്‌ച

സന്തോഷത്തോടെ പറയട്ടെ! ഇങ്ങിനേയും ചിലരുണ്ടിവിടെ!!!!!

ഇന്നലെ രാത്രി കോട്ടയം ജില്ലയിലെ ഒരു കോളേജ് പ്രഫസറുടെ ചാറ്റ് ഇവിടെ ചേർക്കുന്നു. ഞാൻ പറയുന്നത് ന്യായീകരിക്കാനോ സ്വയം വലുതാവാനോ അല്ല . ഇങ്ങിനേയും ചിലർ ഇവിടെ ഉണ്ട് എന്ന് സജ്ജനങ്ങളെ അറിയിക്കാൻ മാത്രം!!

സാർ എന്റെ പേര് രതീഷ് നമ്പ്യാർ കോട്ടയം ജില്ലയിൽ ഒരു കോളേജിൽ പ്രൊഫസറായി ജോലി നോക്കുന്നു. സാറിന്റെ പോസ്റ്റുകൾ വളരെ യുക്തി പരവും വിജ്ഞാന പ്രദവും ആണ് എന്ന് പറയട്ടെ! ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ സാറ് ധൈര്യസമേതം പോസ്റ്റ് ചെയ്യുന്നു. ഈ ധൈര്യത്തെ ആദ്യമായി അഭിനന്ദിക്കട്ടെ! Dr ഗോപാലകൃഷ്ണൻ എന്ന വ്യക്തിയെ ആരും ഇന്നേ വരെ വിമർശിച്ചതായി കണ്ടിട്ടില്ല. സാറ് യുക്തിരഹിതമായ അദ്ദേഹത്തിന്റെ പോസ്റ്റിനെ വിമർശിച്ചു' അതിന് ആരാധകരായ ചിലരുടെ അവഹേളനാ പരമായ പരാമർശത്തെ സാറ് വിവിധങ്ങളായ പോസ്റ്റ് കൾ കൊണ്ട് അതിജീവിച്ചു. പലരും ഇത്തരം അവഹേളനങ്ങളെ ഭയന്നാണ് പ്രതികരിക്കാത്തത്. ഉദാഹരണം ഞാൻ തന്നെ
      സാറ് പറഞ്ഞ കാര്യങ്ങൾ മുഴുവനും സത്യമാണെന്ന് അനുഭവത്തിലൂടെ എനിയ്ക്ക് ബോദ്ധ്യമാണ്. സാമ്പത്തികമായി ഏറെ ഭദ്രതയുള്ള കുടുംബങ്ങളിലെ ഞാനടക്കമുള്ള 3 പേർ കുട്ടിക്കാലത്ത് ഉല്ലസിച്ചു നടന്നിരുന്നു പ്രീ-ഡിഗ്രി പഠിക്കുന്ന കാലത്ത് എവിടെ ഉത്സവം ഉണ്ടെങ്കിലും വെടിക്കെട്ട് കാണാനായി ഞങ്ങൾ എത്തും. അമ്പലപ്പറമ്പുകളിൽ അലഞ്ഞു തിരിയും സിനിമ കാണും. ചിലപ്പോൾ ബാറിൽ കയറി ബീയർ കുടിക്കും.
       അങ്ങിനെ ഇരിക്കെ ഒരു സുഹൃത്ത് പറഞ്ഞു. ഈ ഉത്സവം ഉണ്ടായത് കൊണ്ടല്ലേ നമ്മൾ ഇങ്ങിനെ ജോളിയായി നടക്കുന്നത്? ഇല്ലെങ്കിൽ ജീവിതം ബോറടിച്ചേനേ! ഈ ചോദ്യം ഞങ്ങളുടെ മനസ്സിൽ ഒന്ന് ഉടക്കി. ക്ഷേത്ര കാര്യങ്ങളെ പറ്റി അറിയാനുള്ള ഒരു സാഹചര്യം താനേ ഉണ്ടായി. ക്ഷേത്രത്തിലെ ആദ്ധ്യാത്മിക കാര്യങ്ങളിൽ അഭിനിവേശം ജനിപ്പിക്കാൻ ബാഹ്യമായ ആഘോഷങ്ങൾക്ക് കഴിയും എന്ന് ഞങ്ങളുടെ അനുഭവം പഠിപ്പിച്ചു.
       ഇന്ന് ക്ഷേത്ര ദർശനവുംമറ്റ് ആദ്ധ്യാത്മിക കാര്യങ്ങളിലും ഞങ്ങൾ സജീവമാണ്. കുറെ വർഷങ്ങളായി ഞങ്ങളുടെ അടുത്തുള്ള ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് ഞങ്ങൾ മൂന്ന് പേരും കൂടിയാണ് സ്പോൺസർ ചെയ്യുന്നത്. അപ്പോൾ ഏത് ആചാരത്തിന് പിന്നിലും ഒരു വെളിച്ചം ഒളിഞ്ഞു കിടക്കുന്നു എന്ന് ഞങ്ങൾക്ക് ബോധ്യമായി. സാറ് വളരെ കാലം മുമ്പ് തന്നെ ഇതൊക്കെ മനസ്സിലാക്കിയിരിക്കുന്നു എന്ന് സാറിന്റെ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്.
           അധികം ജ്ഞാനിയോ പ്രശസ്തനോ ഒന്നും ആകണ്ട സാർ . സാറിനെ പോലെ സത്യം മാത്രം മനസ്സിലാക്കി ജനങ്ങൾക്ക് കൊടുക്കുന്നവനാണ് യഥാർത്ഥത്തിൽ ഗുരു. മുഖസ്തുതി പറയുകയല്ല ! ഇതിന്നിടയിൽ കുറെ അറിയപ്പെടാത്ത വ്യക്തികളെ സാറ് പരിചയപ്പെടുത്തിയല്ലോ! സ്വന്തം മേന്മ പ്രകടിപ്പിക്കുന്നവരാണ് കൂടുതലും. സാറിനെ പോലെ വിശാലമായ മനസ്സ് വേറെ ആർക്കും കാണില്ല. സർവ്വ വിധ ആശംസകളും ദീർഘായുസ്സും നേരുന്നു. യുക്തി രഹിതമായ എന്ത് പോസ്റ്റ് കണ്ടാലും ആര് ഇട്ടാലും സാറ് പ്രതികരിക്കണം. സാറിനേ അത് കഴിയൂ! എന്നേ പോലെയുള്ളവർക്ക് അധിക്ഷേപങ്ങളെ ഭയമാണ് നിർത്തട്ടെ സാർ  ഒരിക്കൽ കൂടി നന്ദി പ്രഞ്ഞു കൊള്ളട്ടെ!!

നന്ദി പ്രാഫസർ, അങ്ങയുടെ ഈ അഭിപ്രിയം എനിക്ക് പ്രോത്സാഹജനകമാണ് ! നന്ദി നമസ്കാരം!!

2017, മേയ് 3, ബുധനാഴ്‌ച

ആഘോഷങ്ങളും ധൂർത്തും

ധൂർത്ത് !!ക്ഷേത്രങ്ങളിലെ ഉത്സവത്തിനെ പറ്റി പ്രയുമ്പോൾ മാത്രം ഉപയോഗിക്കുന്ന ഒരു വാക്കാണത്! പുതിയ വീട്ടിൽ 30000 രൂപയുടെ ക്ലോസറ്റ് വാങ്ങി വെയ്ക്കുമ്പോഴും ആറോ ഏഴോ ലക്ഷം വിലവരുന്ന കാറിന് പകരം മുപ്പതോ നാൽപ്പതോ ലക്ഷത്തിന്റെ കാറ് വാങ്ങി ഉപയോഗിക്കുമ്പോഴും ധൂർത്തിൽ പെടുന്നില്ല. അത് വ്യക്തി പരമല്ലേ എന്ന മുടന്തൻ ന്യായം പറഞ്ഞു നടക്കും വ്യക്തിപരമായാലും അല്ലെങ്കിലും ധൂർത്ത് ധൂർത്ത് തന്നെയാണ്.

ഉദ്ദേശിച്ച കാര്യം പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്തവർ പ്രയോഗിക്കുന്ന വാക്കാണ് ധൂർത്ത്. എന്നാൽ സാമ്പത്തിക തത്വശാസ്ത്രം അറിയുന്നവർ പോലും ഈ കള്ളക്കെണിയിൽ വീഴുന്നു എന്നതാണ് സത്യം   ക്ഷേത്രങ്ങളിലെ വെടിക്കെട്ടകൾ സാധാരണ ക്ഷേത്രങ്ങളിൽ 5 മിനുട്ട് പോലും നിലനിൽക്കുന്നില്ല മിക്കവാറും 3 മിനുട്ടേ എടുക്കൂ. വലിയ ചില ക്ഷേത്രങ്ങളിൽ മാത്രമാണ് കുറച്ച് ദീർഘമായി വെടിക്കെട്ട് നിൽക്കുന്നത്. രൂപയുടെ മൂല്യത്തിലെ കുറവ് ആരും കാണുന്നില്ല. സാമാന്യം ഭേദപ്പെട്ട ഒരു തായമ്പകയ്ക്ക് 20000 മുതൽ 25000 വരെ കൊടുക്കണം.  കാലത്തിനനുസരിച്ച വേതനം അതിൽ തെറ്റുപറയാനാകില്ല. അതും ഒഴിവാക്കാം.

എനിക്കറിയാവുന്ന ഒരു ക്ഷേത്രത്തിൽ ഒരു വർഷം വെടിക്കെട്ടില്ലാതെ ഒരാനയെ പ്രധാനപ്പെട്ട ദിവസം മാത്രം എഴുന്നള്ളിച്ച് തായമ്പക ഇല്ലാതെ നടത്തി. കുറേ പുരോഗമന പ്രവർത്തകരുടെ വാശി മൂലം. പക്ഷെ ഫലം? സമൂഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. ആയിരം രൂപ സംഭാവന ചെയ്തിരുന്ന വ്യക്തി   250 രൂപ കൊടുത്ത് ഇങ്ങിനെ നടത്തുന്ന ഉത്സവത്തിന് ഇത് തന്നെ ധാരാളം എന്ന് മറുപടി പറഞ്ഞു. അപ്പോൾ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രൗഢി ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.വർഷത്തിലെ ഒരു ആഘോഷം കേമമായി നടത്തണം എന്ന് തന്നെയാണ് സമൂഹ മനസ്സ് പറയുന്നത്.

ജീവിതത്തിൽ പല മേഖലകളിലും നടക്കുന്ന അധികച്ചിലവിനെ കണക്കിലെടുക്കാതെ ക്ഷേത്രത്തിലെ കണക്ക് മാത്രം ധൂർത്ത് ആയി ചിത്രീകരിച്ച് നടക്കുന്നതിലെ യുക്തി രാഹിത്യത്തെ ആണ് ഞാൻ ചോദ്യം ചെയ്യുന്നത്. വെടിക്കെട്ട് ബാഹ്യമായ സാമൂഹ്യ പ്രസക്തിയുള്ള ഒന്നാണ് .ഉത്സവം ഗംഭീരമാകും തോറും വ്യാപാര സാദ്ധ്യത വർദ്ധിക്കുകയും സമൂഹത്തിന് പരോക്ഷമായീ ഗുണം ചെയ്യുകയും ചെയ്യുന്നു. ക്ഷേത്രത്തിലെ ആഭ്യന്തര കർമ്മങ്ങൾ മാത്രമാണ് ഭക്തി പരം. ആഘോഷങ്ങൾ സാമൂഹ്യപരമാണ്.ഈ ഉത്സവം കേമമായി നടത്തിയത് കൊണ്ടാണോ ഹൈന്ദവ ആചാരങ്ങളും ഭക്തി പരമായ കാര്യങ്ങളും ജനങ്ങൾക്ക് അറിയാത്തത്? അങ്ങിനെ ഏതെങ്കിലും വ്യക്തി പറയുകയാണെങ്കിൽ അയാൾ മണ്ടനാണ് എന്ന് ലോകത്തെ അറിയിക്കുകയാണ് ചെയ്യുന്നത്!

ദേശീയോത്സവ വേളകളിൽ പൊടിക്കുന്ന പണം ധൂർത്തല്ലേ? ഡിസംബർ 31 ന് തുലയ്ക്കുന്ന പണം ധൂർത്തല്ലേ? ഇതൊന്നും കാണാതെ ക്ഷേത്രത്തിന്റെ കാര്യം മാത്രം പറയുമ്പോൾ അതിന് പിന്നിൽ ഒരു ഹിഡൻ അജണ്ട ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സന്ധ്യാ സമയത്ത് വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ട സമയത്ത് നിലവാരമില്ലാത്ത ടി വി സീരിയലുകൾ കാണുന്നത് ആദ്യം നിർത്തണം.അതിന് ആരെങ്കിലും മുൻകൈ എടുക്കുന്നുണ്ടോ? വേദികളിൽ സമൂഹത്തെ കളിയാക്കി പറഞ്ഞത് കൊണ്ട് കയ്യടി വാങ്ങാം എന്നല്ലാതെ ആരെങ്കിലും അത് മുഖവിലയ്ക്ക് എടുക്കുന്നുണ്ടോ?

എല്ലാ ഭാഗവും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം! പിന്നീട് ജനം തീരുമാനിക്കട്ടെ ! എന്തെങ്കിലും വായിൽ തോന്നിയത് പറയുന്നവരുടെ വാക്ക് മാത്രം എടുക്കരുത്. രണ്ടു വശവും ചിന്തിക്കണം ! അതിന് പ്രേരിപ്പിക്കയാണ് ഞാൻ ചെയ്യൂന്നത്.  ആചാരങ്ങൾ ആ പഴമയോടെ നില നിർത്തുക അങ്ങിനെയാണ് ആചാരത്തിലൂടെ സംസ്കാരം നീല നിൽക്കുന്നത്.നമ്മുടെ പല ആചാരങ്ങളും ഇത്തരത്തിലുള്ള യുക്തി ഹീനമായ അഅഭിപ്രായത്തിലൂടെ നശിപ്പിക്കപ്പെട്ടാൽ സെമിറ്റിക് മത വിഭാഗങ്ങൾക്ക് കൂടുതൽ മതം മാറ്റാനുള്ള അവസരം നമ്മൾ ഉണ്ടാക്കി കൊടുക്കുകയാണ് അത് മനസ്സിലാകണമെങ്കിൽ കുറച്ച് യുക്തി പരമായി ചിന്തിക്കണം.

നമ്മൾ ആനയെ എഴുന്നള്ളിക്കുന്നതുമ വെടിക്കെട്ടും നിർത്തിയെന്ന് കരുതുക . അത് തുടരുന്ന ഒരു സമൂഹം ഇവിടെയുണ്ട്. ഇതിലെ ഒക്കെ ശാസ്ത്രീയമായ വശങ്ങൾ തോണ്ടിക്കൊണ്ട് വന്ന് ഇത് മനസ്സിലാക്കിയാണ് ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത് എന്ന് സമർത്ഥിച്ചാൽ ഇതെല്ലാം ഒഴിവാക്കിയ നമ്മൾ വിഡ്ഢികളാകും. കാരണം ഇതിലോക്കെ ശാസ്ത്രീയ മായ വശം ഉണ്ട്. അതെന്താണെന്ന് താന്ത്രിക വിദ്യയിലും ശാസ്ത്രത്തിലും കഴിവൂള്ളവരും അഹങ്കാരമില്ലാത്തവരും സ്വയം പുകഴ്ത്തി വലുതായി നടക്കാത്തവരുമാണ് പറയേണ്ടത്. ആത്മീയ രംഗങ്ങളിൽ താൻ തന്നെ ആണ് കേമൻ എന്ന് പ്രചരിപ്പിക്കുന്നവർക്ക് അത് കഴിയില്ല. ചിന്തിക്കുക 
കോടതി പറയേണ്ടിവരും

ക്ഷേത്രത്തിലെ വെടിക്കെട്ട് നിർത്തണമെങ്കിൽ കോടതി വിലക്കേണ്ടി വരൂം അല്ലാതെ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളു വിചാരിച്ചാലും അത് നിർത്താൻ പറ്റില്ല.തൃശ്ശൂർ പൂരത്തിന് ഇക്കുറിയും വെടിക്കെട്ടുണ്ട്. കാര്യം മനസ്സിലാക്കാതെയുള്ള ചിലരുടെ വാചകമടികൾ ജനം തിരസ്കരിക്കും. കാരണം ക്ഷേത്രത്തിൽ ആഭ്യന്തരവും ബാഹ്യവുമായ ചടങ്ങുകളുണ്ട്.ഉത്സവത്തിന്റെ ക്ഷേത്രത്തിനകത്തുള്ള ചടങ്ങുകൾക്ക് നിയമങ്ങളുണ്ട് എന്നാൽ ആഘോഷങ്ങൾ ജനങ്ങൾ തീരുമാനിക്കും . എന്നും ഉത്സവ ആഘോഷക്കമ്മറ്റി വേറെയാണ്. ഓരോ വർഷവും തിരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് കഴിഞ്ഞ കമ്മറ്റി നടത്തിയതിനേക്കാൾ ഗംഭീരമാക്കണം എന്ന വാശിയുണ്ടാകും അവരുടെ മുന്നിൽ ചെന്ന് ഇക്കുറി വെടിക്കെട്ടിന് ചിലവാക്കുന്ന പണം വേറെ വല്ലതിനും ചിലവാക്കിക്കൂടേ? എന്ന് ചോദിച്ചാലറിയാം വിവരം. കാരണം ഏതിനും ഇന്ന് സംഘടനയും പണപ്പിരിവും ഉണ്ട്. ഉത്സവത്തിന്റെ വെടിക്കെട്ടിനായി നീക്കി വെച്ച സംഖ്യ തന്നെ വേണോ വേറെ സംഖ്യ പോരേ എന്ന് ആരെങ്കിലും ചോദിച്ചാൽ പോരാ എന്ന് പറയാൻ പറ്റുമോ!? അഥവാ അത് നടക്കുമോ?  ഇതൊന്നും ആലോചിക്കാതെ തോന്നിയത് പറഞ്ഞാലാണ് പലർക്കും പ്രതികരിക്കേണ്ടി വരുന്നത്.
              കേരളത്തിലെ വലിയൊരു സമൂഹത്തിന്റെ ജീവിത പ്രശ്നം കൂടിയാണ് ഹൈന്ദവ ക്ഷേത്രങ്ങളും ഉ.ത്സവങ്ങളും ഇതോ
            ന്നും പെട്ടെന്ന് മാറ്റാനൊക്കില്ല. പിന്നെ കോടതി വിധി വരണം.നിയമം അനുസരിക്കുക എന്നത് ഒരു പൗരന്റെ കടമയാണ് അത്രമാത്രം!

             മിക്കവാറും സ്പോൺസർ ചെയ്യപ്പെടുന്നതാണ് വെടിക്കെട്ട്.ക്ഷേത്രത്തിലെ വരുമാനം കൊണ്ട് വെടിക്കെട്ട് നടത്താറില്ല എന്നാണ് എന്റെ അറിവ്. അപ്പോൾ ഇതൊക്കെ ഒരു സമൂഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണ്. ശ്രദ്ധാപൂർവ്വം അത് നിയമാനുസൃതമായി ചെയ്യണം എന്ന് നിർദ്ദേശിക്കാനേ കഴിയൂ! പാവപ്പെട്ട ജനങ്ങൾക്ക് !!!  ഇന്ന് പാവപ്പെട്ടവൻ എന്ന പദത്തിനർഹൻ ആദിവാസിയാണ് അവന്റെ ക്ഷേമത്തിനായി സർക്കാർ അനുവദിച്ച സംഖ്യ പലപ്പോഴും കിട്ടുന്നില്ല വക മാറ്റി ചിലവഴിക്കുന്നു.ആദ്യം അത് പരിഹരിക്കുക.അതിനാണ് ആദ്യം ശ്രമിക്കേണ്ടത്. എന്നിട്ടാകാം വെടിക്കെട്ടിന്റെ വക മാറ്റൽ! ഇങ്ങിനെ ഒക്കെ ഉണ്ടാകുന്നത് കൊണ്ടാണ് എത്ര മഹാന്മാർ വിലപിച്ചിട്ടും ഇതൊന്നും നടക്കാതെ പോകുന്നത്. ഇനി വെടിക്കെട്ട് തടഞ്ഞേ ഒക്കൂ എങ്കിൽ സുപ്രീം കോടതി വിധി സ മ്പാദി   ക്കുക അതേ വഴിയുള്ളു. എന്നാലും നിൽക്കുമോ എന്നത് കണ്ടറിയണം.കാരണം ഇത് ആഘോഷങ്ങൾ അവകാശങ്ങളാണ് അത് തന്നെ!!!   പിന്നെ വെടിക്കെട്ട് നിർത്തിയാൽ അത് നൽകിയാൽ പാവപ്പെട്ടവന്റെ പ്രശ്നം തീരുമോ?  എനിക്ക് ഇത് നടത്തിയാലും ഇല്ലെങ്കിലും ഒന്നും ഇല്ല ഞാൻ വെടിക്കെട്ട് കാണാറും ഇല്ല. പക്ഷെ ഏത് കാര്യമാണെങ്കിലും യുക്തി പരമായി പ്രതികരിക്കും എന്ന് മാത്രം!