Dear Sir, ഭദ്രകാളിയുടെ രൂപത്തെ പറ്റി ഒന്നു വിശദീകരിച്ചു തരുമോ, എന്താണ് ആ രൗദ്രഭാവം. നിരവധി കൈകൾ, രക്തം പുരണ്ട നാവ്, ഒരു കൈയ്യിൽ തല അറുത്ത് പിടിച്ചിരിരിക്കുന്നു, നിരവധി ആയുധങ്ങൾ എന്താണ് ഈ പ്രതീകങ്ങൾ, ഒന്ന് പറഞ്ഞ് തരുമോ, നിരവധി ആൾക്കാരുടെ സംശയമാണ്..?
********************************************************%*""
മറുപടി
ആരും ഭദ്രകാളിയെ കണ്ടവരില്ല. അപ്പോൾ രൂപം സങ്കൽപ്പമാണ്. അതിനാധാരം ഭദ്രകാളിയുടെ ജനനവുമായി ബന്ധപ്പെട്ട കഥയാണ്. ദക്ഷയാഗ സമയത്ത് ദക്ഷനാൽ പരമശിവൻ അപമാനിക്കപ്പെട്ടപ്പോൾ അത് കേൾക്കേണ്ടി വന്നതിനാൽ മനം നൊന്ത് ശിവപത്നിയായ സതീദേവി യജ്ഞശാലയിലെ അഗ്നി കുണ്ഡത്തിൽ ചാടി ആത്മാഹുതി ചെയ്തു. അപ്പോൾ സതീദേവിയിലെ രജോഗുണവും താമസഗുണവും പരമശിവനിലും സത്വഗുണം വിഷ്ണുവിലും ലയിച്ചു. വിവരം നാരദനിൽ നിന്നും അറിഞ്ഞ മഹാദേവൻ തന്റെ ജഡ പിടിച്ച് നിലത്തടിക്കൂകയും അതിൽ നിന്ന് രണ്ട് മൂർത്തികൾ ആവിർഭവിക്കുകയും ചെയ്തു വീരഭദ്രനും ഭദ്രകാളിയും ഈ ഭദ്രകാളി പരമശിവനിൽ ലയിച്ച സതീദേവിയുടെ രജോഗുണത്തിന്റേയും തമോഗുണത്തിന്റേയും രൂപമാണ്. ധർമ്മ രക്ഷാർത്ഥം ജനിച്ചതിനാൽ വിഷ്ണുവിൽ ലയിച്ച സത്വഗുണത്തിന്റെ അംശവും ഭദ്രകാളിയിലുണ്ട്. സംഹാരമായതിനാൽ തമോരജസ്സുകളുടെ ആധിക്യം വന്നു എന്ന് മാത്രം.
പരമശിവൻ ദിവ്യദൃഷ്ടിയിലൂടെ സതിയുടെ ആത്മാഹുതി അറിഞ്ഞിരുന്നെങ്കിലും പ്രകൃതി നിയമമനുസരിച്ച് ഒര പ്രകോപനം ഉണ്ടായാലേ പ്രതികരണമുണ്ടാകൂ. അതിനാൽ നാരദരുടെ വാക്ക് കേട്ടതും പരമശിവൻ കോപം പൂണ്ടു. സദാ സമയവും ശൈവ ഭക്തന്മാരുടെ ഓം നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം കേട്ട് പരിശുദ്ധയായിത്തീർന്ന സതീദേവി ശിവനെ കുറിച്ചുള്ള നിന്ദ്യമായ വാക്കുകൾ കേട്ട് ശരീരവും അന്തഃകരണവും മലിനപ്പെട്ടവളായി തീർന്നു. ഇനി എന്തിന് ഞാൻ ജീവിക്കണം? എന്ന ചിന്തയാണ് സതീദേവിയെ ആത്മാഹുതിക്ക് പ്രേരിപ്പിച്ചത്.
ഈശ്വര നിന്ദയ്ക്ക് ശിക്ഷവേണം. ആ ശിക്ഷ കൊടുക്കാൻ അർഹത സതീ ദേവിക്കാണ്. സതി ദക്ഷന്റെ പുത്രിയുമാണ്. പിതാവിനെ ശിക്ഷിക്കാൻ പുത്രിക്ക് അധികാരമില്ല ആയതിനാൽ സതീദേവിയുടെ ആത്മാഹുതി വിഷ്ണുവിന്റേയും ശിവന്റേയും അനുമതിയോടെയാണ്. ആത്മാഹുതി ചെയ്ത് ശരീരം കളഞ്ഞാൻ ദക്ഷനുമായി പിന്നെ സതിക്ക് യാതൊരു ബന്ധവും ഇല്ല. അതിനാൽ ആത്മാഹുതി ചെയ്ത സമയത്ത് സതിയിൽ വർദ്ധിച്ചിരുന്ന തമോഗുണത്തേയും രജോഗുണത്തേയും പരമശിവൻ തന്റെ ധർമ്മമായ സംഹാരത്തിനായി സ്വീകരിക്കയാണ് ചെയ്തത്. സതിയുടെ സത്വഗുണാധിക്യമുള്ള പിർവ്വതീ ജന്മം വേണ്ടതിനാൽ അത് സംരക്ഷിക്കേണ്ടതിനാൽ വിഷ്ണു സത്വഗുണത്തേ സ്വീകരിച്ചു. വീരമദ്രൻ വധിച്ച ദക്ഷന്റെ തലയാണ് ഭദ്രകാളിയുടെ കയ്യിൽ ഉള്ളതായി ചിത്രീകരിച്ചിരിക്കുന്നത്. മറ്റ് കൈകളിലെ ആയുധങ്ങൾ സംഹാരത്തിന്റെ പ്രതീകങ്ങളാണ്. പരമശിവന്റെ ജടയിൽ നിന്ന് പുനർ ജനിച്ചതിനാൽ പുത്രീ ഭാവവും. സംഹാരത്തിൽ സഹിയിച്ചതിനാൽ സഹധർമ്മിണീ ഭാവവും ഭദ്രകാളിക്കുണ്ട്. ഇതിനെ വികലമായി ചിത്രീകരിച്ച് ശിവന് ഭദ്രകളിയോട് കാമമുണ്ട് എന്ന് ചില ഈശ്വരനിഷേധികൾ പറയും ആരാണ് പറയുന്നവർ? അടുത്ത പോസ്റ്റിൽ. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ