വിവേക ചൂഡാമണി ശ്ലോകം 177 Date 26/5/2017
വിവേക വൈരാഗ്യ ഗുണാതിരേകാ-
ച്ഛുദ്ധത്വമാസാദ്യ മനോവിമുക്ത്യൈ
ഭവത്യതോ ബബദ്ധിമതോ മുമുക്ഷോ-
സ്താഭ്യാം ദൃഡാഭ്യാംഭവിതവ്യമഗ്രേ.
അർത്ഥം
ദൃഢമായ വിവേകം കൊണ്ടും തീവ്രമായ വൈരാഗ്യം കൊണ്ടും നിർമ്മലമായിത്തീർന്ന മനസ്സ് മോക്ഷത്തിന് ഹേതുവായിത്തീരുന്നു.അതിനാൽ ബുദ്ധിമാനായ മുമുക്ഷു ആദ്യം വേണ്ടത് ഇവ രണ്ടിനേയും ദൃഡപ്പെടുത്തുകയാണ്.
വിശകലനം
വിഷയവൈരാഗ്യം വരണമെങ്കിൽ വിഷയം എന്ത് എന്ന് ആദ്യം അനുഭവിച്ചറിയണം. എന്നതിന് ശേഷം ഇതിൽ എന്താണ് ഇത്ര സുഖം? എന്ന് സ്വയം ചിന്തിച്ച് മനസ്സിനെ ദൃഡപ്പെടുത്തിൽ വിഷയത്തിൽ നിന്നും പിൻമാറണം.വിഷയങ്ങൾ മനുഷ്യന് അനുഭവിക്കാനുള്ളതാണ്.അതിനാൽ വിഷയം അനുഭവിക്കാതെ വിഷയം ഒഴിവാക്കുക പ്രയാസമാണ്. ഒരു കുപ്പിയിലേക്ക് വെള്ളം നി്റച്ച് പിന്നെഅത് കഴുകി തുടക്കുന്നത് പോലെ വിഷയം ആദ്യം ഒന്ന് അനുഭവിക്കുക എന്നതിന് ശേഷം അതിന്റെ അൽപ്പത്തരത്തെ പറ്റി ചിന്തിച്ച് ഇത് ഇത്രയേ ഉള്ളൂ എന്ന് വിചാരിച്ച് വിഷയത്തിൽ നിന്നും ഇന്ദ്രിയങ്ങളെ അകറ്റുക.വിഷയം അനുഭവിക്കാതെ ത്യജിക്കാൻ കഴിവുള്ളവർ ഉണ്ടെങ്കിൽ അങ്ങിനേയുമാകാം പക്ഷെ എന്താണത്? എന്ന ചിന്ത വിഷയത്തെ കുറിച്ച് വരാൻ പാടില്ല. അനുഭവിച്ചാൽ ഇതാണ് അത് ഇത്രയേ ഉള്ളൂ എന്നറിയാം അപ്പോൾ ത്യജിക്കുവാൻ പ്രയാസമുണ്ടാകില്ല. ചിന്തി്ക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ