2017, മേയ് 2, ചൊവ്വാഴ്ച

എന്തിനാണ് മനുഷ്യജന്മം??

ഈശ്വരൻ ഒരു ലക്ഷ്യത്തിന് വേണ്ടി ഒരു മനുഷ്യ ജന്മമെടുക്കുന്നു. എന്നാൽ അതൊരു പ്രമോഷൻ തസ്ഥികയാണ്. കാരണം ആദ്യം ഏകകോശ ജീവിയായി ജനിച്ച് പതുക്കെ പ്പതുക്കെ ഓരോ ഉയർന്ന ജീവികളായി മാറി അവസാനം ലക്ഷ്യം നിറവേറ്റാനുള്ള വിശേഷബുദ്ധിയോടൊത്ത മനുഷ്യനായി പിറക്കുന്നു. എന്തിനാണ് മനുഷ്യ ജന്മത്തിന്റെ മുന്നേ നിരവധി  ജീവി ജന്മങ്ങൾ?
             ജീവികൾക്ക് ഏറ്റവും പ്രിയപ്പെട്ട വികാരം കാമവും ക്രോധവുമാണ്. അപ്പോൾ കർമ്മഫലങ്ങളില്ലാത്ത പ്രമോഷൻ മാത്രമുള്ള ജീവികളുടെ ജന്മ മെടുത്ത് കാമവും ക്രോധവും അനുഭവിക്കുക .അവസാനം മർത്ത്യജന്മം. ആ ജന്മം ജ്ഞാനത്തിന്റേയും വിവേകത്തിന്റേയും ജന്മമാണ്. ഇവിടെ ജ്ഞാനവും വിവേകവുമാണ് പ്രകടിപ്പിക്കേണ്ടത്. അതിനാൽ ഈശ്വര വിഭൂതികളായ ഋഷിമാർ ധർമ്മശാസ്ത്രഗ്രന്ഥങ്ങൾ രചിച്ച് അവ പഠിപ്പിച്ച് മനുഷ്യനെ പ്രാപ്തനാക്കുന്നു. എന്നിട്ടും കാമത്തിന് അടിമപ്പെടുകയാണെങ്കിൽ  പിന്നെ എന്തിനാണ് മനുഷ്യജന്മം?
               ഒരു ജന്മമേ ഉള്ളൂ അത് ആസ്വദിക്കുക. ഇങ്ങിനെ പലരും ചിന്തിക്കുന്നു. എത്രയോ ജന്മങ്ങളിലൂടെ ആസ്വദിച്ചിരിക്കുന്നു? ഇനി ജന്മ ലക്ഷ്യമായ ആ കാര്യം നിറവേറ്റാൻ ശ്രമിക്കുകയാണ് വേണ്ടത്! അതിന് ലക്ഷ്യം എന്താണെന്ന് അറിയില്ലല്ലോ ? വേണ്ട! സത്യ ധർമ്മാദികൾ അനുസരിച്ച് ജീവിച്ചാൽ മതി. ലക്ഷ്യം ഇതിന്നിടയിൽ നടന്നോളും അത് നമ്മൾ അറിയേണ്ട ആവശ്യമില്ല. ആ ലക്ഷ്യം നിറവേറിയാൽ പിന്നെ മോക്ഷമായി. അഥവാ അത്തരം ജന്മത്തിലേ ലക്ഷ്യം പൂർത്തിയാകൂ! അപ്പോൾ ഏകകോശജീവി മുതൽ ലക്ഷ്യപ്രാപ്തി വരെയുള്ള കാലയളവാണ് നമ്മുടെ ആയുസ്സ്! ജഡായുവിന് മരിക്കുമ്പോൾ 60000 വയസ്സ് ഉണ്ടായിരുന്നു എന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പക്ഷി ജന്മത്തിൽ ലക്ഷ്യം പൂർത്തിയാക്കാനാണ് ജഡായുവിന്റെ വിധി    ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ