2017, മേയ് 2, ചൊവ്വാഴ്ച

ഭാഗം 2 അഷ്ടബന്ധകലശം

ക്ഷേത്രത്തിൽ പ്രതിഷ്ഠാ സമയത്ത് അഷ്ട ബന്ധ കലശം വേണ്ടിവരുമല്ലോ! അത് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് അടർന്നു പോകാൻ സാധ്യതയുണ്ട്! ഇത് ബിംബവും പീഠവും തമ്മിലുള്ള ദൈവീക ബന്ധം പ്രകൃതി പുരുഷ ബന്ധം എന്നീവ ഇല്ലാതാക്കും.ഇതോടെ ജലം പാൽ മുതലായ അഭിഷേക വസ്തുക്കൾ പീഠത്തിന്റെ നാളത്തിലേക്ക് ഒലിച്ചിറങ്ങി അവിടെ മലിനപ്പെടുകയും ചെയ്യും .ക്ഷേത്രത്തിലെ ചൈതന്യം ഹനിക്കപ്പെടും. അത് പല വിധത്തിലുള്ള ദോഷങ്ങൾക്കും കാരണമാകും .അപ്പോൾ അഷ്ടബന്ധ കലശം അനിവാര്യമാണ്.
        അഷ്ടബന്ധം നവീകരിക്കുന്നതിന് മുമ്പായി വിവിധ ദോഷങ്ങൾക്കുള്ള പ്രായശ്ചിത്തവും ചൈതന്യത്തെ വർദ്ധിപ്പിക്കുന്ന തത്വഹോമാദി ക്രിയകൾ നടത്തണം .ഇവയെല്ലാം ചേർന്ന് 6 ദിവസം കൊണ്ട് പൂർത്തിയാകുന്ന ചടങ്ങാണ് അഷ്ടബന്ധകലശം  പ്രകൃതിദത്തമായ 8 ധാതുക്കൾ ചേർത്താണ് ബിംബo പീoത്തിൽ ഉറപ്പിക്കാനുള്ള പശ ഉണ്ടാക്കുന്നത്

1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യപ്പൊടി(ഇത് വൈദ്യന്മാരോടോ ,തന്ത്രിമാരോടോ ചോദിക്കണം)
4. കോഴിപ്പരല് (ഇത് ഒരുതരം പാറയാണ് )
5. ആറ്റുമണൽ
6 നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽ പ്പഞ്ഞി
         ഇവ 41 ദിവസം ഇടിച്ചു പാകപ്പെടുത്തി പ്രതിഷ്ഠാ സമയം ബിംബം ഉറയ്ക്കുന്നതിനായി പീഠനാളിയിൽ പുരട്ടുന്നു. 6 ദിവസത്തെ ചടങ്ങ് തുടങ്ങുന്നതിന്  ഏകദേശം ഒരു മാസം മുമ്പ് ഇവ ഇടിച്ച് പരുവത്തിലാക്കാൻ തുടങ്ങണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ