വാക്കുകൾ ശ്രദ്ധിച്ചില്ലെങ്കിൽ മനസ്സിലെ വിഗ്രഹം ഉടയും!!!
പ്രിയപ്പെട്ടവരെ, ഞാൻ ഡോ:ഗോപാലകൃഷ്ണന്റെ ചില വാക്കുകളെ വിമർശിക്കുന്നു എന്ന് കരുതി എനിക്ക് അങ്ങേരോട് വൈരാഗ്യമോ ദേഷ്യമോ ഒന്നും ഇല്ല. ഞാൻ വ്യക്തിയെ അല്ല വിഷയത്തെയാണ് വിമർശിക്കുന്നത്. അപ്പോൾ സ്വാഭാവികമായും വ്യക്തിയെ പരാമർശിക്കേണ്ടി വരുമല്ലോ! ആദ്യകാലത്ത് ക്ഷേത്രആചാരങ്ങളും അതിലെ സയൻസും അങ്ങേര് പറഞ്ഞിരുന്നത് വളരെ ശ്രദ്ധയോടെ കേട്ട് അതിനെ വളരെ ലളിതമാക്കി ഞാൻ ജനങ്ങളിലെക്ക് എത്തിച്ചിരുന്നു. എന്നാൽ സയൻസ് വിട്ട് ആദ്ധ്യാത്മിക കാര്യങ്ങൾ ചീലത് പറയുമ്പോൾ എനിയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
ഒരിക്കൽ ഡോക്റ്റർ തുവ്വൂരിൽ വന്നിരുന്നു. ആ യിടയ്ക്ക് ഞാൻ ചില സ്വകാര്യചാനലുകളിൽ രാമായണ പ്രഭാഷണം നടത്തിയിരുന്നു. ഇത് കണ്ട കുറെ പേർ അത് സിഡി ആക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഡോക്റ്റർ ഗോപാലകൃഷ്ണൻ വന്ന അന്ന് വേദിയിൽ ആശംസാപ്രസംഗത്തിന് ഞാനും ഉണ്ടായിരുന്നു. പ്രസംഗത്തിന്നിടയിൽ സി ഡി യുടെ കാര്യം ഞാൻ പറഞ്ഞു. നിങ്ങളും ഒക്കെ സഹകരിക്കണം.കാരണം ഇത് കച്ചവടമല്ല. സിഡിയ്ക്ക് മുടക്കിയ സംഖ്യ പിരിഞ്ഞു കിട്ടണമല്ലോ ആയതിനാൽ അത് വാങ്ങി സഹകരിക്കണം എന്ന്പറഞ്ഞു.
തുടർന്ന് പ്രസംഗിക്കാൻ എഴുന്നേറ്റ ഡോക്റ്റർ ഗോപാലകൃഷ്ണൻപറഞ്ഞു. എന്തിനാണ് പുതിയ സിഡി? അത് കൊണ്ട് എന്ത് കാര്യം? ഉള്ളത് ഉപയോഗിക്കുക പുതിയത് ഇങ്ങിനെ ഇറക്കിയിട്ട് കാര്യമില്ല.' ഇത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. കാരണം എന്റെ പ്രഭാഷണം കേട്ട ചില വ്യക്തികളുടെ നിർദ്ദേശപ്രകാരമാണ് ഞാനതിന് തുനിയുന്നത്. ഇങ്ങേർക്ക് മാത്രം പറഞ്ഞതാണോ ആദ്ധ്യാത്മിക പ്രവർത്തനം ? വേറെ ആർക്കും സി ഡി ഇറക്കാൻ പാടില്ലേ? ഇങ്ങേര് മാത്രമേ ഇതൊക്കെ പഠിച്ചിട്ടുള്ളു?
അന്ന് എന്റെ പ്രസംഗം നേരത്തെ കഴിഞ്ഞതിനാൽ എനിക്ക് മറുപടി പറയാൻകഴിഞ്ഞില്ല. മറ്റൊരു ദിവസം ഞാനതിനെ വിമർശിച്ച് കാര്യം പറഞ്ഞു. ഇവിടെ സ്വാർത്ഥതയുടെ ഒരു ഭാവം ഡോക്റ്ററിൽ ഞാൻ കണ്ടു. പിന്നെ സന്ദീപാനന്ദ ഗിരിയെ കുറിച്ച് അങ്ങേരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഡോക്റ്റർ ചില കാര്യങ്ങൾ പരാമർശിച്ചു. ഗൾഫിൽ പോയി മാംസം കഴിച്ചതും മറ്റും. സന്ദീപാനന്ദ ഗിരിയെ കുറിച്ച് നല്ല അഭിപ്രായം എനിയ്ക്കും ഇല്ല. പക്ഷെ ഗീതോപനിഷത്തുക്കളെ കുറിച്ച് അങ്ങേർക്കുള്ള അറിവിനെ നമുക്ക് തള്ളിക്കളയാനാകില്ല. അങ്ങേര് പറഞ്ഞതിനെ വിമർശിക്കാം .പക്ഷെ സ്വകാര്യതയെ കുറിച്ച് അധിക്ഷേപിക്കുന്നതെന്തിന്? അതും പ്രശസ്തനായ ഒരാൾ?
ഞാനും പലകാര്യവും സന്ദീപാനന്ദ ഗിരിയുടെ , വിമർശിച്ചിട്ടുണ്ട്. എന്നാൽ വ്യക്തിപരമായി സ്വകാര്യ വിഷയങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. സ്വകാര്യതയിലെക്ക് പോകുക എന്നത് എന്റെ സംസ്കാരമല്ല. ആരുടേതായാലും...അല്ലെങ്കിൽ ആരാണ് സ്വകാര്യജീവിതത്തിൽ പരിപൂർണ്ണ സാത്വികൻ? എന്തെങ്കിലും താമസഗുണം കാണാതിരിക്കില്ല.
പിന്നെ നമ്മുടെ ആചാരങ്ങളിലെ ദോഷങ്ങൾ മാത്രം പറഞ്ഞ് വിമർശിക്കുന്ന ഡോക്റ്റർ ഗോപാലകൃഷ്ണനെയാണ് കാണുന്നത്. കൃത്രിമമായി ഉണ്ടാക്കുന്ന രുദ്രാക്ഷത്തേയും വലംപിരി ശംഖിനേയും പറ്റിയാണ് ഒരു സിഡിയിൽ പറയുന്നത്. തീർച്ചയായും അത് അംഗീകരിക്കുന്നു. പക്ഷെ ഉപനിഷത്തുക്കളിൽ രുദ്രാക്ഷം ധരിക്കണമെന്ന് പറഞ്ഞിട്ടില്ല എന്നും അത് അന്ധമായ വിശ്വാസമാണ് എന്നും അങ്ങേര് പറയുന്നു. എന്നാൽ രൂദ്രാക്ഷ ജാബാലോപനിഷത്ത് അതല്ല പറയുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ ഇന്നലെ കുറച്ചു പറഞ്ഞു. ബാക്കി ഇന്നും ഇടാം ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ