2017, മേയ് 5, വെള്ളിയാഴ്‌ച

ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം  ശ്ലോകം  76 തിയ്യതി  5/5/2017

മുഞ്ചാജ്ഞാനം പ്രജാരൂപം മോഹതോ നരകേ ഗതിഃ
നിപതിഷ്യതി ദേഹോ/യം സർവം ത്യക്ത്വാ വനം വ്രജ.
              അർത്ഥം
സന്താന രൂപമായ അജ്ഞാനം കൈവെടിയുക' ബോധ ശൂന്യതയുടെ ഫലം നരകം തന്നെയാണ്.ഈ ശരീരം ഇന്നല്ലെങ്കിൽ നാളെ നശിക്കുന്നതാണ്. സർവ്വവും ഉപേക്ഷിച്ചു വനത്തിലേക്ക് പോകുക. ഗോകർണൻ ആത്മ ദേവനോട് പറഞ്ഞു.
77
തദ്വാക്യം തു സമികർണ്ണ്യ ഗന്തുകാമഃപിതാബ്രവീൽ
കിം കർത്തവ്യം വനേ താത തത്ത്വം വദ സവീസ്തരം.
            അർത്ഥം
ഗോകർണ്ണൻ പറഞ്ഞത് കേട്ട് വനത്തിലേക്ക് പോകാനാഗ്രഹിക്കുന്ന പിതാവായ ആത്മദേവൻ പറഞ്ഞു. കുഞ്ഞേ!വനത്തിൽ ചെന്നാൽ എന്താണ് ചെയ്യേണ്ടത്? വിസ്തരിച്ച് യഥാർത്ഥ തത്വം പറയുക.
78
അന്ധകൂപേ സ്നേഹപാശേ ബദ്ധഃ പംഗുരഹം ശഠഃ
കർമ്മണാ പതിതോ നൂനം മാമുദ്ധര ദയിനിധേ.
        അർത്ഥം
സ്നേഹ പാശത്തിൽ പെട്ട് പൊട്ടക്കിണറ്റിൽ വീണവനും ബന്ധിതനും മുടന്തനും ശഠനുമാണ് ഞാൻ. കർമ്മ ഗതിയാൽ പതിതനായിത്തീർന്ന എന്നെ തീർച്ചയായും ഉദ്ധരിക്കണം നീ ദയമുള്ളവനാണല്ലോ!
79
ഗോകർണ്ണ ഉവാച
ദേഹേ f സ്ഥിമാംസ രുധി രേf ഭി മതിം ത്യജ ത്വം
ജായാ സുതാ ദിഷു സദാ മമതാം വിമുഞ്ച
പശ്യാ നിശം ജഗദിദം ക്ഷണഭംഗനിഷ്ഠം
വൈരാഗ്യരാഗ രസി കോ ഭവ ഭക്തി നിഷ്ഠ:
       'അർത്ഥം
അസ്ഥി മാംസം രക്തം ഇവയാൽ രൂപം കൊണ്ട ദൂഷിതമായ ഈ ദേഹത്തിലുള്ള അഭിമാനം പരിത്യജിക്കുക .ഭാര്യ പുത്രൻ തുടങ്ങിയവയിൽ സദാ ഉള്ള മമത കൈ വെടിയുക. ഈ ലോകം ക്ഷണഭംഗുരമാണെന്ന് മനസ്സിലാക്കുക. വൈരാഗ്യത്തിൽ അഭിരുചി വഹിച്ച് ഭഗവദ് ഭക്തി വരിക്കുക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ