2017, മേയ് 21, ഞായറാഴ്‌ച

ആത്മീയ കള്ളനാണയങ്ങളും കാമവെറിയും !

എന്നാണോ യോഗ്യത ഇല്ലാത്തവർക്ക് സന്യാസ ദീക്ഷ നൽകാൻ നമ്മുടെ ആദ്ധ്യാത്മിക പ്രസ്ഥാനം തുടങ്ങിയത്? അന്നു മുതൽ കള്ളനാണയങ്ങളും കുമിഞ്ഞു കൂടി. പാത്രമറിഞ്ഞേ ദാനം നൽകാവൂ എന്ന ആപ്തവാക്യം അവഗണിച്ച ആ ശ്രമഅധിപതികളാണ് ഇതിന് പ്രധാന ഉത്തരവാദികൾ.

പവിത്രമായ സന്യാസവും കാഷായ വർണ്ണവും നിരന്തരം അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സന്യാസം കച്ചവടത്തിന്റേയും കാമവെറിയുടേയും മൂടുപടമായി മാറിക്കൊണ്ടിരിക്കുന്നു. മറ്റുള്ള മതസ്ഥർക്കും ചില രാഷ്ട്രീയ പാർട്ടികൾക്കും കാഷായ നിറത്തേയും സന്യാസത്തേയും പുച്ഛിക്കാൻ കാരണങ്ങൾ ഇത്തരം കള്ളനാണയങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നു. മലിനതയുടെ ആഴങ്ങളിലേക്ക് പതിച്ച അച്ചൻമാരേയും മൗലവി മാരേയും ഓർത്ത് വിഷമിക്കുന്ന മറ്റു മതത്തിലെ സാധാരണക്കാർക്ക് ലിംഗ ഛേദം ചെയ്യ പ്പെട്ട ആസ്വാമി ഒരു ആശ്വാസമാണ്. ഓ അവിടേയും ഉണ്ടല്ലോ നമ്മുടെ മത നേതാക്കളുടെ സ്വഭാവം ഉള്ള വർ? ആശ്വാസം തന്നെ.

നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒര പ്രഭാഷണത്തിന് പോലും നന്നായി അന്വേഷിച്ച ശേഷമേ ആരേയും വിളിക്കാവു. സ്വാമി എന്നു കേൾക്കുമ്പോഴേക്കും ചാടി വീഴേണ്ടതില്ല. ഒരു ജ്ഞാനിയേയോ യോഗിയേയോ കലിയുഗത്തിൽ ഈ ഭൂമിയിൽ കാണാനില്ല എന്ന നാരദമഹർഷിയുടെ പരാമർശം 100% വിശ്വസിച്ച് വേണം ഹൈന്ദവ സംഘടനകൾ ഇവരെയെല്ലാം തലയിലെടുത്തു വെക്കാൻ .ആദ്യം ഹൈന്ദവ തത്വങ്ങൾ പറഞ്ഞ് ജനങ്ങളെ വശീകരിക്കുമ്പോൾ ഹൈന്ദവ സംഘടനകൾ ഇവരെ പൊക്കി നടക്കുന്നു. പിന്നീട് അവർ ചെയ്യുന്ന പ്രവർത്തികളും പറയുന്ന വാക്കുകളും ബൂമറാങ് പോലെ തിരിച്ചു വരുമ്പോൾ ഉത്തരം പറയാനാകാതെ പ്രയാസപ്പെടുന്നു.

ആയതിനാൽ ആരായാലും നന്നായി അന്വേഷിച്ച് വേണം അംഗീകരിക്കാൻ. അശ്രദ്ധമൂലം ആണ് ഹൈന്ദവ സംഘടനകൾക്ക് ഇത്തരം അപദ്ധങ്ങൾ പറ്റുന്നത്.പൊതു ജനങ്ങളും ശ്രദ്ധിക്കുക നമുക്കും ചില ധർമ്മങ്ങളുണ്ട്. ഗീതയെ പറ്റിയോ രാമായണത്തെ പറ്റിയോ നല്ലത് പറഞ്ഞു എന്ന് കരുതി ഒരാളെ തലയിൽ കേറ്റി വെക്കേണ്ടതില്ല. ധനത്തോടുള്ള ആർത്തി 'സ്ത്രീയോടുള്ള ആർത്തി, സ്വാർത്ഥത. ഇവയൊക്കെ ഒരു പരിധിവരെ നമുക്ക് പരീക്ഷിക്കാവുന്നതാണ്.അങ്ങിനെ പരീക്ഷണങ്ങളിലൂടെ മാത്രം അംഗീകരിക്കുക. ഇതൊരു ധർമ്മമായി എടുക്കണം. എന്നാൽ ഒരു പരിധി വരെ സനാതനധർമ്മാചരണങ്ങൾ സംരക്ഷിക്കപ്പെടാം..തെറ്റ് ഏത് സ്വാമി ചെയ്താലും അതിനെ എതിർക്കാൻ ഹൈന്ദവ സംഘടനകളോ വ്യക്തികളോ മടിക്കെണ്ടതില്ല. ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ