ആക്രമണം ജ്യോതിഷത്തിന് നേരേയും
ഡോ:ഗോപിലകൃഷ്ണൻ ജ്യോതിഷത്തേയും ജ്യോതിഷികളേയും കളിയാക്കുന്നു 7 വർഷം ജ്യോതിഷം പഠിച്ചതായി അവകാശപ്പെടുന്നു. ഓരോന്നും നമുക്ക് പരിശോധിക്കാം. എന്നിട്ട് തീരുമാനിക്കാമല്ലോ! ആദ്യം അങ്ങേര് പറയുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു. വിവാഹത്തിന് പൊരുത്തം നോക്കുന്ന പത്ത് ഇനങ്ങളും പത്ത് വിഡ്ഢിത്തമായി അങ്ങേര് പറയുന്നു. പിന്നെ പറയുന്നു മകളുടെ കല്യാണത്തിന് മുഹൂർത്തം നോക്കാൻ ഭാര്യ പോയി എന്നും മുഹൂർത്തം 8' 30 ആണ് എന്ന് പറഞ്ഞപ്പോൾ അത് 10.30 ആക്കാൻ ഡോക്റ്റർ ജ്യോത്സ്യ നോട് പറഞ്ഞുവത്രേ കാരണം 8.30 ന് ആളുകളൊന്നും എത്തിച്ചേരില്ല അത് കൊണ്ടാണത്രേ ജ്യോത്സ്യൻ 10.30 കുറിച്ചു കൊടുത്തു. ത്രേ ഇത് കേട്ട് കൂടി നിന്നവർ കയ്യടിച്ച് ചിരിക്കുന്നു. ഒരു സംശയം
1 ജ്യോതിഷത്തിലും സമയത്തിലും ഒന്നും വിശ്വാസമില്ലാത്ത ഡോ: ഗോപാലകൃഷ്ണൻ എന്തിനാണ് ഭാര്യയെ ജ്യോത്സ്യന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്?
2 അതോ ഡോക്റ്റർ പറഞ്ഞത് കേൾക്കാതെ ഭാര്യ പോയതാണോ? അപ്പോ ഭാര്യയ്ക്ക് പോലും ഇങ്ങേരുടെ സിദ്ധാന്തം ഇഷ്ടപ്പെടുന്നില്ല എന്നല്ലേ അർത്ഥം?
3. ജ്യോത്സ്യൻ യഥാർത്ഥ സമയം പറഞ്ഞു. അയാളെ കള്ളത്തരം ചെയ്യാൻ പ്രേരിപ്പിച്ചിട്ട് ജ്യോതിഷത്തെ കുറ്റം പറയുന്നോ?
തട്ടിപ്പാണ് ജ്യോതിഷം എന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ ജ്യോത്സ്യന്റെ അടുത്ത് പോയതേ ഇരട്ടത്താപ്പ് . ജ്യോത്സ്യനെ കള്ളം പറയാൻ പ്രേരിപ്പിച്ച് അയാൾ അങ്ങിനെ തിരുത്തിയതിനെ കളിയാക്കി ജ്യോതിഷത്തിനെ അപമാനിക്കുന്നത് മറ്റൊരു തെറ്റ് - ഇനി മറ്റൊന്ന് ജ്യോതിഷത്തിന്റെ ആവശ്യകതയും ജോതിഷികൾ പറഞ്ഞത് ഏത് തരത്തിൽ വ്യാഖ്യാനിച്ചാണ് നാം സ്വീകരിക്കേണ്ടതെന്നും നിങ്ങൾക്കറിയുമോ? അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അതേപ്പറ്റി നമുക്ക് സംവദിക്കാം. അടുത്ത പോസ്റ്റിൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ