2017, മേയ് 1, തിങ്കളാഴ്‌ച

ഭദ്രകാളി കൂടുതൽ വിവരണം

പുരാണ ഇതിഹാസങ്ങളിൽ ഈശ്വരീയ ഭാവങ്ങളെ കാമത്തിന് അധീനരാക്കി ചിത്രീകരിക്കുന്ന ഒരു വിഭാഗമുണ്ട്. ഭക്തിയും കാമവും ഒരേ നാണയത്തിന്റെ ഇരു വശമായി കാണുന്നവർ . അവർ വല്ലാതെ നമ്മുടെ ഈശ്വരഭാവങ്ങളെ മലിനമാക്കിയിട്ടുണ്ട്. ഭക്തിയുടെ പേരും പറഞ്ഞ് കാമത്തെ അനുഭവിക്കുക. ഇതിൽ നിഷ്കളങ്കരായ ജനങ്ങൾ വീണു പോകുന്നു. അതിന്റെ ഫലമാണ് പരമശിവന്റേയും ഭദ്രകാളിയുടേയും വികലമായ ചിത്രീകരണം.ഈശ്വര ഭാവങ്ങൾ കാമാതീതരാണെന്ന് ഓർക്കണം.

മഹാവിഷ്ണുവിന് കാമം അനുഭവിക്കാനാണ് മോഹിനീ രൂപം എടുത്തതെന്നും ശാസ്താവിന്റെ ജനനം അത്തരത്തിലൂള്ളതാണെന്നും ഇവർ സന്ദർഭത്തെ ദുർവ്യാഖ്യാനം ചെയ്ത് സമർത്ഥിക്കുന്നു. ശരിയാണല്ലോ എന്ന് കേൾക്കുന്നവർക്ക് തോന്നും. ഇങ്ങിനെ പുരാണങ്ങളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് വ്യിഖ്യാനിച്ച് സജ്ജനങ്ങളായവരെ വഞ്ചിക്കുന്നു. ഈ സമ്പ്രദായത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. ഇന്നും അത് തുടരുന്നു. പരമശിവന്റെ മേൽ കാൽ വെച്ച് ചവുട്ടി നിൽക്കുന്ന ഭദ്രകാളിയുടെ ചിത്രവും സുലഭമാണ്. ദയവു ചെയ്ത് ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കരുത്. നമ്മുടെ സനാതന ധർമ്മ വ്യവസ്ഥിതിക്ക് എതിരാണത്!

ഭക്തിപരമായി വലിയ ആവേശം കാണിക്കുകയും സ്ത്രീകളെ വശീകരിക്കുകയും ചെയ്യുന്ന ഇത്തരം കള്ള നാണയങ്ങളെ നമ്മൾ തിരിച്ചറിയണം. ആദ്യം വലിയ പണ്ഡിതനാണ് എന്ന് പലരുംരഅഭിപ്രായപ്പെടുകയും പിന്നെ അയാളുടെ സ്വഭാവം അത്രശരിയല്ല എന്ന് പറയുകയും ചെയ്ത ഒട്ടനവധി മെസ്സേജുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. അവനവന്റെ മതത്തിനേക്കാൾ വലിയ പ്രതിപത്തി ഹിന്ദുമത തത്വങ്ങളോട് കാണിക്കയും എന്നാൽ ഹിന്ദു മതത്തിലേക്ക് മാറുകയും ചെയ്യാത്ത ചില വ്യക്തികൾ ഉണ്ട്. അവരെ പരിപൂർണ്ണമായി വിശ്വസിക്കരുത്. അങ്ങിനെ ഒരു വൃദ്ധൻ ഒരു സുന്ദരിയായ മദ്ധ്യ വയസ്കയോട് കിടപ്പറ പങ്കിടാൻ ക്ഷണിച്ച കഥ ഞാൻ അറിഞ്ഞിട്ട് വലിയ കാലമൊന്നും ആയിട്ടില്ല. ഈ എഫ് ബിയിൽ തപ്പിയാൽ ആ മ്ലേച്ഛനെ കാണാവുന്നതേ ഉള്ളൂ! അപ്പോൾ ഇത്തരം കപട ഭക്തന്മാർ നമ്മുടെ പുരാണ കഥകളെ വളച്ചൊടിച്ച് ചിത്രീകരിക്കുന്ന സ്വഭാവമുള്ളതിനാൽ ഇത്തരം കഥകൾ കേൾക്കുമ്പോൾ ഒന്ന് ചിന്തിക്കണം   ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ