അന്വേഷണം സുനിൽ കുമാർ വളാഞ്ചേരി മലപ്പുറം
സാർ മഹാഭാരതം സംഭവിച്ച കാര്യമാണെന്ന് പലരും പറയുന്നു. കൗരവർ 100 പേർ എന്നത് ഏത് രീതിയിലും ഉൾക്കൊള്ളാനാകുന്നില്ല. ഗാന്ധാരി പ്രസവിച്ച മാംസപിണ്ഡത്തെ വ്യാസൻ 101 കുടങ്ങളിലാക്കി എന്നൊക്കെ പറയുന്നത് വിശ്വസിക്കാനാവുന്നില്ല. ഒരു വിശദീകരണം തരാമോ?/
***********"**********************%************"**"""""""
മറുപടി
ഒരിക്കൽ വ്യാസൻ ഹസ്തിന പുരിയിലെത്തിയപ്പോൾ ഗാന്ധാരി വളരെ ബഹുമാനപൂർവം സ്വീകരിച്ചിരുത്തി. വ്യാസൻ എന്താണ് വരം വേണ്ടതെന്ന് ചോദിച്ചു. എനിയ്ക്ക് 100 പുത്രന്മാർ വേണമെന്നാണ് ഗാന്ധാരി ആവശ്യപ്പെട്ടത്. സ്വാഭാവികമായ പ്രസവം മൂലം ഒരു മനുഷ്യസ്ത്രീക്ക് 100 പുത്രന്മാർ അസാദ്ധ്യമാണല്ലോ! ഇത് ചിന്തിച്ച വ്യാസൻ വരവും കൊടുത്തു. ആദ്യം പ്രസവിച്ചത് ഒരു മാംസ പിണ്ഡമായി വന്നു 'വ്യാസൻ ശ്രേഷ്ഠനും ദിവ്യനും മഹാവിഷ്ണുവിന്റെ ഒരു അവതാരവും കൂടിയാണ്. ആയതിനാൽ വ്യാസൻ 100 കുടങ്ങളിലാക്കി ആ മാംസപിണ്ഡത്തെ വെച്ചു അവശേഷിച്ച ഭാഗങ്ങളെ കൂട്ടി മറ്റൊരു കുടത്തിലും നിക്ഷേപിച്ചു എന്ന കഥ അവിശ്വസിക്കേണ്ടതില്ല. കാരണം വ്യാസൻ മഹാവിഷ്ണു വിന്റെ അവതാരമാണ്.
ഇവിടെ ഗാന്ധാരി 100 പേരെ പ്രസവിച്ചിട്ടില്ല. പ്രസവിച്ചു എന്ന് പറഞ്ഞിരുന്നുവെങ്കിൽ അവിശ്വസിക്കാമായിരുന്നു. ഇവിടെ വ്യാസനെ അവതാരമായി കാണാത്തത് കൊണ്ടാണ് വിശ്വസിക്കാൻ കഴിയാത്തത്. ശ്രേഷ്ഠന്മാരായ വ്യക്തികൾ ഇന്നും ഹിമാലയ സാനുക്കളിലുണ്ട്. അവരും വിശ്വസിക്കാൻ കഴിയാത്ത പലതും പറയുന്നു. അതൊക്കെ സത്യവും ആകുന്നു. നമ്മൾ അതൊന്നും വേണ്ടവിധത്തിൽ അറിയുന്നില്ല എന്ന് മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ