2017, മേയ് 30, ചൊവ്വാഴ്ച

ചോദ്യവും ഉത്തരവും

സാർ ഞാൻ ശ്രീലത കൊയിലാണ്ടി---സാർ ഒരു സംശയം.സാറ് ഇപ്പോൾ പുതിയ ഗൃഹത്തിലേക്ക് മാറുകയാണല്ലോ! ഞാനും പുതിയ വീട്ടിലെക്ക് ' ശനിയാഴ്ച തന്നെ മാറുകയാണ്. ഞങ്ങൾക്ക് തലേ ദിവസം അവിടെ പോയി തങ്ങിയാലേ വെളുപ്പിന് ഗണപതി ഹോമ സമയത്ത് പൂജാരി വരുമ്പോളേക്കും തയ്യാറായി നിൽക്കാൻ പറ്റൂ! മുഹൂർത്തം പത്തിനും പതിനൊന്നിനും ഇടയ്ക്കാണ്. അപ്പോൾ അതിന് മുമ്പ്ഗൃഹത്തിലേക്ക്നമ്മൾ പ്രവേശിക്കാമോ? തലേ ദിവസം അവിടെ പോയി കിടക്കാമോ?
*******************************************************%**
മറുപടി
  ഗൃഹപ്രവേശം എന്നാൽ നമ്മൾ ഗൃഹത്തിലേക്ക് പ്രവേശിക്കുക എന്നാണ് എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ നമ്മൾ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനെ അല്ല ഗൃഹപ്രവേശം എന്ന് പറയുന്നത്. ഗൃഹത്തിന്റെ പ്രവേശനമാണ് ഗൃഹപ്രവേശം. അതായത് ഇപ്പോൾ അത് ഒരു കെട്ടിടം മാത്രമാണ് ആകെട്ടിടം ഗൃഹമായി മാറണം. അഥവാഗൃഹം ആ കെട്ടിടത്തിലേക്ക് വരണം. അത് അടുപ്പിൽ തീ പുകയുമ്പോഴാണ്. പാൽ തിളച്ച് അത് പൊന്തി പാത്രത്തിന്ന് മുകളിലൂടെ അഗ്നിയിൽ പതിക്കണം. അപ്പോഴേ അത് ഗൃഹമാകു ആ തിളച്ച പാൽ അഗ്നിയിൽ പതിക്കുമ്പോൾ ഗൃഹം ആ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷമേ അത് ഗൃഹമാകു   അതായത് നമ്മൾ കേറിത്താമസിക്കുന്നതിനെ അല്ല ഗൃഹപ്രവേശം എന്ന് പറയുന്നത് ' പാൽകാച്ചി പാല് അഗ്നിയിൽ ക്കുമ്പോൾ ഗൃഹം എന്ന അവസ്ഥ ആ കെട്ടിടത്തിലേക്ക് കയറി വന്ന് അത് ഗൃഹമായി മാറുന്നു. അതിനാൽ തലേ ദിവസം സൗകര്യാർത്ഥം ആരെങ്കിലും അവിടെ കിടന്നു എന്നു കരുതി യാതൊരു തെറ്റുമില്ല കാരണം നിങ്ങൾ ഒരു കെട്ടിടത്തിലാണ് തങ്ങുന്നത്. പാൽകാച്ചിയ ശേഷമേ അത് ഗൃഹമാകു' -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ