2017, മേയ് 6, ശനിയാഴ്‌ച

വെടിക്കെട്ടും പാവപ്പെട്ടവരോടുള്ള പ്രണയവും

ക്ഷേത്രത്തിലെ വെടിക്കെട്ടിനെ പറ്റി പറയുമ്പോൾ മാത്രം ഉണ്ടാകുന്ന ഒരു വികാരമാണ് പാവപ്പെട്ടവനോട് ഉള്ള പ്രണയം. മറ്റ് പല ധൂർത്തുകൾ നടക്കുമ്പോഴും ഈ പ്രണയം ഉണ്ടാകാറില്ല !ജനങ്ങളുടെ കാര്യം നോക്കാൻ ഇവിടെ ഒരു സർക്കാറുണ്ട്.കാലാകാലങ്ങളിൽ  ആദിവാസികൾക്കായി നീക്കിവെച്ച തുകയുടെ കാൽ ശതമാനം പോലും അവരിൽ എത്തുന്നില്ല. വക മാറ്റി ചിലവഴിച്ചും ചിലരുടെ പോക്കറ്റുകളിലേക്കും ചേക്കേറിയും  അവ ഉദ്ദേശ ലക്ഷ്യം കാണുന്നില്ല. അതിന് വേണ്ടി ഏത് ആദ്ധ്യാത്മിക പ്രവർത്തകരാണ് ശബ്ദിക്കുന്നത്? അത് അവരിലേക്ക് എത്തിക്കാൻ പാവപ്പെട്ടവരോട് പ്രണയം കാണിക്കുന്നവർ ശബ്ദമുയർത്താറുണ്ടോ?

ശബരിമല, ഗുരുവായൂർ തുടങ്ങി സാമ്പത്തിക വരുമാനം ഉള്ള ക്ഷേത്രങ്ങളിലെ ധനം ഉപയോഗിച്ച് ചെറിയ ക്ഷേത്രങ്ങളെ സഹായിക്കുകയോ ,പാവപ്പെട്ടവർക്കായി സ്കൂളോ ആശുപത്രിയോ തുടങ്ങിയാലെന്താണ്? അത് മുഴുവനും ഹാന്ദുവിന്റെ പണമല്ലേ? വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നടത്തുമ്പോൾ ക്ഷേത്രത്തിലേക്ക് ഒരു വരുമാനവും ഇല്ലേ? അപ്പോൾ ആ വരുമാനം ഉപയോഗിച്ച് നല്ല കാര്യങ്ങൾ എന്ന് മറ്റുള്ളവർ വിലയിരുത്തുന്ന കാര്യങ്ങൾ ചെയ്ത് കൂടെ? അപ്പോൾ അതിനല്ലേ ആദ്ധ്യാത്മിക രംഗത്ത് പ്രവവർത്തിക്കുന്നവരും ഹൈന്ദവ സംഘടനകളും ചെയ്യേണ്ടത്? അല്ലാതെ ആനയും വെടിക്കെട്ടും ഒഴിവാക്കുകയാണോ?

ക്ഷേത്രത്തിലെ വരുമാനം എവിടെ പോകുന്നു? ഹിന്ദുവിന്റെ പുരോഗമനത്തിന് അത് കിട്ടുന്നില്ലെങ്കിൽ അതിനുള്ള ശ്രമമല്ലേ തുടങ്ങേണ്ടത്? ശബരിമലയിലെ കോടികൾ എവിടെ പോകുന്നു? ദേവസ്വം ബോർഡിന്റെ ഭരണഘടനയിലെ നിയമങ്ങൾ കാലാനുസൃതമായീ മാറ്റുവാനുള്ള സമ്മർദ്ദം എന്ത് കൊണ്ട് സ്വീകരിക്കുന്നില്ല? വിശ്വാസികളുടെ ക്ഷേത്രത്തിൽ അവിശ്വാസികളുടെ ഭരണം എന്തിന്? ഈ വക കാര്യങ്ങളിൽ കാര്യപ്രസക്തമായ പ്രവ്രത്തനങ്ങളോ ബോധവത്കരണമോ നടത്തുന്നതിന് പകരം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കയാണോ വേണ്ടത്? ക്ഷേത്ര വിശ്വാസികളുടെ ക്ഷേത്രം വിശ്വാസികൾക്ക് വീട്ടു കൊടുക്കണം. അതിനായി വല്ലതും ചെയ്യാൻ കഴിയുമോ? എങ്കിൽ ഞാനും വരാം ധർണക്കോ സമരത്തിനോ എന്തിനായാലും.

പിന്നെ ഹിന്ദുക്കളെ വെറുതെ ഭയപ്പെടുത്തുന്നു. എങ്ങിനെ എന്ന് അടുത്ത പോസ്റ്റിൽ!!!  ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ