2017, മേയ് 8, തിങ്കളാഴ്‌ച

വിശ്വാസവും  ചില ചിന്തകളും!!!

നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ? ഈ ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം പറയുന്നതെങ്കിൽ ഉടനെ അടുത്ത ചോദ്യം ചിലർ ചോദിക്കും. ഇത് എന്റെ തലയാണ് എന്നാണെന്റെ വിശ്വാസം എന്ന് ആരെങ്കിലും പറയുമോ? അത് തലയാണല്ലോ പിന്നെന്തിന് വിശ്വസിക്കണം? സത്യത്തെ എന്തിന് വിശ്വസിക്കണം? അംഗീകരിച്ചാൽ പോരേ?

വെറുതെ ഒരു തർക്കത്തിന് നിൽക്കണ്ടല്ലോ എന്ന് കരുതി അതങ്ങ് മൂളിക്കൊടുക്കും.
      ചിദാകാശ ഗീത എന്നൊരു ചെറിയ പുസ്തകം ശ്രീ ചിന്മയാനന്ദജിയുടേതായി ഉണ്ട് .സദ്ഗുരു നിത്യാനന്ദ സ്വാമികളുടെ മഹിമയെ പറ്റി പറയുന്ന ഭാഗത്ത് ചിന്മയാനന്ദജി വിശ്വാസത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.

****ഒരു സാധകന് വിശ്വാസമാണ് ഏറ്റവും വലിയ ബലം. വിശ്വാസമില്ലാത്തവർക്ക് വൈരാഗ്യമില്ല. ആനന്ദാനുഭവമില്ല വിശ്വാസത്തിന് മീതെ ദൈവമില്ല. വിശ്വാസമില്ലാത്തവൻ നീചന്മാരുടെ കുയുക്തികളാൽ വഞ്ചിക്കപ്പെടുന്നു. വിശ്വാസമുള്ളതിനാലാണ് മനുഷ്യൻ സുഖിക്കുന്നത്. ശങ്കിച്ചാൽ വിഷമമായി. ദുഃഖമായി. ഗുരു പദേശത്തിൽ വിശ്വസിച്ചഭ്യസിക്കുക. വിശ്വാസം സംശയ രാഹിത്യം ഏകാഗ്രതയിലേക്കുള്ള മാർഗ്ഗമാണ്.*****

ഇവിടെ ചിന്മയാനന്ദജി വിശ്വാസം എന്നതിന് സംശയരാഹിത്യം അഥവാ സത്യം എന്ന അർത്ഥമാണ് കൽപ്പിച്ചിരിക്കുന്നത്. അപ്പോൾ സത്യത്തെ ഞാൻ അംഗീകരിക്കുന്നു എന്നാണ് എനിക്ക് വിശ്വാസമുണ്ട് എന്ന് പറഞ്ഞാൽ അർത്ഥമാക്കേണ്ടത്. ഈ അർത്ഥം എടുക്കാത്തവരാണ് മുകളിൽ പറഞ്ഞ ചോദ്യങ്ങൾ ഉന്നയിക്കുക. ദൗർഭാഗ്യമെന്ന് പറയട്ടെ ചില സ്വാമിമാർ പോലും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കാം.. .ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ