ആനയെ എഴുന്നള്ളിക്കൽ - ഒരു മനശ്ശാസ്ത്രം
ആനയെ എഴുന്നള്ളിക്കണം എന്ന് ഏതെങ്കിലും ഗ്രന്ഥത്തിൽ പറയുന്നുണ്ടോ?**
**********************************************************
ഉത്തരം --ഇല്ല. പക്ഷെ ഇത് മാത്രമല്ലല്ലോ! സന്തതി പരമ്പരയെ മുറിക്കാതിരിക്കൂ എന്നേ തൈത്തിരിയോപനിഷത്ത് പറയുന്നുള്ളു.വിവാഹം അതും ഓരോ കുലങ്ങൾക്ക് വേറെ വേറെ രീതികളിൽ. ഇതൊക്കെ സാമുദായിക ആചാര്യന്മാർ നിജപ്പെടുത്തി. മരണം . അതും ശേഷക്രിയകൾ പല തരത്തിൽ പലസമൂഹങ്ങളും നടപ്പാക്കി. അതിനുള്ള സ്വാതന്ത്ര്യം അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നു. അത് പോലെ ഉത്സവം നടത്തണം ക്ഷേത്രക്രിയകൾ മുതലായവ നിർമ്മിച്ചു. അത് ആഘോഷമാക്കി മാറ്റി അന്നത്തെ രാജാക്കന്മാർ.അതും രാജഗുരുവിന്റെ ഉപദേശത്താൽ അപ്പോൾ ആനയെ എഴുന്നള്ളിക്കുന്നതിന് പിന്നിലെ തത്വം?
സർവ്വ ജീവികളിലും ആ ഈശ്വര ശക്തി തന്നെ എന്ന സത്യം ! ഉയർന്ന ഒരു സ്ഥാനം നമ്മുടെ ക്ഷേത്ര ആചാരങ്ങളിൽ ആനയ്ക്ക് നൽകി! പിന്നെ കുട്ടികൾക്ക് ആന പ്രിയപ്പെട്ടതാണ്. ആനയെ കാണാനായി അവർ ക്ഷേത്രത്തിൽ എത്തും. തുടർന്ന് തിലപ്പൊലി കഴിഞ്ഞ് പായസവും കഴിച്ച് അവർ മടങ്ങുന്നു. ഈ ശീലം തുടരുന്നു. പതുക്കെ ക്ഷേത്രങ്ങളോടുള്ള ആഭിമുഖ്യം കുട്ടികളിൽ വളരുന്നു. പിന്നെ അവർ പലതും പലരോടും ചോദിച്ച് മന. സ്സിലാ ക്കുന്നു. ഈ ശീലം യുവത്വത്തിൽ എത്തുമ്പോഴേക്കും അയാൾ ഭക്തി മാർഗ്ഗത്തിൽ എത്തിയിരിക്കും. ഇത്രയും മനഃശാസ്ത്ര പരമായ കാര്യങ്ങൾ പരിഗണിച്ചാണ് ആനയെ എഴുന്നള്ളിക്കുക എന്ന ആചാരത്തിൽ എത്തിയത്. ഇത് വേണമെങ്കിൽ ഒഴിവാക്കാം പകരം നിങ്ങൾ എന്താണ് ഈ വ്യവസ്ഥിതിക്ക് പകരം നിർദ്ദേശിക്കുന്നത്? വെറുതെ ആനയെ എഴുന്നള്ളിച്ചല്ല ആളെ കൂട്ടേണ്ടത് ഭക്തിയാണ് വേണ്ടത് എന്ന് നിലവിളിച്ചിട്ട് കാര്യമില്ല. ഭക്തിയിലേക്ക് എത്താനുള്ള മാർഗ്ഗത്തെ വികലമായി കണ്ട് ഓരോന്ന് വിളിച്ച് പറയാതെ ക്രിയാത്മകമായ കാര്യങ്ങൾ വേറെ ചിന്തിച്ച് നടപ്പിലാക്കുക എന്നിട്ട് പഴഞ്ചൻ രീതിയാണ് എന്ന് തോന്നുന്നുവെങ്കിൽ സമൂഹം സമ്മതിക്കുമെങ്കിൽ നടപ്പാക്കുക. ഇത്തിരി പ്രയാസാ പറയുന്ന മാതിരി എളുപ്പമല്ല! പിന്നെ ഞാനൊരു വിവരദോഷി ആയതിനാൽ അല്ല എന്നു തോന്നുന്നവർ വായിച്ചാൽ മതി. മറ്റുള്ളവർക്ക് വിവരദോഷം എന്തിന് പഠിക്കണം?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ