'പോസ്റ്റും പ്രതികരണവും
: Dr ഗോപാലകൃഷ്ണന്റെ പോസ്റ്റിനെ കുറിച്ച് ഞാൻ ഇട്ട പോസ്റ്റിന് നിരവധി കമന്റുകൾ കണ്ടു കൂടുതലും വികാരപ്രകടനമാണ്. ശിഷ്യന്മാരുടെ . അത് കാര്യമാക്കാനില്ല.
ഡോക്റ്റർ പറഞ്ഞ പോലെ വെടിക്കെട്ടും ആനയും ഒഴിവാക്കിയാലൊന്നും ഹിന്ദുവിന് സനാതന ധർമ്മശാസ്ത്രം അറിയില്ല. നവ വിധ ഭക്തികളുണ്ട് അതിൽ ഏതുമാകാം. ക്ഷേത്രവും ആഘോഷങ്ങളും ഒരു സമൂഹത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന സംസ്കാരമാണ്. മാത്രമല്ല. ക്ഷേത്രം ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്. സമൂഹത്തിൽ ആഴ്ന്നിറങ്ങിയ ഒരു വിശ്വാസം അഥവാ ചടങ്ങുകൾ അവ പെട്ടെന്ന് മാറ്റാനാവില്ല. മാത്രമല്ല ആ ന എഴുന്നള്ളിപ്പും വെടിക്കെട്ടും ആവശ്യമാണ് അതിന് ശാസ്ത്രീയമായ പിൻബലമുണ്ട്. ധാരാളം ജനങ്ങൾ കൂടുന്ന സ്ഥലത്ത് വെടിക്കെട്ട് അണുനാശിനി കൂടിയാണ്.
നഗ്ന സ്ത്രീകളുടേയും കള്ളിന്റേയും കാര്യം അയാൾ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഞാനിത് പ്രതികരിക്കില്ലായിരുന്നു. കാരണം മുമ്പ് പല തവണ കാര്യ കാരണ സഹിതം ഞാനീ വിഷയം പോസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ പൂരത്തിന് കോടികളുടെ വ്യാപാരം നടക്കുന്നുണ്ട്. അത് സമൂഹത്തിനുള്ള ഗുണമാണ്. കുടമാറ്റവും വെടിക്കെട്ടും ഇല്ലെങ്കിൽ ഇത്രയും ജനം അവിടെ വരില്ല. അന്യമതസ്ഥരും അവിടെ വരുന്നുണ്ട്. 'ഉത്സവം കാണാൻ വേണ്ടി വരുന്നതും ഭക്തി മൂലം ക്ഷേത്ര ദർശനത്തിന് വരുന്നതും രണ്ടും രണ്ടാണ്.
ചിലവിന് അനുസരിച്ച് വരുമാനവും ഉണ്ട്. അല്ലെങ്കിൽ എല്ലാ വർഷവും ആർഭാടമായി നടത്താൻ കഴിയില്ല. ചിദാനന്ദ പുരി സ്വാമികൾ ഇത് പറഞ്ഞപ്പോഴും ഞാൻ പ്രതികരിച്ചിരുന്നു. പക്ഷെ ചിദാനന്ദ സ്വാമികൾ നഗ്ന സ്ത്രീകളേയും കള്ളിനേയും പരാമർശിക്കാത്തതിനാൽ വളരെ ബഹുമാനപൂർവ്വമാണ് പോസ്റ്റ് ഇട്ടതെന്ന് മാത്രം.
സമുഹത്തോട് എനിക്കും ചില കടപ്പാടുണ്ട്. വെടിക്കെട്ടും ആനയും ഒഴിവാക്കിയത് കൊണ്ട് മാത്രം ഹൈന്ദവരുടെ ഇടയിൽ സനാതന ബോധം ഉണരില്ല. ശ്രദ്ധാപൂർവ്വം ഇതൊക്കെ കൊണ്ടു നടത്തണം. സമൂഹം ഒന്നിച്ച് വേണ്ട എന്ന് തീരുമാനിച്ചാൽ പ്രശ്നമില്ല. പക്ഷെ ആ തീരുമാനം രണ്ടു വശവും ചിന്തിച്ചിട്ടായിരിക്കണം. രണ്ടാമത്തെ വശമാണ് ഞാൻ പറയുന്നത്.
: ' മന്ദബുദ്ധിയായിട്ടും വിവരദോഷി ആയിട്ടും ഒക്കെയാണ് ചിലർ എന്നെ വിലയിരുത്തിയിരിക്കുന്നത്. ഇതിലപ്പുറവും പ്രതീക്ഷിച്ചാണ് പോസ്റ്റ് ഇട്ടത്. ഒരേ കമന്റ് കാണാതെ പഠിച്ച് രണ്ടാൾ ഇട്ടിരിക്കുന്നു. കഷ്ടം! ഇതൊരു സംഘം ചേർന്ന ആക്രമണമാണ്. ഏത് ശിഷ്യന്മാർക്കും ഗുരുനാഥൻ ഈശ്വര തുല്യനാണ്. അങ്ങിനെയാണ് വേണ്ടതും പക്ഷെ ഗുരു. എന്ത് പറഞ്ഞാലും അത് ശിഷ്യർക്ക് അനുസരിക്കാം. ലോകത്തിലുള്ള എല്ലാവരും അത് സ്വീകരിക്കണം എന്ന് പറയരുത്. സ്വീകരിക്കാത്തവർ മന്ദബുദ്ധികളും വിവരദോഷികളും ആണെന്ന് പറയുമ്പോൾ പറയുന്നവരുടെ വിവരം അത്രയേ ഉള്ളു എന്ന് സാരം - സജ്ജനങ്ങൾ ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ