2017, മേയ് 17, ബുധനാഴ്‌ച

ശ്രീമദ് ഭാഗവതം _മാഹാത്മ്യം അഞ്ചാം അദ്ധ്യായം - ഗോകർണ്ണന് മോക്ഷപ്രാപ്തി - 18/5/2017
1
സൂത ഉവാച
പിതര്യുപരതേ തേന ജനനീ താഡിതാ ഭൃശം
ക്വ വിത്തം തിഷ്ഠതി ബ്രൂഹി ഹനിഷ്യേ ലത്തയാ ന ചേത്
          അർത്ഥം
പിതാവ് വിട്ടുപോയതിനെ തുടർന്ന് ധുന്ധുകാരി അമ്മയെ തല്ലിയും മറ്റും ദ്രോഹിച്ചു. പണം എവിടെ ഇരിക്കുന്നു? പറഞ്ഞില്ലെങ്കിൽ ഞാൻ അടിച്ചു കൊല്ലും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
2
ഇതി തദ്വാക്യസംത്രാസാജ്ജനന്യാ പുത്രദുഃഖതഃ
കൂപേ പാതഃ കൃതോ രാത്രൗ തേന സാ നിധനം ഗതാ.
             അർത്ഥം
മകന്റെ ഈ മാതിരി വാക്കുകൾ കേട്ട് ഭയന്ന അമ്മ രാത്രിയിൽ കിണറ്റിൽ ചെന്ന് ചാടി ജീവനൊടുക്കി.
3
ഗോകർണ്ണസ്തീർത്ഥയാത്രാത്രാർത്ഥം നിർഗ്ഗതോ യോഗസംസ്ഥിതഃ
ന ദുഃഖം ന സുഖം തസ്യ ന വൈരീ നാപി ബാന്ധവഃ
          അർത്ഥം
ഗോകർണ്ണൻ യോഗമാർഗ്ഗം അവലംബിച്ച് തീർത്ഥയാത്രയ്ക്കും പോയി.അദ്ദേഹത്തിന് സുഖമോ ദുഃഖമോ ശത്രുവോ ബന്ധുവോ ഒന്നും ഉണ്ടായിരുന്നില്ല.
4
ധുന്ധുകാരീ ഗൃഹേ fതിഷ്ഠത് കഞ്ചപണ്യവധൂവൃതഃ
അത്യുഗ്രകർമ്മകർത്താ ച തത് പോഷണവിമൂഢധീഃ
           അർത്ഥം
തുടർന്ന് ധുന്ധുകാരി അഞ്ചു വേശ്യമാരെ കൊണ്ടു വന്ന് ആ വീട്ടിൽ താമസിപ്പിച്ചു.മൂഢനായ അവൻ അവരെ തൃപ്തിപ്പെടുത്താൻ അനേകം ദുഷ്കൃത്യങ്ങളുംലചെയ്തു.
5
ഏകദാ കുലടാസ്താസ്തു ഭൂഷണാന്യഭിലിപ്സവഃ
തദർത്ഥം നിർഗ്ഗതോ ഗേഹാത് കാമാന്ധോ മൃത്യുമസ്മരൻ
          അർത്ഥം
ഒരിക്കൽ കുലടകൾ ധാരാളം ആഭരണങ്ങൾ ആവശ്യപ്പെട്ടു.അത് സമ്പാദിക്കാനുള്ള ശ്രമത്തിൽ മരണം പോലും സംഭവിച്ചേക്കാമെന്ന് ചിന്തിക്കാതെ കാമാന്ധനായ ധുന്ധുകാരി അതിന് യാത്രയായി.  തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ