2017, മേയ് 23, ചൊവ്വാഴ്ച

ബുദ്ധനും ബലരാമനും

എല്ലാവർക്കും സംശയമുള്ള കാര്യമാണ് ദശാവതാരങ്ങളിൽ ബുദ്ധനാണോ ബലരാമനാണോ ഉൾപ്പെട്ടിട്ടുള്ളത്? ബലരാമനെ ഉൾപ്പെടുത്തിയാൽ ലക്ഷ്മണനേയും ഉൾപ്പെടുത്തേണ്ടതല്ലേ? കാരണം രണ്ടു പേരും അനന്തന്റെ അവതാരങ്ങ ളല്ലേ?

ഭാഗവതത്തിൽ ഭഗവാന്റെ 24 അവതാരങ്ങളെ പറയുന്നു. അതിൽ ബുദ്ധനും ഋഷഭ മഹർഷിയും ഒക്കെ ഉണ്ട്. എന്നാൽ പ്രധാനപ്പെട്ട പത്ത് അവതാരങ്ങളിൽ ബുദ്ധനെ ഉൾപ്പെടുത്തിയിട്ടില്ല ദശാവതാരം നിർണ്ണയിച്ച ഋഷികൾ ആരായാലും അവർക്ക് തെറ്റുപറ്റാൻ വഴിയില്ല. അപ്പോൾ എന്താണ് സംഭവിച്ചത്? ഭാഷാപരമായ അർത്ഥ വ്യത്യാസമാണ് ഇത് എന്ന് സംശയിക്കാം. അനന്തൻ എന്ന് മഹാവിഷ്ണുവിന് വിശേഷണമുണ്ട്. ആദിയും അന്തവും ഇല്ലാത്ത ഭഗവാന്റെ അഥവാ ബ്രഹ്മത്തിന്റെ സകളമായ നിഷ്കള രൂപമാണ് മഹാവിഷ്ണു അപ്പോൾ ബലരാമൻ അനന്തന്റെ അവതാരം എന്നു പറയുമ്പോൾ അനന്തൻ എന്ന നാശത്തിന്റെ അവതാരം എന്ന് മറ്റുള്ളവർ ധരിച്ചതാകാം. അനന്തൻ എന്ന നാഗത്തിന്റെ അവതാരമായ ലക്ഷ്മണന്റെ അടുത്ത അവതാരമാണ് ബലരാമൻ എന്ന് അങ്ങിനെ നിരൂപിച്ചതാകാം.


  • മാത്രമല്ല മറ്റെല്ലാ അവതാരങ്ങളും അതായത് ശ്രീരാമൻ, പരശുരാമൻ ശ്രീകൃഷ്ണൻ ബലരാമൻ ഇവരെല്ലാം ധർമ്മ രക്ഷാർത്ഥം ധനുർവേദത്തെ ഉപയോഗിച്ചവരാണ്. എന്നാൽ ബുദ്ധൻ ആയുധം കയ്യിലെടുത്തിട്ടില്ല. ബുദ്ധൻ ഒരു പ്രത്യേക ലക്ഷ്യം വെച്ച് അവതരിച്ചതല്ല. സാമൂഹിക ചുറ്റുപാടുകളിലെ ദയനീയ അവസ്ഥ കണ്ട് മനം നൊന്ത് സമൂഹ മദ്ധ്യത്തിലേക്ക് ഇറങ്ങിയതാണ്. ബുദ്ധന് ആയുധം കൽപ്പിക്കപ്പെട്ടിട്ടില്ല. മറ്റെല്ലാ മേൽ പറഞ്ഞ അവതാരങ്ങൾക്കൊക്കെ ആയുധം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ആയുധത്തോട് കൂടിയ ബുദ്ധന്റെ വർണ്ണന എവിടേയും ഇല്ല.  അപ്പോൾ ഒരു പ്രത്യേക ലക്ഷ്യത്തിനായി അവതരിച്ച അവതാരങ്ങളെയാണ് ദശാവതാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബുദ്ധന് ബോധോദയം ലഭിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ദർശനങ്ങൾ ബുദ്ധമതം എന്ന പേരിൽ അറിയപ്പെട്ടത്. അദ്ദേഹം സനാതന ധർമ്മി ആയിരുന്നു. അന്ന് ഹിന്ദുമതം എന്ന പേരിൽ സനാതന ധർമ്മം അറിയപ്പെട്ടിരുന്നില്ല. വിദേശികൾ വന്നതിന് ശേഷം പേർഷ്യൻ ഭാഷയിലെ ഹിന്ദു എന്ന പദം സനാതന ധർമ്മികളിൽ ആരോപിക്കയാണ് ചെയ്തത് - തുടരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ