എന്റെ വീക്ഷണം എന്റെ സംസ്കാരത്തിനനുസരിച്ച്!!!!
ഏത് വിഷയത്തെ പറ്റി ആണെങ്കിലും ഒരാളുടെ വീക്ഷണം അയാളുടെ സംസ്കാരത്തിന് അനുസരിച്ചായിരിക്കും. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സമകാലീന സാഹിത്യകാരന്മാർ തങ്ങളുടെ സമൂഹത്തോടുള്ള കടമ മറക്കുന്നു. അവാർഡുകൾക്കും കൈയ്യടിക്കും വേണ്ടി ഭാരതീയ സനാതനധർമ്മത്തെ വികലമാക്കുന്നു. ഏതായാലും ഒരു നോവലെഴുതാൻ തീരുമാനിച്ചു അതും മഹാഭാരതം ഇതിഹാസത്തിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച്. എന്നാൽ ആ കഥ ഒരു ഭാഷ്യം എന്നരീതിയിൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പാകത്തിൽ ആക്കാമായിരുന്നില്ലേ? ഓരോ കഥാപാത്രത്തേയും വികലമായി ചിത്രീകരിക്കേണ്ടിയിരുന്നോ? യമധർമ്മ രാജാവിനെ ആണിമാണ്ഡവ്യമഹർഷി ശൂദ്രനായി ജനിക്കട്ടെ എന്ന ശാപം നൽകിയതിന്റെ ഫലമായാണ് വിദുരർ ജനിച്ചത്. കുന്തീദേവി യമധർമ്മ രാജാവിനെ മനസ്സിൽ വിചാരിച്ചാണ് ദുർവാസാവ് കൊടുത്ത മന്ത്രം ജപിച്ചത്. അതിന്റെ ഫലമാണ് യുധീഷ്ഠിരന്റെ ജനനം. അല്ലാതെ യമധർമ്മരിജാവിന്റെ മനുഷ്യ ജന്മമാണെങ്കിലും വിദുരരെ മനസ്സിൽ വിചാരിച്ചല്ല കുന്തി മന്ത്രം ജപിച്ചത്. അപ്പോൾ വിദുരരുടെ പുപുത്രനാണ് യുധീഷ്ഠിരൻ എന്നു പറയുമ്പോൾ എത്ര നീചമാണ് ആ അവതരണം? വിദുരരെ സംബന്ധിച്ച് ജ്യേഷ്ഠ പത്നിയായ കുന്തി മാതാവാണ്.കാരണം പാണ്ഡുവിന്റെ ഇളയ സഹോദരനാണ് വിദുരർ അമ്മ വേറെ ആണെങ്കിലും അച്ഛൻ രണ്ടു പേരുടേയും ഒന്നാണ് വ്യാസൻ!!
എം ടി നരേന്ദ്രകോഹ്ലിയുടെ കടുത്ത അനുയായി ആണെന്ന് തോന്നുന്നു. ഇതേപോലെ വളരെ ഹീനമായാണ് അഭ്യൂദയം എന്ന നോവലിൽ രാമായണ കഥ അവതരിപ്പിച്ചിട്ടുള്ളത്. അത് രണ്ടാമൂഴം എന്ന പേരിൽ ത്തന്നെ സിനിമയാക്കട്ടെ! മഹാഭാരതം എന്ന പേരിൽ സിനിമയാക്കിയാൽ ഹൈന്ദവ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ ദോഷമായിരിക്കും. ഇപ്പോൾ ത്തന്നെ അത് തിരുത്തുവാനുള്ള ശ്രമം ഹൈന്ദവ സംഘടനകൾ ചെയ്യേണ്ടതാണ്. അല്ലെങ്കിൽ വ്യഭിചാരത്താൽ സൃഷ്ടിക്കപ്പെട്ട പാണ്ഡവരും മദ്യപാനിയായ ശ്രീകൃഷ്ണനും ഒക്കെ ആയിരിക്കും അടുത്ത തലമുറയുടെ മുന്നിലെ ഇതിഹാസ കഥാപാത്രങ്ങൾ. ചിന്തിക്കുക പ്രവർത്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ