2017, മേയ് 15, തിങ്കളാഴ്‌ച

ഭാഗം 2. എന്താണ് ജ്യോതിഷം? എന്തിനാണ് ജ്യോതിഷം?

വിവാഹത്തിന് പോരുത്തം ഒന്നു മാത്രം .വരന്റെയും വധുവിന്റെയൂം പൂർണ്ണ മനഃപൊരുത്തവും കുടുംബ ബന്ധുജന സമ്മതിയും മാത്രം മതി.   പ്രദീപ്കുമാർ വിശ്വജീവൻ
**************************************************************
പ്രതികരണം
          ശ്രീ പ്രദീപ് പറഞ്ഞത് 100 % ശരി. പക്ഷെ ആദ്യമായി കാണുന്ന പുരുഷനും സ്ത്രീയും തമ്മിൽ മനപ്പൊരുത്തം ഉണ്ടോ എന്ന് അറിയാൻ എന്താണ് മാർഗ്ഗം? പ്രണയ വിവാഹത്തിന് പ്രത്യേകിച്ച് പൊരുത്തം നോക്കേണ്ട ആവശ്യമില്ല. അതും പരസ്പരം നന്നായി മനസ്സിലാക്കിയവർ ആണെങ്കിൽ മാത്രം .. ഓരോ നക്ഷത്രത്തിൽ ജനിച്ചവർക്കും പ്രത്യേകം ഗുണങ്ങളും സ്വഭാവ വിശേഷങ്ങളും ഋഷിമാരാൽ കൽപ്പിക്കപ്പെട്ടിട്ടുണ്ട്. അത് കണ്ടു പിടിക്കാനുള്ള മാർഗ്ഗവും നിർദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് ഗണിച്ച് ജ്യോതിഷി പൊരുത്തം പറയുന്നു.

ഓരോ വിഷയത്തിനും നിരവധി മാർഗ്ഗങ്ങൾ നമ്മുടെ സനാതന ധർമ്മ വ്യവസ്ഥിതിയിൽ ഉണ്ട്. ഭക്തി തന്നെ 9 തരത്തിൽ അഥവാ 9 ഭാവത്തിൽ പ്രകടിപ്പിക്കാം എന്ന് ഭഗവാന്റെ അവതാരമായ കപില മഹർഷി സ്വന്തം മാതാവായ ദേവ ഹ്യുതി യോട് പറയുന്നു. അതിൽ ഏത് മാർഗ്ഗം വേണമെങ്കിലും നമുക്ക് സ്വീകരിക്കാം. ഒരു മാർഗ്ഗം സ്വീകരിക്കുന്നവൻ മറ്റു മാർഗ്ഗങ്ങളെ എന്ത് അടിസ്ഥാനത്തിലാണ് വിമർശിക്കുന്നത്.
             നാം ജനിക്കുന്ന സമയത്ത് ആകാശത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളുടെ ശക്തി സൂക്ഷ്മ രൂപത്തിൽ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവേശിച്ച് ജനനം മുതൽ മരണം വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും അവയുടെ ഗതി വ്യത്യാസങ്ങൾ അനുസരിച്ച് നമുക്ക് സുഖം ദു:ഖം എന്നീ അവസ്ഥകൾ അനുഭവപ്പെടുകയും ചെയ്യുന്നു.  പൂർവ്വജന്മാർജ്ജിതമായ സുഖ ദുഃഖങ്ങൾ അനുഭവിക്കാൻ പാകത്തിലുള്ള നക്ഷത്രങ്ങളിലായിരിക്കും ഓരോ വ്യക്തിയും ജനിക്കുക
                വിവാഹത്തിന് ആദ്യമായി പെണ്ണു കാണാൻ ചെല്ലുമ്പോൾ ബാഹ്യമായ കാര്യങ്ങളിലെ ആകർഷണീയത മാത്രമേ അനുഭവപ്പെടൂ. അവർ തമ്മിൽ മന:പൊരുത്തം ഉണ്ടോ എന്നറിയാനാണ് ജ്യോതിഷിയെ സമീപിക്കുന്നത്. മേൽ പറഞ്ഞ നിഗമനമനുസരിച്ച് പത്ത് പൊരുത്തങ്ങൾ ഉണ്ടായാൽ മന:പ്പൊരുത്തം ഉണ്ടാകും അല്ലെങ്കിൽ മന:പ്പൊരുത്തം ഉള്ളവർക്കേ പത്ത് പൊരുത്തവും ഉണ്ടാകൂ. ഇവിടെ എവിടെയാണ് പ്രശ്നം? കറന്റ് ഉണ്ടോ എന്നറിയാൻ ടെസ്ററർ വെച്ച് നോക്കുന്നത് പോലെ ടെസ്റ്ററി ലെ ലൈറ്റ് തെളിഞ്ഞാൽ കറന്റ് ഉണ്ട് എന്നർത്ഥം ഇല്ലെങ്കിൽ കറന്റ് ഇല്ല എന്നും അർത്ഥം.  തുടരും ചിന്തിക്കുക. മറ്റു മതങ്ങളിൽ പെട്ടവർ എന്ത് കൊണ്ട് ജാതക പ്പൊരുത്തം നോക്കുന്നില്ല?  അതിനുത്തരം അടുത്ത പോസ്റ്റിൽ      ചിന്തിക്കുക.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ