2017, മേയ് 4, വ്യാഴാഴ്‌ച

സന്തോഷത്തോടെ പറയട്ടെ! ഇങ്ങിനേയും ചിലരുണ്ടിവിടെ!!!!!

ഇന്നലെ രാത്രി കോട്ടയം ജില്ലയിലെ ഒരു കോളേജ് പ്രഫസറുടെ ചാറ്റ് ഇവിടെ ചേർക്കുന്നു. ഞാൻ പറയുന്നത് ന്യായീകരിക്കാനോ സ്വയം വലുതാവാനോ അല്ല . ഇങ്ങിനേയും ചിലർ ഇവിടെ ഉണ്ട് എന്ന് സജ്ജനങ്ങളെ അറിയിക്കാൻ മാത്രം!!

സാർ എന്റെ പേര് രതീഷ് നമ്പ്യാർ കോട്ടയം ജില്ലയിൽ ഒരു കോളേജിൽ പ്രൊഫസറായി ജോലി നോക്കുന്നു. സാറിന്റെ പോസ്റ്റുകൾ വളരെ യുക്തി പരവും വിജ്ഞാന പ്രദവും ആണ് എന്ന് പറയട്ടെ! ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ സാറ് ധൈര്യസമേതം പോസ്റ്റ് ചെയ്യുന്നു. ഈ ധൈര്യത്തെ ആദ്യമായി അഭിനന്ദിക്കട്ടെ! Dr ഗോപാലകൃഷ്ണൻ എന്ന വ്യക്തിയെ ആരും ഇന്നേ വരെ വിമർശിച്ചതായി കണ്ടിട്ടില്ല. സാറ് യുക്തിരഹിതമായ അദ്ദേഹത്തിന്റെ പോസ്റ്റിനെ വിമർശിച്ചു' അതിന് ആരാധകരായ ചിലരുടെ അവഹേളനാ പരമായ പരാമർശത്തെ സാറ് വിവിധങ്ങളായ പോസ്റ്റ് കൾ കൊണ്ട് അതിജീവിച്ചു. പലരും ഇത്തരം അവഹേളനങ്ങളെ ഭയന്നാണ് പ്രതികരിക്കാത്തത്. ഉദാഹരണം ഞാൻ തന്നെ
      സാറ് പറഞ്ഞ കാര്യങ്ങൾ മുഴുവനും സത്യമാണെന്ന് അനുഭവത്തിലൂടെ എനിയ്ക്ക് ബോദ്ധ്യമാണ്. സാമ്പത്തികമായി ഏറെ ഭദ്രതയുള്ള കുടുംബങ്ങളിലെ ഞാനടക്കമുള്ള 3 പേർ കുട്ടിക്കാലത്ത് ഉല്ലസിച്ചു നടന്നിരുന്നു പ്രീ-ഡിഗ്രി പഠിക്കുന്ന കാലത്ത് എവിടെ ഉത്സവം ഉണ്ടെങ്കിലും വെടിക്കെട്ട് കാണാനായി ഞങ്ങൾ എത്തും. അമ്പലപ്പറമ്പുകളിൽ അലഞ്ഞു തിരിയും സിനിമ കാണും. ചിലപ്പോൾ ബാറിൽ കയറി ബീയർ കുടിക്കും.
       അങ്ങിനെ ഇരിക്കെ ഒരു സുഹൃത്ത് പറഞ്ഞു. ഈ ഉത്സവം ഉണ്ടായത് കൊണ്ടല്ലേ നമ്മൾ ഇങ്ങിനെ ജോളിയായി നടക്കുന്നത്? ഇല്ലെങ്കിൽ ജീവിതം ബോറടിച്ചേനേ! ഈ ചോദ്യം ഞങ്ങളുടെ മനസ്സിൽ ഒന്ന് ഉടക്കി. ക്ഷേത്ര കാര്യങ്ങളെ പറ്റി അറിയാനുള്ള ഒരു സാഹചര്യം താനേ ഉണ്ടായി. ക്ഷേത്രത്തിലെ ആദ്ധ്യാത്മിക കാര്യങ്ങളിൽ അഭിനിവേശം ജനിപ്പിക്കാൻ ബാഹ്യമായ ആഘോഷങ്ങൾക്ക് കഴിയും എന്ന് ഞങ്ങളുടെ അനുഭവം പഠിപ്പിച്ചു.
       ഇന്ന് ക്ഷേത്ര ദർശനവുംമറ്റ് ആദ്ധ്യാത്മിക കാര്യങ്ങളിലും ഞങ്ങൾ സജീവമാണ്. കുറെ വർഷങ്ങളായി ഞങ്ങളുടെ അടുത്തുള്ള ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് ഞങ്ങൾ മൂന്ന് പേരും കൂടിയാണ് സ്പോൺസർ ചെയ്യുന്നത്. അപ്പോൾ ഏത് ആചാരത്തിന് പിന്നിലും ഒരു വെളിച്ചം ഒളിഞ്ഞു കിടക്കുന്നു എന്ന് ഞങ്ങൾക്ക് ബോധ്യമായി. സാറ് വളരെ കാലം മുമ്പ് തന്നെ ഇതൊക്കെ മനസ്സിലാക്കിയിരിക്കുന്നു എന്ന് സാറിന്റെ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്.
           അധികം ജ്ഞാനിയോ പ്രശസ്തനോ ഒന്നും ആകണ്ട സാർ . സാറിനെ പോലെ സത്യം മാത്രം മനസ്സിലാക്കി ജനങ്ങൾക്ക് കൊടുക്കുന്നവനാണ് യഥാർത്ഥത്തിൽ ഗുരു. മുഖസ്തുതി പറയുകയല്ല ! ഇതിന്നിടയിൽ കുറെ അറിയപ്പെടാത്ത വ്യക്തികളെ സാറ് പരിചയപ്പെടുത്തിയല്ലോ! സ്വന്തം മേന്മ പ്രകടിപ്പിക്കുന്നവരാണ് കൂടുതലും. സാറിനെ പോലെ വിശാലമായ മനസ്സ് വേറെ ആർക്കും കാണില്ല. സർവ്വ വിധ ആശംസകളും ദീർഘായുസ്സും നേരുന്നു. യുക്തി രഹിതമായ എന്ത് പോസ്റ്റ് കണ്ടാലും ആര് ഇട്ടാലും സാറ് പ്രതികരിക്കണം. സാറിനേ അത് കഴിയൂ! എന്നേ പോലെയുള്ളവർക്ക് അധിക്ഷേപങ്ങളെ ഭയമാണ് നിർത്തട്ടെ സാർ  ഒരിക്കൽ കൂടി നന്ദി പ്രഞ്ഞു കൊള്ളട്ടെ!!

നന്ദി പ്രാഫസർ, അങ്ങയുടെ ഈ അഭിപ്രിയം എനിക്ക് പ്രോത്സാഹജനകമാണ് ! നന്ദി നമസ്കാരം!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ