2017, മേയ് 9, ചൊവ്വാഴ്ച

ചോദ്യവും ഉത്തരവും
സാർ ഞാൻ നിർമ്മല തിരുവനന്തപുരം. കുറേ ദിവസമായി ഞാൻ സാറിനെ ശല്യം ചെയ്തിട്ട്. ഇന്ന് എഫ് ബി നോക്കിയപ്പോൾ സാറിനെ ശല്യം ചെയ്യാതെ നിവൃത്തി ഇല്ല എന്നായി. പത്മനാഭോ മര പ്രഭോ എന്നാണോ ? പത്മനാഭഅമരപ്രഭോ എന്നാണോ അതൊന്ന് വിശദീകരിക്കാമോ? വിഷ്ണു സഹസ്രനാമത്തിൽ ഉള്ളതല്ലെ അത്?
************************************************************
മറുപടി
    വിഷ്ണു സഹസ്രനാമത്തിന്റെ വ്യാഖ്യാനം ചെയ്ത പുസ്തകം കടയിൽ കിട്ടും .അതൊന്നും നോക്കാതെ വെറുതേ ഓരോന്ന് പറഞ്ഞ് നടന്നാൽ എന്താ ചെയ്യുക? അതിന്റെ വ്യഖ്യാനത്തിൽ പറഞ്ഞത് ശ്രദ്ധിക്കൂ! ഋഗ്വേദത്തിൽ പറയുന്നു
അജസ്യ സ്വഭാവധ്യേകമർപ്പിതം യസ്മിൻ വിശ്വാനി ഭുവനാനി തസ്ഥുഃ--അജന്റെ അതായത് ജന്മ മില്ലാത്തവന്റെ നാഭിയിൽ എല്ലാ ജഗത്തും സ്ഥിതി ചെയ്യുന്ന ഒരു പദ്മം സ്ഥാപിതമായി. ഇവിടെ പദ്മം എന്ന പദമില്ല ഋഗ്വേദം ഏകം എന്ന പദം കൊണ്ട് നിർദ്ദേശിക്കുന്നതിനെയാണ് നാം പദ്മം എന്ന് വ്യവഹരിക്കുന്നത്

പദ്മനാഭോ fമ ര പ്രഭോ  ' എന്നതിലെ പദ്മനാഭ എന്ന നാമത്തിന്റെ കാര്യമാണ് പറഞ്ഞത്.  പിന്നെ വരുന്നത് അമര പ്രഭു: എന്നാണ് സഹസ്രനാമത്തിൽ 49 -മത്തെ നാമമാണ് അമര പ്രഭു: ഇവിടെ അമരൻ എന്നതിന് മരണമില്ലാത്തവൻ എന്നാണ് അർത്ഥം  മനുഷ്യർക്കും അസുരർക്കും മരണമുണ്ട്. എന്നാൽ ദേവന്മാർക്ക് മരണമില്ല . അതിനാ ൽ അമര ശബ്ദത്തിന് ദേവൻ എന്ന അർത്ഥവും ഉണ്ട്. മരപ്രഭു എന്നാണെങ്കിൽ മരണമുള്ള പ്രഭു എന്നർത്ഥമാണ് വരിക പദ്മനാഭനായ പ്രഭു അമരനാണ് അതായത് മരണമില്ലാത്തവനാണ് അതിനാൽ പദ്മനാ ഭോf മരപ്രഭോ എന്ന് എഴുതുമ്പോൾ 'f എന്ന വിശ്ലേഷണം ഉള്ളതിനാൽ പദ്മനാ ഭോ അമര പ്രഭു .. എന്ന് വായിക്കണം f എന്ന വിശ്ലേഷത്തെ പരിഗണിച്ചില്ലെങ്കിൽ പദ്മനാ ഭോf മര പ്രഭു: എന്നെഴുതിയാൽ പദ്മനാ ഭോമര പ്രഭു: എന്ന് വായിക്കും  f എന്ന വിശേഷണം വന്നാൽ അമര പ്രഭു: എന്ന് വായിക്കണം. അപ്പോൾ അമര പ്രഭു: എന്നാണ് ശരി മര പ്രഭു എന്നത് തെറ്റാണ്. യാതൊരു സംശയവും വേണ്ട. തറപ്പിച്ചു പറയുന്നു " അമര പ്രഭു .. എന്നാണ് ശരി.  ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ