2017, മേയ് 3, ബുധനാഴ്‌ച

കോടതി പറയേണ്ടിവരും

ക്ഷേത്രത്തിലെ വെടിക്കെട്ട് നിർത്തണമെങ്കിൽ കോടതി വിലക്കേണ്ടി വരൂം അല്ലാതെ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളു വിചാരിച്ചാലും അത് നിർത്താൻ പറ്റില്ല.തൃശ്ശൂർ പൂരത്തിന് ഇക്കുറിയും വെടിക്കെട്ടുണ്ട്. കാര്യം മനസ്സിലാക്കാതെയുള്ള ചിലരുടെ വാചകമടികൾ ജനം തിരസ്കരിക്കും. കാരണം ക്ഷേത്രത്തിൽ ആഭ്യന്തരവും ബാഹ്യവുമായ ചടങ്ങുകളുണ്ട്.ഉത്സവത്തിന്റെ ക്ഷേത്രത്തിനകത്തുള്ള ചടങ്ങുകൾക്ക് നിയമങ്ങളുണ്ട് എന്നാൽ ആഘോഷങ്ങൾ ജനങ്ങൾ തീരുമാനിക്കും . എന്നും ഉത്സവ ആഘോഷക്കമ്മറ്റി വേറെയാണ്. ഓരോ വർഷവും തിരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് കഴിഞ്ഞ കമ്മറ്റി നടത്തിയതിനേക്കാൾ ഗംഭീരമാക്കണം എന്ന വാശിയുണ്ടാകും അവരുടെ മുന്നിൽ ചെന്ന് ഇക്കുറി വെടിക്കെട്ടിന് ചിലവാക്കുന്ന പണം വേറെ വല്ലതിനും ചിലവാക്കിക്കൂടേ? എന്ന് ചോദിച്ചാലറിയാം വിവരം. കാരണം ഏതിനും ഇന്ന് സംഘടനയും പണപ്പിരിവും ഉണ്ട്. ഉത്സവത്തിന്റെ വെടിക്കെട്ടിനായി നീക്കി വെച്ച സംഖ്യ തന്നെ വേണോ വേറെ സംഖ്യ പോരേ എന്ന് ആരെങ്കിലും ചോദിച്ചാൽ പോരാ എന്ന് പറയാൻ പറ്റുമോ!? അഥവാ അത് നടക്കുമോ?  ഇതൊന്നും ആലോചിക്കാതെ തോന്നിയത് പറഞ്ഞാലാണ് പലർക്കും പ്രതികരിക്കേണ്ടി വരുന്നത്.
              കേരളത്തിലെ വലിയൊരു സമൂഹത്തിന്റെ ജീവിത പ്രശ്നം കൂടിയാണ് ഹൈന്ദവ ക്ഷേത്രങ്ങളും ഉ.ത്സവങ്ങളും ഇതോ
            ന്നും പെട്ടെന്ന് മാറ്റാനൊക്കില്ല. പിന്നെ കോടതി വിധി വരണം.നിയമം അനുസരിക്കുക എന്നത് ഒരു പൗരന്റെ കടമയാണ് അത്രമാത്രം!

             മിക്കവാറും സ്പോൺസർ ചെയ്യപ്പെടുന്നതാണ് വെടിക്കെട്ട്.ക്ഷേത്രത്തിലെ വരുമാനം കൊണ്ട് വെടിക്കെട്ട് നടത്താറില്ല എന്നാണ് എന്റെ അറിവ്. അപ്പോൾ ഇതൊക്കെ ഒരു സമൂഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണ്. ശ്രദ്ധാപൂർവ്വം അത് നിയമാനുസൃതമായി ചെയ്യണം എന്ന് നിർദ്ദേശിക്കാനേ കഴിയൂ! പാവപ്പെട്ട ജനങ്ങൾക്ക് !!!  ഇന്ന് പാവപ്പെട്ടവൻ എന്ന പദത്തിനർഹൻ ആദിവാസിയാണ് അവന്റെ ക്ഷേമത്തിനായി സർക്കാർ അനുവദിച്ച സംഖ്യ പലപ്പോഴും കിട്ടുന്നില്ല വക മാറ്റി ചിലവഴിക്കുന്നു.ആദ്യം അത് പരിഹരിക്കുക.അതിനാണ് ആദ്യം ശ്രമിക്കേണ്ടത്. എന്നിട്ടാകാം വെടിക്കെട്ടിന്റെ വക മാറ്റൽ! ഇങ്ങിനെ ഒക്കെ ഉണ്ടാകുന്നത് കൊണ്ടാണ് എത്ര മഹാന്മാർ വിലപിച്ചിട്ടും ഇതൊന്നും നടക്കാതെ പോകുന്നത്. ഇനി വെടിക്കെട്ട് തടഞ്ഞേ ഒക്കൂ എങ്കിൽ സുപ്രീം കോടതി വിധി സ മ്പാദി   ക്കുക അതേ വഴിയുള്ളു. എന്നാലും നിൽക്കുമോ എന്നത് കണ്ടറിയണം.കാരണം ഇത് ആഘോഷങ്ങൾ അവകാശങ്ങളാണ് അത് തന്നെ!!!   പിന്നെ വെടിക്കെട്ട് നിർത്തിയാൽ അത് നൽകിയാൽ പാവപ്പെട്ടവന്റെ പ്രശ്നം തീരുമോ?  എനിക്ക് ഇത് നടത്തിയാലും ഇല്ലെങ്കിലും ഒന്നും ഇല്ല ഞാൻ വെടിക്കെട്ട് കാണാറും ഇല്ല. പക്ഷെ ഏത് കാര്യമാണെങ്കിലും യുക്തി പരമായി പ്രതികരിക്കും എന്ന് മാത്രം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ