2017, മേയ് 3, ബുധനാഴ്‌ച

ആഘോഷങ്ങളും ധൂർത്തും

ധൂർത്ത് !!ക്ഷേത്രങ്ങളിലെ ഉത്സവത്തിനെ പറ്റി പ്രയുമ്പോൾ മാത്രം ഉപയോഗിക്കുന്ന ഒരു വാക്കാണത്! പുതിയ വീട്ടിൽ 30000 രൂപയുടെ ക്ലോസറ്റ് വാങ്ങി വെയ്ക്കുമ്പോഴും ആറോ ഏഴോ ലക്ഷം വിലവരുന്ന കാറിന് പകരം മുപ്പതോ നാൽപ്പതോ ലക്ഷത്തിന്റെ കാറ് വാങ്ങി ഉപയോഗിക്കുമ്പോഴും ധൂർത്തിൽ പെടുന്നില്ല. അത് വ്യക്തി പരമല്ലേ എന്ന മുടന്തൻ ന്യായം പറഞ്ഞു നടക്കും വ്യക്തിപരമായാലും അല്ലെങ്കിലും ധൂർത്ത് ധൂർത്ത് തന്നെയാണ്.

ഉദ്ദേശിച്ച കാര്യം പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്തവർ പ്രയോഗിക്കുന്ന വാക്കാണ് ധൂർത്ത്. എന്നാൽ സാമ്പത്തിക തത്വശാസ്ത്രം അറിയുന്നവർ പോലും ഈ കള്ളക്കെണിയിൽ വീഴുന്നു എന്നതാണ് സത്യം   ക്ഷേത്രങ്ങളിലെ വെടിക്കെട്ടകൾ സാധാരണ ക്ഷേത്രങ്ങളിൽ 5 മിനുട്ട് പോലും നിലനിൽക്കുന്നില്ല മിക്കവാറും 3 മിനുട്ടേ എടുക്കൂ. വലിയ ചില ക്ഷേത്രങ്ങളിൽ മാത്രമാണ് കുറച്ച് ദീർഘമായി വെടിക്കെട്ട് നിൽക്കുന്നത്. രൂപയുടെ മൂല്യത്തിലെ കുറവ് ആരും കാണുന്നില്ല. സാമാന്യം ഭേദപ്പെട്ട ഒരു തായമ്പകയ്ക്ക് 20000 മുതൽ 25000 വരെ കൊടുക്കണം.  കാലത്തിനനുസരിച്ച വേതനം അതിൽ തെറ്റുപറയാനാകില്ല. അതും ഒഴിവാക്കാം.

എനിക്കറിയാവുന്ന ഒരു ക്ഷേത്രത്തിൽ ഒരു വർഷം വെടിക്കെട്ടില്ലാതെ ഒരാനയെ പ്രധാനപ്പെട്ട ദിവസം മാത്രം എഴുന്നള്ളിച്ച് തായമ്പക ഇല്ലാതെ നടത്തി. കുറേ പുരോഗമന പ്രവർത്തകരുടെ വാശി മൂലം. പക്ഷെ ഫലം? സമൂഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. ആയിരം രൂപ സംഭാവന ചെയ്തിരുന്ന വ്യക്തി   250 രൂപ കൊടുത്ത് ഇങ്ങിനെ നടത്തുന്ന ഉത്സവത്തിന് ഇത് തന്നെ ധാരാളം എന്ന് മറുപടി പറഞ്ഞു. അപ്പോൾ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രൗഢി ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.വർഷത്തിലെ ഒരു ആഘോഷം കേമമായി നടത്തണം എന്ന് തന്നെയാണ് സമൂഹ മനസ്സ് പറയുന്നത്.

ജീവിതത്തിൽ പല മേഖലകളിലും നടക്കുന്ന അധികച്ചിലവിനെ കണക്കിലെടുക്കാതെ ക്ഷേത്രത്തിലെ കണക്ക് മാത്രം ധൂർത്ത് ആയി ചിത്രീകരിച്ച് നടക്കുന്നതിലെ യുക്തി രാഹിത്യത്തെ ആണ് ഞാൻ ചോദ്യം ചെയ്യുന്നത്. വെടിക്കെട്ട് ബാഹ്യമായ സാമൂഹ്യ പ്രസക്തിയുള്ള ഒന്നാണ് .ഉത്സവം ഗംഭീരമാകും തോറും വ്യാപാര സാദ്ധ്യത വർദ്ധിക്കുകയും സമൂഹത്തിന് പരോക്ഷമായീ ഗുണം ചെയ്യുകയും ചെയ്യുന്നു. ക്ഷേത്രത്തിലെ ആഭ്യന്തര കർമ്മങ്ങൾ മാത്രമാണ് ഭക്തി പരം. ആഘോഷങ്ങൾ സാമൂഹ്യപരമാണ്.ഈ ഉത്സവം കേമമായി നടത്തിയത് കൊണ്ടാണോ ഹൈന്ദവ ആചാരങ്ങളും ഭക്തി പരമായ കാര്യങ്ങളും ജനങ്ങൾക്ക് അറിയാത്തത്? അങ്ങിനെ ഏതെങ്കിലും വ്യക്തി പറയുകയാണെങ്കിൽ അയാൾ മണ്ടനാണ് എന്ന് ലോകത്തെ അറിയിക്കുകയാണ് ചെയ്യുന്നത്!

ദേശീയോത്സവ വേളകളിൽ പൊടിക്കുന്ന പണം ധൂർത്തല്ലേ? ഡിസംബർ 31 ന് തുലയ്ക്കുന്ന പണം ധൂർത്തല്ലേ? ഇതൊന്നും കാണാതെ ക്ഷേത്രത്തിന്റെ കാര്യം മാത്രം പറയുമ്പോൾ അതിന് പിന്നിൽ ഒരു ഹിഡൻ അജണ്ട ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സന്ധ്യാ സമയത്ത് വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ട സമയത്ത് നിലവാരമില്ലാത്ത ടി വി സീരിയലുകൾ കാണുന്നത് ആദ്യം നിർത്തണം.അതിന് ആരെങ്കിലും മുൻകൈ എടുക്കുന്നുണ്ടോ? വേദികളിൽ സമൂഹത്തെ കളിയാക്കി പറഞ്ഞത് കൊണ്ട് കയ്യടി വാങ്ങാം എന്നല്ലാതെ ആരെങ്കിലും അത് മുഖവിലയ്ക്ക് എടുക്കുന്നുണ്ടോ?

എല്ലാ ഭാഗവും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം! പിന്നീട് ജനം തീരുമാനിക്കട്ടെ ! എന്തെങ്കിലും വായിൽ തോന്നിയത് പറയുന്നവരുടെ വാക്ക് മാത്രം എടുക്കരുത്. രണ്ടു വശവും ചിന്തിക്കണം ! അതിന് പ്രേരിപ്പിക്കയാണ് ഞാൻ ചെയ്യൂന്നത്.  ആചാരങ്ങൾ ആ പഴമയോടെ നില നിർത്തുക അങ്ങിനെയാണ് ആചാരത്തിലൂടെ സംസ്കാരം നീല നിൽക്കുന്നത്.നമ്മുടെ പല ആചാരങ്ങളും ഇത്തരത്തിലുള്ള യുക്തി ഹീനമായ അഅഭിപ്രായത്തിലൂടെ നശിപ്പിക്കപ്പെട്ടാൽ സെമിറ്റിക് മത വിഭാഗങ്ങൾക്ക് കൂടുതൽ മതം മാറ്റാനുള്ള അവസരം നമ്മൾ ഉണ്ടാക്കി കൊടുക്കുകയാണ് അത് മനസ്സിലാകണമെങ്കിൽ കുറച്ച് യുക്തി പരമായി ചിന്തിക്കണം.

നമ്മൾ ആനയെ എഴുന്നള്ളിക്കുന്നതുമ വെടിക്കെട്ടും നിർത്തിയെന്ന് കരുതുക . അത് തുടരുന്ന ഒരു സമൂഹം ഇവിടെയുണ്ട്. ഇതിലെ ഒക്കെ ശാസ്ത്രീയമായ വശങ്ങൾ തോണ്ടിക്കൊണ്ട് വന്ന് ഇത് മനസ്സിലാക്കിയാണ് ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത് എന്ന് സമർത്ഥിച്ചാൽ ഇതെല്ലാം ഒഴിവാക്കിയ നമ്മൾ വിഡ്ഢികളാകും. കാരണം ഇതിലോക്കെ ശാസ്ത്രീയ മായ വശം ഉണ്ട്. അതെന്താണെന്ന് താന്ത്രിക വിദ്യയിലും ശാസ്ത്രത്തിലും കഴിവൂള്ളവരും അഹങ്കാരമില്ലാത്തവരും സ്വയം പുകഴ്ത്തി വലുതായി നടക്കാത്തവരുമാണ് പറയേണ്ടത്. ആത്മീയ രംഗങ്ങളിൽ താൻ തന്നെ ആണ് കേമൻ എന്ന് പ്രചരിപ്പിക്കുന്നവർക്ക് അത് കഴിയില്ല. ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ