തൂക്കുവിളക്കും ചില ചിന്തകളും.
പ്രാർത്ഥനയ്ക്ക് ദീപം കത്തിക്കുന്നതും വെളിച്ചം കാണാനായി നിലവിളക്ക് കത്തിക്കുന്നതും രണ്ടും രണ്ടാണ്. ഒരു സ്ക്കൂളിൽ ഒരു വിദ്യാർത്ഥിയോ അവിടുത്തെ പ്യൂണോ ഹെഡ്മാസ്റ്ററുടെ ഒപ്പം കസേരയിൽ ഇരിക്കില്ല. എന്നാൽ സിനിമാ തിയേറ്ററിൽ ചെന്നാലോ? ഹെഡ്മാസ്റ്റർ ഇരിക്കുന്ന തൊട്ടടുത്ത സീറ്റിൽ വിദ്യാർത്ഥിയോ പ്യൂണോ ഇരുന്നെന്നു വരും അത് ഹെഡ്മാസ്റ്ററെ ധിക്കരിക്കുകയോ അവഹേളിക്കുകയോ അല്ല.
തൂക്ക് വിളക്ക് വീടുകളിൽ കത്തിക്കാൻ പാടില്ല എന്ന് ചിലർ പറയുന്നത് കേൾക്കാം എന്ത് കൊണ്ട്? എന്ന് പറയുന്നും ഇല്ല റാന്തൽ വീട്ടിൽ തൂക്കി ഇടാറുണ്ടായിരുന്നു. അതിന് കുഴപ്പം ഇല്ല താനും. വൈദ്യുതി ഇന്നത്തെപ്പോലെ വ്യാപകമല്ലാതിരുന്ന കാലഘട്ടത്തിൽ വെളിച്ചം കാണുവാനായി തൂക്ക് വിളക്കും നിലവിളക്കും ഉപയോഗിച്ചിരുന്നു. സന്ധ്യാസമയങ്ങളിൽ പ്രാർത്ഥനയ്ക്കായി നിലവിളക്ക് കത്തിക്കുമ്പോഴാണ് 2 തിരി 5 തിരി എന്നിവ ഉപയോഗിക്കേണ്ടത്. വെളിച്ചം കാണാനായി കത്തിക്കുന്ന വേളയിൽ ഈ നിയമം പാലിക്കേണ്ടതില്ല അതിന് കാരണം കണ്ണു കാണുക എന്ന ഉദ്ദേശമാണ്. സന്ധ്യകളിൽ വിളക്ക് വെയ്ക്കുന്നത് പ്രാർത്ഥിക്കാനായി ഈശ്വര രൂപ ചിത്രങ്ങളുടെ മുന്നിലാണ്. അതിന്റെ ഉദ്ദേശം കണ്ണു കാണുന്നുണ്ടെങ്കിലും കണ്ണു കാണുക എന്നല്ല. ഏത് പ്രവർത്തിയും പ്രാർത്ഥന മംഗള കാര്യങ്ങൾ മുതലായവ അഗ്നിസാക്ഷിയായി ചെയ്യുക എന്ന ഉദ്ദേശമാണ് മുഖ്യം. താഴത്ത് വെച്ചാൽ ചെറിയ കുട്ടികൾ തട്ടുമോ എന്ന് ശങ്കിച്ച് തൂക്ക് വിളക്ക് ഉപയോഗിച്ചിരുന്നു. മാത്രമല്ല തൂക്ക് വിളക്കിലും കിഴക്കോട്ടും പടിഞ്ഞാട്ടും ഓരോതരായിട്ട് തൂക്കുന്നത് നല്ലതാണ്. പൂജാ മുറിയിലും തൂക്ക് വിളക്ക് കത്തിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല. ഉണ്ട് എന്ന് പറയുകയാണെങ്കിൽ യുക്തമായ കാരണം പറയണം. അല്ലാതെ പാടില്ല എന്ന് മാത്രം പറയുന്നത് സനാതന ധർമ്മ ത്തിന്റെ സ്വഭാവമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ