2017, മേയ് 2, ചൊവ്വാഴ്ച

ഡോക്റ്റർ ഗോപാലകൃഷ്ണനും ലോജിക്കും.

ഡോക്റ്റർ ഗോപാലകൃഷ്ണൻ, താങ്കൾ പണ്ഡിതനാണ്. ജ്ഞാനിയാണ്. താങ്കൾക്ക് നിരവധി ആരാധകരും ഫാൻസ് കാരും ഉണ്ട് എന്ന് വെച്ച് തോന്നിയത് വിളിച്ചു പറഞ്ഞാൽ അത് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ എല്ലാവരേയും കിട്ടിയെന്നു വരില്ല. താങ്കൾ പറഞ്ഞതായി ഒരു പോസ്റ്റിൽ കണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ!
****ക്ഷേത്രത്തിൽ ആളെ കൂട്ടാൻ വെടിക്കെട്ടും ആനയും മാത്രമാക്കണ്ട കുറച്ച് നഗ്ന സത്രീകളേയും എല്ലാവർക്കും ഓരോ കുപ്പി കള്ളും ആക്കിക്കൂടെ? അതല്ലേ അതിന്റെ ലോജിക്ക്?+++++
++++++++++++++++++++
മറുപടി.
    താങ്കളെന്താ വൈദ്യുതി മന്ത്രിക്ക് പഠിക്കുകയാണോ? ഈ പറഞ്ഞതിന്റെ അർത്ഥമെന്താണ്? നഗ്ന സ്ത്രീകളെ പ്രദർശിപ്പിക്കുന്നതും കള്ളു കൊടുക്കുന്നതിനും തുല്യമാണ് ആന എഴുന്നള്ളിപ്പും വെടിക്കെട്ടും എന്നല്ലേ? ആനയെ എന്തിന് എഴുന്നള്ളിക്കുന്നു? എന്നും എത്ര പഴക്കമുണ്ട് ആ ആചാരത്തിന് എന്നും താങ്കൾക്കറിയില്ലേ? അക്കാലത്ത് ഉണ്ടായിരുന്നവർ ഒക്കെ മണ്ടന്മാരാണോ? വെടിക്കെട്ടിൽ ഒരു ശാസ്ത്രീയതയും ഇല്ലേ? പിന്നെ ആളെ കൂട്ടാനാണ് ഇതൊക്കെ എന്ന് താങ്കൾ എങ്ങിനെ മനസ്സിലാക്കി? ഗുരുവായൂരിൽ എന്നും തിരക്കാണ് അവിടെ വെടിക്കെട്ട് ഉണ്ടായിട്ടാണോ ജനം വരുന്നത്? ആനയെ എഴുന്നള്ളിക്കുന്നത് കാണാനോ അതോ ഗുരുവായൂരപ്പനെ കാണാനോ ഏതിനാ ജനങ്ങൾ അവിടെ വരുന്നത്? ശബരിമലയിൽ തിരക്കുള്ള സമയങ്ങളിലൊക്കെ വെടിക്കെട്ടുണ്ടോ? 'ആനയെ എഴുന്നള്ളിക്കുന്നുണ്ടോ? തിരക്ക് ഏറെയുള്ള സമയത്തൊക്കെ ഞാനും പോയിട്ടുണ്ട് അപ്പോഴൊന്നും ഇത് രണ്ടും കണ്ടിട്ടില്ല.
          പിന്നെ തൃശ്ശൂർ പൂരം! അതിൽ കൊടമാറ്റവും വെടിക്കെട്ടും ഇല്ലാതെ പൂരം നടത്താ ൻ ആ ജില്ലക്കാർ സമ്മതിക്കും എന്ന് താങ്കൾ കരുതുന്നുണ്ടോ? ഈ വർഷവും ഇതൊക്കെയുണ്ടല്ലോ '
**********************
2  ക്ഷേത്രത്തിൽ വരേണ്ടത് ഭക്തിയുടേയും ആത്മീയതയുടെയും പേരിലാണ് അല്ലാതെ ആനയുടേയും വെടിക്കെട്ടിന്റേയും പേരിലാവരുത്
++++++++++++++++++++++++++++
      വർഷത്തിൽ ഒരിക്കൽ അല്ലേ വെടിക്കെട്ടുള്ളൂ? അത് നടത്താൻ ചില നിയമങ്ങളില്ലേ? അത് കൃത്യമായി പാലിച്ച് ശ്രദ്ധയോടെ നടത്തിയാൽ അപകടം പറ്റുമോ? അശ്രദ്ധ കാരണമല്ലേ അപകടം പറ്റുന്നത്?  ആനയുടെ പുറത്ത് എഴുന്നള്ളിക്കേണ്ട ദേവ വിഗ്രഹം പിന്നാ രു ടെ മുകളിൽ വെച്ച് എഴുന്നള്ളിക്കണം? അതുമല്ല എത്ര ക്ഷേത്രങ്ങളിൽ ദിവസവും ആനയുടെ മുകളിൽ വെച്ച് എഴുന്നള്ളിക്കുന്നുണ്ട്? ഉത്സവം കാണാനും പങ്കെടുക്കുവാനുമാണ് ജനങ്ങൾ ക്ഷേത്രങ്ങളിൽ എത്തുന്നത്. അപ്പോൾ അവർക്ക് സന്തോഷത്തിനായി വെടിക്കെട്ടും നടത്തുന്നു' ഇതുണ്ട് എന്നറിഞ്ഞ് അന്യ മതസ്ഥരും എത്തുന്നു. അവനവന്റെ തട്ടകത്തിലെ ഉത്സവം ഗംഭീരമാക്കണം എന്ന് അവിടുത്തെ ജനങ്ങൾ തീരുമാനിക്കുന്നു. അത് അവരുടെ സ്വാതന്ത്ര്യമാണ്. നല്ല കാര്യങ്ങൾ ചെയ്യാൻ വേറെ പണം കണ്ടെത്തണം. അല്ലാതെ വെടിക്കെട്ടിന് വെച്ച പണം വകമാറ്റി ചിലവഴിക്കുകയല്ല. അതിന് ആ പ്രദേശവാസികൾ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?
        ഇനി ഇതൊക്കെ നിർത്തി എന്നു കരുതുക. ഇതെല്ലാം കോപ്പിയടിച്ച് ചെയ്യുന്ന കൃസ്ത്യൻ സമൂഹം അത് നിർത്തില്ല. കാലക്രമത്തിൽ ഈ ആചാരങ്ങളുടെ പിതൃത്യം അവർക്കായിരിക്കും. അത് വേണോ? സജ്ജനങ്ങൾ ചിന്തിക്കുക - മറുപടി തുടരും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ