2017, മേയ് 13, ശനിയാഴ്‌ച

മുഴുവനും നോക്കാതെ ശാസ്ത്രത്തെ അവഹേളിക്കുകയോ?

ഒരു കുട്ടി 5 പരീക്ഷ എഴുതേണ്ടതിൽ 3 എണ്ണം ഭംഗിയായി എഴുതി. രണ്ടെണ്ണം എഴുതിയില്ല ഫലം തോൽവി ആയിരിക്കുമല്ലോ! നന്നായി എഴുതിയിട്ടും കാര്യമില്ല തോൽക്കും  എന്നു പറഞ്ഞാൽ എങ്ങിനെയിരിക്കും? അതുപോലെ വിശദമായി കാര്യങ്ങൾ നോക്കാതെ ചിലത് മാത്രം നോക്കി ശാസ്ത്രം ശരിയല്ല അന്ധവിശ്വാസമാണ് എന്നു പറയുന്നതിലെ യുക്തി എന്താണ്? നമുക്ക് ഓരോന്നായി പരിശോധിക്കാം.

1. ഒരു വിവാഹ പൊരുത്തം നോക്കാൻ ജ്യോതിഷിയെ നാം സമീപിക്കുമ്പോൾ 95% നമ്മൾ ഉറപ്പിച്ച.മട്ടാണ്. ജാതി, സാമ്പത്തികം സൗന്ദര്യം മറ്റു ഘടകങ്ങൾ എല്ലാം തപ്തിയായി ഇനി നാൾ പ്പൊരുത്തം കൂടി ഒന്ന് നോക്കാം എന്ന് കരുതിയാണ് നാം ജ്യോതിഷിയെ സമീപിക്കുന്നത്. നമ്മുടെ സംസാരത്തിൽ നിന്നും ഇത് നടക്കാൻ നമുക്ക് താൽപര്യം ഉണ്ടെന്ന് അയാൾ മനസ്സിലാക്കുന്നു. അപ്പോൾ അതിനുസരിച്ച് അയാൾ അതിനെ നിർവചിക്കുന്നു.
     
2. ഇവിടെ ജ്യോതിഷി നോക്കുന്നത് നാളുകൾ തമ്മിലുള്ള പൊരുത്തമാണ് അല്ലാതെ നാളുകൾക്ക് ഉടമയായ സ്ത്രീ പുരുഷന്മാരുടെ പൊരുത്തമല്ല. ഓരോ നാളിനും ഓരോ ലക്ഷണവും സ്വഭാവവും ഉണ്ട്. അത് ആ നാളിൽ ജനിച്ച വ്യക്തികൾക്ക് പൂർണ്ണമായും ഉണ്ടായിക്കൊള്ളണമെന്നില്ല. കാരണം അതിന് മറ്റു ചില ഘടകങ്ങൾ കൂടി നോക്കണം' അത് ആരും നോക്കാറില്ല.

3  ബീജസങ്കലനം നടക്കുമ്പോൾ സ്ത്രീ പുരുഷന്മാരുടെ മാനസികാവസ്ഥ , ഗർഭിണി ആയിരിക്കുമ്പോൾ സ്ത്രീയുടെ മാനസികാവസ്ഥയും അനുഭവവും പരിഗണിക്കണം. മുൻ ജന്മവാസനയോടു കൂടി മാതാവിന്റെ ഗർഭകാല അനുഭവവും ചിന്താഗതികളും കുട്ടിയെ ബാധിക്കും. ആ ബാധയിൽ നിന്ന് ഉടലെടുത്ത സ്വഭാവം കൂടി കണക്കിലെടുത്താണ് ആ കുട്ടിയുടെ വ്യക്തിത്വം രൂപാന്തരപ്പെടുന്നത്. അല്ലെങ്കിൽ ഒരു നാളിൽ ജനിച്ച എല്ലാവരുടേയും വ്യക്തിത്വവും വിധിയും ഒന്നായിരിക്കണമല്ലോ?

4. പണ്ടു കാലങ്ങളിൽ ഈ മാനസികാവസ്ഥ ദമ്പതിമാരോട് ചോദിച്ചറിഞ്ഞ് നാൾ പ്പൊരുത്തവും കൂടി ' കൂട്ടി വായിച്ചാണ് നിഗമനത്തിൽ എത്തിയിരുന്നത്. ഒരു ദിവസത്തിലെ ഓരോ സമയവും നമ്മെ ബാധിക്കുന്നുണ്ട്. പ്രഭാതം നട്ടുച്ച വൈകുന്നേരം സന്ധ്യ രാത്രി എന്നീ സമയങ്ങളിൽ നമ്മുടെ അനുഭവവും മാനസികാവസ്ഥയും വ്യത്യസ്ഥമല്ലേ? നമ്മൾ ഈ സമയങ്ങളിലൊക്കെ സന്ദർഭം കിട്ടിയാൽ ഭാര്യയുമായി ബന്ധപ്പെട്ടെന്നിരിക്കും. അപ്പോഴാണ് ഗർഭം ധരിക്കുന്നതെങ്കിൽ ഒരേ നാളിലാണെങ്കിലും വിവിധ സമയത്ത് ബീജസങ്കലനം നടന്നതിനാൽ ആ നാളിൽ ജനിക്കുന്ന കുട്ടികളുടെ വ്യക്തിത്വവും വിധിയും വ്യത്യസ്ഥമായിരിക്കും.  നല്ല നിലാവുള്ള രാത്രിയിൽ നമുക്ക് ഉണ്ടാകുന്ന അനുഭൂതിയല്ല കറുത്തവാവുള്ള ദിവസം നമുക്ക് അനുഭവപ്പെടുക.

5  അതിനാണ് പണ്ടുള്ള ഋഷികൾ സൽപുത്ര ലാഭത്തിനായി നല്ല ചില സമയങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്. കാരണം ആ സമയത്തിലെ നമ്മുടെ മാനസികാവസ്ഥ സത്വ ഗുണ പ്രധാനമായിരിക്കും. സമയത്തിന് നമ്മുടെ ജനിത ക       വ്യവഹാരങ്ങളിൽ സ്ഥാനമുണ്ടോ എന്ന് നമുക്ക് ചിന്തിച്ചു നോക്കാം   തുടരും  ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ