2017, മേയ് 31, ബുധനാഴ്‌ച

ഭാഗം 2. ഭഗവദ് ഉപദേശത്തിന്റെ പൊരുൾ

ഭഗവദ് ഗീത രണ്ടാം അദ്ധ്യായം  23 ആം ശ്ലോകം നോക്കുക!

നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപഃ ന ശോഷയതി മാരുതഃ.
              അർത്ഥം
ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല.ജലം നനയ്ക്കുന്നില്ല.വായു ഉണക്കുന്നുമില്ല.
      വിശകലനം
അറിവുള്ള വസ്തുക്കളിലൂടെ അറിയാത്ത വസ്തുക്കളെ താരതമ്യം ചെയ്യുമ്പോൾ സത്യം മനസ്സിലാക്കാൻ കഴിയുന്നു.ചന്ദ്രന്റെ നിഴൽ മലിന ജലത്തിൽ പതിഞ്ഞാലും ആ മാലിന്യം ചന്ദ്രനെ ബാധിക്കുന്നില്ല.
    വൈദ്യുതി ഉണ്ട് എന്ന് എല്ലാവർക്കും അറിയാം ഈ വൈദ്യുതിയെ എന്തെങ്കിലും ചെയ്യാൻ നമുക്ക് കഴിയൂമോ? ബൾബ്  കേടുവരുത്താം അങ്ങിനെ വൈദ്യുതി കേടുവരുത്തപ്പെട്ട ബൾബിലേക്ക് വരാതിരിക്കാൻ നമുക്ക് കഴിയും. പക്ഷെ വൈദ്യുതിയെ ഒന്നും ചെയ്യാൻ നമുക്ക് കഴിയില്ല. അതായത് ബാഹ്യ ശരീരത്തെ കേടുവരുത്താം. നമ്മുടെ ഉള്ളിലുള്ള ഞാൻ എന്ന ആത്മാവിനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

ആത്മാവ് നശിക്കുന്നു എന്ന് ഒരു കൂട്ടർ !ഗീത തെറ്റാണ് എന്നും അവർ പറയുന്നു. ആത്മാവ് നശിക്കുന്നു എന്നാണെങ്കിൽ ഈ പ്രപഞ്ചത്തിലെ സകല വിധ എനർജിയും നശിച്ചു എന്നർത്ഥം. കാരണം എങ്ങും നിറഞ്ഞു നിൽക്കുന്ന പരമാത്മാ ചൈതന്യത്തിന്റെ ഒരു സ്വഭാവമാണ് എനർജി. അവ പ്രകടമാകണമെങ്കിൽ അതിനനുസരിച്ച ശരീരം വേണമെന്ന് മാത്രം അപ്പോൾ ആത്മാവ് നശിക്കും എന്ന് പറയുന്നത് വിവരക്കേടാണ് എന്ന് സാരം  'ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ