ഭാഗം 3 ഭഗവദ് ഉപദേശത്തിന്റെ പൊരുൾ!!
ഞാൻ സർവ്വ ഭൂതങ്ങളിലും വസിക്കുന്നു. ഞാനല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല. ഈ വാക്യത്തിനന്റെ ആശയം ഋഷിമാർ നമുക്ക് പഠിപ്പിച്ചു തന്ന രീതി മനസ്സിലാക്കുന്നത് രസകരമായിരിക്കും.അക്കാലത്ത്ശനിലവിലുണ്ടായിരുന്ന സർവ്വ ജീവജാലങ്ങളേയും സസ്യവർഗ്ഗങ്ങളേയും ഓരോ തരത്തിലാണ് നമ്മൾ ബഹുമാനിക്കുന്നത്. കാരണം അവയിലെല്ലാം ഞാൻ തന്നെ അഥവാ അവയെല്ലാം എന്റെ വിവിധ ശരീരത്തിലൂടെ വിളങ്ങുന്നു.
1. ഗരുഡനെ മഹാവിഷ്ണുവിന്റെ വാഹനമായും മയിലിനെ സുബ്രഹ്മണ്യന്റെ വാഹനമായും കാളയെ ധർമ്മത്തിന്റെ പ്രതീകമായും, പോത്തിനെ യമധർമ്മ രാജാവിന്റെ വാഹനമായും നമ്മൾ ബഹുമാനിക്കുന്നു.
2. മത്സ്യം ,കൂർമ്മം ,വരാഹം നാഗം എന്നിവയെ ആരാധനയിലൂടേയും ,സിംഹത്തിനെ ദേവിയുടെ വാഹനമായും രാജാക്കന്മാരുടെ ഇരിപ്പിടങ്ങൾക്ക് സിംഹാസനം എന്ന പേര് നൽകിയും ബഹുമാനിക്കുന്നു.
3. അർത്ഥം വേറെ ആണെങ്കിലും ഗണപതിയുടെ വാഹനമായി എലിയേയും , നാം ബഹുമാനിക്കുന്നു.
4. കുതിരയെ ധർമ്മ ശാസ്താവിന്റെ വാഹനമായും ,പുലിയെ അയ്യപ്പന്റെ വാഹനമായും നാം ബഹുമാനിക്കുന്നു.
5. പിതൃക്കൾക്കുള്ള പിണ്ഡത്തെ സ്വീകരിക്കുവാൻ കാക്കയെ നാം കൽപ്പിച്ചിരിക്കുന്നു. സ്തീകളുടെ മനോഹരമായരനടത്തത്തെ ഉപമിച്ച് അരയന്നത്തെ സാഹിത്യകാരന്മാരായവർ ബഹുമാനിക്കുന്നു. തന്മാത്രകളുടെ സാമ്യം കണ്ട് ഒരു രാഗത്തിന് കീരവാണി എന്ന പേര് നൽകി തത്തയെ നമ്മൾ ബഹുമാനിക്കുന്നു.നടനമനോഹാരിതയെ ഉപമിച്ച് മയിലിന് നമ്മൾ ആദരവേകുന്നു.
6. ധാന്യം പഴം കിഴങ്ങ് മുതലായവയെ ഭക്ഷണത്തിന് വിധേയമാക്കി നാം ബഹുമാനിക്കുന്നു. കാരണം അന്നവും ഞാൻ തന്നെ. ഭക്ഷിക്കാൻ പാകത്തിൽ ഞാൻ ശരീരമെടുത്തിരിക്കുന്നു. അതിനാൽ മനുഷ്യന് അവകാശപ്പെട്ട അന്നം ധാന്യവും പഴങ്ങളും കിഴങ്ങു വർഗ്ഗങ്ങളും മാത്രമാകുന്നു.
7 പ്ലാവിനെ വിഗ്രഹനിർമ്മാണത്തിനെടുത്ത് ബഹുമാനിക്കുമ്പോൾ തേക്കിനെ ചാന്താട്ടത്തിന് എടുത്ത് ബഹുമാനിക്കുന്നു.ശൈവശക്തി ഉൾക്കൊണ്ട മാമ്പഴം ഭക്ഷിക്കയാൽ അഞ്ജന എന്ന വാനരനാരിക്ക് ഹനുമാൻ ജനിച്ചത് വഴി മാവിനേയും നമ്മൾ ബഹുമാനിക്കുന്നു. പൂക്കളെ അർച്ചനയ്ക്കെടുത്ത് നാം ബഹുമാനിക്കുന്നു.
8. ചുരുക്കിപ്പറഞ്ഞാൽ സകല ചരാചരങ്ങളേയും ബഹുമാനിക്കുന്ന ഓരോതരം ആചാരങ്ങൾ സൃഷ്ടിച്ച് ഭഗവദ് വചനത്തെ ഋഷികൾ സാർത്ഥകമാക്കിത്തന്നു. അതുപോലെ ഒരംഗീകാരമാണ് ആനയ്ക്ക് കൊടുത്ത എഴുന്നള്ളിപ്പ്. ഏത് ഗ്രന്ഥത്തിലാണ് ആനയെ എഴുന്നള്ളിക്കാൻ പറയുന്നത്? എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഈ പോസ്റ്റ്. ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ