ദോഷം മാത്രം കാണുന്നവർ!!!
ഏതോരു സംഗതിയിലും സത്തും അസത്തും ഉണ്ട്. അതിൽ സത്തിനെ മാത്രം സ്വീകരിച്ച് അസത്തിനെ നിരാകരിക്കയാണ് വേണ്ടത്! ദൗർഭാഗ്യവശാൽ നേരെ മറിച്ചാണ് നമ്മുടെ ഹൈന്ദവ സമൂഹം കാണുന്നത് .ദോഷങ്ങളെ മാത്രം കാണുന്നു.അത് കൊട്ടിഘോഷിക്കുന്നു. നല്ലവശം കാണാൻ ശ്രമിക്കുന്നും ഇല്ല.അതിനാൽ ക്ഷേത്ര ആചാരങ്ങളും ഉത്സവ ആചാരങ്ങളും നിരന്തരം അവഹേളീക്കപ്പെടുന്നു. അന്നദാനം അതിൽ മുഖ്യമാണ്
ഡോക്റ്റർ ഗോപാലകൃഷ്ണൻ ക്ഷേത്രത്തിലെ അന്നദാനത്തെ പറ്റി പറഞ്ഞത് ശ്രദ്ധിക്കുക. അർഹതയുള്ളവനേ അന്നം കൊടുക്കാവൂ! ഗീതായജ്ഞമോ സപ്താഹമോ ഉണ്ടെങ്കിൽ അത് ആസ്വദിക്കാതെ ഭക്ഷണം കഴിക്കാനായി വരുന്നവരെ പരിഹസിക്കുന്നു. ഉച്ച ഭക്ഷണത്തിന്റെ കാശ് ലാഭിക്കാനാണെന്നും വീട്ടിൽ അരി വെക്കേണ്ടല്ലോ എന്നുമാണത്രേ ഭക്ഷണത്തിനായി വരുന്നവരുടെ ഉദ്ദേശമായി അങ്ങെര് കാണുന്നത്!
ഇനി അന്നം കൊടുക്കേണ്ടതും സ്വീകരിക്കേണ്ടതും വിശക്കുന്നവനാണ്. വിശപ്പാണ് അതിനുള്ള യോഗ്യത! സപ്താഹത്തിനും മറ്റും ആള് കുറയുന്നത് ഭക്തിയില്ലാത്തത് കൊണ്ടാണെന്ന് എങ്ങിനെ തീരുമാനിച്ചു? ഒരു ഞായറാഴ്ച മാത്രമാണ് ഒഴിവ് -വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മറ്റ് ഉദ്യോഗസ്ഥർ, കൂലിപ്പണിക്കാർ ഇവരൊക്കെ തങ്ങളുടെ ജോലി ഒഴിവാക്കി സപ്താഹ ശ്രവണ ത്തിന് വരണം എന്നു പറഞ്ഞാൽ അത് നടക്കുമോ? അതിന് സൗകര്യവും ഭാഗ്യവും ഒത്തുചേർന്നവർ വരുന്നുണ്ട്. പിന്നെ ഭക്ഷണ സമയത്ത് ആള് " കൂടുന്നു. ഇതാണ് പരാതിയെങ്കിൽ ഉച്ചക്ക് ഒഴിവ് ഉള്ള സമയത്ത് ജോലിയിൽ ഏർപ്പെട്ടവർ പോലും എത്തി എന്ന് വരാം. അന്നം ബ്രഹ്മമാണ് അത് ഭഗവദ് സന്നിധിയിൽ വെച്ച് ജാതിമത സാമ്പത്തിക പരിഗണനയില്ലാതെ സ്വീകരിക്കുക എന്നത് ഭാഗവത (ശ വണം പോലെത്തന്നെ ഉത്തമമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
നിങ്ങൾ ഒരു ക്ഷേത്രത്തിൽ അന്നദാനം നടത്തുന്നു എന്ന് കരുതുക ഒരു പണക്കാരനായ ഒരാൾ ഉച്ചക്ക് ഭക്ഷണത്തിനായി എത്തുന്നു. അയാൾക്ക് എത്ര ആർഭാടമായി വേണ മെങ്കിലും ഭക്ഷണം കഴിക്കുവാനുള്ള സാഹചര്യമുണ്ട്. എന്നിട്ടും അയാൾ ബ്രഹ്മമായ അന്നത്തെ ദേവസന്നിധിയിൽ വെച്ച് കഴിക്കാനായി വരുന്നു. അയാൾ സപ്താഹം കേട്ടിട്ടില്ല. ഡോക്റ്ററുടെ വാക്കിനെ മുഖവിലയ്ക്ക് എടുത്ത് നിങ്ങൾ അയാളെ അന്നം കൊടുക്കാതെ പറഞ്ഞു വിടുമോ? അതോ അന്നം കൊടുക്കുമോ?
അന്നം കൊടുക്കാതെ പറഞ്ഞു വിടുകയാണെങ്കിൽ നിങ്ങൾ ഏറ്റവും വലിയ പാപിയാണ്. അർഹതയായ വിശപ്പോട് കൂടി അന്നം എന്ന ബ്രഹ്മത്തെ സ്വീകരിക്കാൻ വന്ന പണക്കാരനെ സപ്താഹം കേട്ടില്ല എന്ന കാരണത്താൽ അന്നം നിഷേധിച്ചാൽ ഏഴ് ജന്മം ജനിച്ചാലും നിങ്ങൾക്ക് ഗതിയുണ്ടാകില്ല. കാരണം അന്നം നിഷേധിക്കാനുള്ളതല്ല വിശക്കുന്നവന് കൊടുക്കാനുള്ളതാണ്. അവിടെ മറ്റ് ഉപാധികളൊന്നും ബാധകമല്ല.
സപ്താഹ ശ്രവണം പോലെത്തന്നെ ഉത്തമമാണ് അന്നം എന്ന ബ്രഹ്മത്തെ ദേവ സന്നിധിയിൽ വെച്ച് സ്വീകരിക്കുക എന്നത്! ഇനിയെങ്കിലും അത് മനസ്സിലാക്കുക..അന്നം എന്ന ബ്രഹ്മത്തെ സ്വീകരിക്കാനായി വരുന്നവരെ പരിഹസിക്കുക എന്നതും വലിയ പാപമാണ്. വേറെ കൂടുതലൊന്നും പറയുന്നില്ല. ഈ പറഞ്ഞത് വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ വിമർശിച്ച് തള്ളിക്കളയാം ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ