ഭഗവത് ഗീതയേയും രാമായണത്തെയും ആത്മീയ ഗ്രന്ഥമാണ് എന്ന കണ്ണ് കൊണ്ട് നോക്കിയാൽ അത് ഒരു വലിയ സംഭവം ആണ് എന്നൊക്കെ തോന്നാം വാത്മീകി മഹർഷി ൧൪ തരം നരകങ്ങളെയും നേരിട്ട് കാണുന്ന മാതിരി രാമായണത്തിൽ വര്ണിച്ചിട്ടുണ്ട് .അത് പോലെ ഭഗവത്ഗീതയിലെ പ്രസക്തമായ വരിയിലേക്കു വരാം ബന്ധുക്കളെ എല്ലാവരെയും കൊന്നിട്ട് ഒരു രാജ്യവും സുഖവും സമൃദ്ധിയും സമ്പത്തുക്കളും വേണ്ട എന്ന അർജുനന്റെ വാദത്തിനു ഭഗവാൻറെ മറുപടി എന്താ ?ആരെയും കൊന്നാൽ പാപം ഇല്ല എന്നല്ലേ "നൈനം ചിന്തന്തി ശസ്ത്രാണി നൈനം ദഹതി പാവക:എന്നാണു ഭഗവാൻആത്മാവിനെ കുറിച്ച് പറയുന്നത് ആത്മാവ് അമ്പിനാൽ മുറിവേൽക്കപ്പെടുന്നില്ല തീയാൽ നശിക്കുന്നുമില്ല ആത്മാവ് അനശ്വരമാണ് എന്നല്ലേ?ആത്മാവ് " വിഷ്ണുവിന്റെ ജീവന്റെ അംശമാണ് അതിനുമനുഷ്യൻ മരിച്ചാലും മരണമില്ല അത് മറ്റൊരു ശരീരത്തെ തേടി പോകുമത്രേ!!!!!!! . ഭൗതികവസ്തുക്കളാൽ നിർമിതമായ ശരീരം തിരിച്ചു ജീവനില്ലാത്ത ഭൗതിക വസ്തുക്കളായി ഭൂമിയിലേക്ക് തിരികെ പോകുന്നു . ഇതിൽ രണ്ടാമത് പറഞ്ഞ കാര്യം മാത്രമാണ് സത്യം .ആദ്യം ആത്മാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് കള്ളമാണെന്ന് ലോകത്തു ദൈവത്തെക്കുറിച്ചു പഠനം നടത്തുന്ന ഗവേഷകന്മാർ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. ആത്മാവ് മരണ ശേഷം നശിച്ചു പോകുന്നു അത് പുനർജനിക്കുന്നില്ല .ഗവേഷകന്മാർ പറഞ്ഞിട്ടുള്ള സത്യം അല്ലെ നമ്മൾ പ്രചരിപ്പിക്കേണ്ടത് .സ്വര്ഗം നരകം മക്ഷം എന്നിവ സത്യത്തിൽ സാങ്കൽപ്പിക പദങ്ങൾ ആണെന്ന് എത്ര പേർക്കറിയാം. രാമായണത്തിലെ സ്വർഗം നരകം മോക്ഷം തുടങ്ങിയ പദങ്ങൾ വരുത്തിവച്ച വിനയല്ലേ ഇന്ന് പല മതക്കാരും തമ്മിൽ അടിയ്ക്കുന്നതിന് കാരണം വാത്മീകി മഹർഷിക്ക് പറ്റിയ ഒരു കൈയ്യബദ്ധം ലോകത്തിന്റെ നാശത്തിൽ കലാശിച്ചിരിക്കുന്നു.ലോകത്തു ഇന്ന് ൪൫൦൦ ഒളിമ് മതങ്ങൾ ഉണ്ട് എന്റെ മതത്തിലൂടെ മാത്രം സ്വർഗം എന്ന് വാദിക്കുന്ന ആൾക്കാരാണ് ലോകം മുഴുവനും. ആരാണ് യഥാർത്ഥത്തിൽ സ്വർഗത്തെ പോയിട്ടുള്ളത് ഒരാളുടെ പേരെങ്കിലും ഒന്ന് പറഞ്ഞു തരാമോ? ഈ ഒരൊറ്റകാര്യം കൊണ്ടാണ് മതഗ്രതം എന്ന നിലയിൽ ഭഗവത്ഗീതയെയും രാമായണത്തെയും എതിർക്കേണ്ടത് വെറും ഗ്രന്തങ്ങൾ എന്ന നിലക്കപ്പുറം അവയെ കണ്ടാൽ അത് അപകടം തന്നെ ആണെന്ന് ഈ ഉദാഹരണങ്ങൾ തന്നെ മതിയാകും സനാതന തത്വങ്ങൾ പ്രകാരം ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ പദവി മോക്ഷം .എന്താണ് മോക്ഷം ?ഒരു തരത്തിലും പാപം ചെയ്യാത്ത മനുഷ്യന്റെ മരണശേഷം, ആത്മാവ് വിഷ്ണു സന്നിധിയിലേക്ക് പോയി ആത്മാവ് അവിടെ ലയിക്കുന്നുആർക്കാണ് ഇ ഭൂമിയിൽ മോക്ഷം ലഭിച്ചിട്ടുള്ളത് ഒരാളുടെയെങ്കിലും പേര് പറയാമോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ