2017, മേയ് 22, തിങ്കളാഴ്‌ച

ആചാരങ്ങൾ അവഗണിക്കപ്പെടുമ്പോൾ!

അന്ധവിശ്വാസത്തിന്റെ പട്ടികയിൽ പെടുത്തി ആചാരങ്ങളെ നിഷേധിച്ചപ്പോൾ സമൂഹത്തിൽ അനാചാരങ്ങളും അധാർമ്മികതയും കൊടികുത്തി വാഴാൻ തുടങ്ങി. അതിന് കാരണം ആചാരങ്ങൾ എല്ലാം മന:ശാസ്ത്രപരമായിരുന്നു എന്നതാണ്  അനാചാരങ്ങളേയും അധാർമ്മികതയേയും ഇല്ലാതാക്കാൻ ക്ഷേത്രത്തിന് കഴിയുമായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ നടക്കുന്ന ഓരോന്നിനേയും കാര്യ മറിയാതെ വിമർശിക്കാൻ പണ്ഡിതന്മാർ എന്ന് സ്വയം നടിക്കുന്നവർ തുനിഞ്ഞപ്പോൾ സമൂഹത്തിലെ ചിലർ അതംഗീകരിക്കുവാൻ തയ്യാറായി.

സന്യാസം എന്നാൽ എല്ലാം ഒഴിവാക്കൽ എന്നൊരർത്ഥമുണ്ട്. ഒഴിവാക്കണം എങ്കിൽ സ്വന്തമായി വല്ലതും വേണം. നമ്മൾ ഓരോരുത്തർക്കും ജന്മസിദ്ധമായി ലഭിച്ചത്  കാമവും ക്രോധവും ആണ്. അപ്പോൾ അത് ത്യജിക്കുന്നവനെയാണ് സന്യാസി എന്നു പറയുന്നത്. അല്ലാത്തവൻ കാഷായ വസ്ത്രം ധരിച്ചു എന്നത് കൊണ്ടോ  നാമം പുതിയത് സ്വീകരിച്ചു എന്നത് കൊണ്ടോ സന്യാസിയാവില്ല. ഒരു സന്യാസ വേഷം ധരിച്ച നടൻ മാത്രമാണ്. ഇതിനെയാണ്  ആട്ടിൻ തോലിട്ട ചെന്നായ  എന്നു പറയുന്നത്.

ഇത്തരം ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ നമ്മുടെ സമൂഹത്തിൽ ഏറി വരുന്നു. നല്ല ആദരിക്കാൻ അർഹതപ്പെട്ട ഒരു ഗുരുവിനെ കിട്ടാനില്ല   പുറംപൂച്ചുകളിൽ മയങ്ങി സാധാരണക്കാർ ഇവരുടെ വലയിൽ വീഴുന്നു. അതിനാൽ ഓൺലൈനായോ എഫ് ബി വഴിയോ ആദ്ധ്യാത്മിക പഠനം നടത്തുകയാണ്. ഇന്നത്തെ കാലഘട്ടത്തിൽ അഭികാമ്യം. ഇങ്ങിനെ യുള്ള സന്യാസിമാരുടെ സ്വഭാവം കാണുമ്പോഴാണ് ഞാൻ എത്രയോ ഉയരത്തിലാണ് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. 25 വയസ്സു മുതൽ നിരവധി ശിഷ്യഗണങ്ങൾ സംഗീതത്തിലും ആദ്ധ്യാത്മിക രംഗത്തും എനിക്കുണ്ട്.  ഇന്നേ വരെ ശിഷ്യകളെ ശിഷ്യകളായിത്തന്നെയാണ് കണ്ടിട്ടുള്ളത്.  എന്റെ അച്ഛന്റെ ഒരു ഉപദേശം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.  ****   നീ കാണാൻ കൗതുകമുള്ള കുട്ടിയാണ് വഴി തെറ്റാൻ ഏറ്റവും എളുപ്പമുള്ള സാഹചര്യം. നിനക്ക് അവകാശപ്പെട്ടത് ഒരേ ഒരു സ്ത്രീയാണ്. ഞാൻ ജീവിച്ചിരിപ്പില്ലെങ്കിൽ അത് നീ തന്നെ കണ്ടു പിടിക്കണം'  ഒന്നും സമ്പാദിച്ചില്ലെങ്കിലും വിശ്വാസമുള്ള ഒരാളായി ജീവിക്കണം. എനിക്ക് നിന്നോട് ഉപദേശിക്കാൻ ഇത് മാത്രമേ ഉള്ളൂ. വേറെ പണമൊന്നും മക്കൾക്ക് വേണ്ടി ഞാൻ സമ്പാദിച്ചിട്ടില്ല.****

ആ വാചകങ്ങൾ അക്ഷരം പ്രതി അനുസരിച്ചതാണ് എന്റെ ജീവിതത്തിലെ വിജയം.   ചിന്തിക്കുക പിതാവ് പുത്രന് നൽകുന്ന ധനം എന്താണ് എന്ന്. എനിക്ക് എന്റെ അച്ഛൻ നൽകിയ ഈ ധനത്തെക്കാൾ വലിയ ധനം ലോകത്ത് വേറെ എന്തുണ്ട്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ