2016, നവംബർ 30, ബുധനാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

പി.സി.ജോർജ്ജ് പറയുന്നു. മോദിയെ അനുകൂലിച്ചത് തെറ്റായിപ്പോയി എന്ന് . പ്രതീക്ഷയെ തകിടം മറിച്ചു എന്ന്. മോദിയെ അനുകൂലിക്കുന്നവരും പി.സി.ജോർജ്ജിന്റെ പ്രസ്താവനയെ എതിർക്കുന്നില്ല. സംഗതി കൈവിട്ട് പോകുമോ എന്ന ആശങ്ക എല്ലാവരിലും നിഴലിക്കുന്നു. പുറമെ ഇപ്പോഴും മോദിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ആന്തരികമായി ഒരു ഭയം എല്ലാവരിലും ഉടലെടുത്തു തുടങ്ങിയിരിക്കുന്ന തെളിവുകൾ ദൃശ്യമാണ്

മറ്റു രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങൾ മുഖവിലക്ക് എടുക്കേണ്ടതില്ല. എങ്കിലും സംഗതി കുറച്ചു അസഹനീയ അവസ്ഥയിലേക്ക് നീങ്ങുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വാഗ്ദാനം ചെയ്യപ്പെട്ട സംഖ്യ എത്ര ബുദ്ധിമുട്ടി ക്യൂവിൽ നിന്നാലും കിട്ടുന്നില്ല എന്നത് നിരാശാജനകമാണ്. ചിലയിടങ്ങളിൽ 24000 രൂപ കിട്ടുന്നുണ്ട്. അതും ആവശ്യക്കാർക്ക് മുഴുവനും കിട്ടുന്നില്ല. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടങ്ങാൻ പോകുന്നു. സർക്കാർ അനുവദിച്ച സംഖ്യ എടുക്കാൻ പറ്റുന്നില്ല. 50 ദിവസം കാക്കാൻ പറഞ്ഞെങ്കിലും അത്രയും ദിവസം പിടിച്ചു നിൽക്കാൻ സമൂഹത്തിന് പറ്റും എന്ന് തോന്നുന്നില്ല. അതിനിടക്ക് ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പാക്കിസ്ഥാനുമായുള്ള യുദ്ധവും കൂടി ആയാൽ സ്ഥിതി വളരെ ഗുരുതരമായിരിക്കും

ബിജെപി നേതാക്കൾ സഗൗരവം ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ലെങ്കിൽ കേരളത്തിലെ സ്ഥിതി ദയനീയമാണ്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി വ്യക്തമായി നാം അറിയുന്നില്ല. ന്യായീകരണങ്ങൾ എത്ര ദിവസം കൊണ്ടു നടക്കാം എന്നും ചിന്തിക്കേണ്ടതാണ്. കേരളത്തിലെ സാമ്പത്തികരംഗം കൂടുതലും ചില വാക്കുന്നത് ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് വേണ്ടിയാണ്. അതിനുള്ള സമയം വന്നു. അതും കൂടി മുടങ്ങിയാൽ പിന്നെ ഓഫീസ് കാര്യങ്ങളും കുഴഞ്ഞുമറിയും.രാപ്പകൽ കഷ്ടപ്പെട്ട ബാങ്ക് ജീവനക്കാർക്കും ശമ്പളം ലഭിച്ചില്ലെങ്കിൽ ഇന്നത്തെ സഹകരണം നാളെ പ്രതീക്ഷിക്കാൻ വഴിയില്ല. അതിനാൽ എം.പിയായ സുരേഷ് ഗോപിയും എം.എൽ എ ആയ രാജഗോപാലും പാർട്ടി അദ്ധ്യക്ഷനായ കുമ്മനം രാജശേഖരനും ഇടത് വലത് പാർട്ടികളുടെ ആരോപണങ്ങൾക്ക് തൽക്കാലം മറുപടി പറയാൻ നിൽക്കാതെ അടിയന്തിരമായി കേന്ദ്രത്തെ വിവരം അറിയിക്കേണ്ടതാണ് അല്ലെങ്കിൽ ഒരു ആഭ്യന്തര ദുരന്തത്തിന്റെ സാദ്ധ്യത തള്ളിക്കളയാനാകില്ല.

2016, നവംബർ 29, ചൊവ്വാഴ്ച

ഭാഗം-1  സനാതന ധർമ്മവും കമ്മ്യൂണിസവും

യദി ഹാസ് തി തദന്യത്ര യന്നേ നാസ്തി ന കുത്ര ചിത്--  ഇവിടെ ഇല്ലാത്തതൊന്നും മറ്റെവിടെയും കാണാനാകില്ല - ഈ വ്യാസവചനം എന്നെ വളരെയധികം സ്വാധീനിച്ച ഒന്നാണ് 'വളരെ വിശാലമായ അർത്ഥ തലത്തിലാണ് അദ്ദേഹം അത് പറഞ്ഞിട്ടുള്ളത് മഹാഭാരതം എന്ന ഇതിഹാസത്തിൽ ഉള്ളത് എന്നതിലുപരി മഹാഭാരത ദേശത്ത് എന്ന വിശാലമായ വീക്ഷണവും അതിലുണ്ട്  ഈ കാര്യം മനസ്സിൽ വെച്ചു കൊണ്ടുള്ള ഒരന്വേഷണമായിരുന്നു എന്റെ പഠനം

കമ്മ്യൂണിസത്തെപ്പറ്റി പഠിക്കാനും എന്നെ പ്രേരിപ്പിച്ചത് ഈ വാക്യം തന്നെ മാർക്സിന്റെ - സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ! എന്ന ആഹ്വാനം ഉപനിഷത് വാക്യമായ വസുധൈവ കുടുംബകം -എന്ന മഹാവാക്യത്തിൽ നിന്നും ഉദയം കൊണ്ടതാണ്. ലോകത്തെ ഒരു കുടുംബമായി കാണാതെ ഇങ്ങിനെയൊരു ആഹ്വാനത്തിന് സാദ്ധ്യമല്ല.

ലോകത്തെ ഒരു കുടുബമായി കാണാൻ കഴിയാത്ത ഒരു സമൂഹത്തോട് സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് ഏതോ ഒരു മൂലയിൽ നിന്ന് കൊണ്ട് മാർക്സ് ആഹ്വാനം ചെയ്തപ്പോൾ ആ വാക്യം ഏറ്റു പാടാൻ ആളുണ്ടായെങ്കിലും ഫലുണ്ടായില്ല. ഇവിടെ മനശ്ശാസ്ത്രപരമായ ഒരു ഘടകമുണ്ട്. ഒരു വിവാഹത്തിന് പൊതുവായി ക്ഷണിക്കുന്നതും വ്യക്തിപരമായി പ്രത്യേകം ക്ഷണിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ!

വസുധൈവ കുടുംബകം എന്നത് ഓരോരുത്തരും ഉൾക്കൊണ്ട് അവനവന്റെ സംസ്കാരം അതിനനുസരിച്ച് വികസിപ്പിച്ചെടുക്കുവാനുള്ള ഉപാധിവാക്യമാണ്.ഒരു വ്യക്തി അങ്ങിനെ ഉൾക്കൊണ്ടാലേ ഒരു വീട് ഉൾക്കൊള്ളൂ. ഒരു വീട് ഉൾക്കൊണ്ടാലേ ഒരു സമൂഹം ഉൾക്കൊള്ളു ഒരു സമൂഹം ഉൾക്കൊണ്ടാലേ ഒരു രാജ്യം ഉൾക്കൊള്ളു' അങ്ങിനെ പടിപടിയായി നിസ്വാർത്ഥ ഭാവത്തിലേക്ക് മനുഷ്യനെ ഉയർത്താനുള്ള ദിവ്യമന്ത്രമാണ് വസുധൈവ കുടുംബകം

ലോകം വ്യത്യസ്ഥമായ അതിരുകളാൽ വേർതിരിക്കപ്പെട്ടപ്പോൾ ഓരോ പൗരനും എന്റെ രാജ്യം എന്ന അവസ്ഥയിലേക്ക് ചുരുങ്ങി.പരസ്പരം പൊരുത്തപ്പെടാത്ത സംസ്കാരങ്ങളും മതങ്ങളും ആവിർഭവിച്ചപ്പോൾ ഭൂമി ഒരു കുടുംബം എന്ന മഹത്തായ ആശയം ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയുടെ അഭിമാനമായി മാത്രം നിലകൊണ്ടു. എന്റെ മക്കൾക്ക് മാത്രമായി ഞാൻ കൊടുക്കേണ്ട ഉപദേശം പൊതുവായി കുട്ടികൾക്ക് കൊടുക്കുമ്പോൾ എന്റെ മക്കൾ അത് കാര്യമായി എടുത്തോളണമെന്നില്ല. മാർക്സിന്റെ ഈ ആഹ്വാനവും അത്തരത്തിൽ പെട്ട ഒന്നായിപ്പോയി. ' (തുടരും)


ഇന്നത്തെ ചിന്താവിഷയം - 29/11/2016

കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ശ്രീ കെ.കെ.മുഹമ്മദ് അയോദ്ധ്യയിൽ പര്യവേഷണം നടത്തിയ വ്യക്തിയാണ്. II, 12 നൂറ്റാണ്ടുകളിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നെന്നും ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ മിതവാദികളായ മുസ് ലിം മത നേതൃത്വം തയ്യാറായി വരുന്ന ഘട്ടത്തിൽ മുസ്ലിം തീവ്രവാദികളെക്കാൾ ഒരു പടി കൂടെ കടന്ന് ജെ.എൻ.യു വി ലെ കമ്യുണിസ്റ്റ്‌ ചരിത്രകാരന്മാർ പള്ളി വിട്ടുകൊടുക്കരുതെന്ന് പറഞ്ഞ് മുന്നോട്ടു വന്നെന്നും അദ്ദേഹം പറയുന്നു.

ജെ.എൻ.യു വി ലെ ചരിത്രകാരന്മാർ ആയിരുന്നുവത്രേ പിന്നീട് ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി പല ഗവർമെൻറ് യോഗങ്ങളിലും പങ്കെടുത്തിരുന്നത്.ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ ചെയർമാനും ഇടത് ചിന്തകനുമായിരുന്ന ഇർഫാൻ ഹബീബിന്റെ ഓഫീസിൽ വെച്ചായിരുന്നു ഇത് മായി ബന്ധപ്പെട്ട പല യോഗങ്ങളും നടന്നിരുന്നത്. അയോദ്ധ്യാ വിഷയത്തിൽ ഒത്തുതീർപ്പിന് തയ്യാറായ മുസ് ലിംങ്ങളെ വഴി മാറി ചിന്തിപ്പിച്ചത് ഭാരതത്തിലെ കമ്യുണിസ്റ്റുകളായിരുന്നു.

ഒരു പക്ഷെ ഈ 'ഒരു സത്യം കമ്യുണിസ്റ്റ് അണികൾ അറിഞ്ഞിരിക്കാൻ ഇടയില്ല. ഇനി അഥവാ ആരെങ്കിലും അറിഞ്ഞാൽത്തന്നെ ചില ഫാസിസ്റ്റ് നിലപാട് ആണെന്നേ പറയു'ഭീകരവാദികളെ സഹായിക്കുന്ന നിലപാട് കമ്യൂണിസ്റ്റ് പാർട്ടിയിൽ വളരെ മുമ്പ് തന്നെ സജീവമായിരുന്നു എന്നാണ് ശ്രീ കെ.കെ.മുഹമ്മദിന്റെ ഗവേഷണം തെളിയിക്കുന്നത്.
ജാമി ദ ടീച്ചർ പറയുന്നു.

ഒരു ദേശീയ വാരികക്ക് ജാമി ദ ടീച്ചർ നൽകിയ വിവരമാണ് ഈ പോസ്റ്റിൽ.അവർ പറയുന്നു  - ബഹുഭാര്യാത്വം  ത്വലാഖ്  ജീവനാംശം അനന്തരാവകാശം തുടങ്ങിയവയിൽ ഖുർആൻ ചില നിബന്ധനകളും  നിയമങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് നിലവിലുള്ള മുസ്ലിം വ്യക്തിനിയമം ഇത് ഒന്നും പാലിക്കുന്നില്ല. വ്യക്തിനിയമം ഖുറാനിക നിയമങ്ങൾക്ക് വിധേയമാക്കി മാറ്റി എഴുതണമെന്ന് മുമ്പും ആവശ്യങ്ങൾ പൊങ്ങി വന്നിട്ടുണ്ട്. ഇപ്പോൾ ഈ വിഷയം കത്തിനിൽക്കുന്നത് ഒരു ശുഭസൂചനയാണ്

അവർ തുടരുന്നു.- കാലമേറെയായി വികലമായ മുസ് ലിം വ്യക്തിനിയമത്തിന്റെ പേര് പറഞ്ഞു സ്ത്രീകളെ പൗരോഹിത്യം ദ്രോഹിക്കാൻ തുടങ്ങിയിട്ട്. ശരി അത്ത് എന്ന പേരിൽ ഇന്ന് നിലവിലുള്ള മുസ്ലിം വ്യക്തി നിയമം ഖുർ ആനികമല്ല. മത പണ്ഡിതന്മാർ കാലാനുസൃതമായും ,നാട്ടാചാരങ്ങൾക്കനുസരിച്ചും എഴുതി ഉണ്ടാക്കിയ നിയമങ്ങൾ മാത്രമാണിത്.ശരിയായ യാതൊരു നിയമനിർമ്മാണ പ്രക്രിയക്കും ഇത് വിധേയമായിട്ടില്ല.മുത്തലാഖ്, ജീവനാംശം തുടങ്ങിയവയിൽ ഖുർ ആൻ വിരുദ്ധ നിയമമാണ് ഇന്ന് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.അത് തിരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ഒരു മുസ്ലിം സ്ത്രീ ആയ ജാമിദ ടീച്ചർ ഇത് പറയുമ്പോൾ ഞാൻ ഹൈന്ദവ സമൂഹത്തിൽ മുമ്പ് ഉണ്ടായിരുന്ന അനാചാരങ്ങളെ കുറിച്ച് ചിന്തിക്കുന്നു.ആ അനാചാരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ച മഹാന്മാരുടെ പരിശ്രമമായി ഇന്ന് മറ്റുള്ള സമൂഹങ്ങളേക്കാൾ കൂടുതൽ അന്ധവും നികൃഷ്ടവുമായ ആചാരങ്ങൾ ഹൈന്ദവ സമൂഹം ഒഴിവാക്കിയിരിക്കുന്നു.പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾ മുത്തശ്ശന്റെ പ്രായമുള്ള ഒരാൾ വേളികഴിക്കുകയും വൃദ്ധനായ ആ മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ അടുക്കളച്ചുമരിന്റെ ഉള്ളിൽ കഴിഞ്ഞു കൂടാൻ വിധിക്കപ്പെട്ട സ്ത്രീ സമൂഹത്തെ വിടി ഭട്ടതിരിപ്പാടിനെ പ്പോലുള്ളവരുടെ പ്രവർത്തന ഫലമായി പുറത്തേക്ക് കൊണ്ടുവരുവാനും വിദ്യാഭ്യാസം പിന്നെ തോഴിൽ ചെയ്യാനുള്ള സാദ്ധ്യതകൾ എന്നിവ ഉണ്ടാക്കി.നമ്പൂതിരിമാരുടെ ഈ പ്രവൃത്തി അമ്പലവാസികൾ നായന്മാർ തുടങ്ങിയവർ അനുകരിക്കും ചെയ്തതോടെ ഹൈന്ദവരുടെ ഇടയിലെ ഒരു വിഭാഗം രക്ഷപ്പെട്ടു.പിന്നെയുള്ളത് പിന്നോക്കക്കാർ എന്ന് പറഞ്ഞ് അവഗണിക്കപ്പെട്ടവരാണ്. ഇന്നത്തെ അവരുടെ ശോചനീയ സ്ഥിതിക്ക് കാരണം കാലാകാലങ്ങളിൽ വരുന്ന സർക്കാറുകൾ തന്നെയാണ് ' ആദിവാസികളേയും മറ്റും ഉദ്ധരിക്കുവാനും അവരുടെ ക്ഷേമത്തിനും അനുവദിച്ച കോടികൾ അവരിൽ എത്തുന്നില്ല. അതിന് പറ്റിയ സർക്കാർ വന്നേ പറ റൂ' ഏകീകൃത സിവിൽ കോഡ് ഒരിക്കലും മറ്റു മതങ്ങൾക്ക് വിരുദ്ധമല്ല എന്ന് ടീച്ചറുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ബോധമുള്ള സാത്വികരായ മാറ്റുമത പണ്ഡിതന്മാരും ഈ വിഷയത്തിൽ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പോൾ ഏകീകൃത സിവിൽ കോഡ് ഖുറാനി നോ ബൈബിളിനോ എതിരല്ല. മറിച്ച് വിശുദ്ധ ഗ്രന്ഥങ്ങൾക്ക് എതിരായി നടക്കുന്ന അനാചാരങ്ങൾക്ക് ആണ് എതിര് - ചിന്തിക്കേണ്ട വിഷയമാണിത് 
ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം -25 തിയ്യതി  -29/11/2016

സർവ്വവ്യാപിയായ പരമാത്മാവ് ആരുടേയും പാപങ്ങളേയോ പുണ്യങ്ങളേയോ ഏറ്റെടുക്കുന്നില്ല.കാരണം ഇവിടെ പരമാത്മാവ് മാത്രമേ ഉള്ളു. ശരീരത്തിന് ഉള്ളിൽ  പ്രവേശിച്ച ആത്മാവും പുറത്തുള്ള  ആത്മാവും ഒന്ന് തന്നെ ' ഒരു കളത്തിന്നടിയിൽ ഒരു കുടം വെച്ചാൽ കുടത്തിനുള്ളിലെ ജലവും കൂടത്തിന് പുറത്തെ ജലവും കളത്തിലെ ജലം തന്നെയാണല്ലോ അത് പോലെ എല്ലാവർക്കും അതായത്ശരീരം എടുത്താൽ ദ്വൈതഭാവമാകുമല്ലോ അപ്പോളാണല്ലോ ഒന്നിൽ കൂടുതലുണ്ട് എന്ന് തോന്നുന്നത്!അവയ്ക്കൊക്കെ സ്വഭാവം മാത്രമേ കൊടുത്തിട്ടുള്ളു താനും.അപ്പോൾ ജീവാത്മാവ് ചെയ്യുന്ന കർമ്മങ്ങൾ അതിന്റെ ഫലം എന്നിവ ആ ജീവാത്മാവിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.പരമാത്മാവിന് ഇതിൽ യാതൊരു ബന്ധവും ഇല്ല.എത്ര ലളിതമായി വ്യാഖ്യാനിച്ചാലും ഓരോരുത്തരും സ്വയം മനനം ചെയ്ത് പഠിക്കേണ്ട ഒന്നാണിത്

ആത്മജ്ഞാനം മൂലം ആരുടെ അജ്ഞാനമാണോ നശിക്കുന്നത്?അവർക്ക് സൂര്യനെപ്പോലെ പരമതത്ത്വം ബോധ്യപ്പെടുന്നു ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കാം .ഒരു സ്ഫടിക പാത്രത്തിലും ഒരു കറുത്ത നിറമുള്ള പാത്രത്തിലും കുടിക്കാനുള്ള വെള്ളം വെച്ചിരിക്കുന്നു.കറുത്ത പാത്രത്തിലെ വെള്ളത്തിനെ കറുപ്പ് ബാധിക്കുന്നില്ല അത് വെള്ളം ഇരിക്കുന്ന പാത്രം എന്ന ശരീരത്തിന്്രെ മാത്രമാണ്. അത് പോലെ ഇന്ദ്രിയ നിഗ്രഹം നടത്താത്ത ശരീരത്തിന്റെ ചേഷ്ടകൾ അതിനുള്ളിലുള്ള ആത്മാവിനെ ബാധിക്കുന്നില്ല. ശരീരത്തിന്റെ സ്വഭാവം ആത്മാവിൽ ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ അനുഭവിക്കുന്നതും ചെയ്യുന്നതും ആത്മാവാണ് എന്ന് ശങ്കരാചാര്യർ പറയുന്നു. പ്രത്യക്ഷത്തിൽ ആചാര്യർ പറയുന്നത് വിരുദ്ധമാണെന്ന് തോന്നാം. എന്നാൽ ആചാര്യർ പറയുന്നതിന്റെ പൊരുളെന്ത്?

നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും കുടുംബത്തിലെ വേറൊരാൾ ചെയ്ത പ്രവൃത്തിയുടെ ഫലം മററുള്ളവർ സമൂഹത്തിൽ അനുഭവിക്കുന്നതായി കാണാം എന്നാൽ അയാൾ യാതൊരു പാപവും ഏൽക്കുന്നില്ല'അച്ഛൻ കള്ളപ്പണം ഉപയോഗിക്കുകയോ സ്ത്രീകളെ അപമാനിക്കുകയോ ചെയ്താൽ അത് സമൂഹത്തിൽ മക്കളെ ബാധിക്കും. ചീത്തപ്പേരുണ്ടാകും. അപമാനിതരാകും. പക്ഷെ യഥാർത്ഥത്തിൽ അച്ഛൻ ചെയ്ത കർമ്മഫല ങ്ങൾ മക്കൾ അനുഭവിക്കുന്നില്ല. അതാണ് പാപമോ പുണ്യമോ ആത്മാവ് ഏറ്റെടുക്കുന്നില്ല  എന്ന് പറയുന്നത് (തുടരും)

2016, നവംബർ 28, തിങ്കളാഴ്‌ച

ഇൻ്നത്തെ ചിന്താവിഷയം

ഓരോ പ്രവൃത്തി ന മ്മൾ ചെയ്യുമ്പോളും നല്ലവണ്ണം അതിന്റെ വരുംവരായ്കകൾ ചിന്തിക്കണം .അല്ലാതെ ചെയ്താൽ ചിലപ്പോൾ അത് നമുക്ക് തന്നെ പാരയാകും.ഇവിടെ വിവേകമാണ് വേണ്ടത്.വികാരത്തിന് അടിമപ്പെട്ടാൽ വലിയ വില നൽകേണ്ടിവരും.അത് ആധി ആത്മികമാണ്.അതായത് അവനവൻതന്നെ വരുത്തിവെച്ച വിന .

ഈയിടെ ബി ജെ പിയൂടെ അഴിമതി തെളിയിക്കാനായീ ചിലർ കള്ള പ്പണക്കാരാണ്  എന്ന് വരുത്തി ത്തീർക്കാൻ ഇട്ട ഫോട്ടോകൾ എല്ലാം തെലുങ്ക് സിനിമാ നടന്മാരുടേത്.വെങ്കിടേഷ് ,ഗോപീചന്ദ്,പിന്നെ ഈയിടെ ഷൂട്ടിംഗിന് ഇടയിൽ വെള്ളത്തിൽ വീണ് മരിച്ച രണ്ടു പേർ.തെലുങ്ക് സിനിമാ നടന്മാരുടെ ഫോട്ടോ ഇട്ടാൽ അത് തിരിച്ചറിയാൻ കഴിയില്ല എന്ന അന്ധമായ വിശ്വാസം.യത്ഥാർത്ഥത്തിൽ ഒരു ബിജെ പിക്കാരന്റെയോ ആർ എസ് എസ് കാരന്റെയോ വിവരം ഇല്ലെന്നർത്ഥം.ഇതിന്റെ ഫലം ഇങ്ങിനെ കള്ളത്തരം പറയാനേ കഴിയൂ!ഇത് അസത്യമാണ് എന്ന് എല്ലാവരേയും അറിയിക്കുകയാണ് ചെയ്യുന്നത്.ഇതിന്നിടയിൽ ഒരാൾ ഞാൻ ആർ എസ്എസ് കാരനാണ് എന്ന് ആദ്യമേ പറഞ്ഞ് മോദിജിയുടെ നിലപാടുകളെ വിമർശിച്ച് ഒരു പോസ്റ്റും കണ്ടു.എന്നാൽ ഇത് ഫെയ്ക്ക് ആണ് എന്ന് മനസ്സിലിക്കാൻ ബുദ്ധിയുള്ളവർക്ക് അറിയാം.കാരണം ഒരു ആർ എസ്എസ് കാരൻ വല്ല അഭിപ്രായ വ്യത്യാസവും ഉണ്ടെങ്കിൽ അത് നേതൃത്ത്വത്തോട് പറയുകയും സംശയം ദുരീകരിക്കൂകയും ചെയ്യും അല്ലാതെ നേരേ പൊതുജന മധ്യത്തിൽ അവ വിളിച്ചു പറയില്ല.അച്ചടക്കം തികച്ചും പാലിച്ചു കൊണ്ടെ അവർ ഏതൊരു കാര്യത്തിലും ഇടപെടൂ!

ഇന്ന് ഹർത്താൽ വിജയിപ്പിക്കേണ്ട തിരക്കിലാണ് എല്ലാവരും.ഹർത്താൽ വിജയിച്ചേക്കാം.എന്നാൽ നോട്ട് പിൻ വലിച്ചതിന്റെ പേരിൽ ഗുണങ്ങൾ കണ്ടു തുടങ്ങിയാൽ അത് ബിജെപിക്ക് കിട്ടുന്ന വലിയൊരു ആയുധമായിരിക്കും എന്നതിൽ സംശയമില്ല.അതിനെ മറികടക്കാൻ ഇന്നത്തെ ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് വലിയൊരു തലവേദനയായിരിക്കും.എന്നതിലും തർക്കമില്ല.

നോട്ടുകൾ പിൻ വലിച്ചപ്പോൾ ജനങ്ങൾക്ക് ഉണ്ടായ പ്രയാസങ്ങൾക്ക് തുല്യമായ പ്രയാസം ഹർത്താലിലൂടെ നൽകി എന്നതിൽ കവിഞ്ഞ് മറ്റൊരു അർത്ഥവും ഇതിനില്ല എന്നതാണ് യാഥാർത്ഥ്യം.!

2016, നവംബർ 27, ഞായറാഴ്‌ച

പിന്നിലേക്ക് തിരിഞ്ഞ് നടക്കുന്നവർ

കാലം കഴിയുന്തോറും മുന്നിലേക്കാണ് നോക്കേണ്ടത്.എന്നാൽ ചിരുടെ വാക്കുകളും പ്രവൃത്തികളും കാണുമ്പോൾ അവർ പിന്നിലേക്കാണ് നടക്കുന്നത് . കാലഹരണപ്പെട്ടു പോയ പഴയ സംഭവങ്ങൾ ഇപ്പോളും ചികഞ്ഞ് കൊണ്ടിരിക്കുന്നു.ജാതീയത കൊടി കുത്തി വാണിരുന്ന ഒരു ഇരുണ്ട കാലഘട്ടം ഹൈന്ദവരിൽ ഉണ്ടായിരുന്നു.അത് നിർമ്മാർജ്ജനം ചെയ്യാൻ നിയോഗിക്കപ്പെട്ടവർ ആവിർഭവിക്കുകയും അത് ഭൂരിഭാഗവും ഇല്ലായ്മ ചെയ്യുകയും ചെയ്തിട്ടുണ്ട്.ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കാലഹരണപ്പെട്ട സിദ്ധാന്തം ഇന്നും ചില രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നും ഉണ്ട് എന്ന് നിഷേധിക്കുന്നില്ല.ജാതി വെറി കാണിച്ചിരുന്ന തലമുറ ഇന്നില്ല പക്ഷേ വീണ്ടും അത് കുത്തിപ്പൊക്കി നടന്ന് ഹൈന്ദവ ഏകീകരണത്തിന് തടസ്സമായി നിൽക്കുന്നത് ആത്മഹത്യാപരമാണ് എന്ന് പറയേണ്ടതില്ല.

വരും കാലഘട്ടങ്ങളിൽ എങ്ങിനെയാണ് നാം മുന്നോട്ട് പോകേണ്ടത് എന്നാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്.മനുഷ്യൻ എന്ന സമസ്യയിലേക്ക് നാം എത്തണം.ഇവിടെ രണ്ടു ജാതിയേ ഉള്ളൂ!ആൺ ജാതി പെൺജാതി അത് സർവ്വ ചരാചരങ്ങളിലും ഉള്ള പ്രകൃതി നിയമമാണ് അതല്ലാതെ ജാതി തിരിച്ചിട്ടില്ല അത് പണ്ടും ഇല്ല.പക്ഷേ സ്വാർത്ഥമതികൾ തൊഴിലിനെ ആസ്പദമാക്കി ഭഗവാൻ പറഞ്ഞ ചാതുർവർണ്യത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് പ്രവർത്തിച്ചു എന്നതാണ് കാലം ചെന്നപ്പോൾ ഈ അസത്യം ജനം തിരിച്ചറിഞ്ഞു.പക്ഷെ ഇപ്പോളും ചിലർ അതിൽ നിന്നും പിടി വിട്ടിട്ടില്ല .അതെ അവർ പിന്നിലേക്ക് നോക്കി നടന്നു കൊണ്ടിരിക്കുന്നു.

മുന്നിലേക്ക് നോക്കി വരും തലമുറയെ വസുധൈവ കുടുംബകം എന്ന മഹാവാക്യത്തിന്റെ പൊരുൾ പറഞ്ഞ് കൊടുത്ത് വളർത്തിയില്ലെങ്കിൽ,വീണ്ടും കഴിഞ്ഞ് പോയ ഇരുണ്ട കാലഘട്ടം ഓർമ്മിച്ച് കൊണ്ടിരുന്നാൽ നാം വലിയ വില നൽകേണ്ടിവരും.പിന്നെ ദുഃഖിച്ചിട്ടു കാര്യമില്ല കാരണം ഇത് ആധി ആത്മികമായ ദുഃഖമാണ്.ഇതിന്റെ നിയന്ത്രണം നമ്മളിൽ തന്നെയാണ്.ഹൈന്ദവ സമൂഹത്തിന് ഒരു തളർച്ച പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വവും നമുക്ക് തന്നെ!

2016, നവംബർ 26, ശനിയാഴ്‌ച

ഭാഗം 2 മോദിജിയുടെ വിദേശയാത്രകൾ

മോദിജിയുടെ കാലത്തിന് മുമ്പ്,പല വിദേശ രാജ്യങ്ങൾക്കും നമ്മോട് ശത്രുത ഇല്ലെന്നേ ഉണ്ടായിരുന്നുള്ളൂ!വലിയ ആത്മ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ ഇന്നത്തെ സ്ഥിതി വളരെ വിഭിന്നമാണ്.മിക്കവാറും എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം തന്നെയാണ്.ഭാരതത്തിൽ ജനക്ഷേമത്തിനായി മാത്രം നില കൊള്ളുന്ന ഭരണാധികാരിയാണ് മോദി എന്ന് എല്ലാവർക്കും ബോദ്ധ്യമായി.ബോദ്ധ്യമാകാത്തത്.ഇവിടെയുള്ള ചിലർക്കാണ്.ഇന്ന് ഭാരതത്തിന്റെ ശത്രുപക്ഷത്ത് പാക്കിസ്ഥാൻ മാത്രമാണ്.അവരെ പിൻതാങ്ങുന്നത് മൂലം ചൈനയും.ഇന്ന് ചൈനയേക്കാൾ മുൻപന്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യം ഭാരതമാണ്.അവരുടെ വളർച്ച മന്ദഗതിയിലും ഇതാണ് അവരെ ചൊടിപ്പിക്കുന്ന വസ്തുത.പാക്കിസ്ഥാൻ അവരോടോപ്പമെത്താൻ ഇനിയും വർഷങ്ങൾ ഏറെ എടുക്കും.ചുരുക്കിപ്പറഞ്ഞാൽ മോദിജിയെപ്പോലെ ദീർഘവീക്ഷണവും സത്യസന്ധതയും ഉള്ള ഒരു ഭരണാധികാരി എത്തുന്നത് വരെ

ഭീകരർക്ക് സംരക്ഷണവും പ്രോത്സാഹനവും നൽകുക വഴി പാക്കിസ്ഥാൻ ഇന്ന് യൂറോപ്പിലേയും,അമേരിക്കയുടേയും ശത്രുവായി മാറിയിരിക്കുന്നു.ഭീകരപ്രവർത്തനത്തിന് അറുതി വരുത്താൻ മോദിജി കൈക്കൊണ്ട ധീരമായ കാൽവെപ്പായി ഈ കറൻസി മാറ്റത്തെ ലോകം കാണുന്നു.ഏതൊക്കെ തരത്തിൽ സ്വന്തം രാജ്യത്ത് മാറ്റങ്ങൾ വരുത്തിയാൽ പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനത്തിന് തടയിടാം എന്ന് ചിന്തിക്കാൻ പ്രേരണ നൽകുന്നതാണ് മോദിജിയുടെ ഈ പ്രവൃത്തി എന്നതിൽ സംശയമില്ല.കാരണം ഒരു മൂന്നാം ലോകമഹായുദ്ധത്തിന് ആർക്കും താൽപ്പര്യമില്ല.ഉണ്ടായിരുന്നെങ്കിൽ അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷം അവർ അതിന് തുനിഞ്ഞേനെ!

പാക്കിസ്ഥാന്റെ കൈവശമുള്ള ഏത് ആധുനിക യുദ്ധോപകരണങ്ങളേയും നിർവീര്യമാക്കുവാനുള്ള കഴിവ് നമ്മുടെ പട്ടാളത്തിനുണ്ട്.ഒരു യുദ്ധമുണ്ടായാൽ ഒരാഴ്ചക്ക് പോലും ആയുസ്സ് ഉണ്ടാകില്ല. പക്ഷെ നിരപരാധികളായ സാധാരണ പൗരന്മാരെ നശിപ്പിക്കുന്നത് ശരിയല്ല എന്ന ചിന്ത മാത്രമാണ് ഭാരതത്തിന്റെ ക്ഷമയക്ക് പിന്നിൽ പക്ഷെ ഗത്യന്തരമില്ലെങ്കിൽ അവസാനം അറ്റകൈ ഭാരതത്തിന് പ്രയോഗിക്കേണ്ടി വരും' അപ്പോഴുണ്ടായേക്കാവുന്ന ലോക രാഷ്ട്രങ്ങളുടെ എതിർപ്പിനെ അതിജീവിക്കുക എന്നൊരു ഉദ്ദേശവും കൂടിയുണ്ട് മോദി ജിയുടെ വിദേശയാത്രക്ക് പിന്നിൽ.

വിശാലമായ ദീർഘവീക്ഷണത്തോടെ മോദി ജി നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ആഴം കണ്ടറിയാനുള്ള കഴിവ് അന്ധമായ മോദി വിരോധം മൂലം മറ്റു പാർട്ടികൾക്ക് കഴിയാതെ പോയി ഈ സത്യം തുറന്നു പറയുമ്പോൾ അന്ധമായ മോദി ഭക്തിയാണെന്നേ അവർ പറയു ! സത്യം കണ്ടറിയാനുള്ള വിവേകം അവർ ആർക്കോ പണയം വെച്ചിരിക്കുന്നു. 

2016, നവംബർ 25, വെള്ളിയാഴ്‌ച

മാഷ് ചിലരെ അൺഫ്രണ്ട് ചെയ്യുന്നു അതും സിപി എം കാരെ അപ്പോൾ പരിപൂർണ്ണ സംഘി ആയോ? നാസറിന്റെ ചോദ്യം

മറുപടി
ഇല്ല നാസറെ ഞാൻ ഒരു പ്രത്യേക പാർട്ടിക്കാരെ അൺഫ്രണ്ട് ചെയ്തിട്ടില്ല.കമ്മ്യൂണിസം എന്നാൽ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ചിലരെ അൺഫ്രണ്ട് ചെയ്തു.കാരണം കമ്യൂണിസം എന്നാൽ എന്താണ് എന്ന് ശരിക്കും പഠിച്ചത് കൊണ്ട്.ആദരിച്ചിരുന്ന നേതാക്കന്മാരും ഉണ്ടായിരുന്നു.ഇ എം എസ്,ഏ കെ ജി.പിന്നെ എന്റെ തറവാട്ടിലെ കാരണവരായ ചെറുകാട്  തുടങ്ങിയവരോട് ഇപ്പോളും ബഹുമാനമുണ്ട്. പഴയകാല കമ്മ്യൂണിസ്റ്റ് കാരെ ഇപ്പോളും ഇഷ്ടമാണ് .അവർക്കൊക്കെ കമ്മ്യൂണിസം എന്താണ് എന്നും എങ്ങിനെ പ്രവർത്തിക്കണം എന്നും അറിയാമായിരുന്നു. ഇന്ന് ചിലർക്ക് എന്ത് ചെയ്താലും നല്ലതായാലും ചീത്ത ആയാലും മോദിയെ എതിർക്കുക ചിലർ തെറി പറയും .ഇന്ത്യൻ പ്രധാനമന്ത്രി ആണെന്ന ചിന്ത പോലും ഇല്ല.അവനവന്റെ നേതാക്കൾ എന്ത് തോന്നിവാസം ചെയ്താലും അതിന് ന്യായീകരണം മറ്റുള്ളവർ ചെയ്യുന്നത് എന്താണ് എന്നന്വഷിക്കാതേ വർഗ്ഗീയത ആണെന്നങ്ങോട്ട് പ്രചരിപ്പിക്കും എന്നിട്ട് അതിനെ ന്യായീകരിക്കും അങ്ങിനെയുള്ള കമ്മ്യുണിസ്റ്റ് ആകാതെ കമ്മ്യൂണിസ്റ്റ് നടന്മാരെ അൺഫ്രണ്ട് ചെയ്തിട്ടുണ്ട്..ഇപ്പോൾ കുറച്ചൊക്കെ മര്യാദയനുസരിച്ച് പ്രതികരിക്കുന്നത്  ഷംസു മാമ്പുഴ മാത്രമാണ്. അങ്ങേരുടെ ഭാഷ കുഴപ്പമില്ല. അത്രയെ ഉള്ളു.പിന്നെ ഈ അറിവും വെച്ച് നമ്മളെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരും അപ്പോ പറഞ്ഞ് വിടും അത്രയെ ഉള്ളു!
ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം 23 തിയ്യതി 25/11/2016 കർമ്മ സന്യാസയോഗം

യോഗികൾ! ഇവിടെ ശ്രേഷ്ടന്മാരായ വ്യക്തികൾ എന്നർത്ഥം കാഷായ വസ്ത്രമുടുത്ത സ്വാമിമാർ മാത്രമാണ് യോഗികൾ എന്ന് ധരിക്കരുത്.ഞാൻ ആണ് ഇതൊക്കെ ചെയ്തത്,ഞാൻ ഇല്ലെങ്കിൽ കാണാമായിരുന്നു എന്നൊക്കെ പലരും പറയുന്നത് കേൾക്കാം എന്നാൽ ഞാൻ ഇതിനൊന്നും കാരണക്കാരനല്ല ഞാൻ വിധി നടക്കാനുള്ള ഒരു നിമിത്തം മാത്രമാണ്.എന്ന് കരുതി ഓരോ ധർമ്മം അനുഷ്ഠിക്കുന്നവൻ യോഗിയാണ്.എന്നാണ് ഭഗവാൻ പറയുന്നത്.ഞാൻ കർമ്മം ചെയ്യുന്നൂ പിന്നെ വരാനുള്ളത് വരട്ടെ ഭാവി ഒന്നും നമ്മുടെ കയ്യിലല്ലല്ലോ എന്നിങ്ങനെ ചിലർ പറയുന്നത് കേൾക്കാം അവരും സത്യം മനസ്സിലാക്കിയിരിക്കുന്നു.അവരും യോഗികൾ തന്നെ.!

നമ്മുടെ മക്കൾ ഇന്ന രൂപത്തിൽ ആയിരിക്കണം എന്ന് വിചാരിച്ച് ഫലം ഇച്ഛിച്ച് നമ്മൾ മക്കളെ നോക്കുന്നു. എന്നാൽ പൂർവ്വ ജന്മാർജ്ജിതമായി അവൻ മറ്റൊരു വഴിക്ക് നിങ്ങിയാൽ നാം ദുഃഖിക്കുന്നു.ഇവിടെ ദുഃഖത്തിന് കാരണം നമ്മുടെ സ്വപ്നവും മുൻ വിധിയുമാണ്.എന്നാൽ ചിലരുണ്ട് എങ്ങിനെ ആയാലും വേണ്ടില്ല പട്ടിണി ഇല്ലാതെ കഴിഞ്ഞാൽ മതിയായിരുന്നു. എന്ന് കഷ്ടപ്പെട്ടാണ് കഴിയുന്നത് എന്ന് കേൾക്കാൻ ഇടവരരുതേ ഭഗവാനേ എന്ന് പറയുന്നത് കേൾക്കാം. അവർ കുറച്ചുകൂടി ഭേദമാണ്.യോഗാവസ്ഥയെ പ്രാപിക്കാൻ യോഗ്യത ഉള്ളവരാണ് .ശകലം മമതാ ബന്ധം ഉണ്ടെന്ന് മാത്രം.എന്നാൽ സ്നേഹസമ്പന്നരും മക്കളെ നേരാം വണ്ണം നോക്കുകയും.തീരെ ഫലകാംക്ഷയില്ലാത്തവരും.ഉണ്ട്.ഈ ലോകത്ത് ആര് ജനിച്ചാലും അവർക്കൊക്കെ പ്രത്യേകം വിധിയും ഉണ്ട്.അപ്പോൾ നമ്മൾ എന്തിന് അതിനെപ്പറ്റി വേവലാതിപ്പെടണം? നമ്മൾ നമ്മുടെ കർമ്മം ചെയ്യുക.മക്കളെ സാംസ്കാരികമായി ഉന്നതിയിലെത്തിക്കാൻ ശ്രമിക്കുക വിദ്യാഭ്യാസത്തിനുള്ള വഴികൾ തയ്യാറാക്കുക ബാക്കിയെല്ലാം ഈശ്വര നിശ്ചയം പോലെ നടക്കട്ടെ!ഇങ്ങിനെ ചിന്തിക്കുന്നവരുണ്ട്.അവരാണ് സത്യം മനസ്സിലാക്കിയവർ അതിനാൽ അവർ യോഗികളുമാണ്.  (തുടരും)


2016, നവംബർ 24, വ്യാഴാഴ്‌ച

ചോദ്യവും ഉത്തരവും

സാർ, ഞാൻ അനിൽ പട്ടാമ്പി, പാലക്കാട് ജില്ല -ഒരിക്കൽ സാറ് പറഞ്ഞു ആര് പറഞ്ഞു എന്നതും കൂടി ശ്രദ്ധിക്കണം എന്ന് ഇന്നലെ ഇ ട്ട പോസ്റ്റിൽ ആര് ചെയ്തു എന്നല്ല വിഷയമാണ് ശ്രദ്ധിക്കേണ്ടത് എന്ന് ഇത് പരസ്പര വിരുദ്ധമായ ഒന്നല്ലേ?

മറുപടി - ഏത് ഉപദേശവും ആപേക്ഷികമാണ് പുതിയ ഒരറിവ് കിട്ടുമ്പോൾ ആര് പറഞ്ഞു എന്ന് ശ്രദ്ധിക്കണം' എന്നാൽ ഭരണപരമായ കാര്യം വരുമ്പോൾ നാം ഭരിക്കാൻ വേണ്ടിയാണല്ലോ അവരെ തിരഞ്ഞെടുത്തിട്ടുള്ളത്? അപ്പോൾ അവർ ചെയ്യുന്ന വിഷയമാണ് നിരൂപണത്തിന് വിധേയമാകേണ്ടത് ' ഇവിടെ ആര് ചെയ്തു എന്ന് വിഷയമല്ല കാരണം നമ്മളാണ് തിരഞ്ഞെടുത്തത് അപ്പോൾ രാജ്യത്തിന് മൊത്തമായി ഗുണമുണ്ടോ എന്നാണ് നോക്കേണ്ടത് വ്യക്തിപരമായി എനിക്ക് ദോഷം ചിലപ്പോൾ കണ്ടേക്കാം പക്ഷെ ഭൂരിപക്ഷത്തിനും അത് ഗുണമാണെങ്കിൽ നാം അത് അംഗീകരിക്കണം അതാണ് സജ്ജന ധർമ്മം.

അനിൽ - രണ്ട് ദിവസം മുമ്പ് ഒരു പ്രഭാഷകനും പ്രഭാഷണ വേളയിൽ രാമൻ വനത്തിൽ വെച്ച് മാംസം കഴിച്ചിരുന്നു എന്നു പറഞ്ഞു;ഞാൻ നോക്കുമ്പോൾ സാറ് മാത്രമാണ് കാര്യമായും രാമൻ മാംസം ഭക്ഷിച്ചിട്ടില്ല എന്ന് പ്രഭാഷണത്തിൽ ഞാൻ കേട്ടതിൽ പറഞ്ഞിട്ടുള്ളത് എന്താണ് ഭൂരിഭാഗവും മറിച്ച് പറയുന്നത്?

മറുപടി - രാമ ലക്ഷ്മണന്മാർ രാവണവത്തിനായി യോഗി ക ളാകാൻ വേണ്ടി ജന്മമെട്ത്തത്തവരാ ണ് എന്ന് തിരിച്ചറിഞ്ഞ വിശ്വാമിത്രൻ അവർക്ക് വിശപ്പും ദാഹവും ഉണ്ടാകാതിരിക്കുവാനുള്ള ബല അതിബല എന്നീ മന്ത്രങ്ങൾ ഉപദേശിച്ചു. അങ്ങിനെ ഒരു മന്ത്രം പഠിച്ച രാമ ലക്ഷ്മണന്മാർ പിന്നെ എന്തിന് മാംസം ഭക്ഷിക്കണം? ഈ ചോദ്യം പ്രഭാഷകനോട് ചോദിക്കാമായിരുന്നില്ലേ?

അനിൽ - ധർമ്മശാസ്താവിന്റെ വാഹനം കുതിരയാണെന്ന് പറയുന്നു എന്നാൽ ധർമ്മശാസ്താവിന്റെ കഥയിൽ കുതിരപ്പുറത്ത് യാത്ര ചെയ്തതായി കാണുന്നില്ല പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്താവിന്റെ വാഹനം കതിരയാണ് എന്ന് പറയുന്നത്?

മറുപടി - ധർമ്മം എവിടെ ക്ഷയിക്കുന്നുവോ അവിടെ ധർമ്മത്തെ  പുനസ്ഥാപിക്കാൻ വരുന്ന അവതാരങ്ങളെയാണ് ധർമ്മശാസ്താവ് എന്ന് പറയുന്നത് അല്ലാതെ വ്യക്തി സങ്കൽപ്പമല്ല.  ധർമ്മശാസ്താവിന്റെ ലക്ഷണങ്ങളാണ് കഥാരൂപത്തിൽ പറയപ്പെട്ടിട്ടുള്ളത് എല്ലാ ലക്ഷണവും ഒരു അവതാരത്തിന് ഉണ്ടായിക്കൊള്ളണം എന്നില്ല. നാം കേൾക്കുന്നത് മണികണ്ഠൻ എന്ന ധർമ്മശാസ്താവിന്റേത് ആണ് ' എന്നാൽ കഥയിൽ ചിലത് ശ്രീരാമൻ എന്ന ധർമ്മശാസ്താവിന്റേത് ആണ് . ശബരിക്ക് മോക്ഷം കൊടുത്തത് ശ്രീരാമനാണ്. പത്നീ സമേതനായ ധർമ്മശാസ്താവും രാമൻ തന്നെ. കുതിരയെ വാഹനമാക്കിയ ധർമ്മശാസ്താവ് കഴിഞ്ഞ ചതുർയുഗത്തിൽ കൽക്കിയായിരുന്നു. ഹരിവംശത്തിൽ പെട്ട വിശിഷ്ടമായ കുതിര ആയതിനാൽ ഹരി എന്ന് ആ കുതിരയെ പറയുന്നു. അതിനാലാണ്  ഹരിവരാസനം വിശ്വമോഹനം എന്ന് കീർത്തനത്തിൽ പറയാൻ കാരണം.
മോദിജിയുടെ വിദേശയാത്രഖൾ ഭാഗം 1

വളരെ കൃത്യമായ കണക്ക്കൂട്ടലിലൂടെ യുള്ള പ്രവർത്തനം.ചുരുങ്ങിയ കാലത്തിനുള്ളിൽ ലോകത്തിലെ മിക്കരാജ്യങ്ങളിലും സഞ്ചാരം.എന്തിനായിരുന്നു ഈ യാത്രകൾ?
      സാമ്പത്തികമായും ,വ്യാവസായികമായും ,കാർഷികപരമായും ഭാരതത്തെ ഉന്നതശ്രേണിയിലെത്തിക്കാൻ!ഓരോ രാജ്യവും ഓരോ രംഗങ്ങളിൽ വിജയിച്ചത് എങ്ങിനെ?അത് ഭാരതത്തിൽ നടപ്പാക്കാൻ ഏത് രീതി സ്വീകരിക്കണം? ഇതിന്റെ അന്വേഷണത്തിനായി,പഠനത്തിനായി പ്രഗത്ഭരായ വിഷയജ്ഞാനമുള്ള ഒരുകൂട്ടം നിസ്വാർത്ഥസേവകരായ ശാസ്ത്രജ്ഞൻമാരുടെ അകമ്പടിയോടെയുള്ള യാത്രകൾ രാഷ്ട്രത്തലവന്മാരുമായി മോദിജി ചർച്ച നടത്തുമ്പോൾ ഒപ്പം പോയവർ പിടിപ്പതു ജോലി ചെയ്യുകയായിരുന്നു.ഭാരതത്തിൽ തിരിച്ചെത്തി പണ്ഡിതന്മാരുടെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന പദ്ധതി കൃത്യമായി രേഖപ്പെടുത്തി.അത് പ്രകാരം പോയാൽ ഭാരതം സുവർണ്ണദശയിൽ എത്തും എന്നത് കൃത്യമായ നിഗമനം

അതിന് ആദ്യം വേണ്ടത് രൂപയുടെ മൂല്യം ഉയർത്തുക അതിന് ആദ്യം വേണ്ടത് കള്ളപ്പണം തടയുക.വലിയൊരു കാര്യസാദ്ധ്യതയ്ക്കായി ഇപ്പോൾ ചെയ്ത നോട്ട് പിൻ വലിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല.നിരവധി എതിർപ്പുകളും അവഹേളനങ്ങളും ഉണ്ടാകും എന്ന് നേരത്തെ അദ്ദേഹത്തിനറിയാം.പക്ഷേ പ്രവൃത്തിയിലൂടെ രാജ്യനന്മ ജനങ്ങളിലേക്ക് എത്തിക്കുക അതിന് വിഘാതമായ എന്തും മറികടക്കും എന്ന ഇച്ഛാശക്തി.അതാണ് മോദിജി ചെയ്തത്.നല്ല ഉദ്യമത്തിന് സജ്ജനങ്ങളായ ജ്ഞാനികളുടേയും പരമോന്നത നീതിപീഠത്തിന്റേയും പരിപൂർണ്ണ സഹകരണം .

കാശ്മീർ നിവാസികൾ മനസ്സമാധാനത്തോടെ അവനവന്റെ കൂരക്കുള്ളിൽ കിടന്നുറങ്ങിയിട്ട് നാളുകൾ ഏറെ! കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം,അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഇതിനെല്ലാം കുറച്ച് സമാധാനം വന്നത് ഈ കഴിഞ്ഞ നോട്ട് പിൻ വലിച്ചതിന് ശേഷമുള്ള നാളുകളിലായിരുന്നു.ഏറേ കുറ്റകൃത്യങ്ങൾ ഒഴിവായിപ്പോകുന്നു.ആയുധമെടുത്ത ആക്രമണത്തിന് പുറമേ നോട്ടുകൾ കൊണ്ടും യുദ്ധം ചെയ്തിരുന്ന പാക്കിസ്ഥാന് ഇതിൽ പരം ഒരു തിരിച്ചുള്ള ആഘാതം കിട്ടാനില്ല.ഇങ്ങിനെ കൃത്യമായ അടുക്കും ചിട്ടയോടും കൂടി പ്രവർത്തിക്കുമ്പോൾ കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള ആവശ്യവുമായി ആരെങ്കിലും ചെന്നാൽ അതിനെ കേൾക്കുവാൻ പോലും ഒരു നല്ല ഭരണാധികാരി തയ്യാറാവില്ല.കാരണം എന്ത് സംഭവിച്ചാലും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കില്ല.അതിന് കേരളത്തെ അപമാനിച്ചു എന്നോ,ഫാസിസമാണ് എന്നൊ പറഞ്ഞാൽ അത് പറയുന്നവർ പറയും അത് കേൾക്കാൻ അദ്ദേഹത്തിന് സമയമില്ല.കാരണം അദ്ദേഹത്തിന്റെ മുന്നിലുള്ളത് ഭാരത ജനതയാണ് അല്ലാതെ നേതാക്കളല്ല .ആറോ ഏഴോ മാസങ്ങൾക്ക് ശേഷം ഇന്ന് തെറ്റിദ്ധരിച്ചവർ ധാരണ തിരുത്തും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നവർ അപ്പോഴും അർത്ഥമില്ലാത്ത വാക്കുകളാൽ പുലമ്പിക്കൊണ്ടിരിക്കും. (തുടരും)

2016, നവംബർ 23, ബുധനാഴ്‌ച

ചിലരൊക്കെ കരുതുന്നു എല്ലാം കഴിഞ്ഞെന്ന്

ഒരു ഇലക്ഷൻ വന്നാൽ ബി ജെ പിയുടെ കഥകഴിഞ്ഞു .അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ മോദി പ്രതിപക്ഷത്ത് ഇരിക്കുന്നത് കാണാം എന്നിങ്ങനെ സങ്കൽപ്പങ്ങൾ നെയ്ത് ഒരുകൂട്ടം ഇരിപ്പുണ്ട്.എന്നാൽ ഇലക്ഷൻ ലോകസഭയിലേക്ക് വേണമെങ്കിൽ ഇനിയും ഏറെ താമസമുണ്ട്.ഒരു  ആറു മാസം കഴിയുമ്പോളേക്കും ഇപ്പോളത്തെ നോട്ട് പിൻവലിച്ചതിന്റെ ഗുണം അനുഭവിക്കാറാകും പിന്നെ വീഴുന്ന വോട്ടുകളൊന്നും വേറെ എവിടേയും പോകില്ല.ചിലർ ഇത് മനസ്സിലാക്കിയിട്ടുണ്ട് എതിർക്കുന്നവരുടെ ഇടയിൽ.ബീഹാർ മുഖ്യമന്ത്രി മോദിയെ അനുകൂലിച്ചതും പ്രശംസിച്ചതും ഈ ഒരു തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്.അദ്ദേഹം ഇനി ബീജെപി യുമായി ധാരണയിലെത്തിയാലും അത്ഭുതപ്പെടാനില്ല.

അന്ധമായ മോദീ വിരോധം ചിലരെ സത്യം കാണാൻ കഴിയാത്ത വിധം അന്ധരാക്കിയിരിക്കുന്നു.യുക്തിപരമായു നിയമപരമായും മോദിയുടെ ദീർഘവീക്ഷണത്തെ കവച്ചു വെക്കാൻ ഇന്നത്തെ മറ്റു പാർട്ടിക്കാർക്ക് കഴിയുന്നില്ല.താൽക്കാലിക കയ്യടി കിട്ടുന്നതിൽ അവർ പുളകം കൊള്ളുന്നു. തങ്ങൾ ഏത് തരത്തിൽ തന്ത്രങ്ങൾ മെനയണം എന്ന് ആർക്കും ഒരു രൂപവുമില്ല.തങ്ങൾ വിചാരിച്ചതിലും വളരെ ഉയർന്ന നിലയിലാണ് മോദിയുടെ ചിന്തയും പ്രവൃത്തിയും എന്ന് പലർക്കും അറിയാം എന്നാൽ അത് സമ്മതിക്കാൻ ദുരഭിമാനം സമ്മതിക്കുന്നില്ല.നോട്ട് പിൻ വലിച്ചതിന്റെ പേരിലുള്ള പ്രയാസങ്ങളുടെ കണക്ക് പതുക്കെ ചാനലുകളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.കാണിക്കുന്നതൊക്കെ പഴയ ക്യൂ വിന്റെ ചിത്രങ്ങളും വീഡിയോകളും.ചാനലുകൾക്ക് ഇത് പ്രക്ഷേപണം ചെയ്ത് ചെയ്ത് വിരസത അനുഭവപ്പെടാൻ തുടങ്ങി കാണുന്നവർക്കും തഥൈവ.

ദീർഘവീക്ഷണം ഇല്ലാതെ നടപ്പാക്കി എന്നു പറയുന്നത് സാധാരണക്കാരന്റെ ബുദ്ധിമ്മുട്ട് നോക്കിയാണ്.ഇത് മൂലം ആത്മഹത്യ ചെയ്ത ഒരുവന്റെ വിവരം കിട്ടാൻ വേണ്ടി കിണഞ്ഞ് ശ്രമിച്ചു.കിട്ടിയില്ല.പിന്നെ മുമ്പെങ്ങോ തൂങ്ങി മരിച്ച വ്യക്തിയുടെ ഫോട്ടോ ഇട്ട് തൃപ്തിപ്പെട്ടു.പിടിക്കപ്പെട്ട ബി ജെ പി പ്രവർത്തകർ എന്ന് പറയുന്നവരുടെ ചിത്രങ്ങൾ ഇട്ട് പരിഹസിച്ചു നോക്കി.പക്ഷേ ഏറ്റില്ല കാരണം നിക്ഷ്പക്ഷമായി നിയമം നടത്തുന്നതിന്റെ തെളിവാണല്ലോ അത് ബിജെപി ആണെന്ന് പറഞ്ഞ് അയാളെ കുറ്റ വിമുക്തനാക്കിയില്ലല്ലോ! അതെ രാജ്യം പുതിയ ശാന്തയിലേക്ക് കുതിക്കുന്നു.

2016, നവംബർ 21, തിങ്കളാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം -ഭാഗം -22 കർമ്മ സന്യാസയോഗം തിയ്യതി21/11/2016

അർജ്ജുനൻ സംശയം ഉന്നയിക്കുന്നു  ഹേ കൃഷ്ണാ!കർമ്മ സന്യാസത്തേയും കർമ്മയോഗത്തേയും അങ്ങ് പ്രശംസിക്കുന്നു.ഇവയിൽ ഏതാണ് ഏറ്റവും ശ്രേഷ്ടം? അതിന് ഭഗവാൻ മറുപടി പറയുന്നു

അർജ്ജുനാ! സാംഖ്യ യോഗവും -- (കർമ്മസന്യാസവും )കർമ്മയോഗവും രണ്ടും വേറെ വേറെ ആണെന്ന് അജ്ഞാനികൾ മാത്രമേ പറയൂ!കർമ്മത്തെ യജ്ഞമാക്കാൻ രണ്ടു വഴികളുണ്ട്.1 ഞാനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന ഭാവം കളയുക 2 കർമ്മത്തിന്റെ ഫലം അനുഭവിക്കണം എന്ന ചിന്ത വെടിയുക ഇതിൽ ഞാനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന ഭാവം വെടിയുന്നതിനെ സാംഖ്യം അല്ലെങ്കിൽ കർമ്മ സന്യാസം എന്നു പറയുന്നു. ഫലം ഇച്ഛിക്കാതെ ചെയ്യുന്ന യജ്ഞത്തെ കർമ്മയോഗം എന്നു പറയുന്നു ഇവ രണ്ടും രണ്ടല്ല ഒന്നാണ്. സാംഖ്യത്തേയും കർമ്മയോഗത്തേയും ഒന്നായി ആര് കാണുന്നുവോ അവനാണ് യാഥാർത്ഥ്യം അറിയുന്നവൻ' സന്യാസം കർമ്മയോഗം അനുഷ്ഠിക്കാതെ പ്രാപിക്കാൻ പ്രയാസമാണ്. കർമ്മത്തിലൂടെ അന്തഃകരണ ശുദ്ധി നേടി ആത്മാനുസന്ധാനം ചെയ്യുന്നവൻ ബ്രഹ്മപദം പ്രാപിക്കുന്നു.

ആത്മസാക്ഷാത്കാരം അഥവാ മോക്ഷം അതിനുള്ള സാധനാ പദ്ധതികളിൽ കർമ്മയോഗത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുകയാണ് ഭഗവാൻ ഇവിടെ ചെയ്യുന്നത്. നിഷ്കാമമായി കർമ്മം അനുഷ്ഠിക്കുന്നവൻ സർവ്വ ചരാചരങ്ങളിലും ഞാനാണ് എന്നറിയുന്നു.അങ്ങിനെയുള്ളവൻ കർമ്മം ചെയ്താലും ബന്ധിക്കപ്പെടുന്നില്ല. യോഗിയായ തത്ത്വജ്ഞാനി ഏത് പ്രവൃത്തി ചെയ്യുമ്പോഴും ഇന്ദിയങ്ങൾ അവയുടെ വിഷയങ്ങളിൽ വ്യാപരിക്കുന്നു. അല്ലാതെ താൻ ഒന്നും ചെയ്യുന്നില്ല എന്നു കരുതുന്നു' കർമ്മങ്ങളൊക്കെയും ഈശ്വരാർപ്പണമായി സംഗം വെടിഞ്ഞ് ചെയ്യുന്നവൻ വെള്ളത്തിലെ താമര എപ്രകാരം നനക്കപ്പെടുന്നില്ലയോ അതേ പോലെ പാപത്താൽ ബന്ധിക്കപ്പെടുന്നില്ല.(തുടരും)
ഇന്ദ്രൻ ആരെന്ന് പറയുന്നു.

യജുർവ്വേദ സംഹിത മൂന്നാം അദ്ധ്യായം 34-ആം മന്ത്രം ശ്രദ്ധിക്കുക
കദാചന സ്തരീരസി നേന്ദ്ര സശ്ചസി ദാശുഷേ ഉപോപേന്നു മഘവൻ ഭൂയ ഇന്നു തേ ദാനം ദേവസ്യ പൃച്യതേ
            അർത്ഥം
അല്ലയോ ഇന്ദ്ര ഒരു യാജ്ഞികനേയും നീ ദ്രോഹിക്കുന്നില്ലല്ലോ എന്നാൽ നീ സഹായിക്കുകയാണ് ചെയ്യുന്നത്.എെശ്വര്യത്തിന്റെ പതിയായ ഇന്ദ്ര,യജ്ഞകർത്താവിന് നീ നൽകുന്ന എെശ്വര്യം നാൾ തോറും വർദ്ധിക്കട്ടെ!ഈ സവിതാവിന്റെ പാപനാശക വീര്യത്തെ ഞങ്ങൾ ധ്യാനിക്കുന്നു.ആ സവിതാവ് ഞങ്ങളുടെ ബുദ്ധിയേയും കർമ്മത്തേയും സത്കർമ്മോന്മുഖമാക്കട്ടെ!

               വിശകലനം
വേദത്തിൽ ദേവത എന്ന് കാണും ഈ മന്ത്രത്തിൽ ലീനമായ വിഷയം ഏതോ അതാണ് ദേവത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിന്റെ ദ്രഷ്ടാവ് മധുച്ഛന്ദസ്സ് ആണ് ഇതിലെ വൃത്തം അതായത് ഛന്ദസ്സ് പഥ്യാഗായത്രിയാണ്.ഇതിലെ വിഷയം എെശ്വര്യമാണ്.എെശ്വര്യത്തിന്റെ പതി എന്നാണ് ഇന്ദ്രശബ്ദത്തിന് അർത്ഥം കൊടുത്തിരിക്കുന്നത്.എെശ്വര്യ ദേവതയുടെ പതി ആരെന്ന് പുരാണവും വ്യക്തമാക്കുന്നു.  എെശ്വര്യദേവതയായ ലക്ഷ്മീ ദേവിയുടെ പതി മഹാവിഷ്ണുവാണല്ലോ!  അപ്പോൾ ആന്തരികമായി വിഷ്ണുവിനെ ആണ് ഇവിടെ സ്തുതിക്കുന്നത്.യജ്ഞ കർത്താവിന് ആരാണ് അതിന്റെ ഫലം നൽകുന്നത് എന്നും എന്താണ് യജ്ഞം എന്നും ഭഗവാൻ ഗീതയിൽ വ്യക്തമാക്കുന്നു.

ഒരുകാര്യം വ്യക്തമാണ്.വേദം വായിച്ച് അർത്ഥം ഗ്രഹിക്കാൻ പാകത്തിലുള്ള ഒരു ഗൈഡ് പോലെ ഇതിഹാസപുരാണങ്ങൾ നമ്മുടെ മുന്നിൽ നിൽക്കുന്നു.ഭാരതീയ സനാതനധർമ്മ വ്യവസ്ഥിതിയിലെ സകല ഗ്രന്ഥങ്ങളും വേദ പഠനത്തിന് ആവശ്യമായ മെറ്റീരിയലുകൾ തരുന്നവയാണ്.അപ്പോൾ ഒരു ഗൈഡ് എടുത്ത് പൊക്കിക്കാണിച്ച് ഇതല്ല പാഠപുസ്തകം എന്നു പറയുന്ന പോലെയാണ് വേദമാണ് ആധികാരികമായ ഗ്രന്ഥം എന്ന് പറയുന്നത്.അതായത് പാഠ പുസ്തകത്തിലെ സംശയങ്ങൾ ഗൈഡ് തീർക്കുന്നത് പോലെ വേദ സംശയങ്ങൾ പുരാണ ഉപനിഷത്ത്ക്കളും ഇതിഹാസങ്ങളും തീർക്കുന്നു. ഒരു യജ്ഞമായി സംശയരഹിതമായി യുക്തിപൂർവ്വം ചിന്തിക്കണം എന്നേ ഉള്ളൂ! ഈ സവിതാവിന്റെ പാപനാശക വീര്യത്തെ ഞങ്ങൾ ധ്യാനിക്കുന്നു എന്ന് പറയുന്നു.സകല പാപങ്ങളേയും നശിപ്പിക്കുന്നത് നാരായണ മന്ത്രമാണ് എന്ന് എല്ലാവർക്കും അറിയാം.അപ്പോൾ ആ പാപനാശകവീര്യമായ നാരായണ മന്ത്രം ആരുടെ വീര്യമാണ്? സവിതാവിന്റെ .അപ്പോൾ ഇവിടെ ഉദ്ദേശിച്ച സവിതാവ് ആരാണ്? സവിതാവ് എന്നാൽ സൂര്യൻ അഥവാ ആദിത്യൻ.ദ്വാദശാദിത്യന്മാരിൽ ആരുടെ വീര്യമാണ് പാപനാശകമായ നാരായണ മന്ത്രം? മഹാ വിഷ്ണുവിന്റെ. അപ്പോൾ ഇന്ദ്രനെന്നും സൂര്യനെന്നും ഇവിടെ കൽപ്പിച്ചത് മഹാവിഷ്ണുവിനെ ആണെന്ന് വ്യക്തം. ചിന്തിക്കുക.

2016, നവംബർ 20, ഞായറാഴ്‌ച

ഇന്ദ്രനും വേദവും പുരാണ ഇതിഹാസങ്ങളും

ഇന്ദ്രൻ ആദിത്യനാണ് അതായത് അദിതിയുടെ പുത്രനാണ്.ആരാണ് അദിതി?ആദിയും അന്തവും ഇല്ലാത്ത അദൃശ്യമായ ഒന്നിന് പൗരാണികർ വിളിച്ച പേരാണ് അദിതി ശബ്ദതാരാവലി ഈ അർത്ഥം പറയുന്നു.ആ അദൃശ്യമായ വസ്തുവിനെ ത്തന്നെയാണ് ബ്രഹ്മം എന്നും പരമാത്മാവ് എന്നും പറയുന്നത്.ആ അദൃശ്യവസ്തുഉണ്ട് എന്ന് അറിയുന്നത് സൃഷ്ടിക്ക് ശേഷം ജീവാത്മാവായി ഭാവം പകർന്നപ്പോളാണ്.ഞാൻ എന്നും നീ എന്നും അദ്വൈത ഭാവമുള്ള മനുഷ്യൻ സ്വയം ഓരോന്ന് ചിന്തിക്കാൻ തുടങ്ങിയപ്പോൾ ആണ് അദിതി പ്രശസ്തമായത്.അഅപ്പോൾപ്രാകൃതമായ അദിതി പ്രസവിച്ചത് ആദിത്യനായത് ജ്ഞാനമാണ്. ഈ ജ്ഞാനം ഉള്ളതിനാലാണ് ബ്രഹ്മത്തെ ക്കുറിച്ച് ജീവാത്മാക്കൾക്ക് അറിയാൻ കഴിഞ്ഞത്.അപ്പോൾ ജ്ഞാനമാണ് അദിതിയെ രക്ഷിച്ചത് അതിനാൽ ജ്ഞാനത്തെ ആദിതിയുടെ പുത്രൻ എന്ന് പറയുന്നു അദിതിയുടെ പുത്രനെയാണ് ആദിത്യൻ എന്ന് പറയുന്നത്.അതായത് ആദ്യമുണ്ടായ അവസ്ഥ സ്ഫോടനം മൂലം രണ്ടായി തീർന്നു.അദിതി സ്ത്രീ ഭാവവും ആദിത്യൻ പുരുഷഭാവവും കൈക്കൊണ്ടു.പ്രകൃതിയില്ലാതെ പുരുഷനും പുരുഷനില്ലാതെ പ്രകൃതിക്കും നിലനിൽപ്പില്ല.അപ്പോൾ പരസ്പരം രക്ഷകരാണ് അഥവാ പരസ്പരം പുത്രഭാവമാണ്.അദിതിയെ ജ്ഞാനം രക്ഷിക്കുന്നതിനാൽ ജ്ഞാനം എന്ന ആദിത്യൻ അദിതിയുടെ പുത്രനാണ്.ആദിത്യനാൽ രക്ഷിക്കപ്പെടുന്ന പ്രകൃതി എന്ന അദിതി മാതാവുമാണ്.ഇവിടെ മാതാവ് പുത്രൻ എന്നീ പദങ്ങൾ ബന്ധം മൂലമുള്ള അർത്ഥമല്ല മറിച്ച് വ്യാകരണാർത്ഥ സംബന്ധമാണ്. പുരുഷൻ എന്ന പരമാത്മാവിൽ ലയിച്ചിരിക്കുകയാണ് പ്രകൃതീ എന്ന മായ.ആ പുരുഷനിൽ നിന്ന് പ്രകൃതി ഉണ്ടായതിനാൽ പുരുഷന്റെ പുത്രീ ഭാവം പ്രകൃതിക്ക് വരുന്നു.  (

ദ്വാദശാദിത്യന്മാരിൽ ഒരാളാണ് ഇന്ദ്രൻ .അഹല്യാമോക്ഷത്തിൽ വേറെ ഒരു സയൻസ് കൂടി ഉണ്ട്.ഭൂമിയുടെ അന്തർഭാഗം അഗ്നിമയമാണല്ലോ!അഹല്യയെ ഇന്ദ്രൻ പ്രാപിച്ചു എന്ന് പറയുമ്പോൾ അഹല്യ എന്ന ഉഴുതാത്ത ഭൂമിയെ ഇന്ദ്രൻ എന്ന ആദിത്യൻ പ്രാപിച്ചു എന്ന് പറയുമ്പോൾ ത്തന്നെ ഭൂമിയുടെ അന്തർഭാഗം അഗ്നിമയമാണ് എന്ന് നിരൂപിക്കാം കാരണം ആദിത്യൻ സൂര്യനുമാണല്ലോ!ഇങ്ങിനെ വ്യാഖ്യാനിക്കുമ്പോൾ ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന മഹാ വാക്യത്തിന് പ്രസക്തി ഏറുന്നു.  (തുടരും)
വേദത്തിലേയും ,പുരാണങ്ങളിലേയും ഇന്ദ്രൻ രണ്ടും രണ്ടാണോ?

രണ്ടും രണ്ടാണ് എന്ന അഭിപ്രായത്തിനോട് ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ച് എന്റെ നിഗമനം വെളിപ്പെടുത്തുന്നു - പുരാണ ഇതിഹാസ കഥകളെ വ്യാഖ്യാനിക്കുമ്പോൾ ചില തത്ത്വങ്ങളെ ആധാരമാക്കിയാണ് ഞാൻ വ്യാഖ്യാനിക്കുള്ളത്. അത് താഴെ ചേർക്കുന്നു.

1. വേദത്തിലെ സനാതനമൂല്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഇതിഹാസ പുരാണങ്ങൾ സൃഷ്ടിക്കപ്പെട്ടത് എന്ന് ജ്ഞാനികൾ പറയുന്നു.അങ്ങിനെയിരിക്കെ വേദത്തിൽ പരാമർശിക്കുന്ന ഇന്ദ്രനും ഇതിഹാസപുരാണങ്ങളിൽ പരാമർശിക്കുന്ന ഇന്ദ്രനും രണ്ടാകാൻ വഴിയില്ല.
2. ഏകം സത് വിപ്രാ ബഹുധാ വദന്തി.
3. ബ്രഹ്മ സത്യം ജഗത് മിഥ്യ എന്ന അദ്വൈത സിദ്ധാന്തം

ഈ അവസ്ഥകളിലൂടെയാണ് ഞാൻ അഹഅഹല്യാ മോക്ഷം വ്യാഖ്യാനിക്കാറുള്ളത്! എപ്രകാരമാണോ തുഞ്ചത്ത് ആചാര്യൻ മലയാളവാക്കുകളും സംസ്കൃത പദങ്ങളും മനോഹരമായി നിബന്ധിച്ച് മണിപ്രവാള ഭാഷയായി നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്? അതേ പോലേ സംഭവിച്ച കഥകളും സംഭവിക്കാത്ത കഥകളും മനോഹരമാക്കി കോർത്തിണക്കി നമ്മുടെ മുന്നിൽ തന്നിരിക്കയാണ് പൂർവ്വ ഋഷികൾ.
ഇന്ദ്രൻ എന്നാൽ ബ്രഹ്മം എന്ന അർത്ഥത്തിൽ വേദത്തിൽ പ്രഞ്ഞിരിക്കുന്നു. അതേ അർത്ഥത്തിൽ എടുത്ത് അഹല്യാമോക്ഷത്തെ വ്യാഖ്യാനിക്കുകയാണ് ഞാൻ ചെയ്യാറുള്ളത്.
ഇന്ദ്രൻ --ബ്രഹ്മം ,എെശ്വര്യം സർവ്വത്തിനും അതീതൻ ,സർവ്വ ത്തിനേയും നിയന്ത്രിക്കുന്നവൻ തുടങ്ങി നിരവധി അർത്ഥതലങ്ങൾ
അഹല്യ --ഉഴുതാത്ത ഭൂമി.
ഗൗതമൻ --സൂര്യൻ
ഇന്ദ്രനായ എെശ്വര്യം ഉഴുതാത്ത ഭൂമിയായ അഹല്യയെ പ്രാപിച്ചു.ഇതിൽ എന്താണ് അധർമ്മം?
മോക്ഷം--യഥാർത്ഥ സ്വഭാവം ഉണരുക അതായത് ഉൽപ്പാദനത്തിന് യോഗ്യമാവുക
രാമൻ --സന്തോഷിപ്പിക്കുന്നവൻ ഭൂമിയെ സന്തോഷിപ്പിക്കുന്നവൻ കർഷകനാണ്.

കൃതയുഗം സങ്കൽപ്പങ്ങൾ കൊണ്ട് സാധനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള യുഗമാണ് പരിപൂർണ്ണ ധർമ്മമുള്ള കാലഘട്ടം ത്രേതായുഗത്തിൽ ¼ % അധർമ്മം വന്നു.അപ്പോൾ സങ്കൽപ്പം കൊണ്ട് സാധനങ്ങൾ സൃഷ്ടിക്കാൻ കഴിയാത്ത അവസ്ഥ വന്നു.ഭൂമിയിൽ കാർഷിക വൃത്തി നടത്തിയാലേ അന്നം കിട്ടൂ എന്നായി അപ്പോൾ

ഉഴുതാത്ത ഭൂമിയായ അഹല്യയെ എെശ്വര്യമായ ഇന്ദ്രൻ പ്രാപിച്ചു.ത്രേതായുഗത്തിൽ ഭൂമിയെ സന്തോഷിപ്പിക്കുന്നവനായ രാമൻ വന്നു കാർഷി വൃത്തിക്കായി പാദം വെച്ചു അപ്പോൾ ഉഴുത് മറിക്കപ്പെട്ട അഹല്യ ശാപവിമുക്തയായി.കാരണം കൃതയുഗ മായിരുന്നല്ലോ അന്ന് കാർഷിക വൃത്തി ആവശ്യമില്ലാത്തതിനാൽ എെശ്വര്യം ഉള്ളിലടക്കി അഹല്യയായി കഴിയുകയായിരുന്നു.ശാപമോക്ഷം കിട്ടിയ ഭൂമിയിൽ സൂര്യനാകുന്ന ഗൗതമനെക്കൊണ്ട് ആവശ്യവും വന്നു. ഇനി ചിന്തിക്കുക വേദത്തിൽ പറയുന്ന ഇന്ദ്രൻ തന്നെയല്ലേ രാമായണത്തിൽ പറയുന്ന ഇന്ദ്രനും? (തുടരും)

2016, നവംബർ 19, ശനിയാഴ്‌ച

സഹകരണബാങ്കിൽ ഏതു സമയത്തും ഇൻകം ടാക്സ് ഓഫീസർമാർക്ക് പരിശോധന നടത്താനായി നിയമം ഭേദഗതി ചെയ്താൽ എന്താണ് പ്രശ്നം?
രാഘവേട്ടന്റെ ആത്മരോഷം

എനിക്ക് ഓർമ്മ വെച്ചമുതൽ ഒരു ആർ എസ് ഐസ് കാരൻ ,ജനസംഘക്കാരൻ എന്നീ നിലകളിലാണ് രാഘവേട്ടനെ അറിയുന്നത്.സാത്വികൻ ജാതിമതഭേദമെന്യേ ഏവർക്കും സമ്മതൻ.വാർദ്ധക്യസഹജമായ അസുഖം മൂലം ഇപ്പോൾ സ്വസ്ഥമാണ്.എങ്കിലും അങ്ങാടിയിൽ ഇടയ്ക്ക് കാണാം.ഇന്നലെ വളരെ രോഷത്തോടെ പ്രതികരിക്കുന്നത് കേട്ടു.കരുവാരകുണ്ട് SBT A T M. കൗണ്ടറിന്റെ മുന്നിൽ നിന്ന്. അദ്ദേഹം പറഞ്ഞു--ക്ഷമയ്ക്കും ഒരതിരുണ്ട്.നോട്ട് പിൻവലിച്ച് പത്ത് ദിവസത്തോളമായി. ഇന്ന് രണ്ടായിരം എടുക്കാം എന്ന് പറഞ്ഞ്കൗണ്ടറിൽ വന്ന് മൂന്ന് മണിക്കൂറോളം ക്യൂവിൽ നിന്ന ജനങ്ങൾക്ക് കിട്ടിയത് വെറും 500രൂപ.ഇതിനെയൊക്കെ എങ്ങിനെയാണ് ന്യായീകരിക്കുക? വലിയ നേതാക്കൾക്ക് ഓരോന്ന് വിളിച്ചു പറഞ്ഞാൽ മതി പ്രയാസം മുഴുവനും സാധാരണ പ്രവർത്തകരാണ് നേരിടേണ്ടത്. ഒരു നല്ല ഉദ്ദേശത്തിനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയും, ന്യായീകരിക്കുകയും ചെയ്തു.പക്ഷെ ഇത് കുറച്ച് കടന്ന കയ്യായിപ്പോയി.ജനം സഹിക്കുന്നു.നൻമയ്ക് വേണ്ടി.പക്ഷെ പറഞ്ഞ വാക്ക് പാലിക്കേണ്ടേ? രണ്ടായിരം രൂപ എ ടി എം ൽ നിന്ന് പിൻ വലിക്കാം എന്ന് നിയമമുണ്ടായിരിക്കേ അഞ്ഞൂറേ പിൻവലിക്കാൻ പറ്റൂ എന്ന് വന്നാൽ അത് എങ്ങിനെ ശരിയാകും? പിന്നെ ജനങ്ങളുടെ പ്രതിഷേധത്തെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?

രാഘവേട്ടൻ പറഞ്ഞതിലും കാര്യമുണ്ട് .വളരെ സൗകര്യങ്ങളും ഇളവുകളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് എല്ലാ സ്ഥലത്തും എത്തുന്നില്ല എന്ന വാസ്തവത്തെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല.പ്രായോഗികമായി കുറച്ചു കൂടി നേതൃത്വം ചിന്തിക്കേണ്ടിയിരിക്കുന്നു.തത്വവും നിയമവും പ്രായോഗിക ജീവിതത്തിലെ പ്രയാസങ്ങൾക്ക് പരിഹാരമാകില്ല.പത്ത് ദിവസം കഴിഞ്ഞിട്ടും ചില ഇടങ്ങളിൽ മാറ്റമില്ലെങ്കിൽ എന്താണ് സംഭവം എന്ന് അന്വേഷിക്കേണ്ടതും ആണ്.

ഒരു ഇലക്ഷൻ വരുമ്പോൾ ഈ ജനങ്ങളെ സമീപിക്കേണ്ടത് ഞങ്ങളെപ്പൊലുള്ള സാധാരണ പ്രവർത്തകരാണ്.അല്ലാതെ കേന്ദ്ര നേതൃത്വം അല്ല.രാഘവേട്ടന്റെ രോഷം തുടരവേ അദ്ദേഹം പറഞ്ഞത് ശരിയാണ് എന്ന് അനുഭവപ്പെട്ടു.എ ടി എം കൗണ്ടറിൽ നിന്ന് ഇന്നലെ കിട്ടിയത് 500 രൂപ.
ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 21  തിയ്യതി-20/11/2016

ഒരു യജ്ഞത്തിന് ശേഷമുള്ള എന്തും അതായത് യജ്ഞശിഷ്ടം ഭുജിക്കുന്നവന് അഥവാ അനുഭവിക്കുന്നവന് ബ്രഹ്മ പ്രാപ്തി ഉണ്ടാകുന്നു. ഏത് കർമ്മവും യജ്ഞമായി കരുതി അനുഷ്ഠിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അനുഭവിക്കുന്നവന് ബ്രഹ്മ പ്രാപ്തി ഉണ്ടാകുന്നു. ഏറ്റവും ശ്രേഷ്ഠം ജ്ഞാനയജ്ഞമാകുന്നു. അതായത് സർവ്വം സമർപ്പിച്ചു കൊണ്ടുള്ള പഠനം 'എല്ലാ യജ്ഞവും ജ്ഞാനത്തിലാണ് സമാപിക്കുന്നത്.നമസ്കാരം കൊണ്ടും ചോദ്യങ്ങൾ കൊണ്ടും ശുശ്രൂഷ കൊണ്ടും തത്വദർശികളായ ജ്ഞാനികളെ സന്തോഷിപ്പിച്ച് അവർ ഉപദേശിക്കുന്ന ജ്ഞാനം നീ സ്വീകരിച്ചാലും

ഇവിടെ ഒരു സംശയം ഉദിക്കാം എല്ലാം ഭഗവാൻ തന്നെ പറഞ്ഞു കൊടുക്കുമ്പോൾ ഗീത യേക്കാൾ മേന്മയേറിയ ജ്ഞാനം വേറെ ഇല്ലാതിരിക്കേ ഭഗവാൻ അർജ്ജുനനോട് എന്തേ ഇങ്ങിനെ പറയാൻ? ഇവിടെ ഭഗവാൻ അർജ്ജുനനെ സാക്ഷിയാക്കി ലോകത്തോട് അതായത് നമ്മോട് പറയുന്നതാണ് എന്ന് അനുമാനിക്കാം. പരമമായ ജ്ഞാനം നിനക്ക് ലഭിച്ചാൽ നീ ഇത്തരം മോഹങ്ങൾക്ക് അടിമപ്പെടില്ല. എത്ര വലിയ പാപി ആണെങ്കിലും ജ്ഞാനത്താൽ അതിനെ മറികടക്കാം. ആ ളി
ക്കത്തുന്ന തീ എപ്രകാരം വിറകിനെ ചാമ്പലാക്കുന്നുവോ അപ്രകാരം ജ്ഞാനമാകുന്ന അഗ്നി സർവ്വകർമ്മങ്ങളെയും ദഹിപ്പിക്കുന്നു. ജ്ഞാനത്തിന് തുല്യമായി വേറൊന്ന് ഇല്ല.

പരമാത്മതത്ത്വത്തിൽ ഉറച്ച് ഇന്ദിയ നിഗ്രഹം നടത്തിയ ഒരു വന് ആത്മജ്ഞാനം കൈവരുന്നു അതായത് ഭക്തി മൂലം ജ്ഞാനം കൈവരുന്നു എന്ന് സാരം. പക്ഷെ സംശയത്തോടെ എല്ലാം വീക്ഷിച്ചാൽ നശിച്ചുപോകും സംശയാലുവിന് ഇഹലോക മോ പരലോക മോ ഇല്ല. അല്ലയോ അർജ്ജു നാ  അജ്ഞാനം മൂലം വന്നു ചേർന്നതും നിന്റെ ഹൃദയത്തിൽ കടിയിരിക്കുന്നതുമായ സംശയങ്ങളെ ജ്ഞാനമാകുന്ന വാളുകൊണ്ട് ഛേദിച്ച് യോഗത്തെ അവലംബിക്കു '. (തുടരും)
ജ്ഞാനകർമ്മ സംന്യാസയോഗം സമാപിച്ചു.

2016, നവംബർ 18, വെള്ളിയാഴ്‌ച

ഭഗവദ് ഗീത -ഒരു പുനരവലോകനം --ഭാഗം 20 ജ്ഞാനകർമ്മസംന്യാസയോഗം തിയ്യതി 18/11/2016

കാമവും സങ്കൽപ്പവും ഒഴിവാക്കിയവൻ ആരാണോ ആ വ്യക്തിയെ പണ്ഡിതൻ എന്ന് പറയാം.ഒരാൾകർമ്മഫലത്തിൽ ആകാംക്ഷയില്ലാതെ സദാ സമയവും ആത്മാനന്ദത്തിൽ മുഴുകി സംതൃപ്തിയോടെ വേറെ ആശ്രയിക്കാതെ കർമ്മം ചെയ്ത് കൊണ്ടിരിക്കുകയാണെങ്കിൽ സത്യത്തിൽ അയാൾ ഒന്നും ചെയ്യുന്നില്ല.അതേപോലെ മനസ്സും ഇന്ദ്രിയങ്ങളും അടക്കി ഒന്നും തന്റെത് എന്ന് കരുതാതെ ശാരീരികമായി മാത്രം കർമ്മം ചെയ്യുന്നവൻ മാലിന്യം ഏൽക്കുന്നില്ല. അവിചാരിതമായി കിട്ടുന്നത് കൊണ്ട് തൃപ്തിയുള്ളവനായ ഒരു വൻ സുഖം ദു:ഖം എന്നീ ഭേദങ്ങളില്ലാതെ സിദ്ധി ഉണ്ടങ്കിലും ഇല്ലെങ്കിലും സമചിത്തതയോടെ കർമ്മം ചെയ്താലും ബന്ധിക്കപ്പെടുന്നില്ല./

ഒന്നിലും ആ സക്തി ഇല്ലാതെ രാഗ ബന്ധത്തിൽ നിന്ന് മുക്തനായി ആത്മവിചാരത്തിൽ ഉറച്ച് യജ്ഞ ഭാവത്തിൽ ചെയ്യുന്ന എല്ലാ കർമ്മങ്ങളും വിലയം പ്രാപിക്കുന്നു. സുഖം ദുഃഖം ലാഭം നഷ്ടം ആഹ്ലാദം നിരാശ എന്നിവയെയാണ് രാഗം എന്ന് ഉദ്ദേശിക്കുന്നത്. ചെയ്യുന്ന വ്യക്തിയും കർമ്മവും സമർപ്പണവസ്തുവും എല്ലാം ബ്രഹ്മം തന്നെ യജ്ഞം ചെയ്യുന്നവൻ എത്തുന്നതും ബ്രഹ്മത്തിൽ ത്തന്നെ 'സർവ്വം ബ്രഹ്മമയം. അദ്വൈതത്തിന്റെ കാതലും ഇത് തന്നെ. ഏത് തരത്തിലുള്ള യജ്ഞമായാലും സർവ്വം എന്നിൽ സമർപ്പിച്ച് ചെയ്താൽ ബ്രഹ്മത്തെ പ്രാപിക്കുന്നു. പല വിധത്തിലുള്ള യജ്ഞങ്ങളെ കുറിച്ചും വേദത്തിൽ പറയുന്നുണ്ട്. അവയെല്ലാം കർമ്മങ്ങളിൽ നിന്ന് ഉണ്ടായ വയാണ് എന്ന് അറിയുക ഇപ്രകാരമറിഞ്ഞ് കർമ്മാചരണം നടത്തിയാൽ നീ കർമ്മബന്ധങ്ങളിൽ നിന്ന് മുക്തനാകും (തുടരും) 
ഭാഗം 2 ദ്വൈതവും ,അദ്വൈതവും ഒരു വിചിന്തനം

ഏകം അഥവാ അദ്വൈതം എന്ന അവസ്ഥയിൽ ദൃശ്യ പ്രപഞ്ചമില്ല.അവിടെ പ്രപഞ്ചം ഇല്ലെങ്കിൽ വ്യവഹാരങ്ങളും ഉണ്ടാകില്ല.എന്നാൽ ആ ഏകത്തിന്റെ ഉള്ളിൽ വ്യവഹാരം ആരംഭിക്കുമ്പോൾ സൃഷ്ടിക്കുള്ള ഇച്ഛയായി.ആ ഇച്ഛ പരിണമിക്കുന്നത് പ്രപഞ്ച നിർമ്മാണത്തിലാണ്.അപ്പോൾ അദ്വൈതം എന്ന അവസ്ഥക്ക് ബ്രഹ്മം അഥവാ ഈശ്വരൻ എന്ന അർത്ഥം വന്നുആ ബ്രഹ്മം മാത്രമാണ് സത്യവും അനശ്വരവും അതിനാലാണ് അദ്വൈതമാണ് സത്യം എന്ന് പൗരാണിക ഋഷിമാർ പറയുന്നത്.

എന്നാൽ ജീവിത വ്യവഹാരത്തിലെ സുഖ ദുഃഖാദി ദ്വയങ്ങൾക്ക് ദ്വൈതഭാവമാണ്.സുഖം,ദുഃഖം,ലാഭം നഷ്ടം എന്നിങ്ങനെയുള്ള വിരുദ്ധമായ അവസ്ഥ ദ്വൈതത്തിലേ ഉള്ളൂ!ഈശ്വരൻ വേറെ സൃഷ്ടി വേറെ എന്ന ദ്വൈത ഭാവം പ്രധാനമായും സെമിറ്റിക് മത സ്വഭാവമാണ്. ഭാരതീയ സനാതനധർമ്മം പ്രാഥമിക പാഠമായിട്ടേ ദ്വൈതത്തിനെ കണ്ടിട്ടുള്ളൂ.ഒരു വേദാന്തിക്ക് ഒരിക്കലും ദ്വൈതി ആകാൻ കഴിയില്ല .കാരണം വേദത്തിന്റെ അവസാനം അദ്വൈതത്തിൽ ചെന്ന് മുട്ടി നിൽക്കുന്നു.സർവ്വം ബ്രഹ്മമയം എന്ന അവസ്ഥയിൽ. അഹം ബ്രഹ്മാസ്മി,തത്ത്വമസി തുടങ്ങിയ മഹാ വാക്യങ്ങൾക്ക് അദ്വൈതത്തിലേ പ്രസക്തിയുള്ളൂ! ദ്വൈതത്തിൽ പ്രസക്തിയില്ല.കാരണം ഞാൻ എന്നും നീ എന്നും ഉള്ള അവസ്ഥ ദ്വൈമാണല്ലോ!ഞാനും നീയും വേേറെ വേറെ ആണെങ്കിൽ മേൽ പറഞ്ഞ മഹാവാക്യങ്ങൾക്ക് പ്രസക്തി ഇല്ലല്ലോ!

പ്രാരംഭഘട്ടത്തിൽ ഒരു സനാതന ധർമ്മചാരിക്ക് ദ്വൈതം അത്യാവശ്യമാണ്.കാരണം ക്ഷേത്ര സങ്കൽപ്പം ദ്വൈതമാണ്.ഞാൻ ഭഗവാനെ പ്രാർത്ഥിക്കുന്നു എന്ന അവസ്ഥ പിന്നീട് അത് മാറി ഞാൻ എന്നോട് തന്നെയാണ് പ്രാർത്ഥിക്കുന്നത് എന്ന ബോധം ഉണ്ടാകുമ്പോൾ ഞാൻ അദ്വൈത വിശ്വാസി ആയിത്തീർന്നു എന്നർത്ഥം.ദ്വൈതാചാര്യരും,വിശിഷ്ടദ്വൈത ആചാര്യന്മാരും അദ്വൈതത്തെ നിഷേധിക്കുന്നില്ല.അവർ ദൃശ്യപ്രപഞ്ചത്തെ കുറിച്ച് വർണ്ണിക്കുന്നു.വിലയിരുത്തൂന്നു എന്ന് മാത്രം.. എങ്ങിനെ? അത് അടുത്ത പോസ്റ്റിൽ (തുടരും)

2016, നവംബർ 17, വ്യാഴാഴ്‌ച

ദ്വൈതവും,അദ്വൈതവും ഒരു വിചിന്തനം

പലരും പല രൂപത്തിലാണ് ദ്വൈതം അദ്വൈതം എന്നീ അവസ്ഥകളെ മനസ്സിലാക്കിയത് എന്നാണ് അനുഭവം വ്യക്തമാക്കുന്നത്. എന്ത് നമ്മൾ പഠിച്ചാലും അത് സ്വയം മനനം ചെയ്ത് സാക്ഷാത്കരിക്കണം.പഠിക്കുമ്പോൾ മാത്രമാണ് ഗുരുവചനങ്ങളോ അവർ രേഖപ്പെടുത്തിയ കൃതികളോ നാം അനുസരിക്കേണ്ടത്. പിന്നെ മനനമാണ് അത് സ്വയം ചെയ്യേണ്ടതാണ്.അതിൽ മറ്റുള്ളവരുടെ ചിന്ത കടമെടുക്കരുത്.അതൊക്കെ ചിന്തക്ക് ആധാരമാക്കാം എന്നു മാത്രം പക്ഷെ ഉൾക്കോള്ളുന്നത് നമ്മുടെ മനനം സമ്മാനിച്ച ജ്ഞാനം ആയിരിക്കണം.

അർജ്ജുനാ എനിക്കും നിനക്കും അനേകം ജന്മങ്ങൾ കഴിഞ്ഞുപോയിട്ടുണ്ട്.ഞാൻ അതെല്ലാം അറിയുന്നു.നീ അറിയുന്നില്ല--ഈ ഭഗവദ് വചനം ഞാൻ നീ എന്നീ അവസ്ഥകൾ ഉണ്ടായതിനാൽ ദ്വൈതമല്ലേ? എന്ന് ചോദിക്കുന്നവരുണ്ട്.പ്രത്യക്ഷത്തിൽ കേട്ടാൽ ശരിയാണ് എന്ന് തോന്നുകയും ചെയ്യും.എന്നാൽ പരമാത്മാവും ജീവാത്മാവുമായി ഭഗവാനേയും അർജ്ജുനനേയും കാണണം.പരമാത്മാവ് ദ്വൈത ഭാവം സ്വീകരിച്ചിട്ടുണ്ട്.അങ്ങിനെ സ്വീകരിച്ച ജന്മങ്ങൾ ആണ് നീയും ഞാനും.സ്വീകരിച്ച ജന്മങ്ങൾ നശ്വരമാണ് എന്ന് അനേകം ജന്മങ്ങൾ ഉണ്ടായി എന്നതിൽ നിന്ന് വ്യക്തമാണല്ലോ! കാരണം ഒന്ന് നശിച്ചാലേ അടുത്തത് തുടങ്ങൂ.!

അപ്പോൾ അനശ്വരമായത് ഞാൻ എന്ന പരമാത്മാവ് മാത്രം അപ്പോൾ ഭഗവദ് വചനത്തിലും നിഴലിക്കുന്നത് അദ്വൈതം തന്നെ മറ്റൊരു ചിന്താഗതി അദ്വൈത സിദ്ധാന്തം ദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും എതിരാണ് എന്നതാണ്.ശുദ്ധമായ അബദ്ധമാണത്. അദ്വൈതം ഒരിക്കലും ദ്വൈത സിദ്ധാന്തത്തിനോ വിശിഷ്ടാദ്വൈത സിദ്ധാന്തത്തിനോ എതിരല്ല.കാരണം ഭോക്താവും ഭോക്തൃത്വവും ഉണ്ടെങ്കിൽ അത് ദ്വൈതമാണ്.പക്ഷേ ദ്വൈതം എന്ന അവസ്ഥ സൃഷ്ടിക്ക് മുമ്പോ പ്രളയത്തിന് ശേഷമോ ഇല്ല സൃഷ്ടിക്കും പ്രളയത്തിനും ഇടയിലുള്ള ഭാവങ്ങൾക്ക് മാത്രമേ ദദ്വൈതവും വിശിഷ്ടാദ്വൈതവും ഉള്ളൂ! (തുടരും)
വൈരാഗ്യം മൂലം വിവേകം നഷ്ടപ്പെട്ടവർ

നമുക്ക് പലരോടും പല തരത്തിലുള്ള വിരോധവും ഓരോ സന്ദർഭമനുസരിച്ച് തോന്നാം.പക്ഷെ അപ്പോളൊന്നും വിവേകം നഷ്ടപ്പെടരുത്.മോദിയുടെ അമ്മ പണംവാങ്ങാൻ വന്നതിനെ കുറിച്ച് പലരും കമന്റ് ചെയ്തതു കണ്ടു.ചാപ്പകുത്തി എന്ന് വി എസ് പ്രതികരിച്ചു.ബിന്ദു കൃഷ്ണ എന്ന ഒരു സ്ത്രീ വേറെ ആരോ ഛർദ്ദിച്ചത് വിഴുങ്ങി വീണ്ടും ഛർദ്ദിക്കുന്നത് ഡി ഡി മലയാളം ചാനലിൽ കണ്ടു.സഹതാപമാണ് ഇവരോട് എനിക്ക് തോന്നുന്നത്.

മോദിക്ക് പകരം വേറെ ഒരാളാണ് പ്രധാനമന്ത്രി എന്ന് ഒരു നിമിഷം സങ്കൽപ്പിക്കുക   X ആയിക്കോട്ടെ!ഒരു പ്രധാന മന്ത്രിയുടെ അമ്മ സ്ഥലത്തുള്ള ഒരു ബാങ്ക് മാനേജരെ വിളിച്ച് എനിക്ക് കുറച്ചു പണം വേണം എന്ന് ആവശ്യപ്പെട്ടാൽ ഏത് ബാങ്ക് മാനേജരാണ് അത് വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ ഏർപ്പാട് ചെയ്യാതിരിക്കുക?നിയമപരമായി എന്താണ് അതിൽ തെറ്റ് പ്രത്യേകിച്ച് വൃദ്ധയായ സ്ത്രീ കൂടിആകുമ്പോൾ? ആരാണ് അതിൽ എതിർപ്പ് പ്രകടിപ്പിക്കുക?എടുക്കാൻ അനുവാദമുള്ള സംഖ്യ വൃദ്ധയായ പ്രധാനമന്ത്രിയുടെ അഅമ്മയ്ക്ക് വീട്ടിൽ കൊണ്ട് പോയി ഒരു ബാങ്ക് മാനേജർ കൊടുത്താൽ ഏത് കോടതിയാണ് അദ്ദേഹത്തെ ശിക്ഷിക്കുക?

അല്ലെങ്കിൽ എന്ത് ആവശ്യവും യാതൊരു പ്രതിഫലവും കൂടാതെ ആ വൃദ്ധയായ അമ്മയ്ക്ക് ചെയ്ത് കൊടുക്കാൻ ആരാണ് മുതിരാത്തത്? ഇതൊന്നും ചിന്തിക്കാൻ ആർക്കും ബുദ്ധി ഇല്ലേ?പിന്നേയും അവർ വന്നെങ്കിൽ അതിനൊരു അർത്ഥമേ ഉള്ളു താൻ കാരണം മകന്റെ പ്രവൃത്തികൾക്ക് കളങ്കം വരാൻ പാടില്ല.താൻ പ്രധാന മന്ത്രിയുടെ അമ്മയാണെങ്കിലും ഒരു ഇന്ത്യൻ പൗര യാണ്.കൂടുതൽ സൗകര്യങ്ങൾ സാധാരണ ജനങ്ങളേക്കാൾ സ്വീകരിക്കുന്നത് ശരിയല്ല എന്ന ബോധം മാത്രമാണ് ആ നല്ല മനസ്സ് ചിലർക്ക് കാണാൻ കഴിയുന്നില്ല.

കേന്ദ്രമന്ത്രിമാരടക്കം,സംസ്ഥാനമന്ത്രിമാർ അടക്കം ഉള്ളവരുടെ അമ്മമാർ ജീവിക്കുന്നത് ഇങ്ങിനെയാണോ?പണം കിട്ടാതെ ഇവിടുത്തെ ഒരു ജില്ലാ പ്രസിഡന്റ് മാർ പോലും കഷ്ടപ്പെടുന്നില്ല അവരുടെ കഷ്ടപ്പാടുകൾ വാക്കുകളിൽ മാത്രം.കഷ്ടപ്പെടുന്നത് സാധാരണക്കാർ .അപ്പോൾ അവർക്ക് ഒരു ആശ്വാസവും പ്രോത്സാഹനവും ആകും താനും കൂടി ക്യൂ നിന്ന് പണം വാങ്ങിയാൽ എന്ന് ആ അമ്മ ചിന്തിച്ചു അത്രയേ ഉള്ളൂ!അതിനാണ് ഈ പരാക്രമങ്ങളൊക്കെ! ചിന്തിക്കുക.
ഇന്നത്തെ ചിന്താവിഷയം--വിജയ് മല്യയുടേതടക്കമുള്ള വമ്പൻമാരുടെ കടം എഴുതിത്തള്ളിയോ?

കേന്ദ്ര ധനകാര്യവകുപ്പ്,മന്ത്രി പറയുന്നു ഇവരുടെയൊന്നും കടം എഴുതിത്തള്ളിയിട്ടില്ല എന്ന് ബാങ്ക് പറയുന്നു എഴുതിത്തള്ളി എന്ന്.എന്താണ് ഇതിലെ വാസ്തവം?
         ഒരു കോടി ലോട്ടറി അടിച്ചവന്റെ കയ്യിൽ ഒരു കോടി രൂപ ഉണ്ട് എന്നാണ് സാധാരണക്കാർ കരുതുക.എന്നാൽ 35%ആണെന്ന് തോന്നുന്നു ടാക്സ് കിഴിച്ച് 65 ലക്ഷമേ അയാളുടെ പക്കൽ വന്നു ചേരൂ!അപ്പോൾ കേൾക്കുന്നതിലെ സത്യം അറിയാൻ ശ്രമിക്കണം.കേട്ടപാതി കേൾക്കാത്ത പാതി പ്രതികരിക്കുന്നത് വിവരക്കേടാണ്. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് നോക്കാം

ലോൺ പുതുക്കുക എന്നൊരേർപ്പാടുണ്ട്. പരോക്ഷമായി അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്. 10 ലക്ഷം രൂപ ഞാൻ ബാങ്കിൽ നിന്നും ലോൺ എടുത്താൽ അത് തിരിച്ചടക്കേണ്ടതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധി കഴിഞ്ഞാൽ നിയമപരമായി ഞാൻ കുറ്റക്കാരനായി.ഞാൻ ആ ലോൺ അടച്ചാൽ കുറ്റ വിമുക്തനായി.പഴയ അക്കൗൺട് ക്ലോസ് ചെയ്തു. ലോൺ തിരിച്ചടച്ചതിനാലും,കുറ്റ വിമുക്തനായതിനാലും പുതിയ ലോൺ എടുക്കുവാൻ ഞാൻ അർഹനാണ്.ഞാൻ പുതിയ ലോൺ എടുക്കുന്നു. അപ്പോൾ അത് പുതിയ അക്കൗൺടിലാണ്.ഞാൻ അട്കേണ്ട തുക അടച്ചു തീർത്തു.പക്ഷെ പുതിയ കടം എടുത്തതിനാൽ ഞാൻ അത്രയും തുകയ്ക്ക് ബാദ്ധ്യസ്ഥനും ആണ്

ഇവിടെ വമ്പന്മാരുടെ അക്കൗൺട് ക്ലോസ് ചെയ്തിട്ടില്ല.അനിശ്ചിതമായി അക്കൗൺട് ക്ലോസ് ചെയ്യാതിരുന്നാൽ അത് നിയമ വിരുദ്ധവും ബാങ്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ്. അതിനാൽ അത് ക്ലോസ് ചെയ്ത് എപ്രകാരമാണോ ലോൺ പുതുക്കുന്നത് അതേ പോലെ ചെയ്യണം.എന്നാൽ പണം അടയ്ക്കാത്തതിനാൽ ലോൺ പുതുക്കുക എന്ന് പറയാൻ പറ്റില്ല അപ്പോൾ പഴയഅക്കൗൺട് എങ്ങിനെ ക്ലോസ് ചെയ്യും? അപ്പോൾ അത് ക്ലോസ് ചെയ്താലേ പുതിയ അക്കൗൺടിലേക്ക് പണം മാറ്റാൻ പറ്റുകയുള്ളു.അതിന് ഒറ്റ വഴിയേ ഉള്ളു പഴയ അക്കൗൺടിലെ പണം എഴുതിത്തള്ളുക എന്നിട്ട് പുതിയ അക്കൗൺടിലേക്ക് അത് മാറ്റുക.അപ്പോൾ പഴയ അക്കൗൺടിലെ പണം എഴുതി ത്തള്ളി എന്നു പറഞ്ഞാൽ ആ പണം അവർ അടക്കേണ്ടതില്ല എന്നല്ല അർത്ഥം.പുതിയ അക്കൗൺടിൽ ചേർത്ത കഴിഞ്ഞ അക്കൗൺടിലേ ലോണിനും പലിശക്കും അവർ ബാധ്യസ്ഥരാണ്. ബാങ്കിനാണെങ്കിൽ എഴുതിത്തള്ളി എന്നേ പറയാൻ പറ്റൂ! ചിന്തിക്കുക.

2016, നവംബർ 16, ബുധനാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം. ഭാഗം19 ജ്ഞാനകർമ്മസന്യാസയോഗം -തിയ്യതി-16/11/2016

ഭഗവാൻ തുടരുന്നു --കർമ്മത്തിൽ അകർമ്മത്തേയും ,അകർമ്മത്തിൽ കർമ്മത്തേയും കാണുന്നവൻ ബുദ്ധിമാനാണ്.അവൻ ഒരു യോഗിയും കർമ്മങ്ങൾ വേണ്ടപോലെ ചെയ്യുന്നവനുമാകുന്നു.

എന്താണ് ഈ പ്രഞ്ഞതിന്റെ അർത്ഥം?കർമ്മത്തിൽ എങ്ങിനെയാണ് അകർമ്മത്തെ കാണുക? വണ്ടി പോയി എന്ന് നാം പറയാറുണ്ട്.സത്യത്തിൽ വണ്ടി പോകുന്നില്ല .ആരോ അതിനെ ഓടിക്കുന്നു.അപ്പോൾ വണ്ടി പോകുന്നതായി നാം ധരിക്കുന്നു.ഇവിടെ വണ്ടി ഒരു കർമ്മവും സ്വമേധയാ ചെയ്യുന്നില്ല അപ്പോൾ വണ്ടി പോകുന്നു എന്ന കർമ്മം നടക്കുന്നുണ്ടെങ്കിലും വണ്ടി പോകുന്നില്ല ആരോ കൊണ്ട് പോകുന്നു.
അകർമ്മത്തിൽ എങ്ങിനെ കർമ്മത്തെ കാണാം?ഇവിടെ വലിയൊരു ശാസ്ത്രം അടങ്ങിയിട്ടുണ്ട്. വൃക്ഷലതാദികൾ പ്രത്യക്ഷത്തിൽ ഒരു കർമ്മവും ചെയ്യുന്നില്ല.എന്നാൽ അതിന്റെ ഉള്ള് നിരന്തരം കർമ്മം ചെയ്ത് കൊണ്ടേ ഇരിക്കുന്നു.ആവശ്യമുള്ള ഊർജ്ജം അത് വലിച്ചെടുക്കുന്നു.നിരന്തരം പകൽ കാർബൺ ഡൈ ഓക്സൈഡിനെ സ്വീകരിക്കുകയും ഓാക്സിജനെ പുറത്തേക്ക് വിടുകയും ചെയ്യുന്നു.രാത്രി നേരെ മറിച്ചും.

ഇനി ആദ്ധ്യാത്മികമായി ഇതിന് വേറൊരു നിർവചനവും ഉണ്ട്.ഞാൻ വെറുതെ ഇരിക്കുകയാണെങ്കിൽ കർമ്മം ചെയ്യുന്നില്ല എന്ന് കരുതരുത്.ശ്വാസോച്ഛ്വാസം നടത്തുക മനനം ചെയ്യുക എന്നീ കർമ്മങ്ങൾ ഞാൻ ചെയ്യുന്നുണ്ട് അപ്പോൾ അകർമ്മത്തിൽ കർമ്മമായി. ഞാൻ ഒരു കർമ്മം ചെയ്ത് കൊണ്ടിരിക്കുന്നു.ഇതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നും ഇല്ല കാരണം ഞാൻ എന്ന ഭാവം അഥവാ അഹം കാരം ഈ നശ്വര ശരീരത്തിനേ ഉള്ളൂ!ആത്മാവിന് അതിന്റേ തായ നിർഗ്ഗുണത്വം മാത്രമേ ഉള്ളൂ.അപ്പോൾ കർമ്മത്തിൽ അകർമ്മവും ആയി ഇത് വേർ തിരിച്ചറിയുന്നവൻ ബുദ്ധിമാനാകുന്നു എന്നാണ് ഭഗവാൻ പ്രഞ്ഞത് (തുടരും)
അനുഭവങ്ങളിലെ നുറുങ്ങുകൾ

നോട്ടുകൾ പിൻവലിച്ചതിനെ അപലപിച്ച് കടയ്ക്ക് അരികിൽ നിന്ന് സംസാരം മുറുകുന്നു.മോദിജിയെ തേജോവധം ചെയ്ത് കൊണ്ടിരിക്കുന്നു.ഞാനും അവരുടെ കൂടെ കൂടി.എനിക്ക് അറിയാനുള്ളത് അറിയണം അവസാനം ഒരു ഡയലോഗ് ഞാനും കാച്ചി എന്തായാലും ആരും പട്ടിണി കിടന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു.ഉണ്ടെങ്കിൽ ആ വിവരവും ടിവിയിൽ വരേണ്ടതാണ്. അറ്റ കൈക്ക് നമ്മടെ കുട്ട്യോൾക്ക് തിന്നാൻ കൊടുക്കാൻ വേറെ വഴി നമ്മള് നോക്കൂലേ? അത് കൊണ്ട് പട്ടിണി ഒന്നും കിടന്നിട്ടില്ല. ഒരാൾ പറഞ്ഞു.ബാക്കിയുള്ളവർ ശരി വെച്ചു.എനിക്ക് അറിയേണ്ടതും അതു തന്നെ ആയിരുന്നു.

ദിവസവും വൈകുന്നേരം മിനുങ്ങുന്ന ഒരാളെ കണ്ടു.എന്നും എന്നെ ക്ഷണിക്കാറുണ്ട്. ഇപ്പോ വേണ്ട പിന്നെയാകാം എന്നും എന്റെ മറുപടി അതായിരുന്നു. ഇന്നലെ കണ്ടപ്പോൾ ഞാൻ പറഞ്ഞു  എന്നും നിങ്ങൾ ക്ഷണിക്കാറുണ്ട്.ഞാൻ നിഷേധിക്കാറും ഉണ്ട് എന്നാൽ അത് ഇന്നായാലോ? ശരി എന്നാൽ പോകാം.അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ എങ്ങിനെ സംഘടിപ്പിച്ചു? അതോ!ഞാൻ ഒരു മിലിട്ടറിക്കാരനെ ഏർപ്പാട് ചെയ്യുകയാണ് പതിവ്  ഞാൻ രണ്ടായിരം രൂപ കൊടുത്തു.ബാക്കി അയാളുടെ അടുത്തുണ്ട്. ഇനിയും വാങ്ങുമ്പോൾ അഡ്ജസ്റ്റ് ചെയ്യാമല്ലോ!വരൂ! ഹെയ് ഞാൻ വെറുതെ പറഞ്ഞതാ നിങ്ങൾ എങ്ങിനെ ചില്ലറക്ഷാമം ഉള്ളപ്പോൾ അത് സംഘടിപ്പിക്കുന്നു എന്ന് അറിയാൻ വേണ്ടി.അല്ലാതെ എനിക്കതിൽ താൽപ്പര്യം ഇല്ല

ചുരുക്കിപ്പറഞ്ഞാൽ ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.പിന്നേയും മുറുമുറുപ്പ്.ബുദ്ധിമ്മുട്ടുകൾ ഓരോരുത്തരും പറയുന്നത് ടിവിയിൽ കാണിക്കുന്നു.എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ പട്ടിണി കിടന്നോ? ദൈനംദിന കാര്യങ്ങൾ നിങ്ങൾ എങ്ങിനെ നിവർത്തിച്ചു? എന്ത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് നിങ്ങൾക്ക് ഉണ്ടായത്? എന്നിങ്ങനെ യുള്ള വാർത്തകൾ ഇത് വരെ കണ്ടില്ല. എന്ത് കൊണ്ട്?

എെ ഡി കാർഡ് കയ്യിലില്ലാത്ത അന്യദേശത്തൊഴിലാളികളുടെ കഷ്ടപ്പാട് പറയുന്നത് കേട്ടു.എന്ത് കൊണ്ട് അവരുടെ കയ്യിൽ എെ ഡി കാർഡ് ഇല്ലാ? ഇത് വർഷങ്ങൾക്ക് മുമ്പേ സംഘടിപ്പിക്കേണ്ടത് അല്ലേ? അത് ആരുടെ കുറ്റം? അതിന് അവർക്ക് വീടില്ല എന്നാണെങ്കിൽ അതിന് മോദി കുറ്റക്കാരനാകുമോ? ഈ കഴിഞ്ഞ രണ്ടു വർഷം കൊണ്ടാണോ അവർക്ക് വീടില്ലാതായത്? അവനവൻ ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യാതെ പിന്നീട് പ്രയാസങ്ങൾ വരുമ്പോൾ ഭരണകർത്താക്കളെ പഴി ചാരുന്നതിൽ എന്താണ് യുക്തി? അവനവന്റെ രക്ഷക്ക് അത്യാവശ്യം വേണ്ടത് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ?

നിലമ്പൂർ ഭാഗത്ത് ആദിവാസികൾക്കായി നീക്കിവെച്ച സംഘ്യ വകമാറ്റി ചിലവാക്കുന്നു എന്ന പരാതി കേൾക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ആ പാവങ്ങളുടെ ദുരിതം ഈ നോട്ട് പിൻവലിച്ചതിന്റെ ക്രെഡിറ്റിൽ ചേർക്കാൻ ശ്രമിക്കുന്നത് ശരിയായ രീതിയല്ല. നോട്ട് പിൻ വലിച്ചില്ലായിരുന്നെങ്കിലും അവരുടെ ദുരിതങ്ങൾ നീങ്ങില്ല.

ബീവറേജ് ഷോപ്പിൽ എന്ത് കൊണ്ട് പഴയ നോട്ട് എടുത്തുകൂടാ?എന്നാൽ ബാങ്കിന്റെ മുന്നിലുള്ള ക്യൂവിന് കുറച്ച് സമാധാനം ഉണ്ടാകില്ലേ? അടുത്ത ചോദ്യം ഇതാണ്. ശരിയാണ്.അപ്പോൾ അരി വാങ്ങാൻ നിയന്ത്രണം കള്ള് കുടിക്കാൻ സൗകര്യം .ഇതായിരിക്കും പിന്നെയുള്ള പരാതി.തുടർന്ന് ധാരാളം മോദിയേ അവഹേളിച്ചു കൊണ്ടുള്ള ട്രോളുകളും. !

2016, നവംബർ 15, ചൊവ്വാഴ്ച

പുലിമുരുഗന്റെ  ക്യൂ എ ടി എം കൗണ്ടറിലെ ക്യൂ ആയി തെറ്റിദ്ധരിപ്പിക്കുന്നു  -ഇപ്പോൾ കിട്ടിയത് 
ഇന്നത്തെ ചിന്താവിഷയം--എന്ത് കൊണ്ട് രണ്ടായിരം?

എല്ലാവരും പറയുന്നു തെയ്യാറെടുപ്പ് നടത്തിയിട്ടല്ല മോദിജി 1000 500 രൂപ കറൻസികൾ പിൻ വലിച്ചതെന്ന്. നോട്ടുകൾ ചെറിയവ ഉണ്ടാക്കിയിട്ട് പോരായിരുന്നോ? എന്നൊക്കെ പലരും ധരിച്ചു വെച്ചിരിക്കുന്നത് ചുമ്മാ നോട്ട് അങ്ങോട്ട് പ്രിന്റ് ചെയ്യാം എന്നാണ്.അങ്ങിനെയാണെങ്കിൽ നമുക്ക് കടം വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ! നോട്ട് പെടച്ച് വിട്ടാൽ പോരേ? നോട്ട് പ്രിന്റ് ചെയ്യ്ണമെങ്കിൽ തത്തുല്യമായ മൂല്യം ഉള്ള സ്വർണ്ണം നിക്ഷേപിക്കണം. അപ്പോൾ സ്വർണ്ണം എങ്ങിനെ വാങ്ങും? അപ്പോൾ  നോട്ട് സർക്കാർ പിൻവലിച്ചപ്പോൾ അതിന്റെ ക്രയവിക്രയം നിരോധിച്ചു എന്നേ ഉള്ളൂ.അതിന്റെ മൂല്യം അപ്പോളും അവിടെത്തന്നെ ഉണ്ട്.പിൻ വലിച്ച നോട്ടുകൾ മൂല്യമില്ലാതാകണമെങ്കിൽ പകരം നോട്ട് ഇറങ്ങണം.അപ്പോൾ നമ്മൾ 4 അഞ്ഞൂറ് കോടുത്ത് ഒരു രണ്ടായിരം വാങ്ങുമ്പോൾ പുതിയ 4 --അഞ്ഞൂറ് പ്രിന്റ് ചെയ്യാം.അല്ലെങ്കിൽ 5 നൂറ് നോട്ടുകൾ അപ്പോൾ കിട്ടിയ നോട്ടുകൾ വെച്ചേ ചെറിയ നോട്ടുകൾ അതിന്റെ മൂല്യം അനുസരിച്ച് ഉണ്ടാക്കാൻ കഴിയൂ!

ലക്ഷക്കണക്കിന് 500ന്റേയും,ആയിരത്തിന്റേയും നോട്ടുകൾ ഇപ്പോൾ കിട്ടിയിട്ടുണ്ട്. അത് വെച്ച് അതിന്റെ മൂല്യമുള്ള ചെറിയ നോട്ടുകൾ പ്രിന്റ് ചെയ്യാം ഇതിന്റെ താമസമാണ് ഇപ്പോൾ കാണുന്നത്. ഈ ആഴ്ച തന്നെ എല്ലാം ശരിയാകും. അല്ലാതെ മുന്നൊരുക്കമില്ലാതെ മണ്ടത്തരം ചെയ്തതല്ല.

ഇനി രണ്ടായിരം ഒറ്റ നോട്ടിന്റെ ആയുസ്സ് അധികം നീണ്ട് നിൽക്കാൻ ഇടയില്ല.ഇത് ഒരു സേഫ്റ്റി കാർഡ്.അത്രയും കരുതിയാൽ മതി.നിങ്ങൾ രണ്ടായിരം രൂപ ഡെപ്പോസിറ്റ് ചെയ്താൽ പിന്നെ എടുക്കുമ്പോൾ അഞ്ഞൂറായി നൽകും. അങ്ങിനെ എല്ലാവർക്കും നൽകാൻ തുടങ്ങിയാൽ കാലക്രമത്തിൽ രണ്ടായിരം ഒറ്റ നോട്ട് വിപണിയിൽ നിന്ന് പിൻ വാങ്ങും.

നല്ല ബുദ്ധിപൂർവ്വം ആലോചിച്ച് ചെയ്ത ഒരു പ്രവൃത്തിയാണ്.ഇവിടെ 500 രൂപ നോട്ടിന്റെ ഭാവം മാറുകയാണ്.അതിന് നിങ്ങളുടെ കയ്യിലൂള്ള 500 ആദ്യം കിട്ടണം.അതിനാണ് ഒറ്റ രണ്ടായിരം ആദ്യം ഉണ്ടാക്കിയത്.അതിനാലാണ് പ്രശ്നം കുറച്ചു ദിവസം കൊണ്ട് തീരും എന്ന് പറയുന്നത്.ഇത് വഴി പൂഴ്ത്തി വെക്കപ്പെട്ട നോട്ടിന്റെ കൃത്യമായ കണക്കും കിട്ടും .കണക്കിൽ കൊള്ളാത്തവ ഉണ്ടെങ്കിൽ ടാക്സ് അടച്ച് കണക്കിൽ കൊള്ളിക്കാം സോഴ്സ് കാണിച്ചാൽ .കൈക്കൂലി പോലുള്ളവ കളയാനേ നിവൃത്തിയുള്ളൂ.അത് പോലെ കള്ള നോട്ടുകളും.അങ്ങിനെ വേറെ സ്വർണ്ണം നിക്ഷേപിക്കാതെ ത്തന്നെ നോട്ട് മാറ്റാം.കള്ളത്തരം പൊളിക്കുകയും ചെയ്യാം.മാത്രമല്ല ഏത് നിമിഷവും രണ്ടായിരം ഒറ്റ പിൻ വലിക്കുകയും ആകാം.
ഭാഗം 4. അന്യന്റെ ചിന്ത കടമെടുക്കുന്നവർ

പാർലമെന്റിൽ സമ്മേനം തുടങ്ങുന്നു.പ്രതിപക്ഷകക്ഷികൾ ഏവരും ചേർന്ന് രാഷ്ട്രപതിയെ കാണാൻ തീരുമാനിക്കുന്നു.കമ്യൂണിസ്റ്റ് പാർട്ടിയും ,കോൺഗ്രസ്സും പിൻ മാറുന്നു.ഇപ്പോൾ രാഷ്ട്രപതിയെ കാണേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. മമതയും കെജ്രിവാളും കാണാൻ തന്നെ തീരുമാനിക്കുന്നു.

ഇത്രയും കാര്യങ്ങൾ സംഭവിച്ചത്.നോട്ട് പിൻവലിച്ച പരിപാടി പിൻവലിക്കേണ്ടെന്ന് യച്ചൂരി.സംഭവങ്ങൾ സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി എന്ന് സൂചനകൾ. സുപ്രീം കോടതി ഈ കാര്യത്തിൽ ഇടപെടില്ല എന്ന് വ്യക്തമാക്കി.ചാനൽ ചർച്ചകളിൽ രോഷം കൊള്ളുന്നവർ മാറ്റങ്ങൾ കാണുന്നില്ല എന്ന് വ്യക്തം .അവർ തുടങ്ങിയേടത്ത് തന്നെ നിൽക്കുന്നു.

രാഷ്ട്രപതിയെ കണ്ടാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നേ ആവശ്യപ്പെടാനൊക്കൂ! അതിന് 2000 രൂപ എ ടി എം വഴി വരാൻ തുടങ്ങി നാളെ മിക്കവാറും 500 ഉം എത്തും.ഇതിൽ മീതെ എന്ത് പരിഹാരം? ചുമ്മാ രാഷ്ട്രപതിയെ കണ്ട് വണങ്ങി പോരാം എന്ന് മാത്രം.നാളെ പാർലമെന്റിൽ ബഹളം വെക്കാം. നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ലല്ലോ എന്ന് വേണ്ടപ്പെട്ടവരെ ബോധിപ്പിക്കാനായി. വേണമെങ്കിൽ സഭ ബഹിഷ്കരിച്ച് നടുത്തളത്തിലോ കെട്ടിടത്തിന്റെ മുകളിലോ കയറി പത്രത്തിൽ പടം വരുത്താം

നോട്ടുകൾ പിൻവലിച്ച സംഭവം പിൻ വലിക്കാൻ പറയാൻ പ്രതിപക്ഷം തയ്യാറല്ല.കാരണം പറഞ്ഞാൽ വില പോകില്ല.പാക്കിസ്ഥാനിൽ നിന്ന്  മോദിജിക്ക് അഭിനന്ദനങ്ങൾ എത്തുന്നു.ഞങ്ങൾക്കും വേണം ഇതുപോലൊരു പ്രധാനമന്ത്രിയെ എന്ന് പാക്ക് പൗരന്മാർ പരസ്യമായി പ്രതികരിച്ചു. ചൈനയും അനുഭാവം പ്രകടിപ്പിച്ചു.ഇതെല്ലാം ജനങ്ങൾ കണ്ടു നിൽക്കേ പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിന് നാണക്കേടിന്റെ ഛായ മാത്രമാണ്. കെജ്രിവാൾ എന്ന വിദ്വാൻ മോദിജിക്ക് എതിരായി  ഒരു അഴിമതി ആരോപണവുമായി രംഗത്തെത്തി. കെജ്രിവാൾ ആയതിനാൽ യെച്ചൂരി പോലും വിശ്വസിക്കാൻ ഇടയില്ല.അത് കേട്ടിട്ട് ആർക്കും ഒരു വികാരവും തോന്നിയതായി കണ്ടില്ല.

സംഭവം തീവ്രത കുറയുന്നു.സാധാരണ ഗതിയിലേക്ക് സാംപത്തിക രംഗം മടങ്ങിത്തുടങ്ങി.ചിലർ ഇപ്പോളും കുര നിർത്തിയിട്ടില്ല എന്നേ ഉള്ളു. ആരും ആ കുര ഇപ്പോൾ കേട്ടതായി നടിക്കാതായിരിക്കുന്നു.പ്രയാസം അനുഭവപ്പെടുന്നു എങ്കിലും ഇപ്പോളും ജനം ഈ പരിഷ്കാരം ഉൾക്കൊണ്ട് പ്രതികരിക്കുന്നത് പ്രതിഷേധക്കാർക്ക് തലവേദനയാവുന്നു. അതെ എല്ലാം ശരിയായി വരുന്നു! ശുഭലക്ഷണം കണ്ടു തുടങ്ങി!
ഭഗവദ് ഗീത -ഒരു പുനരവലോകനം-ഭാഗം 18 ജ്ഞാനകർമ്മ സന്യാസയോഗം -തിയ്യതി-15/11/2016

കർമ്മങ്ങളുടെ ഫലസിദ്ധി ആഗ്രഹിക്കുന്നവർ ദേവതകളെ പ്രീതിയാക്കാ ൻ  ശ്രമിക്കുന്നു.കാരണം മനുഷ്യലോകത്തിൽ കർമ്മത്തിനുള്ള ഫലസിദ്ധി വേഗത്തിൽ ഉണ്ടാകുന്നു.ഗുണ കർമ്മങ്ങളുടെ സ്വഭാവമനുസരിച്ച് ബ്രാഹ്മണൻ,ക്ഷത്രിയൻ ,വൈശ്യൻ ,ശൂദ്രൻ എന്നീ നാലു വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ കർത്താവ് ഞാൻ ആണെങ്കിലും വികാരരഹിതനായ എന്നെ കർതൃത്വമില്ലാത്തവൻ എന്ന് അറിഞ്ഞ് കൊള്ളുക

ഇവിടെ ചാതുർ വർണ്യം കർമ്മങ്ങളുടെ സ്വഭാവമനുസരിച്ച് ആണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ ജാതീയതയുമായി ചാതുർവർണ്യത്തിന് യാതൊരു ബന്ധവും ഇല്ല എന്ന് വ്യക്തമാണല്ലോ.  കർമ്മങ്ങൾ എന്നെ ബാധിക്കുന്നില്ല. എനിക്ക് കർമ്മഫലത്തിൽ ആഗ്രഹവുമില്ല. ഇപ്രകാരം ആരാണോ എന്നെ മനസ്സിലാക്കുന്നത്? അവൻ കർമ്മങ്ങളാൽ ബന്ധിക്കപ്പെടുന്നില്ല . ഇത് മനസ്സിലാക്കി മുമ്പുള്ള മു മുക്ഷുക്കളും കർമ്മം ചെയ്തിട്ടുണ്ട്. അതിനാൽ പൂർവ്വികന്മാർ പണ്ടു പണ്ടേ ചെയ്ത് പോന്ന പോലെ അർജ്ജു നാ നീയും ചെയ്യുക. കർമ്മം എന്ത്? അകർമ്മം എന്ത്? എന്ന് നിർണ്ണയിക്കുന്നതിൽ തത്ത്വദർശികൾ പോലും വിഷമിക്കാറുണ്ട് ആയതിനാൽ ഏതറിഞ്ഞാൽ ഈ സംസാരത്തിൽ നിന്ന് മുക്തി ലഭിക്കുമോ ആ കർമ്മത്തെ ഞാൻ നിനക്ക് പറഞ്ഞു തരാം .

ശരിയായ കർമ്മത്തെ കുറിച്ചറിയാൻ നിഷിദ്ധ കർമ്മത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. അകർമ്മത്തിന്റെ സ്വഭാവവും അറിയേണ്ടതാണ്. എന്തെന്നാൽ കർമ്മത്തിന്റെ രഹസ്യം അറിയാൻ പ്രയാസമുള്ളതാണ്.(തുടരും) 

2016, നവംബർ 14, തിങ്കളാഴ്‌ച

വിവേകചൂഡാമണി ശ്ലോകം 170 തിയ്യതി 14/11/2016

പഞ്ചേന്ദ്രിയൈഃ പഞ്ചഭിരേവ ഹോതൃഭിഃ
പ്രചീയമാനോ വിഷയാജ്യധാരയാ
ജാജ്വല്യമാനോ ബഹുവാസനേന്ധനൈഃ
മനോമയാഗ്നിർദഹതി പ്രപഞ്ചം.
             അർത്ഥം
ഇവിടെ പഞ്ചേന്ദ്രിയങ്ങളെ ഹോതാക്കളായി ചിത്രീകരിച്ചിരിക്കുന്നു.പഞ്ച തന്മാത്രകളായ ആജ്യധാര കൊണ്ട് ആളിക്കത്തിക്കപ്പെടുന്നതും നാനാതരം വാസനകളാകുന്ന വിറകുകൾ കൊണ്ട് നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതുമായ മനോമയാഗ്നി പ്രപഞ്ചത്തെ എരിച്ചു കൊണ്ടിരിക്കുന്നു.
        ആജ്യധാര എന്ന് ഉദ്ദേശിക്കുന്നത് നെയ്യിനെയാണ്. ഹോതാവ് എന്നത് യജ്ഞം ചെയ്യുന്നവൻ എന്നർത്ഥവും അതായത് വാസനകളാകുന്ന വിറകുകൾ കൊണ്ട് വിഷയങ്ങളായ നെയ്യ് ഒഴിച്ച് ഹോതാ വായ യജ്ഞ കർമ്മി ആളിക്കത്തിച്ച് ഉയർത്തിയതുമായ മനോമയാഗ്നി ഈ പ്രപഞ്ചത്തെപ്പോലും എരിച്ചു കൊണ്ടിരിക്കും.
171
ന ഹ്യസ്ത്യവിദ്യാ മനസോ/തിരിക്താ
മനോ ഹ്യവിദ്യാ ഭവബന്ധഹേതുഃ
തസ്മിൻ വിനഷ്ടേ സകലം വിനിഷ്ടം
വിജൃംഭിതേ/സ്മിൻ സകലം വിജൃംഭതേ.
                 അർത്ഥം
മനസ്സിൽ നിന്നും വേറിട്ട് അവിദ്യയില്ല.കാരണം,സംസാരബന്ധത്തിന് ഹേതുവായ അവിദ്യ മനസ്സ് തന്നെയാകുന്നു.മനസ്സ് മുഴുവനും നശിച്ചാൽ സർവ്വവും നശിക്കും.മനസ്സ് വിജൃംഭിക്കുമ്പോൾ സർവ്വവും വിജൃംഭിക്കും.
തിരുമേനിയും,അന്തർജ്ജനവും

അന്തർജ്ജനം--ദ് നോക്കൂ!മിത്തുകൾ ചരിത്രവൽക്കരിക്കുന്നത് ദേശീയ വെല്ലുവിളി ന്ന് കെ.എൻ ഗണേഷ് പറഞ്ഞിരിക്ക്ണു.

തിരുമേനി--ആദ്യം ചരിത്രത്തെ അങ്ങട് മിത്ത് ആക്ക്വാ ണ്ടായെ!അത് ആ വഷളന് മനസ്സിലായിട്ട് ണ്ടാവില്യാ!അതാ വിഡ്ഢിത്തം ങ്ങനെ എഴ്ന്നള്ളിക്ക്ണത്.

അന്തർജ്ജനം---കള്ളപ്പണം പകുതിയും ബി.ജെ.പി ക്കാര്ടെ കയ്യിലാത്രേ!കെജ്രിവാൾ പ്രഞ്ഞിരിക്ക്ണൂ!

തിരുമേനി--അപ്പൊ ബാക്കി പകുതി മൂപ്പര്ടെ കയ്യിൽ ണ്ടാകും ന്ന് അങ്ങ്ട് ഒറപ്പിക്കാറായീ ന്ന് തന്യാ നോം നിരീക്ക്ണത്.

അന്തർജ്ജനം---ദ് കണ്ട്വോ ബി ജെ പിയിൽ നിന്ന് പുറത്താക്കിയ കീർത്തി ആസാദിന്റെ ഭാര്യ എ.എ.പി യിൽ ചേർന്നൂത്രേ!

തിരുമേനി--അസാരം കൂടിണ്ട് എ എ പീല് എരപ്പാക്കാൻ.കെജ്രിവാള് വിചാരിച്ചിട്ട് മുഴ്വോനും നടന്നിട്ടില്യാ ന്നാ അതങ്ങട് മുഴുവനും എരപ്പാക്കാം ന്ന് അങ്ങ്ട് നിരീച്ചിട്ട്ണ്ടാവും ന്ന് തന്യാ നമുക്ക് തോന്ന്ണെ!

അന്തർജ്ജനം---നോക്കൂ!അത്ഭുതം ജയരാജൻ നോട്ട് പിൻ വലിച്ചതിനെ ന്യായീകരിച്ചിരിക്ക്ണൂ!

തിരുമേനി--മന്ത്രിസ്ഥാനം പോയപ്പൊത്തന്നെ അയാൾടെ ജ്ഞാനം ഉയർന്നിരിക്കണൂ! മന്ത്രി ആയി ഇപ്പളും ള്ള എെസക്കിന് ജ്ഞാനം അശേഷം ല്യാണ്ടാവും ചെയ്തിരിക്ക്ണു. ച്ചാൽ അത്ര അപകടാ ഈ മന്ത്രിസ്ഥാനം ന്ന് സാരം. 

2016, നവംബർ 13, ഞായറാഴ്‌ച

ഭാഗം 6ക്ഷേത്ര ചൈതന്യ രഹസ്യം

മനുഷ്യനിലുള്ള ഈശ്വര ചൈതന്യം പൂർണ്ണ വളർച്ചയിൽ എത്തിയിട്ടില്ല.ബാഹ്യമായും ആന്തരികമായും ഉള്ള അവയവങ്ങളുടേയും ,മനസ്സിന്റെ വിവിധ തലങ്ങളുടേയും ,പൂർണ്ണ നിയന്ത്രണം ഇതു വരേയും അവന്റെ ഇച്ഛാ ശക്തിക്ക് വിധേയമായിക്കഴിഞ്ഞിട്ടില്ല.മനുഷ്യ ശരീരത്തിൽ അല്പമെങ്കിലും ബോധാവസ്ഥയെ പ്രാപിച്ചിരിക്കുന്ന ഈശ്വര ചൈതന്യത്തെ ക്രമമായി വികസിപ്പിച്ചെടുത്ത് പരമപദത്തിലേക്ക് എത്തിക്കുകയാണ് മനുഷ്യന്റെ ജീവിതോദ്ദേശം .ഇത് തന്നെ യാണ് പരമ പുരുഷാർത്ഥമായ മോക്ഷവും.ആ മോക്ഷത്തിന് വേണ്ടി പരിശ്രമിക്കാനുള്ള വിവിധ മാർഗ്ഗങ്ങളാണ് ഇന്ന് ഹിന്ദു ധർമ്മം വികസിപ്പിച്ചെടുത്തിട്ടുള്ള സാധനാ മാർഗ്ഗങ്ങൾ അഥവാ ഉപാസനാ മാർഗ്ഗങ്ങൾ.

മറ്റൊരു രീതിയിലും മുക്തിയിലേക്കുള്ള പ്രയാണത്തെ കാണാം.ഏത് സാധനാ മാർഗ്ഗങ്ങളായാലും അതിൽ അന്തർഭവിച്ച് കിടക്കുന്നത് യോഗശാസ്ത്ര തത്ത്വങ്ങളാണ്. മന്ത്ര യോഗവും ഹo യോഗവും രാജയോഗവും  ലയ യോഗവുമെല്ലാം യോഗശാസ്ത്രത്തിന്റെ വ്യത്യസ്ഥ പതിപ്പുകൾ മാത്രമാണ്. പല ഉപായങ്ങളിലൂടെയും യോഗിചെയ്യുന്നത് അവന്റെ ശരീരത്തിലെ ഏറ്റവും താഴത്തെ നിലയായ മൂലാധാര ചക്രത്തിൽ മൂന്നര ചുററായി സർപ്പാ കൃതിയിൽ ഉറങ്ങിക്കിടക്കുന്ന പരമ തത്ത്വമായ അന്തശ്ചയ്ത ന്യത്തെ - ഇതിനെ കുണ്ഡലിനീ ശക്തിയെന്നും പറയും. അതിനെ മെല്ലെ ഉണർത്തി മുകളിലായി കിടക്കുന്ന ആധാര ചക്രങ്ങളിലൂടെ മുകളിൽ കയറ്റി ശിരസ്സിൽ ആയിരം ഇതളുകൾ ഉണ്ടെന്ന് സങ്കൽപ്പിക്കുന്ന സഹസ്രാര പത്മ ചക്രത്തിൽ ഇരുന്നരുളുന്ന പരമശിവ പദത്തിൽ യോജിപ്പിക്കുകയാണ്. ഇത് തന്നെയാണ് മുക്തി. ഇവിടെയാണ് പഴയ ഒരു കവിതയുടെ പ്രസക്തി.

എളുപ്പമായുള്ള വഴിയേ ചിന്തിച്ചാൽ
ഇടയ്ക്കിടെയാറു പടിയുണ്ട്.
പടിയാവും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെക്കാണാകും ശിവശംഭോ! 
ഭഗവദ് ഗീത ഒരു പുനരവലോകനം -ജ്ഞാന കർമ്മ സന്യാസ യോഗം - ഭാഗം-17 Date 12/11/2016

നാശ രഹിതമായ ഈ കർമ്മയോഗത്തെ ഞാൻ സൂര്യന് ഉപദേശിച്ചു സൂര്യൻ മനുവിന് ഉപദേശിച്ചു.മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.ഇപ്രകാരം പരമ്പരയായി ഈ യോഗം രാജർഷികളും അറിഞ്ഞു.ദീർഘകാലം കൊണ്ട് ആ യോഗം ഇവിടെ നഷ്ടമായി.എന്റെ ഭക്തനും സുഹൃത്തും ആയതിനാൽ ഞാൻ ഈ യോഗത്തെ നിനക്ക് ഉപദേശിച്ചു തന്നു.ഇത് രഹസ്യവും ഉത്തമവും ആകുന്നു.

ഇത്രയും ഭഗവാൻ പറഞ്ഞപ്പൊൾ അർജ്ജുനന് ഒരു സംശയം ഉദിച്ചു.അങ്ങയുടെ ജീവിതം ഇപ്പോഴല്ലേ? സൂര്യനാണെങ്കിൽ അതി പുരാതനവും അപ്പോൾ ഇത് ഞാൻ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്? അതിന് ഭഗവാൻ മറുപടി പറയുന്നു. അല്ലയോ അർജ്ജുനാ ,എനിക്കും ,നിനക്കും എത്രയോ ജന്മങ്ങൾ കഴിഞ്ഞിരിക്കുന്നു!അവയെല്ലാം ഞാൻ അറിയുന്നു.നീ അറിയുന്നില്ല.ജനിക്കാത്തവനും നശിക്കാത്തവനും ജീവജാലങ്ങളുടെ എല്ലാം നിയാമകൻ ആണെന്നിരുന്നാലും സ്വന്തം പ്രകൃതിയെ അഥവാ സ്വഭാവത്തെ വശീകരിച്ച് സ്വന്തം മായാ ശക്തി കൊണ്ട് ഞാൻ ജന്മം എടുക്കുന്നു.അർജ്ജുനാ! എപ്പോഴൊക്കെ ധർമ്മത്തിന് ഹാനിയും അധർമ്മത്തിന് വർദ്ധനവും ഉണ്ടാകുന്നുവോ അപ്പോഴൊക്കെ ഞാൻ ജന്മമെടുക്കുന്നു. സജ്ജനങ്ങളെ സംരക്ഷിക്കാനും ,ദുർജ്ജനങ്ങളെ നശിപ്പിക്കാനും ധർമ്മം നില നിർത്താനുമായി യുഗം തോറും ഞാൻ അവതരിക്കുന്നു.

എന്റെ ദിവ്യമായ ജന്മവും കർമ്മവും ഇങ്ങിനെ താത്ത്വികമായി ആരറിയുന്നുവോ അയാൾ ദേഹം ത്യജിച്ചിട്ട് എന്നെ പ്രാപിക്കുന്നു.മറ്റൊരു ജന്മത്തെ പ്രാപിക്കുന്നില്ല.രാഗമോ,ഭയമോ ക്രോധമോ ഇല്ലാത്തവരായി എന്നിൽ ത്തന്നെ ലീനമായ ചിത്തത്തോടെ എന്നെത്തന്നെ ആശ്രയിച്ച് ജ്ഞാനമാകുന്ന തപസ്സ് കൊണ്ട് പരിശുദ്ധരായി എത്രയോ സാധകന്മാർ എന്റെ ഭാവത്തെ പ്രാപിച്ചിട്ടുണ്ട്. അവർ എപ്രകാരം എന്നെ ഭജിക്കുന്നുവോ അവരെ അപ്രകാരം തന്നെ ഞാൻ സ്വീകരിക്കുന്നു. അനുഗ്രഹിക്കുന്നു - അല്ലയോ അർജ്ജു നാ മനുഷ്യർ എല്ലാവിധത്തിലും എന്റെ മാർഗ്ഗത്തെ അനുസരിക്കുന്നു. (തുടരും) 

2016, നവംബർ 11, വെള്ളിയാഴ്‌ച

ഭാഗം-2 മററുള്ളവരുടെ ചിന്ത കടമെടുക്കുന്നവർ

ഞാൻ ഒരു സാമ്പത്തിക വിദഗ്ദ്ധനല്ല. പക്ഷെ വിഡ്ഢിത്തങ്ങൾ പറഞ്ഞാൽ അത് മനസ്സിലാകും - പ്രധാനമന്ത്രിക്ക് വിവിധ മേഖലകളിൽ പെട്ട അതിസമർത്ഥരായ ഉപദേശക വൃന്ദമുണ്ട്. ഭാരതം പോലുള്ള വലിയ ഒരു രാജ്യത്ത് ഇത്തരത്തിലുള്ള സാമ്പത്തിക മാറ്റം കൊണ്ടുവരുമ്പോൾ അതിന് മതിയായ തെയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. എന്നിട്ടും ജനങ്ങൾക്ക് പ്രയാസം നേരിടുന്നുവെങ്കിൽ കാരണമെന്ത്? ചിന്തിക്കേണ്ട വിഷയമാണ് അന്യരുടെ ചിന്ത വാടകക്ക് എട്ക്കാതെ ചിന്തിക്കണം

പ്രധാനമന്ത്രിയോ ധനകാര്യ മന്ത്രിയോ റിസർവ്വ് ബാങ്ക് ഡൈറക് റ്ററോ അല്ല അത് ജനങ്ങളിലേക്ക് എത്തിക്കുന്നത് അതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ വൃന്ദമാണ്. ഇവരൊന്നും മുഴുവനും ഈ പ്രക്രിയക്ക് അനുകൂലമുള്ളവരാകണമെന്നില്ല. എ ടി എം ൽ നിറയ്ക്കാൻ സമയം മനപ്പൂർവ്വം വൈകിക്കാം. നോട്ട് എത്തിയില്ല എന്ന കാരണം പറയാം. അത് ശ്രദ്ധിക്കാൻ സംവിധാനം ഉണ്ടങ്കിൽ പോലും അരമണിക്കൂർ കൊണ്ട് ചെയ്യേണ്ട കാര്യം ഒന്ന് മനസ്സ് വെച്ചാൽ മുക്കാൽ മണിക്കൂറാക്കാം. ജനങ്ങൾ പ്രതികരിക്കാൻ ആ സമയം തന്നെ ധാരാളം.

കള്ളപ്പണം ~ വെളുപ്പിക്കാൻ മാർഗ്ഗങ്ങൾ അവർക്കറിയാം ഒരു യുവ നേതാവ് അഭിപ്രായപ്പെട്ടു. പക്ഷെ കുറേ നോട്ടുകൾ പുതിയ താക്കീ എന്ന് വെച്ച് അത് വെളുക്കില്ല' ഇ 'നി സ്വർണ്ണമാക്കി സൂക്ഷിച്ചു എന്നാണെങ്കിൽ അനധികൃത സ്വർണ്ണം അയാളുടെ പക്കൽ ഉണ്ട് എന്നേ ഉള്ളൂ. അത് വിപണിയിൽ ഇറങ്ങിയാലേ പ്രത്യക്ഷത്തിൽ സമൂഹത്തിന് ദോഷമാകു അത് വിപണിയിലിറക്കാൻ സാദ്ധ്യമല്ല. പിന്നെ കുറച്ചൊക്കെ ആഭരണമായി അണിഞ്ഞു നടക്കാം. പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ടല്ലോ! നിങ്ങളുടെ പക്കൽ ആയിരം കോടി രൂപ പെട്ടിയിലാക്കി വെച്ചിട്ടുണ്ട് എന്നു കരുതുക അതവിടെ ഇരുന്നാൽ കടലാസിന്റെ വിലയേ ഉള്ളൂ. വിപണിയിലിറങ്ങിയാലെ അത് വിലയുള്ളതാകു' അപ്പോഴെ അത് സമൂഹത്തിന്റെ സമ്പദ്ഘ് ടനയെ ബാധിക്കു: അത് ഇപ്പോഴത്തെ നിയമ വ്യവസ്ഥിതി അനുസരിച്ച് സാദ്ധ്യമല്ല.

ഈ വ്യവസ്തിതിയെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട് ചിലർ എന്ന് നാം ഓർക്കണം.ബാങ്ക് ഉദ്യോഗസ്ഥരുടെ സമ്മേളനം ഇപ്പോൾ നടക്കുന്നു.അത് മാറ്റി വെക്കാൻ പറഞ്ഞിട്ട് കേട്ടിട്ടില്ല.ഈ അവസ്ഥയിൽ ജനങ്ങളെ പ്രയാസപ്പെടുത്തി കേന്ദ്ര ഗവർമ്മെന്റിന്റെ ജനദ്രോഹ പരിപാടിയാണ് എന്ന് വരുത്തിത്തീർക്കുകയാണ് അവരുടെ ലക്ഷ്യം.

ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയുടെ മകൾ എന്നും പറഞ്ഞ് ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ പണം പിടിച്ചു നിൽക്കുന്ന ഫോട്ടോ ഇട്ടിരിക്കുന്നു. ഉത്തർ പ്രദേശ് ബിജെപി സെക്രട്ടറിക്ക് പെൺമക്കളേ ഇല്ല.ഉള്ളത് രണ്ട് ആൺ മക്കളാണ്. ഈ വിവരം അറിഞ്ഞ ഉടനെ ഞാൻ അത് ഷെയർ ചെയ്തിരുന്നു. കള്ളപ്പണം ബിജെപി ക്കാരുടെ അടുത്തും ഉണ്ട് എന്നറിയാത്ത ആളൊന്നുമല്ല മോദി ജി. അത് തുറന്നു കാണിക്കാൻ അവസരവും കൊടുത്തു. ചിലർ അങ്ങിനെ കുറേതുക ബാങ്കിൽ നിയമ വിധേയമായി ഡെപ്പോസിറ്റ് ചെയ്തു. അപ്പോൾ ഈ നോട്ട് മാറ്റുന്ന വിവരം അവരെ അറിയിച്ചിട്ടാണ് ഇങ്ങിനെ ചെയ്തത് എന്നായി പിന്നെയുള്ള ആരോപണം. എന്നാൽ കേന്ദ്ര മന്ത്രിമാർ പോലും ഈ വിവരം അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. നമ്മൾ അറിഞ്ഞപ്പോഴേ അവരും അറിഞ്ഞിട്ടുള്ളൂ. - ചിന്തിക്കുക ആരുടേയും ചിന്ത കടമെടുക്കാതെ '
മററുള്ളവരുടെ ചിന്ത കടമെടുക്കുന്നവർ

നമുക്ക് ഈശ്വരൻ വിശേഷബുദ്ധി തന്നിരിക്കുന്നത് ഉപയോഗിക്കാനാണ്. അത് ഉപയോഗിക്കാതെ മറ്റുള്ളവരുടെ ബുദ്ധി കടമെടുക്കുകയാണ് പലരും ചെയ്യുന്നത്. ഒരു വലിയ വൃക്ഷം മുറിച്ചിട്ടാൽ ആ നിമിഷം അതിന്റെ ഇലകൾ വാടിപ്പോകില്ല അതിനാൽ ഇലയ്ക്ക് യാതൊന്നും പറ്റിയിട്ടില്ല എന്നു കരുതരുത് 'രണ്ടു ദിവസം കഴിയുമ്പോഴേക്കും അതും വാടിപ്പോകും

500  1000 നോട്ടുകൾ പിൻവലിച്ചതിനെപ്പറ്റി നിരവധി കമൻറുകൾ കണ്ടു' എതിർത്തവർ ഉന്നയിക്കുന്ന വാദഗതികൾ കണ്ടാൽ ഇവരൊക്കെ വെള്ളരിക്കാപ്പട്ടണത്തിലെ പ്രജകളാണെന്നേ തോന്നു!വക്കീലായ ഒരുത്തൻ പ്രധാനമന്ത്രിയെ തെറിയിൽ മുക്കി. ചിലർ അംബാനിക്ക് രക്ഷ നൽകി എന്ന അർത്ഥത്തിൽ പോസ്റ്റ് ഇട്ടു ഇതൊക്കെ ഉള്ളിലുള്ള അന്യായമായ അനുഭവങ്ങൾ നിഷേധിക്കപ്പെട്ടതിലുള്ള അമർഷം പല രൂപത്തിലും പുറത്ത് വരുന്ന ഒരു തരം മാനസിക വിഭ്രാന്തിയാണ്.

ഒരാൾ പറഞ്ഞു എന്റെ അടുത്ത് ഒരു കോടി കള്ളപ്പണമുണ്ടെന്ന് കരുതുക ഞാൻ പതിനായിരം രൂപ വെച്ച് 500 പേരുടെ അടുത്ത് മാറാൻ ഏല്പിച്ചു' 200 രൂപ കൂലിയായി കൊടുത്തു എനിക്ക് ചിലവായത് ഒരു ലക്ഷം രൂപ അത് വഴി 99 ലക്ഷം വൈറ്റ് മണിയായി  എങ്ങിനെയുണ്ട് ബുദ്ധി?

ഇവിടെ ഒരു ലക്ഷം ചിലവാക്കി 99 ലക്ഷം പുതിയ നോട്ടകളാക്കി എന്നതല്ലാതെ അത് വൈറ്റ് മണി ആയിട്ടില്ല' ആ പണത്തിന് സോഴ്സ് കൃത്യമായി പറഞ്ഞാലേ വൈറ്റ് മണി ആകും! കുറച്ചു കാലം അത് സൂക്ഷിക്കാം. അല്ലറ ചില്ലറ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പക്ഷെ ക്രയവിക്രയം ക്രെഡിറ്റ് കാർഡ് മുഖേന നിർബന്ധമാക്കാൻ അധികം താമസമില്ല. അപ്പോൾ ചിലപ്പോൾ ചായ കുടിക്കാനും സിഗരറ്റ് വാങ്ങിക്കാനും മാത്രം ഉപയോഗിക്കാൻ പറ്റുമായിരിക്കും.

അംബാനിക്ക് സേവ ചെയ്യുന്നു എന്നാണ് മറ്റൊരാരോപണം അംബാനിക്ക് എങ്ങിനെ സഹായകമാകും? ഇപ്പോൾ ഉള്ള ആസ്തിയുടെ കണക്ക് സർക്കാറിന് റ അടുത്തുണ്ട് ഇനി വരുന്നതിനൊക്കെ തെളിവും ഉണ്ട്. വൻകിട വ്യവസായികളുടെ കാര്യങ്ങൾ വീക്ഷിക്കാൻ പ്രത്യേകം യൂനിറ്റും ഉണ്ട്. ഒരു സൗജന്യം അവർക്ക് ചെയ്ത് കൊടുത്താൽ രാജ്യത്തിന് വൻ നേട്ടമുണ്ടാകുമെങ്കിൽ ആ സൗജന്യം ചെയ്ത് കൊടുത്താലെന്ത്? പതിനായിരം പേർക്ക് നല്ല ശമ്പളനിരക്കിൽ ജോലി കിട്ടാൻ സാദ്ധ്യതയുള്ള ഒരു ഫാക്റ്ററിക്ക് ചില ആനുകൂല്യങ്ങൾ നൽകിയാൽ എന്താണ് തെറ്റ്? പതിനായിരം ചെറുപ്പക്കാർക്ക് നല്ല മാന്യമായ ശമ്പളം കിട്ടുന്ന ഒരു പ്രവർത്തനം ഒരു ഭരണാധികാരിയും നിസ്സാര കാരണം പറഞ്ഞ് മുടക്കില്ല   ഇത്രയും പേരുടെ ജീവിത ഭദ്രത ഒരു നിസ്സാര കാര്യമാണോ?

അതാ പറഞ്ഞത് രാജ്യസ്നേഹമുള്ളവർക്കും കാര്യം നന്നായി പോകണം എന്ന് ചിന്തിക്കുന്നവർക്കും മാത്രമേ ഇങ്ങിനെ ചിന്തിക്കാൻ കഴിയൂ ! ഇന്ന് കാണുന്ന എതിർപ്പുകളിൽ ഭൂരിഭാഗവും മോദി വിരോധം മാത്രമാണ്. മോദി ഒരു കമ്യൂണിസ്റ്റ് ക്കാരനോ മറ്റ് മതത്തിൽ പെട്ടവനോ ആയിരുന്നെങ്കിൽ ഈ എതിർപ്പ് നേർ പകുതി പോലും ഉണ്ടാകുമായിരുന്നില്ല എന്നത് പകൽ പോലെ സത്യമാണ്.

ആർക്കും സത്യമറിഞ്ഞുകൂടാ എനിക്കും അറിയില്ല' പക്ഷെ ആദ്ധ്യാത്മിക വിഷയമാണെങ്കിൽ പോലും അന്യരുടെ ചിന്ത അയാൾ എത്ര വലിയ പണ്ഡിതനാണെങ്കിലും ഞാൻ കടമെടുക്കാറില്ല ഋഷിവര്യന്മാരെ ഗുരുവായി കണ്ട് ശ്രദ്ധ ചെലുത്തുന്നു' ഉപയോഗിക്കുന്നത് എന്റെ ബുദ്ധി മാത്രം' അത് കടമായോ വാടകയ്ക്കൊ എടുക്കാറില്ല. അതിനാൽത്തന്നെ സാഹചര്യം നിരൂപണം ചെയ്യാൻ സാധിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്കും ഞാൻ എന്റെ ബുദ്ധി പണയം വെച്ചിട്ടും ഇല്ല.

ഒരു കോടി രൂപ കള്ളപ്പണമുള്ളവർ കള്ളപ്പണക്കാരന്റെ ഇടയിലെ BPL കാരനാണ് ഏറ്റവും ദരിദ്രൻ - 100 കോടിയിൽ അധികമുള്ളവന്റെ കാര്യമേ ഇപ്പോൾ ഉദ്ദേശിച്ചിട്ടേ ഉള്ളൂ ആദ്യം തയ് വേരറുക്കണം ബാക്കിയുള്ളവ താനേ ഉണങ്ങിക്കൊള്ളും. ചിന്തിക്കുക ആരുടേയും ചിന്ത കടമായോ വാടകയ്ക്കോ എടുക്കാതിരിക്കുക -

2016, നവംബർ 10, വ്യാഴാഴ്‌ച

ക്ഷേത്ര ചൈതന്യരഹസ്യം 5

നാം കാണുന്ന സൗരയൂഥം മാത്രമല്ല ആകാശത്ത് കാണുന്ന അനേക കോടി നക്ഷത്രങ്ങളും അവയുടെ ചുറ്റുപാടും പലപ്പോഴും കണ്ടേക്കാവുന്ന മറ്റു യൂഥങ്ങളുമെല്ലാം ഉൾപ്പെടുന്ന അനന്തമായ ഈ ബ്രഹ്മാണ്ഡം മനുഷ്യന്റെ അനുഭൂതിയിൽ ഒരു സത്യം തന്നെയാണ്.അങ്ങിനെയുള്ള ബ്രഹ്മാണ്ഡം ഇന്ന് കാണുന്ന രീതിയിൽ ഉരുത്തിരിഞ്ഞു വന്നവസ്തുവിന്റെ എല്ലാം(Matter)മൂലരൂപമായിരുന്ന  ആദിശക്തി(Primordial Energy)യിൽ നിന്നായിരുന്നുവെന്ന മന്ത്രശാസ്ത്രാടിസ്ഥാനം ഇന്നത്തെ ആധുനിക ശാസ്ത്ര സിദ്ധാന്തത്തോട്(Modern Scientific Theory)അത്ഭുതാവഹമായ സാമ്യം വഹിക്കുന്നുണ്ട്.ഈ വസ്തുവിനെ ജഡമെന്ന് ആധുനിക ശാസ്ത്രജ്ഞർ കാണുമ്പോൾ ജ്ഞാന ദർശിയായ ഭാരതീയ ഋഷി ഈ മൂല വസ്തുവിനെ ചൈതന്യരൂപമായിട്ടാണ് ദർശിച്ചത് (Consciousness)

ഈ മൂല വസ്തുവിന്റെ പരിണാമ പ്രക്രിയയെ സർഗ്ഗ പ്രക്രിയ എന്ന് പറയാം.ആദിമമായ ഈ മൂലവസ്തുവിൽ അജ്ഞാതമായ ഏതോ ഒരു കാരണം കൊണ്ട് സ്ഫോടനം ഉണ്ടാകുകയും അങ്ങിനെ തരംഗരൂപിയായ ഊർജ്ജമായി പരിണമിച്ച ആ മൂലവസ്തു ക്രമത്തിൽ പല നിലകളിലായി ഘനീഭവിച്ചപ്പോൾ അത് മനസ്സായും ,പഞ്ചഭൂതങ്ങളായും പരിണമിക്കുകയും ചെയ്തുവെന്നത്രേ ആർഷഭാരത സിദ്ധാന്തം.

സ്ഫോടനത്തിന് മുമ്പുള്ള നിശ്ചല ചൈതന്യത്തെയാണ് പരബ്രഹ്മ മെന്ന് വേദാന്തികളും ,പരമശിവനെന്ന് താന്ത്രികന്മാരും പറഞ്ഞിരുന്നത്.സൃഷ്ടി പ്രക്രിയയുടെ ആദ്യമായി ഉണ്ടാകുന്ന ചലനമാണ് ഇന്ന് കാണുന്ന പരിണതപ്രപഞ്ചത്തിന്റെ ഉദ്ഭവസ്ഥാനമായ പ്രകൃതി ശക്തി.ആ ശക്തിയെ ത്തന്നെയാണ് താന്ത്രികന്മാർ ജഗന്മാതാവെന്ന നിലയിൽ പ്രകീർത്തിക്കുന്നത്.

ആദിമമായി ഉണ്ടായ ഈ സ്ഫോടനം അഥവാ ചലനം അഥവാ സ്പന്ദനം ആണ് ഓംകാരം മാധവ്ജീയുടെ ക്ഷേത്ര ചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തിൽ വളരെ വിശദമായി ഇവ വർണ്ണിക്കുന്നുണ്ട്.(തുടരും)
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം - ദ് കണ്ട്വോ മുസ്ലിം രാഷ്ട്രങ്ങളിൽ അമുസ്ലീം വിഭാഗങ്ങളെ എങ്ങിനെ പരിപാലിക്കുന്നു? അത് പോലെ മുസ്ലീം ങ്ങളേയും ഞാൻ പരിപാലിക്കും ന്ന് ട്രംപ് പറഞ്ഞിരിക്ക്ണു

തിരുമേനി--അപ്പോ മുസ്ലിം രാഷ്ട്രങ്ങളിൽ അമുസ്ലിം ആയവരോട് അവരെങ്ങ്നാ പെ്രുമാറ്ണത് എന്നങ്ങട് നോക്യാ ട്രംപിന്റെ പരിപാലന രീതി അങ്ങ്ട് നമുക്ക് മനസ്സിലാക്കാംന്ന് സാരം

അന്തർജ്ജനം--അതേയ് നമ്മടെ ധനകാര്യമന്ത്രി പറഞ്ഞിരിക്ക്ണത് നോക്യോ? കള്ളപ്പണം തടയാൻ ഈ നോട്ട് പിൻ വലിച്ചത് കൊണ്ട് കഴീല്യാത്രേ!

തിരുമേനി--ധനകാര്യമന്ത്രി അങ്ങനെ പറഞ്ഞൂച്ചാ അതിനർത്ഥം കള്ളപ്പണം നിയന്ത്രിക്കാൻ കഴിയും ന്ന് തന്യാ. സത്യം അതങ്ങ്ട് ഒറപ്പിച്ചോളൂ!

്അന്തർജ്ജനം--കള്ളപ്പണം തടയാൻ സഹായിക്കില്യാന്ന് ഇടത് പക്ഷപാർട്ടികൾ

തിരുമേനി--വേണ്ടാ അവര്പ്പൊ സഹായിച്ചിട്ടില്ലെങ്കിലും തടയാൻ അറീന്നോന്  അത് ഒരു പ്രശ്നേ അല്ല.പിന്നെ ന്താച്ചാൽ കള്ളപ്പണം തടയാൻ സഹായിക്കില്ലാന്ന് പറേണതും കള്ളപ്പണക്കാരെ സഹായിക്കും ന്ന് പ റേണതും ഒന്ന് തന്യാ! സംശ്യം ല്യാ!!!

അന്തർജ്ജനം--കേരള രഞ്ജീ ടീമിൽ! പൊട്ടിത്തറ്യാത്രേ!!

തിരുമേനി--അവിടേം തീവ്രവാദികൾ ണ്ടാവും അശേഷം സംശ്യം ല്യാ!ഇനി പൊട്ടിത്തെറിക്കാൻ ഉപയോഗിച്ച സൂത്രം ന്താ ന്നേ ഇനി അറിയാൻ ള്ളൂ!

2016, നവംബർ 9, ബുധനാഴ്‌ച

വിവേക ചൂഡാമണി ( പ്രാണ മയ കോശവിവേകം ) ശ്ലോകം - 167 Date - 9/11/2016

കർമ്മേന്ദ്രിയൈഃ പഞ്ചഭിരഞ്ചിതോ/യം.
പ്രാണോ ഭവേത് പ്രാണമയസ്തു കോശഃ
യേനാത്മവാനന്നമയോ/നു പൂർണ്ണഃ
പ്രവർത്തതേ/സൗ സകലക്രിയാസു.
         അർത്ഥം
പഞ്ചകർമ്മേന്ദ്രിയങ്ങളാൽ വിശിഷ്ടനും ,ശരീരാന്തര സഞ്ചാരിയുമായ ഈ പ്രാണനാണ് പ്രാണമയ കോശം.പ്രാണന്റെ അനുപ്രവേശം കൊണ്ട് പൂർണ്ണനും പ്രാണനിൽ കൂടിയുള്ള ആത്മ പ്രതിഫലനം കൊണ്ട് ആത്മ വാനും ആയിട്ട് അന്നമയകോശം സകല കർമ്മങ്ങളിലും ഏർപ്പെടുന്നു.'
   വിശദീകരണം
അന്നമയ കോശത്തെ വിവരിച്ച ശേഷം പ്രാണ മയകോശവും അനാത്മാവാകുന്നു എന്ന് പ്രതിപാദിക്കാൻ ആരംഭിക്കുന്നു. വിശപ്പ് ദാഹം മുതലായ ധർമ്മങ്ങളാൽ ആത്മാവിനെ ആവരണം ചെയ്യുന്നത് ഈ പ്രാണ മയ കോശമാകുന്നു. ആനന്ദ, വിജ്ഞാന' മനോ മയങ്ങളിൽ കൂടി വരുന്ന ആത്മ പ്രതിഫലനം പ്രാണ മയകോശത്തിൽ കൂടി അന്നമയ കോശത്തിൽ എത്തുന്നതുകൊണ്ടാണ് അന്നമയം ചേതനയുള്ളതായിത്തീരുന്നത്.
168
നൈവാത്മാപി പ്രാണമയോ വായു വികാരോ
ഗന്താ ഗന്താ വായു വദന്തർ ബഹി രേഷ:
യസ് മാത് കിഞ്ചിത് ക്വാപി ന വേത്തീഷ് ട മനിഷ്ടം
സ്വം വാന്യം വാ കിഞ്ചന നിത്യം പരതന്ത്ര:
         അർത്ഥം
ബാഹ്യ വായുവിനെ പോലെ അകത്ത് കടന്നും 'പുറത്ത് പോയും വ്യാപരിക്കുന്നതും വായു കാര്യവുമായ ഈ പ്രാണ മയ കോശവും ആത്മാ വല്ല . അതിന് ഒരിടത്തും ഒരിക്കലും യാതൊരു സുഖമോ ദു:ഖമോ തന്നേയോ അന്യ നേയോ അറിഞ്ഞു കൂടാത്തതിനാലും സദാ പരാധീനമായത് കൊണ്ടും പ്രാണ മയ കോശം ആത്മാ വല്ല .
169 ( മനോമയകോശവിവേകം )
ജ്ഞാനേന്ദ്രിയാണി ച മനശ്ച മനോമയ: സ്യാത്
കോ ശോ മമാഹമിതി വസ്തുവി കൽപ്പ ഹേതു:
സംജ്ഞാ ദി ഭേദകല നാ കലി തോ ബലീ യാൻ
തത്പൂർവ്വ കോ ശമനു പുര്യ വിജൃംഭത യ:
        അർത്ഥം
ജ്ഞാനേന്ദ്രിയങ്ങളും മനസ്സും കൂടി ചേർന്നതിന് മനോമയകോശം എന്നു പറയുന്നു. ദേഹ ഗേ ഹാദികളിൽ ഞാൻ, എന്റേത് എന്നിങ്ങനെയുള്ള ഭേദ കൽപ്പനയ്ക്ക് കാരണം മനോമയകോശമാകുന്നു. വസ്തുക്കൾക്ക് നാമം രൂപം തുടങ്ങിയ ഭേദം കൽപ്പിക്കാൻ കഴിവുള്ളതും വളരെ ബലമേറിയതുമാണ്.  പ്രാണ മയ കോശത്തെ വ്യാപിച്ച് ഇത് പ്രകടമാകുന്നു. 
കാത്തിരുന്ന നിമിഷങ്ങൾ

ഭാരതത്തിലെ അഴിമതിയും മറ്റും എങ്ങിനെയാണ് ഇല്ലാതാകുക?സജ്ജനങ്ങൾ ഇതേ വരെ ചിന്തിച്ചിരുന്ന ഒന്നാണ്.അതെ അത് ഇല്ലാതാക്കാനായി നിയോഗിക്ക്പ്പെട്ടവൻ അവന്റെ പടയോട്ടം ആരംഭിച്ചിരിക്കുന്നു.അവിശ്വസനീയമായി ഏവരും അമ്പരന്നു നിൽക്കുന്നു.കള്ളപ്പണക്കാർക്കും ഹവാല ഇടപാടുകാർക്കും ഇനി അറിയാതെ ദൈവമേ എന്ന് വിളിക്കാം

പലർക്കും സമനില തെറ്റിയിരിക്കുന്നു.ഇന്നലെ സൂര്യാസ്തമയം വരെ തങ്ങൾ നോക്കുമ്പോൾ വളരെ സുന്ദരികളായി കാണപ്പെട്ട 500 1000 നോട്ട്കെട്ടുകൾ പെട്ടെന്ന് വിരൂപകളായി..അവ പെട്ടെന്ന് തന്നെ പന്ത്രണ്ട് മണിയോടെ ഇഹലോകവാസം വെടിഞ്ഞു.രണ്ട് ദിവസം മരണാനന്തര ക്രിയകൾക്കായി സമയം അനുവദിച്ചു.അമ്പത് ദിവസം കൊണ്ട് മരണാനന്തര ക്രിയകൾ പൂർത്തിയാക്കണം.എന്നാൽ  അവർക്ക് മോക്ഷം കിട്ടും.

എൈസക് തോമസ് ഒരു പമ്പര വിഡ്ഢിത്തം എഴുന്നള്ളിച്ചു.അക്ഷരാർത്ഥത്തിൽ ഞാനും ഞെട്ടിപ്പോയി..അഞ്ഞൂറ് ആയിരം നോട്ടുകൾ കുറെ കൂടുതൽ കൊണ്ട് പോകുമ്പോൾ അതിന്റെ സോഴ്സ് പറയാനാണ് പ്രയാസം എന്ന്.അല്ലയോ മന്ത്രി പുംഗവാ അങ്ങിനെ സോഴ്സ് പറയാൻ പ്രയാസമുള്ളതിനെയാണ് കള്ളപ്പണം എന്ന് പറയുന്നത്. അതില്ലാതാക്കാൻ തന്നെയാണ് ഈ തീരുമാനം.അവസാനം ഒരു കാര്യം കൂടി പറഞ്ഞു എല്ലാം സഹിക്കുക അല്ലാതെന്ത് ചെയ്യും? ആ പദം ഇവിടുത്തെ സജ്ജനങ്ങളായ ജനസമൂഹം പല അന്യായം നടക്കുമ്പോഴും പല തവണ പറഞ്ഞിട്ടുള്ളതാണ്. ഇന്ന് ആ വാചകം മന്ത്രിക്കും ഉപയോഗിക്കേണ്ടിവന്നു. പൂന്താനത്തിന്റെ വരികൾ പ്രസക്തങ്ങളായ നിമിഷങ്ങൾ.  രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ-------

ഇത് മോദിജിയുടെ ശക്തമായ മുന്നറിയിപ്പാണ്.കള്ളപ്പണം  വെളുപ്പിക്കാൻ ന്യായമായ സാവകാശം തന്നു.അത് കാര്യമാക്കിയില്ല.ഇതേ പോലെ കാര്യമാക്കാതെ തള്ളിക്കളയുന്ന പലതും ഉണ്ട്. ഒന്ന് ആലോചിക്കുക. പോക്കിരി രാജ എന്ന സിനിമയിൽ മമ്മുട്ടിക്ക് ഒരു ഡയലോഗുണ്ട്.   ഞാനും എന്റെ കളിക്കാരും സ്റ്റ്രോങ്ങാ! ഡബിൾ സ്റ്റ്രോങ്ങ്. അതെപോലെ മോഡിജിയും കളിക്കാരും സ്റ്റ്രോങ്ങാ!ഡബിൾ സ്റ്റ്രോങ്ങ്!

ഭാരതത്തിന്റെ പല ഭാഗത്ത് നിന്നും സാമ്പത്തിക വിദഗ്ധർ മോദിജിയുടെ ഈ പ്രഖ്യാപനത്തെ വാനോളം പുകഴ്ത്തുമ്പോൾ കേരളത്തിൽ നിന്ന് അപശബ്ദം കേൾക്കുന്നു. ശരിയാണ് പഴഞ്ചൊല്ലിൽ പതിരില്ല. അമ്മയെ തല്ലിയാലും രണ്ടഭിപ്രായം ഇതാണ് പഴഞ്ചൊല്ല്.

ഇന്ന് കാലത്ത് ഒരു മുസൽമാനായ സുഹൃത്തിനെ കണ്ടു.മാഷേ നിങ്ങളുടെ മോദിയെ സമ്മതിച്ചിരിക്കുന്നു.എന്റെ മോദിയോ? അപ്പോൾ നിങ്ങൾ ഈ നാട്ടുകാരനല്ലേ? അതല്ല ഞാൻ ബിജെപിക്കാരനല്ലല്ലോ! മാഷ് ആരാ എന്നറിയില്ല പക്ഷെ മൊദിയെ മാഷക്ക് ഇഷ്ടമാണല്ലോ അത് കൊണ്ട് പറഞ്ഞതാ!അയാൾ തുടർന്നു.മാഷേ മോദി ഒരിക്കലും ഒരു വർഗ്ഗീയവാദിയോ ഒന്നും അല്ല നേരും നെറിയും ഉള്ള മനുഷ്യനാ.ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ശക്തനായ ഭരണാധികാരി.. അയാളുടെ മനസ്സ് മാറിയതിൽ തെല്ല് അത്ഭുതം തോന്നാതിരുന്നില്ല കാരണം ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ അയാൾ മോദിജിക്കെതിരെ ശക്തമായി വിമർശനം നടത്തിയ വ്യക്തിയായിരുന്നു. 

2016, നവംബർ 8, ചൊവ്വാഴ്ച

ചോദ്യവും ,ഉത്തരവും

ഫോൺ --സാർ ഞാൻ ജയന്തി സുകുമാരൻ കോഴിക്കോട്--ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് 2007ൽ അന്നത്തെ LDF സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കേസ് അട്ടത്ത ഫെബ്രുവരി 20 ലേക്ക് മാറ്റി എന്നും പത്രവാർത്ത കാണുന്നു. സാറിന്റെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
             മറുപടി
ഈ വിഷയത്തെക്കുറിച്ച് ഞാൻ തന്നെ നിരവധി പോസ്ററുകൾ ഇട്ടിരുന്നു. ഇനി വീണ്ടും അത് ആവർത്തിക്കുന്നതിൽ അർത്ഥമില്ല ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിന്റെ നിജസ്ഥിതി എല്ലാവർക്കും അറിയാം. ഏതായാലും ഏത് സംഭവങ്ങൾക്കും ഒരു റിസൾട്ട് ഉണ്ടായിരിക്കും. ഇതിന് മുമ്പത്തെ LDF സർക്കാറാണല്ലോ സത്യവാങ്മൂലം നൽകിയത്? വീണ്ടും അത് കുത്തിപ്പൊക്കാൻ അവർക്ക് അവസരം നൽകിയതിൽ ഹൈന്ദവ സംഘടനകൾക്കും ജനതയ്ക്കും പങ്കില്ലേ? വോട്ട് തരണമെങ്കിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇതിന് പിന്നിൽ യുവതികൾക്ക് ആരാധനാ സ്വാതന്ത്യം നേടിക്കൊടുക്കുക എന്ന വ്യാജേന മറ്റു പല ഉദ്ദേശങ്ങളുമാണ് എന്ന് വ്യക്തമാണ്. മാന്യമായി ജീവിക്കുന്ന സഹോദരിമാർ ആരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. ഏതോ ചില തല തെറിച്ച പെൺപിള്ളേർ വിളിച്ചു കൂവിയത് കൊണ്ട് ഈ സത്യവാങ്മൂലത്തിന് ന്യായീകരണമാകില്ല. ശബരിമല ഒഴിച്ച് ഒരു ക്ഷേത്രത്തിലും യുവതികൾ പോകാതിരിക്കുന്നില്ല. ശബരിമലയിൽ സ്ത്രീകൾ കണ്ടറിഞ്ഞ് പോകാതിരിക്കുന്നതാണ് ക്ഷേത്ര സംബന്ധമായ ഒരു ഗ്രന്ഥങ്ങളിലും യുവതികൾക്ക് പ്രവേശനം നിഷേധിച്ചതായി പറയുന്നില്ല. സാഹചര്യങ്ങളുടെ പരിമിതി മൂലം യുവതികൾ സ്വയം പിൻമാറി ആചരിച്ചു വരുന്നതാണ് അതിന് വ്യക്തമായ കാരണങ്ങളും ഉണ്ട്. ഒരു വീട്ടിൽ പുരുഷൻമാർ മാലയിട്ട് വ്രതം ആരംഭിക്കുമ്പോൾ സ്ത്രകൾ ഭാര്യയായാലും സഹോദരി ആയാലും പുത്രി ആയാലും വ്രതം ആരംഭിക്കണം.മനസാ വാചാ കർമ്മണാ മിതത്വം പാലിച്ച്. മലക്ക് പോയി വരുന്നത് വരെ കെടാവിളക്ക് കത്തിച്ച് യജ്ഞം തുടങ്ങണം.പുരുഷൻ മലയ്ക്ക് പോകുമ്പോൾ സ്ത്രീ ഗൃഹത്തിലിരുന്ന് പ്രാർത്ഥനാദികളോടേ വ്രതം അനുഷ്ഠിക്കണം.രണ്ടുപേരുടേയും വ്രതഫലമാണ് പിന്നെയുള്ള എെശ്വര്യകരമായ ജീവിതത്തിന് നിദാനം. അതായത് സ്ത്രീയും പുരുഷനും കൂടി ചേർന്ന് പൂർത്തിയാക്കേണ്ട ഒന്നാണ് ശബരിമല തീർത്ഥാടനം ഇതിനിടയ്ക്ക് സ്ത്രീകൾക്ക് പ്രയാസം നേരിട്ടാൽ വീട്ടിലുള്ള മറ്റ് സ്ത്രീകൾ വ്രത ദൗത്യം ഏറ്റെടുക്കണം.ഇതൊക്കെ മുമ്പുള്ളവർക്ക് അറിയാവുന്നതിനാൽ യുവതികൾ സ്വയം പിൻ മാറി നിന്നതാണ്. അപ്പോൾ യുവതികൾക്ക് പ്രവേശനം ആകാം എന്ന് കോടതി വിധിച്ചാലും അത് മുമ്പേ  ആചാര്യർ നിഷേധിച്ചിട്ടില്ലാത്തതിനാൽ യാതോരു പുതുമയും ഉണ്ടാകാനില്ല.മാന്യ കുടുംബത്തിലെ യുവതികൾ അപ്പോഴും പോകില്ല. ധിക്കാരപൂർവ്വം വരുന്ന ചിലരുണ്ടാകും അപ്പോൾ തടഞ്ഞെന്ന് വരാം .അവിടം സംഘർഷഭരിതമാകാം. പ്രത്യക്ഷത്തിൽ തടഞ്ഞില്ലെങ്കിലും പ്രയാസങ്ങൾ സൃഷ്ടിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് വരാം. ഇത് ഹൈന്ദവർ തന്നെ ആയിക്കൊള്ളണം എന്നും ഇല്ല.തട്ടിക്കൊണ്ട് പോകൽ,സ്ത്രീ പീഡനം മുതലായ കലാപരിപാടികളും നടന്നെന്നും വരാം. കാരണം ലക്ഷ്യം വേറെ ആണല്ലോ!

ഇതിന് പരിഹാരം ഒന്നേയുള്ളു! കർക്കിടക മാസം മുതൽ ക്ഷേത്രങ്ങളിൽ യോഗ്യന്മാരായ വ്യക്തികളെ പ്രഭാഷണത്തിന് കൊണ്ട് വന്ന് സ്ത്രീകളെ ബോധവൽക്കരണം നടത്തുക.ഒരു തട്ടകത്തിലുള്ള സകലരും പ്രഭാഷണ വേളയിൽ ക്ഷേത്രങ്ങളിൽ എത്തപ്പെടാനുള്ള സാഹചര്യം പ്രവർത്തനങ്ങളിലൂടെ ഹൈന്ദവ സംഘടനകൾ ഉണ്ടാക്കുക. അങ്ങിനെ കോടതി വിധി എന്തായാലും  നമ്മുടെ ആചാരങ്ങൾ എങ്ങിനെ നടത്തണം എന്ന് മാന്യമായി ഭാരതീയ സംസ്കാരമനുസരിച്ച് സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുക അതാണ് നല്ല മാർഗ്ഗം.

2016, നവംബർ 7, തിങ്കളാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം--ഭാഗം -16 തിയ്യതി--8/11/2016

എല്ലാ കർമ്മങ്ങളും ഈശ്വരനിൽ സമർപ്പിച്ച് ആത്മ ബോധത്തോടെ നിഷ്കാമ മായി കർമ്മം ചെയ്യുവാൻ ഭഗവാൻ അർജ്ജുനനെ ഉപദേശിക്കുന്നു.എന്റെ ഈ അഭിപ്രായത്തെ ശ്രദ്ധയോടെ അസൂയ ഇല്ലാതെ ആര് അനുസരിക്കുന്നുവോ അവൻ കർമ്മ ബന്ധങ്ങളിൽ നിന്ന് മോചിതനാകുന്നു. ഇവിടെ ശ്രദ്ധ എന്ന് ' പറയുന്നത് വിശാലമായ ഒരു അർത്ഥ തലത്തിലാണ് ശാസ്ത്രത്തിൽ പറയുന്നതും ആചാര്യ വചനങ്ങളും ഗൗരവമായി കണക്കിലെടുത്ത് മനനം ചെയ്ത് സ്വാംശീ' കരിക്കാനുള്ള ബുദ്ധിയുടെ കഴിവിനെയാണ് ശ്രദ്ധ എന്ന് ഇവിടെ വിവക്ഷിക്കുന്നത്.

ആരാണോ എന്റെ ഈ വചനത്തെ അസൂയ ഉള്ളവരായി അനുസരിക്കാത്തത്? വിവേകമില്ലാത്ത അവർ നശിച്ചവരായിത്തീരുന്നു' ശാസ്ത്ര പരിജ്ഞാനം ഉള്ളവർ പോലും സ്വന്തം വാസനക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത് ജീവികളാണെങ്കിൽ അവയുടെ സ്വഭാവം കാണിക്കും അത് അടക്കിവെച്ചതുകൊണ്ട് എന്ത് കാര്യം? അപ്പോൾ ശ്രദ്ധ ഉണ്ടങ്കിലേ കാര്യമുള്ളൂ എന്ന് സാരം. ഇന്ദ്രിയങ്ങൾ വഴി പിടിച്ചെടുക്കുന്ന വിഷയം ഇന്ദ്രിയങ്ങൾക്ക് സുഖം പകരുന്നവ ആണെങ്കിലും വ്യക്തി എന്ന നിലക്ക് അത് നാശത്തെ പ്രദാനം ചെയ്യുന്നു. അതിനാൽ ഇന്ദ്രിയ വിഷയങ്ങൾക്ക് അധീനനാകാതിരിക്കണം'

എത്ര ഗുണമില്ലാത്തതാണെങ്കിലും നന്നായി അനുഷ്ഠിക്കപ്പെടുന്നതാണെങ്കിൽ സ്വധർമ്മം തന്നെയാണ് പര ധർമ്മത്തേക്കാൾ ശ്രേഷ്ഠം:  ഇത്രയും ഭഗവാൻ പറഞ്ഞപ്പോൾ അർജ്ജുനന് ഒരു സംശയമുണ്ടായി. ഒരു മനുഷ്യൻ ആഗ്രഹിക്കാതിരുന്നിട്ടും ആരുടെ പ്രേരണ മൂലമാണ് പാപം ചെയ്യുന്നത്? അതിനുത്തരം ഭഗവാൻ പറയുന്നു.

രജോഗുണത്തിൽ നിന്നുണ്ടായതും അനുഭവിച്ചിട്ടും ആർത്തി തീരാത്തതും പാപ സ്വഭാവിയുമായ കാമമാണ്, ഇതിൽ നിന്നും ക്രോധവും ഉണ്ടാകുന്നു. നല്ലത് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരുവന്റെ ഇച്ഛാ ശക്തിയുടെ ശത്രു.  പുക കൊണ്ട് തീയ്യും, അഴുക്ക് കൊണ്ട് കണ്ണാടിയും എ പ്രകാരം മൂടപ്പെടുന്ന വോ അത് പോലെ ഈ കാ മം  മൂലം ജ്ഞാനം മറയ്ക്കപ്പെടുന്നു. ഒരു ജ്ഞാനിയുടെ വിവേകം ഇതിനാൽ മൂടപ്പെടുന്നു. പഞ്ചേന്ദ്രിയങ്ങളും, മനസ്സും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമാകുന്നു. ഈ കാ മം ജ്ഞാനത്തെ മറച്ചിട്ട് ജീവനെ മോഹിപ്പിക്കുന്നു. അത് കൊണ്ട് അർജ്ജു നാ: നീ ആദ്യം തന്നെ ഇന്ദ്രിയങ്ങളെ ഒതുക്കിയിട്ട് ജ്ഞാന വിജ്ഞാനാദികളെ നശിപ്പിക്കുന്ന ഈ കാമത്തെ കൊന്നുകളയു'

ഇന്ദ്രിയങ്ങൾ വിഷയങ്ങളെക്കാൾ ശേഷ്ഠമാണ്  മനസ്സ് ഇന്ദ്രിയങ്ങളേക്കാൾ ശ്രേഷ്ഠമാണ്  ബുദ്ധി മനസ്സിനേക്കാൾ ശ്രേഷ്ഠമാണ്. ഈ ആത്മാവ് ബുദ്ധിയേക്കാൾ ശ്രേഷ്ഠമാണ് അതിനേക്കാൾ ശ്രേഷ്ഠമായത് വേറൊന്ന് ഇല്ല. ആയതിനാൽ ആത്മാവിനെ അറിഞ്ഞ് വിവേക യുക്തമായ ബുദ്ധി കൊണ്ട് മനസ്സിനെ നിശ്ചലമാക്കി കാമരൂപിയായ ശത്രു വിന നീ നശിപ്പിക്കുക '(തുടരും)
യാമം

ഒരുലദിവസം 8 യാമങ്ങളാണ് ഓരോ യാമവും 3 മണീക്കൂർ ദൈർഘ്യം ഉള്ളതാണ്. രാവിലെ 3 മണിമുതലാണ് യാമം ആരംഭിക്കുന്നത്. 8 യാമങ്ങൾ അഷ്ട ലക്ഷിമാരുടെ ആവാസസമയമാണ്. ആദ്യം വി ദ്യാലക്ഷ്മിയുടെ യാമമാണ് വിദ്യാലക്ഷ്മിയെ ആണ് സരസ്വതി എന്ന് പറയുന്നത് .അതിനാൽ സരസ്വതീയാമം എന്ന് ആദ്യയാമത്തെ പറയുന്നു. പിന്നെ ഏതൊക്കെയാമങ്ങളാണ് എന്ന് നമ്മുടെ കർമ്മ രീതി അനുസരിച്ച് തീരുമാനിക്കണം.പിന്നെ ധനലക്ഷ്മീ യാമവും ,ധാന്യലക്ഷ്മീയാമവും വരുന്നു.പിന്നെ ശൗര്യലക്ഷ്മിയുടെ യാമവും പിന്നെ ധൈര്യലക്ഷ്മിയാമം കീർത്തിലക്ഷ്മീയാമം വിജയലക്ഷ്മീ യാമം ,പിന്നെ രാജ്യലക്ഷ്മീ യാമം.എന്നിങ്ങനെയാണ്.വേറെ പേരുകളായിട്ട് എവിടേയും കാണുന്നില്ല. ആദ്യയാമം സരസ്വതീ യാമം ആണെങ്കിൽ ലക്ഷ്മീ യാമങ്ങളാണ് ബാക്കിയുള്ളവ എന്ന് ഉറപ്പാണ്.
അന്വേഷണം--7/11/2016

സാർ ഞാൻ നിർമ്മല, സാറിന്റെ ക്ഷേത്രചൈതന്യരഹസ്യം എന്ന ലേഖന പരമ്പര ഇത് വരെയുള്ളത് വായിച്ചു.സാറ് പറഞ്ഞതിൽ നിന്നും വ്യത്യസ്ഥമായി ക്ഷേത്രവും വിഗ്രഹവും ഊർജ്ജവും തമ്മിലൊന്നും ബന്ധമില്ലെന്ന രീതിയിൽ ഹരികുമാർ നായർ എന്ന വ്യക്തി പോസ്റ്റ് ഇട്ടിരിക്കുന്നു.സാറ് പറയുന്നത് അജ്ഞാന മാണ് എന്ന രീതിയിലാണ് ഹരികുമാർ എന്ന വ്യക്തിയുടെ പോസ്റ്റ് . ഒന്ന് വിശദീകരിക്കാമോ?
                  മറുപടി
നമ്മൾ ഉപയോഗിക്കുന്ന സംസ്കൃത പദങ്ങൾക്ക് പ്രത്യേകിച്ച് വലിയ ഒരു അർത്ഥ തലമാണ് ഉള്ളത്.ഒരു മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ വികാരങ്ങൾക്കും ഉത്തേജനത്തിനും ആധാരമായ ശക്തി വിശേഷത്തെ ഊർജ്ജം എന്ന് പറയാം.പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് വിഷയം പിടിച്ചെടുക്കുമ്പോൾ വിവിധ തരത്തിലുള്ള വികാര വിചാരാദികളാണ് നമുക്ക് ഉണ്ടാകുന്നത്. അപ്പൊൾ അതിന് ആധാരമായ ശക്തി വിശേഷം എന്തോ അതിനെ യാണ് ആദ്ധ്യാത്മിക ഭാഷയിൽ ഊർജ്ജം എന്ന് പറയുന്നത്.കണാദ മഹർഷിയുടെ സിദ്ധാന്ത പ്രകാരം സ്നേഹം ,മനസ്സ് ,ദുഃഖം ,ചിന്ത എന്നിവയെല്ലാം പരമാണുക്കളുടെ സംഘാതമാണ് എന്നാണ് പറയുന്നത്.പ്രകാശരശ്മി വസ്തുവിൽ തട്ടി നമ്മുടെ കണ്ണിൽ പ്രതിഫലിക്കുമ്പോൾ നമ്മൾ വസ്തുവിനെ കാണുന്നു.പക്ഷേ ആ വസ്തുവിന്റെ സൗന്ദര്യം നമ്മളിൽ വികാരങ്ങൾ ഉണ്ടാക്കണമെങ്കിൽ പ്രസ്തൂത വസ്തുവിൽ നിന്ന് പ്രകാശത്താൽ പ്രചോദിതമായി ഒരു ശക്തി വിശേഷം പുറപ്പെടുന്നുണ്ട് . അതിനെ ഊർജ്ജം എന്ന് പറയാം .കാരണം പ്രകോപിപ്പിക്കാൻ പാകത്തിലുള്ള ശക്തി വിശേഷത്തെ ആണ് ഊർജ്ജം എന്ന് പറയുന്നത്. അത് യന്ത്രത്തെ മാത്രമല്ല. മനുഷ്യനെ പ്രകോപിപ്പിക്കുന്നതും ഊർജ്ജം തന്നെയാണ്.

ഒരു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ പൂജിക്കുമ്പോൾ സംഭരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്.ഡോ-ഗോപാലകൃഷ്ണ ന്റെ ഇത് സംബന്ധിച്ച പുസ്തകവും സി ഡി കളും ലഭ്യമാണ്.സൂര്യനടക്കം ഈ ക്ഷീര പഥത്തിൽ നിരവധി നക്ഷത്രങ്ങൾ ഉണ്ട്.അവയിൽ നിന്നൊക്കെ വിവിധ ഭാവത്തിലുള്ള ഊർജ്ജവും പുറപ്പെടുന്നുണ്ട്.ഓരോ വ്യക്തിയും ജനിച്ച നക്ഷത്രത്തിന്റെ ചൈതന്യ കാന്തികഭാവം മരണം വരെ മനുഷ്യനെ പിൻ തുടരുന്നു എന്ന് ജ്ഞാനികൾ പറയുന്നു.വരാഹമിഹിരൻ ഒരു അബദ്ധ പണ്ഡിതനാണ് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല.

വിഗ്രഹത്തിൽ ആവാഹിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവിന്റെ വ്യത്യാസം അനുസരിച്ചാണ്. പൂജാവിധികളും ക്ഷേത്രപ്രദക്ഷിണ നിയമങ്ങളും ആവിഷ്കരിച്ചിട്ടുള്ളത്.ക്ഷേത്ര ചടങ്ങുകൾ,ഭക്തജനങ്ങളുടെ ആചാരങ്ങൾ ഇവയിൽ നിന്നുണ്ടാകുന്ന ചൈതന്യഊർജ്ജം ഇവയുടെ അടിസ്ഥാനത്തിലാണ് ദേവ ചൈതന്യം ഉണരുന്നത്. ഇനിയും സംശയം ഉണ്ടെങ്കിൽ വേദങ്ങളിൽ നിന്നും മന്ത്രങ്ങൾ തിരഞ്ഞെടുത്ത് അർത്ഥവും വ്യാഖ്യാനവും പറഞ്ഞു തരാം കുറച്ച് സമയം വേണമെന്ന് മാത്രം.

2016, നവംബർ 6, ഞായറാഴ്‌ച

ഭാഗം 5. ക്ഷേത്ര ചൈതന്യരഹസ്യം

ആദ്ധ്യാത്മികമായി ഉയർന്ന സംസ്കാരം ഉള്ള അജനാഭവർഷം എന്ന ഭാരതത്തിൽ എല്ലാ ഭാഗത്തും തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ക്ഷേത്രങ്ങൾ കാണാം.അനാദി കാലം മുതലേ ക്ഷേത്രങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ രാമേശ്വരവും.,ദ്വാപരയുഗത്തിൽ രുക്മിണീ സ്വയം വര സമയത്തുള്ള ക്ഷേത്ര ദർശന വിശദീകരണവും. സത്യത്തിൽ വൈദികകാലത്തുള്ള ഹോമ യജ്ഞങ്ങളുടെ ചെറിയ പതിപ്പ് മാത്രമാണ് ക്ഷേത്രത്തിലെ ആരാധനാ ക്രമങ്ങൾ

ഒരു ജനതയുടെ സാമൂഹ്യജീവിതത്തിൽ ക്ഷേത്രങ്ങൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്.കല സാഹിത്യം ശാസ്ത്രംമുതലായവ  വളർന്നതും പുഷ്പിച്ചതും ക്ഷേത്രങ്ങളെ അധികരിച്ചായിരുന്നു.നഗരങ്ങളും ഗ്രാമങ്ങളും സംവിധാനം ചെയ്യപ്പെട്ടതു തന്നെ ക്ഷേത്രത്തെ മുൻ നിർത്തിയാണ് .

യുഗ പരിവർത്തനങ്ങളിലൂടെ മനുഷ്യരുടെ കഴിവുകൾ കുറഞ്ഞു പോയി.അങ്ങിനെ കലിയുഗമാകുമ്പോളേക്കും വൈദികമായ ആരാധനാ സമ്പ്രദായം താന്ത്രിക കർമ്മമായി പരിണയിക്കുകയാണ് ഉണ്ടായതെന്ന് മാധവ് ജി പറയുന്നു.

ഭൂരിപക്ഷം ജനങ്ങളും ക്ഷേത്ര വിഗ്രഹം ഈശ്വരന്റെ രൂപമാണെന്നും രൂപമില്ലാത്ത ഈശ്വരന് എന്ത് നിയമം മൂലമാണ് രൂപം കൽപ്പിച്ചതെന്നും ചോദിക്കാറുണ്ട്. എന്നാൽ ബ്രഹ്മാണ്ഡത്തിന്റെ കൊച്ചു പതിപ്പാണ് മനുഷ്യൻ എന്നും മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ്ക്ഷേത്രം എന്നതുമാണ് വസ്തുത. ഒരു മനുഷ്യന്റെ ഉള്ളിലെ ഈശ്വര ചൈതന്യത്തെലബാഹ്യ ചക്ഷുസ്സ് കൊണ്ട് കാണുവാൻ കഴിയില്ല. അപ്പോൾ ക്ഷേത്ര വിഗ്രഹം ചൈതന്യത്തെ സ്വീകരിക്കുന്ന ഒരു പാത്രം മാത്രമാണ്. ആ വിഗ്രഹത്തിൽ കുടി കൊള്ളുന്ന ശക്തി വിശേഷത്തിന് ആരും രൂപം കൽപ്പിച്ചിട്ടില്ല. ഒരു കിണ്ടിയിൽ നിറച്ച് വെള്ളം നിറച്ചു എന്ന് കരുതി വെള്ളത്തിന്റെ രൂപം കിണ്ടിയുടേത് പോലെ ആണ് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? ചിന്തിക്കുക. ക്ഷേത്ര വിഗ്രഹം ഈശ്വരന്റെ രൂപമല്ല.(തുടരും)

2016, നവംബർ 5, ശനിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം - ഭാഗം -15 - കർമ്മയോഗം - 5/11/2016

കർമ്മ ചക്രത്തെ ആരാണോ അനുഷ്ഠിക്കാത്തത് ഇന്ദ്രിയ വിഷയങ്ങളിൽ തൽപ്പരനായ അയാൾ ജീവിതം വ്യർത്ഥമാക്കുന്നു. ഇങ്ങിനെയൊക്കെ ആണെങ്കിലും ആരാണ് ആത്മാവിൽ തന്നെ രതി ചെയ്യുന്നവനായും, സംതൃപ്തി ഉള്ളവനായും സന്തോഷമുള്ളവനായും ഇരിക്കുന്നത്? അവന് ചെയ്യേണ്ടതായിട്ട് ഒന്നുമില്ല. അവന് ഈ  ലോകത്തിൽ കർമ്മംകൊണ്ട് ഒരു പ്രയോജനവും ഇല്ല.കർമ്മം ചെയ്യാഞ്ഞാലും യാതൊന്നുമില്ല  അവന് ആരേയും ഒന്നിനും ആശ്രയിക്കേണ്ടതായും ഇല്ല കാരണം അവൻ പരമാത്മാവിൽ ലീനനാണ്.അതിനാൽ ആസക്തിയില്ലാതെ കർമ്മം ചെയ്യുക.അങ്ങിനെയായാൽ പരമപദം പ്രാപിക്കാം

വളരെ വിഷമം പിടിച്ച ഒരു ഉപദേശമാണിത്.കർമ്മം ചെയ്യാതിരുന്നാൽ ജീവിതം നശിച്ചു എന്നു പറയുന്നു. എന്നാൽ ആത്മാവിൽ സന്തോഷവും സംതൃപ്തിയും ഉള്ളവന് കർമ്മം ചെയ്യേണ്ടതില്ല എന്നും പറയുന്നു. ഇവിടെ അർജ്ജുനൻ ആത്മാരാമനായി തീർന്നിട്ടില്ല അതിനാലാണ് കർമ്മം ചെയ്യാൻ ഭഗവാൻ ആവശ്യപ്പെടുന്നത്. ആത്മാരാമനായ ശേഷമാണ് കർമ്മം ചെയ്തില്ലെങ്കിലും ഒന്നുമില്ലെന്ന് പറയുന്നത്.ലോക നന്മയെ ഉദ്ദേശിച്ചെങ്കിലും നീ കർമ്മം ചെയ്യണം എന്ന് ഭഗവാൻ പറയുന്നു.ശ്രേഷ്ഠന്മാർ എന്തെല്ലാം ചെയ്യുന്നുവോ മറ്റുള്ളവരും അത് ചെയ്യും.ശ്രേഷ്ഠന്മാർ എന്തെല്ലാം ചെയ്യുന്നില്ലയോ മറ്റുള്ളവരും അങ്ങിനെ തന്നെ ചെയ്യും അതിനാൽ അർജ്ജുനാ ശ്രേഷ്ഠനായ നീ കർമ്മം ചെയ്യണം. ഭഗവാൻ പറഞ്ഞ ലോക നന്മ മാതൃക കാട്ടി ക്കൊടുക്കാനാണ്.

പിന്നെ ഭഗവാൻ പറയുന്നു --എനിക്ക് ചെയ്യേണ്ടതായി ഒന്നുമില്ല കിട്ടേണ്ടതും കിട്ടാത്തതായും ഒന്നുമില്ല.എന്നിട്ടും കർമ്മം ചെയ്യുന്നത് മാതൃക കാട്ടിക്കൊടുക്കുന്നതാണ്.ഞാൻ കർമ്മം ചെയ്യാതിരുന്നാൽ ജനങ്ങളും എന്നെ അനുകരിക്കും.അപ്പോൾ ഈ ലോകങ്ങളൊക്കെ നശിച്ചു പോകും. അതിനാൽ ആവശ്യമില്ലെങ്കിലും എനിക്ക് കർമ്മം ചെയ്തേ പറ്റൂ!

തത്ത്വമറിയുന്നവൻ അജ്ഞാനികളായ ആസക്തിയോടെ കർമ്മം ചെയ്യുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കാതെ സമചിത്തതയോടെ കർമ്മം ചെയ്ത് കാട്ടിക്കൊടുത്ത് അവരെക്കൊണ്ട് കർമ്മം ചെയ്യിക്കണം.

സത്യത്തിൽ പ്രകൃതിയുടെ ഗുണങ്ങളാലാണ് എല്ലാ കർമ്മങ്ങളും ചെയ്യപ്പെടുന്നത്.അഹംകാരത്താൽ അവിവേകിയായവൻ ഞാനാണ് കർത്താവ്, എന്ന് കരുതുന്നു. തത്ത്വമറിയുന്നവൻ ഇന്ദ്രിയങ്ങൾ വിഷയങ്ങളിൽ വ്യാപരിക്കയാണ് എന്നറിഞ്ഞിട്ടും അതിൽ ആ സക്തനാകുന്നില്ല. (തുടരും) 
ഭാഗം 4 ക്ഷേത്ര ചൈതന്യ രഹസ്യം

പ്രദക്ഷിണ കാര്യത്തെ ക്കുറിച്ച് വിധികൾ ഉണ്ട്. അംശുമതി ആഗമത്തിൽ പറയുന്നു.

പൂർവാ ഹ്നേ വ്യാധിനാശഃസ്യാൽ മദ്ധ്യാഹ്നേ വാഞ്ഛിതാർത്ഥദം
സായാഹ്നേ സർവ്വപാപഘ്നം അർദ്ധയാമേ വിമുക്തിദം
              അർത്ഥം
കാലത്ത് ചെയ്യുന്ന പ്രദക്ഷിണം രോഗനാശകരവും ,മദ്ധ്യാഹ്ന കാലത്ത് ചെയ്യുന്ന പ്രദക്ഷിണം സർവ്വ അഭീഷ്ടങ്ങളേയും ലഭിക്കുവാൻ ഉതകുന്നതും ,സായാഹ്ന കാലത്ത് ചെയ്യുന്ന പ്രദക്ഷിണം എല്ലാ പാപങ്ങളേയും ഇല്ലാത്ക്കുന്നതും അർദ്ധരാത്രി ചെയ്യുന്ന പ്രദക്ഷിണം മുക്തിപ്രദവും ആണത്രേ!

സൂര്യോദയം സമാരഭ്യ യാവദസ്തം രവേർഭവേത്
താവത് പ്രദക്ഷിണം കൃത്വാ സർവ്വാൻ കാമാനവാപ്നുയാത്.

           അർത്ഥം
സൂര്യോദയം മുതൽ അസ്തമനം വരെ ഇടവിടാതെ ചെയ്യുന്ന പ്രദക്ഷിണ വ്രതത്താൽ എല്ലാ ആഗ്രഹങ്ങളും സഫലീകൃതങ്ങളാകുന്നു.

പ്രദക്ഷിണങ്ങളുടെ എണ്ണം പറയുന്നത്  സ്വായംഭുവാഗമ ത്തിലാണ്.
ഏകവിംശതിസംഖ്യാകമുത്തമം തു പ്രദക്ഷിണം --ഇരുപത്തി ഒന്ന് പ്രാവശ്യം ചെയ്യുന്ന പ്രദക്ഷിണമാണത്രേ ഏറ്റവും ഉത്തമമായിട്ടുള്ളത്.

ഏകം വിനായകേ കുര്യാൽ ദ്വേ സൂര്യേ ത്രീണി ശങ്കരേ
ചത്വാരി ദേവീ വിഷ്ണോശ്ച സപ്താശ്വത്ഥേ പ്രദക്ഷിണം
              അർത്ഥം
ഗണപതിക്ക് ഒന്നും ,സൂര്യന് രണ്ടും ,ശിവന് മൂന്നും ,ദേവിക്കും ,വിഷ്ണുവിനും നാലും ആലിന് ഏഴും പ്രദക്ഷിണങ്ങൾ ഉത്തമങ്ങളാണ്.ഇത് സ്മൃതി വചനമാണ്.

ബ്രഹ്മ നാരദീയത്തിൽ ഇങ്ങിനെ പറയുന്നു.

രാജൻ പരദക്ഷിണൈകേന മുച്യതേ ബ്രഹ്മഹത്യയാ
ദദ്വിതീയേനാധികാരീ സ്യാൽ തൃതീയേനൈന്ദ്രസംപദം
         അർത്ഥം
ഒന്നാമത്തെ പ്രദക്ഷിണം കൊണ്ട് ബ്രഹ്മ ഹത്യാദി പാപങ്ങൾ മുഴുവൻ നശിക്കുമെന്നും ,രണ്ടാമത്തേതു കൊണ്ട് ദേവനെ ആരാധിക്കാൻ അധികാരിയാകുമെന്നും ,മൂന്നാമത്തേതു കൊണ്ട് ഭോഗസുഖങ്ങൾ ലഭിച്ച് സിദ്ധി നേടുമെന്നും പറയുന്നു.മൂന്ന് പ്രാവശ്യം പ്രദക്ഷിണം വെക്കുമ്പോഴത്തെ അവസ്ഥയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്ത്. ഏത് ദേവനേയും മൂന്ന് പ്രദക്ഷിണം വെക്കുന്ന സമ്പ്രദായം ഉണ്ട്. അതിന്റെ വിവരമാണ് പറഞ്ഞത് 
വേദാന്തവും,വേദാന്തികളും,ഭൗതികജീവിതവും
*******************************************
വേദം എന്നാൽ അറിവ് അഥവാ ജ്ഞാനം. അന്തം എന്നാൽ അവസാനം.വേദാന്തം--ജ്ഞാനത്തിന്റെ അഥവാ അറിവിന്റെ അവസാനം. ഏതോന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും അറിയാൻ ഇല്ലയോ അത് വേദാന്തം
      ഭൗതീക വിഷയത്തിലുള്ള അറിവിനെ അല്ല വേദാന്തം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രഹ്മ സാക്ഷാത്കാരം എന്നർത്ഥം.ഈ പ്രപഞ്ചത്തിന് ആധാരമായ ശക്തി വിശേഷം തന്നെയാണ് ഈ പ്രപഞ്ചം മുഴുവനും തിങ്ങി നിറഞ്ഞു നിൽക്കുന്നതെന്നും,ഈ പ്രപഞ്ചത്തിലെ ഒരു ചെറിയ വസ്തുവായ തന്നിലും നിറഞ്ഞ് നിൽക്കുന്ന ചൈതന്യം ആ ബ്രഹ്മം തന്നെയാണെന്ന തിരിച്ചറിവും അത് ഉൾക്കൊള്ളലും അതാണ് ബ്രഹ്മ സാക്ഷാത്കാരം.ബ്രഹ്മം അഥവാ ഈശ്വരൻ അഥവാ പരമാത്മാവ് മാത്രമാണ് സത്യം ബാക്കിയുള്ള ദൃശ്യ പ്രപഞ്ചം അനിത്യവും,അത് വഴി മിഥ്യയുമാണ് എന്ന ഉറച്ച ബോധം.
        ഭാരതീയ സനാതന ധർമ്മത്തിന്റെ കാതലും ഭാരതീയ സനാതനധർമ്മത്തിന് മാത്രം അവകാശപ്പെട്ടതും ആണ് വേദാന്തം.എന്ത് കൊണ്ട് മറ്റുള്ളവർക്ക് അവകാശപ്പെട്ടു കൂടാ? എന്ന ചോദ്യം ഉയർന്നേക്കാം.പക്ഷേ മതങ്ങൾക്ക് ഒരിക്കലും പ്രാപ്യമല്ല വേദാന്തം. കാരണം വേദാന്തത്തിൽ മതമില്ല.ആചാരങ്ങളില്ല.ക്ഷേത്രമോ,പള്ളിയോ,മറ്റ് നിബന്ധനകളോ ഒന്നും ഇല്ല. വേദാന്തത്തിൽ പ്രകൃതിയും പൂരുഷനും തമ്മിലുള്ള അറിവ് മാത്രമേ ഉള്ളു. ഈ പ്രപഞ്ചത്തിലെ എല്ലാ വിഷയവും ഉഴക്കൊള്ളുന്നത് പ്രകൃതി പുരുഷ ബന്ധങ്ങളിലാണ് അദൃശ്യമായ ശക്തി വിശേഷവും ദൃശ്യമായ വസ്തുവും തമ്മിലുള്ള ബന്ധം അതാണ് സാംഖ്യാ ദർശനം വേദാന്തവും അത് തന്നെ.
      ഇന്ന് കാണുന്ന ആചാരഅനുഷ്ഠാനങ്ങളൊക്കെയും ഒരു ടൈംടേബിൾ മാത്രമാണ്. അതൊന്നും പ്രത്യക്ഷ മോക്ഷോപാധികളല്ല.മാനസികമായ സ്വസ്ഥത ലഭിക്കാനൂള്ള മാർഗ്ഗങ്ങളിൽ ചിലതാണ്.മാനസിക സ്ഥിരത ലഭിച്ചതിന് ശേഷമേ വേദാന്തത്തെ പ്പറ്റി ചിന്തിക്കാൻ തന്നെ അർഹതയുള്ളു.
        അപ്പോൾ വേദാന്തി എന്ന് പറയുന്നത് ബ്രഹ്മസാക്ഷാത്കാരം നേടിയവനേയും നേടാൻ ശ്രമിക്കുന്നവനേയും അതിന് താൽപ്പര്യം കാണിക്കുന്നവനേയുമാണ്. അവരെ സംബന്ധിച്ച് മതം വർഗ്ഗീയത.എന്നീ ചിന്താധാരകൾ ഒന്നും ഉണ്ടായിരിക്കില്ല. കാരണം അവന്റെ ജ്ഞാനം സർവ്വ ചരാചരങ്ങളിലും കുടി കൊള്ളുന്നത് ബ്രഹ്മം തന്നെയാണ് എന്നാണ്. നമുക്കൊക്കെ ആ അവസ്ഥയിൽ എത്തണമെങ്കിൽ ജന്മങ്ങൾ ഇനിയും നിരവധി കഴിയേണ്ടതുണ്ട്. കാരണം ജന്മാന്തരങ്ങളിലൂടെ ഉള്ള അനുഭവമാണ് വാസനയായി നമ്മോടൊപ്പം ജനിക്കുന്നത്.

2016, നവംബർ 4, വെള്ളിയാഴ്‌ച

ഒരുഭാഗം --3 ക്ഷേത്ര ചൈതന്യ രഹസ്യം

ബ്രാഹ്മ മുഹൂർത്തത്തിൽ ശിരസ്സിന്റെ ഇടതു വശത്തുള്ള ഒരു ഗ്രന്ഥിയായ വിദ്യ പ്രവർത്തിക്കുമ്പോൾ വിദ്യോപാസന ചെയ്യുന്നത് നല്ലതാണ്.വിദ്യയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ രാവിലെ വീട്ടിൽ കത്തിക്കുന്ന ദീപത്തിന്റെ ഊർജ്ജം സഹായകമാണ്.

നിലവിളക്ക് ലോഹനിർമ്മിതമായ ഓട് കൊണ്ട് നിർമ്മിച്ചതായിരിക്കണം.പഞ്ചലോഹത്തള ധരിക്കുന്നതുത്തമം.നമ്മുടെ പ്രാണ ശരീരത്തിന് ചുറ്റും വലയം ചെയ്യുന്ന പ്രാണോർജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തിയെ ബലപ്പെടുത്തുകയും ചെയ്യും .സ്വർണ്ണം സ്ഥിരമായി ധരിക്കുന്നത് കൊണ്ട് ഇവ നികന്ന് കിട്ടും. ചെമ്പ്, വെള്ളി, ഈയം ഇവയുടെ പോരായ്മ ഓട്ടു വിളക്കിലൂടെയും ഇരുമ്പിന്റെ ദൗർലഭ്യം എള്ളെണ്ണയിലൂടെയും നികന്ന് കിട്ടുമെന്നതിനാൽ ഓട്ട് വിളക്ക് എള്ളെണ്ണ ഒഴിച്ച് കത്തിക്കണം എന്നാണ് വ്യവസ്ഥ: ഓട്ടിലെ ലോഹ മിശ്രിതവും എള്ളെണ്ണയുടെ ഇരുമ്പ് ശക്തിയും ചേർന്ന് ചൂടാകുമ്പോൾ അന്തരീക്ഷത്തിൽ ധാരാളം പ്രാണോർജ്ജം പ്രസരിക്കുകയും രോഗബീജങ്ങളേയും മറ്റും നശിപ്പിക്കുകയും ചെയ്യും. നമ്മുടെ ശരീരത്തിലും പരിസരങ്ങളിലും വ്യാപിക്കുന്ന പ്രാണോർജ്ജം അന്തരീക്ഷത്തെ ആരോഗ്യ പൂർണ്ണമാക്കും.

ക്ഷേത്രത്തിൽ ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂർത്തികളെയാണ് ശ്രീകോവിലിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പിക്കുന്നത് 'ഒരു കല്ലിൽ നിന്നും ശക്തി മറ്റൊരു കല്ലിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കും. ഇത്തരത്തിൽ ദേവ വിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാൻ ഒരിക്കലും പാടില്ല. അഥവാ ബലിക്കല്ലിൽ ചവുട്ടിയാൽ അത് തൊട്ട് തലയിൽ വെക്കാനും പാടില്ല അറിയാതെ ചെയ്ത് പോയ അപരാധം ഒരു മന്ത്രം ജപിച്ചാൽ നീങ്ങുമെന്നാണ് വിശ്വാസം
ആ മന്ത്രം

കരം ചരണ കൃതം വാക്കായ ജം കർമ്മജം വാ
ശ്രവണ നയന ജം വാ മാനസം വാപരാധം
വിഹിതമിഹിതം വാ സർവ്വ മേൽ തൽക്ഷ മസ്യ
ശിവ ശിവ കരുണാബ്ധോ ശ്രീ മഹാദേവ ശംഭോ !(തുടരും) സഹോദരിയുടെ അപേക്ഷ

സാർ ഞാൻ വസന്ത തൃശ്ശൂർ ജില്ല  വിശേഷിച്ച് ഒരു കിര്യംസാറിനോട് പറയട്ടെ!ഞാൻ മുമ്പും സാറുമായി സംസാരിച്ചിട്ടുണ്ട്.അതിനാൽ കുറച്ച് സ്വാതന്ത്ര്യം എടുക്കുന്നു.സാറും ഹരിഹരൻ നായർ സാറും തമ്മിൽ എന്താണ് പ്രശ്നം?നിങ്ങൾ രണ്ടു പേരും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്.മുമ്പും നിങ്ങൾ തമ്മിൽ ഉടക്കുന്നത് കണ്ടിട്ടുണ്ട്. എന്താണ് പ്രശ്നമെന്ന് അറിയില്ല.ഈ വാക് പോര് ഒന്ന് നിർത്തിക്കൂടെ? ആദ്ധ്യാത്മിക മായി കുറെ ഏറെ അറിവുകൾ സാറിൽ നിന്നും കിട്ടിയിട്ടുണ്ട്. സാറ് എനിക്ക് ഗുരു തന്നെയാണ് എങ്കിലും ഈ വാദപ്രതി വാദത്തിൽ ദുഃഖം തോന്നുന്നു. ഒരു വിശദീകരണം തരുമോ?

മറുപടി

പ്രിയ സഹോദരീ! എനിക്ക് അയാളെ അറിയില്ല. ആദ്യമായി ഒരു പോസ്റ്റിന് ഇഷ്ടപ്പെടാത്ത രീതിയിൽ കമന്റ് കണ്ടപ്പോൾ ഞാൻ പ്രതികരിച്ചു. തെറ്റ് ആർക്കും പറ്റാം പക്ഷെ അത് ചൂണ്ടിക്കാണിക്കുന്നതിന് പണ്ഡിതന്മാരാണെങ്കിൽ ഒരു ഭാഷയുണ്ട്.സാധാരണക്കാരൻ പല രീതിയിലും പ്രതികരിച്ചെന്നിരിക്കും.എന്നാൽ അത്യാവശ്യം പാണ്ഡിത്യമുള്ളവർ കുറച്ചൊക്കെ ആദ്ധ്യാത്മിക പ്രവർത്തനം നടത്തുന്നവരോട് പ്രയോഗിക്കേണ്ട ചില മര്യാദകളില്ലെ? ഇപ്പോൾ അയാൾ ഇട്ട പോസ്റ്റ് ഒന്നു നോക്കൂ!എഴുത്തശ്ശനും നാരായണ ഗുരുവിനും ചട്ടമ്പി സ്വാമികൾക്കും ശേഷം ഒരു നരേന്ദ്ര ഭൂഷൺ മാത്രമേ ഉള്ളൂ ആദ്ധ്യാത്മികമായി എന്തെങ്കിലും മനസ്സിലാക്കിയവർ എന്നാണ് പറഞ്ഞിരിക്കുന്നത് അദ്ദേഹം ജ്ഞാനിതന്നെ സംശയം ഇല്ല . അപ്പോൾ ചിന്മയിനന്ദജി,യും തത്വചിന്തകനായ സുകുമാർ അഴീക്കോടും ചിദാനന്ദ പുരി സ്വാമികളും ഒന്നും അയാളെ സംബന്ധിച്ച് തട്ടിപ്പുകാരാണ്. എന്റെ കാര്യം വിടൂ! ഞാൻ ഏറ്റവും ചെറിയ പ്രവർത്തകനാണ്.കഴിഞ്ഞ 35 വർഷം ആദ്ധ്യാത്മിക രംഗത്ത് പ്രവർത്തിക്കുന്നു. കഥാപ്രസംഗം സംഗീതക്കച്ചേരി എന്നീ കലാരൂപങ്ങൾ അവതരിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിച്ചല്ല കയ്യടി നേടുന്നത്.എനിക്ക്  എന്റെ പരിശ്രമം മൂലം ലഭിച്ച അറിവുകൾ ഗുരുക്കന്മാരുടെ അനുഗ്രഹത്താൽ പ്രയോഗിക്കാൻ പറ്റുന്നു. നിരവധി ക്ഷേത്രങ്ങളിൽ പ്രഭാഷണം നടത്തിവരുന്നു. അവരെയൊക്കെ കബളിപ്പിക്കാൻ അവരൊക്കെ വലിയ മണ്ടൻമാരാണോ? വാക്കുകൾ പ്രയോഗിച്ച് പ്രശ്ങ്ങൾ തുടങ്ങിയത് അയാളാണ്.എനീക്ക് അയാളെ അറിയുക പോലും ഇല്ല. സഹോദരിയുടെ അഭ്യർത്ഥന മാനിച്ച് ഇനി അയാളുടെ കമന്റുകൾക്ക് മറുപടി നൽ കാതിരിക്കാം ഏതായാലും ഈ വിഷയം സംബന്ധിച്ച് ചാറ്റ് ചെയ്തതിൽ സന്തോഷം 
ഭാഗം --3 ക്ഷേത്ര ചൈതന്യ രഹസ്യം

ബ്രാഹ്മ മുഹൂർത്തത്തിൽ ശിരസ്സിന്റെ ഇടതു വശത്തുള്ള ഒരു ഗ്രന്ഥിയായ വിദ്യ പ്രവർത്തിക്കുമ്പോൾ വിദ്യോപാസന ചെയ്യുന്നത് നല്ലതാണ്.വിദ്യയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ രാവിലെ വീട്ടിൽ കത്തിക്കുന്ന ദീപത്തിന്റെ ഊർജ്ജം സഹായകമാണ്.

നിലവിളക്ക് ലോഹനിർമ്മിതമായ ഓട് കൊണ്ട് നിർമ്മിച്ചതായിരിക്കണം.പഞ്ചലോഹത്തള ധരിക്കുന്നതുത്തമം.നമ്മുടെ പ്രാണ ശരീരത്തിന് ചുറ്റും വലയം ചെയ്യുന്ന പ്രാണോർജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തിയെ ബലപ്പെടുത്തുകയും ചെയ്യും .സ്വർണ്ണം സ്ഥിരമായി ധരിക്കുന്നത് കൊണ്ട് ഇവ നികന്ന് കിട്ടും. ചെമ്പ്, വെള്ളി, ഈയം ഇവയുടെ പോരായ്മ ഓട്ടു വിളക്കിലൂടെയും ഇരുമ്പിന്റെ ദൗർലഭ്യം എള്ളെണ്ണയിലൂടെയും നികന്ന് കിട്ടുമെന്നതിനാൽ ഓട്ട് വിളക്ക് എള്ളെണ്ണ ഒഴിച്ച് കത്തിക്കണം എന്നാണ് വ്യവസ്ഥ: ഓട്ടിലെ ലോഹ മിശ്രിതവും എള്ളെണ്ണയുടെ ഇരുമ്പ് ശക്തിയും ചേർന്ന് ചൂടാകുമ്പോൾ അന്തരീക്ഷത്തിൽ ധാരാളം പ്രാണോർജ്ജം പ്രസരിക്കുകയും രോഗബീജങ്ങളേയും മറ്റും നശിപ്പിക്കുകയും ചെയ്യും. നമ്മുടെ ശരീരത്തിലും പരിസരങ്ങളിലും വ്യാപിക്കുന്ന പ്രാണോർജ്ജം അന്തരീക്ഷത്തെ ആരോഗ്യ പൂർണ്ണമാക്കും.

ക്ഷേത്രത്തിൽ ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂർത്തികളെയാണ് ശ്രീകോവിലിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പിക്കുന്നത് 'ഒരു കല്ലിൽ നിന്നും ശക്തി മറ്റൊരു കല്ലിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കും. ഇത്തരത്തിൽ ദേവ വിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാൻ ഒരിക്കലും പാടില്ല. അഥവാ ബലിക്കല്ലിൽ ചവുട്ടിയാൽ അത് തൊട്ട് തലയിൽ വെക്കാനും പാടില്ല അറിയാതെ ചെയ്ത് പോയ അപരാധം ഒരു മന്ത്രം ജപിച്ചാൽ നീങ്ങുമെന്നാണ് വിശ്വാസം
ആ മന്ത്രം

കരം ചരണ കൃതം വാക്കായ ജം കർമ്മജം വാ
ശ്രവണ നയന ജം വാ മാനസം വാപരാധം
വിഹിതമിഹിതം വാ സർവ്വ മേൽ തൽക്ഷ മസ്യ
ശിവ ശിവ കരുണാബ്ധോ ശ്രീ മഹാദേവ ശംഭോ !(തുടരും)
ഭാരതീയ ശാസ്ത്രപാരമ്പര്യത്തെ അവഹേളിക്കുന്ന അവിദ്യയുടെ പ്രകടനം. തെറ്റു ചൂണ്ടിക്കാട്ടിയാൽ പോലും അത് തിരുത്താൻ തയ്യാറല്ലാത്ത അഹന്ത. ആരൊക്കെയോ ഉദ്ധരിച്ച് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ഗ്രഹങ്ങളുടെ രശ്മി പിടിച്ചെടുക്കുന്നു, അതിനെ കാന്തികവലയങ്ങളിലൂടെ പ്രസരിപ്പിക്കുന്നു... രശ്മിയെന്ത് - വിഗ്രഹമെന്ത് - കാന്തികവലയമെന്ത് - ഇവയെക്കുറിച്ച് അല്പമെങ്കിലും ശാസ്ത്രജ്ഞാനമുള്ള വ്യക്തികൾ ഈവിധ അബദ്ധസാഹിത്യം പങ്കു വെക്കുകയില്ല.

ഓങ്കാരത്തെ സാക്ഷി നിർത്തിയാണ് അബദ്ധം പ്രസംഗിക്കുന്നത്. വിദ്യ അവിദ്യ ബാധിച്ചവനിൽ വിനയാകുന്ന ദയനീയ കാഴ്ച.

ഹരികുമാർ നായർ


മറുപടി

ഇതിന് ഞാൻ ഒന്നും പ്രതികരിക്കുന്നില്ല. മാന്യ മെമ്പർമാർ വിലയിരുത്തട്ടെ!
എല്ലാവരും ഓർത്തിരിക്കേണ്ടവ

ഒരാൾ മദ്യപാനിയാകുന്നത് ഒരു ദിവസം മദ്യപിച്ചത് കൊണ്ടല്ല.തുടർച്ചയായി മദ്യപിക്കുകയും അളവ് കൃട്ടി കഴിക്കുകയും ചെയ്ത് കൊണ്ടിരുന്നാൽ ഒരു വർഷം കൊണ്ട് അയാൾ ഒരു ദിവസം ഒരൂ ഫുൾ ബോട്ടിൽ മദ്യം കഴിക്കുന്നവനാകുന്നു. എന്നാൽ ഇത് നിർത്തണമെങ്കിലും ഒരു ദിവസം പെട്ടെന്ന് സാദ്ധ്യമല്ല. കുറച്ച് കുറച്ച് കൊണ്ടുവരണം.ചില യന്ത്രങ്ങൾ ഓഫ് ചെയ്താൽ അത് നിൽക്കണമെങ്കിൽ ഒരു മാസം പിടിക്കും .വീണ്ടും ഓൺ ചെയ്യണമെങ്കിലും ഇതേ അവസ്ഥയാണ്.അതിനാൽ അത്തരത്തിലുള്ള യന്ത്രങ്ങൾ ഓഫ് ചെയ്യാറില്ല. നമ്മുടെ സമൂഹത്തിൽ വേരോടിയിരിക്കുന്ന ജാതി മത സ്പർദ്ധകൾ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. പലവിധസാഹചര്യങ്ങളിൽ കൂടി ഇന്നത്തെ അവസ്ഥ പ്രാപിച്ചതാണ്. അപ്പോൾ അതില്ലായ്മ ചെയ്യണമെങ്കിലും കാലതാമസം പിടിക്കും. നിരവധി കാലത്തെ നിരവധി പേരുടെ പ്രവർത്തനം അതിന് ആവശ്യമാണ്.

ഹൈന്ദവരുടെ ഇടയിൽ ഉണ്ടായിരുന്ന ജാതീയ മനോഭാവം ഇന്ന് പലരുടേയും പ്രവർത്തനഫലമായി വളരെയധികം കുറഞ്ഞിട്ടുണ്ട് എന്ന കാര്യം മറന്നു കൂടാ! കഴിഞ്ഞത് കഴിഞ്ഞു .ഇനി വരാൻ പോകുന്ന ഭാവി കാര്യങ്ങളിലേക്കാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്.കഴിഞ്ഞതിനെ കുത്തി എടുത്ത് വീണ്ടും പോസ്റ്റ് മോർട്ടം നടത്തുന്നത്. പലതിനും വിഘാതമാണ്. കഴിഞ്ഞത് അതെന്തായാലും ആരായാലും ഇനി തിരുത്താൻ കഴിയില്ല. വരാൻ പോകുന്ന കാര്യമേ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളൂ. എറിഞ്ഞു കഴിഞ്ഞ കല്ലിന്റെ നിയന്ത്രണം എറിയുന്നവന്റെ കയ്യിൽ നിന്നും നഷ്ടമായി. ഇനി എറിയാനുള്ള കല്ലിന്റെ നിയന്ത്രണമേ അവന്റെ കയ്യിലുള്ളു. അത് ശ്രദ്ധയോടെ എറിയുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്.

അതിന് ആദ്യം വേണ്ടത് ഓരോരുത്തർക്കും പറയാനുള്ളത് സമൂഹത്തിന്റെ മുന്നിൽ നിരത്തി വെക്കുകയാണ്.ഓരോ മത വിഭാഗത്തിനും എന്താണ് പ്രശ്നം? എന്താണ് പ്രയാസം? ഇവ വ്യക്തമാക്കാൻ കഴിയണം.കേൾക്കാൻ ഓരോരുത്തരും ക്ഷമ കാണിക്കണം. അല്ലാതെ വിമർശനവും എതിർ വാദവും ഒന്നിനും ഒരു പരിഹാരമല്ല. തെറ്റ് പറ്റിയതിനെ സമ്മതിക്കാനും എല്ലാവരും തയ്യാറാകണം.തെറ്റിനെ ന്യായീകരിക്കാൻ ആര് ശ്രമിച്ചാലും അത് ഒരു ഗുണവും ചെയ്യില്ല എന്ന് മാത്രമല്ല പ്രശ്നം വഷളാകാൻ അത് കാരണമായിത്തീരുകയും ചെയ്യും.

ഇത്രയും ഞാൻ പറഞ്ഞത് ഒരു ദിവസം കൊണ്ട് സമാധാനം കൊണ്ടുവരാൻ കഴിയും എന്ന് ഉദ്ദേശിച്ചല്ല. ആദ്യമായി ഒരാൾ തെറ്റ് ചെയ്താൽ അയാളെ ആജീവനാന്ത ശത്രുവായി കാണാതെ പ്രസ്തുത വിഷയത്തെ ആസ്പദമാക്കിയുള്ള വിമർശനം ആയിരിക്കണം.കൃസ്തു വചനം ഇവിടെ പ്രസക്തമാണ്   പാപിയെ അല്ല വെറുക്കേണ്ടത്, പാപത്തെയാണ്   എന്ന്.

വർഗ്ഗീയ വാദങ്ങൾ നിരത്തുന്നവർ ഹൈന്ദവരിലും മുസൽമാന്മാരിലും,കൃസ്ത്യൻ വിഭാഗത്തിലും ഉണ്ട്. അവരെ തള്ളിപ്പറയാൻ മത നേതൃത്വവും രാഷ്ട്രീയ നേതൃത്ത്വവും തയ്യാറാകണം. അതില്ലാതെ ന്യായീകരണവുമായി നേതൃത്വങ്ങൾ വരുമ്പോളാണ് പ്രശ്ങ്ങൾ രൂക്ഷമാകുന്നത്.ഹൈന്ദവരിലെ വർഗ്ഗീയ മനോഭാവത്തിനെ അതി ശക്തമായി ഞാൻ പലപ്പോഴും എതിർത്തിട്ടുണ്ട്. അതു പോലെ മറ്റുള്ളവരുടേതും. പക്ഷേ ഞാനല്ല അത് ചെയ്യേണ്ടത്. അതിന് അർഹതയുള്ള പണ്ഡിതന്മാർ വേറേയും ഉണ്ട്.ഞാൻ എന്റെ ധർമ്മം ചെയ്യുന്നു എന്ന് മാത്രം (തുടരും)
ഇന്നത്തെ ചിന്താ വിഷയം --എന്താണ് വർഗ്ഗീയത?

ഒരു വർഗ്ഗം അഥവാ സമൂഹം അതിന്റെ ഈയത അഥവാ സ്വഭാവം അതാണ് വർഗ്ഗീയത. മനുഷ്യ വർഗ്ഗം ,ജന്തു വർഗ്ഗം ,സസ്യവർഗ്ഗം എന്നിങ്ങനെ പ്രകൃതിയിൽ വർഗ്ഗങ്ങളുണ്ട്. ഇവയ്ക്കൊക്കെ സ്വഭാവവും ഉണ്ട്. മനുഷ്യരിൽ തന്നെ ജോലി അടിസ്ഥാനമാക്കി വീണ്ടും വിഭജനങ്ങളുണ്ട്. ഉദ്യോഗസ്ഥ വർഗ്ഗം ,തൊഴിലാളി വർഗ്ഗം ,മുതലാളി വർഗ്ഗം എന്നിങ്ങനെ .ഈവർഗ്ഗങ്ങൾക്കും മൗലികമായി ചില ഈയത അഥവാ സ്വഭാവം ഉണ്ട്. നാം ഇന്ന് ധരിച്ചു വെച്ചിരിക്കുന്ന അർത്ഥം സ്പർദ്ധ എന്ന അർത്ഥത്തിലാണ്. ഭാഷാപരമായി ആ അർത്ഥത്തിന് സത്യത്തിൽ പ്രസക്തി ഇല്ല.

സ്പർദ്ധ മതങ്ങൾ തമ്മിൽ ഇല്ലാതിരിക്കണമെങ്കിൽ ദീർഘ വീക്ഷണത്തോടെയുള്ള ഒരു നേതൃത്വം അത്യാവശ്യമാണ്. പലപ്പോഴും അതുണ്ടാകാത്തതാണ് സ്പർദ്ധക്ക് കാരണം. ഭാരതം പോലുള്ള ഒരു രാജ്യത്ത് എല്ലാവരേയും പ്രീതിപ്പെടുത്തി ഒരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം .ഇവിടെ ഗാന്ധിജിയുടെ ചില നിലപാടുകൾ പ്രസക്തമാണ്. പാക്കിസ്ഥാന് ഇപാപോൾ സ്വാതന്ത്ര്യം അല്ല വേണ്ടത്. അലർക്ക് വിദ്യഭ്യാസം നൽകുകയാണ് അത്യാവശ്യം വേണ്ടതെന്ന് പറഞ്ഞപ്പോൾ ആരും അത് ഗൗരവമായി എടുത്തില്ല. പക്ഷേ അദ്ദേഹത്തിന്റെ നിഗമനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു.

ഏതൊരു കാര്യം സദുദ്ദേശത്തോടെ നടപ്പാക്കുകയാണെങ്കിലും അതിനും ഒരു ദോഷമുണ്ടാകും അത് പ്രകൃതി നിയമമാണ്.അതിനെ തരണം ചെയ്യുന്നതിലാണ് പിന്നെ മിടുക്ക് കാണിക്കേണ്ടത്. ഒരാൾ ഒരു സ്ഥാനത്ത് എത്തിയാൽ പിന്നെ അയാൾ സമൂഹത്തിന്റെ മൊത്തം നേതാവാണ്. അത് വരെ മാത്രമെ പാർട്ടിക്കാരൻ എന്ന ലേബലുള്ളൂ! ഈ സത്യം പലപ്പോഴും നേതൃത്വം മറക്കുന്നു. സമൂഹത്തിലെ സ്പർദ്ധക്ക് ഇതൊരു വലിയ കാരണമായിത്തീരുന്നന്നു.   അമിതമായ സ്വാതന്ത്രവും ഇതിന് വിലങ്ങു തടിയാണ്. ചെറിയ നിയമം പോലും അനുസരിക്കാൻ സമൂഹം തയ്യാറാകുന്നില്ല. ഹെൽമറ്റ് വെക്കുക എന്നുള്ളത് പോലീസുകാരുടെ ആവശ്യമാണ് എന്നാണ് പലരുടേയും ധാരണ .അത് നമ്മുടെ രക്ഷക്കാണ് എന്ന് കരുതി സ്വയം അനുസരിക്കാൻ ഒരുങ്ങാത്തിടത്തോളം കാലം വലിയ നിയമങ്ങൾ ഒരാൾ അനുസരിക്കും എന്ന് കരുതാനാകില്ല. തെറ്റിന് ശിക്ഷ നിർബ്ബന്ധമായും കിട്ടുന്ന അവസ്ഥ വരാത്തിടത്തോളം കാലം ഭാരതത്തിൽ സ്പർദ്ധയും ,ബലാത്സംഗം പോലൂള്ള കുറ്റകൃത്യങ്ങളും തടയാനാകും എന്ന് കരുതാനാകില്ല.