ചോദ്യവും ,ഉത്തരവും
ഫോൺ --സാർ ഞാൻ ജയന്തി സുകുമാരൻ കോഴിക്കോട്--ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് 2007ൽ അന്നത്തെ LDF സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കേസ് അട്ടത്ത ഫെബ്രുവരി 20 ലേക്ക് മാറ്റി എന്നും പത്രവാർത്ത കാണുന്നു. സാറിന്റെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
മറുപടി
ഈ വിഷയത്തെക്കുറിച്ച് ഞാൻ തന്നെ നിരവധി പോസ്ററുകൾ ഇട്ടിരുന്നു. ഇനി വീണ്ടും അത് ആവർത്തിക്കുന്നതിൽ അർത്ഥമില്ല ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിന്റെ നിജസ്ഥിതി എല്ലാവർക്കും അറിയാം. ഏതായാലും ഏത് സംഭവങ്ങൾക്കും ഒരു റിസൾട്ട് ഉണ്ടായിരിക്കും. ഇതിന് മുമ്പത്തെ LDF സർക്കാറാണല്ലോ സത്യവാങ്മൂലം നൽകിയത്? വീണ്ടും അത് കുത്തിപ്പൊക്കാൻ അവർക്ക് അവസരം നൽകിയതിൽ ഹൈന്ദവ സംഘടനകൾക്കും ജനതയ്ക്കും പങ്കില്ലേ? വോട്ട് തരണമെങ്കിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇതിന് പിന്നിൽ യുവതികൾക്ക് ആരാധനാ സ്വാതന്ത്യം നേടിക്കൊടുക്കുക എന്ന വ്യാജേന മറ്റു പല ഉദ്ദേശങ്ങളുമാണ് എന്ന് വ്യക്തമാണ്. മാന്യമായി ജീവിക്കുന്ന സഹോദരിമാർ ആരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. ഏതോ ചില തല തെറിച്ച പെൺപിള്ളേർ വിളിച്ചു കൂവിയത് കൊണ്ട് ഈ സത്യവാങ്മൂലത്തിന് ന്യായീകരണമാകില്ല. ശബരിമല ഒഴിച്ച് ഒരു ക്ഷേത്രത്തിലും യുവതികൾ പോകാതിരിക്കുന്നില്ല. ശബരിമലയിൽ സ്ത്രീകൾ കണ്ടറിഞ്ഞ് പോകാതിരിക്കുന്നതാണ് ക്ഷേത്ര സംബന്ധമായ ഒരു ഗ്രന്ഥങ്ങളിലും യുവതികൾക്ക് പ്രവേശനം നിഷേധിച്ചതായി പറയുന്നില്ല. സാഹചര്യങ്ങളുടെ പരിമിതി മൂലം യുവതികൾ സ്വയം പിൻമാറി ആചരിച്ചു വരുന്നതാണ് അതിന് വ്യക്തമായ കാരണങ്ങളും ഉണ്ട്. ഒരു വീട്ടിൽ പുരുഷൻമാർ മാലയിട്ട് വ്രതം ആരംഭിക്കുമ്പോൾ സ്ത്രകൾ ഭാര്യയായാലും സഹോദരി ആയാലും പുത്രി ആയാലും വ്രതം ആരംഭിക്കണം.മനസാ വാചാ കർമ്മണാ മിതത്വം പാലിച്ച്. മലക്ക് പോയി വരുന്നത് വരെ കെടാവിളക്ക് കത്തിച്ച് യജ്ഞം തുടങ്ങണം.പുരുഷൻ മലയ്ക്ക് പോകുമ്പോൾ സ്ത്രീ ഗൃഹത്തിലിരുന്ന് പ്രാർത്ഥനാദികളോടേ വ്രതം അനുഷ്ഠിക്കണം.രണ്ടുപേരുടേയും വ്രതഫലമാണ് പിന്നെയുള്ള എെശ്വര്യകരമായ ജീവിതത്തിന് നിദാനം. അതായത് സ്ത്രീയും പുരുഷനും കൂടി ചേർന്ന് പൂർത്തിയാക്കേണ്ട ഒന്നാണ് ശബരിമല തീർത്ഥാടനം ഇതിനിടയ്ക്ക് സ്ത്രീകൾക്ക് പ്രയാസം നേരിട്ടാൽ വീട്ടിലുള്ള മറ്റ് സ്ത്രീകൾ വ്രത ദൗത്യം ഏറ്റെടുക്കണം.ഇതൊക്കെ മുമ്പുള്ളവർക്ക് അറിയാവുന്നതിനാൽ യുവതികൾ സ്വയം പിൻ മാറി നിന്നതാണ്. അപ്പോൾ യുവതികൾക്ക് പ്രവേശനം ആകാം എന്ന് കോടതി വിധിച്ചാലും അത് മുമ്പേ ആചാര്യർ നിഷേധിച്ചിട്ടില്ലാത്തതിനാൽ യാതോരു പുതുമയും ഉണ്ടാകാനില്ല.മാന്യ കുടുംബത്തിലെ യുവതികൾ അപ്പോഴും പോകില്ല. ധിക്കാരപൂർവ്വം വരുന്ന ചിലരുണ്ടാകും അപ്പോൾ തടഞ്ഞെന്ന് വരാം .അവിടം സംഘർഷഭരിതമാകാം. പ്രത്യക്ഷത്തിൽ തടഞ്ഞില്ലെങ്കിലും പ്രയാസങ്ങൾ സൃഷ്ടിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് വരാം. ഇത് ഹൈന്ദവർ തന്നെ ആയിക്കൊള്ളണം എന്നും ഇല്ല.തട്ടിക്കൊണ്ട് പോകൽ,സ്ത്രീ പീഡനം മുതലായ കലാപരിപാടികളും നടന്നെന്നും വരാം. കാരണം ലക്ഷ്യം വേറെ ആണല്ലോ!
ഇതിന് പരിഹാരം ഒന്നേയുള്ളു! കർക്കിടക മാസം മുതൽ ക്ഷേത്രങ്ങളിൽ യോഗ്യന്മാരായ വ്യക്തികളെ പ്രഭാഷണത്തിന് കൊണ്ട് വന്ന് സ്ത്രീകളെ ബോധവൽക്കരണം നടത്തുക.ഒരു തട്ടകത്തിലുള്ള സകലരും പ്രഭാഷണ വേളയിൽ ക്ഷേത്രങ്ങളിൽ എത്തപ്പെടാനുള്ള സാഹചര്യം പ്രവർത്തനങ്ങളിലൂടെ ഹൈന്ദവ സംഘടനകൾ ഉണ്ടാക്കുക. അങ്ങിനെ കോടതി വിധി എന്തായാലും നമ്മുടെ ആചാരങ്ങൾ എങ്ങിനെ നടത്തണം എന്ന് മാന്യമായി ഭാരതീയ സംസ്കാരമനുസരിച്ച് സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുക അതാണ് നല്ല മാർഗ്ഗം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ