2016, നവംബർ 15, ചൊവ്വാഴ്ച

ഇന്നത്തെ ചിന്താവിഷയം--എന്ത് കൊണ്ട് രണ്ടായിരം?

എല്ലാവരും പറയുന്നു തെയ്യാറെടുപ്പ് നടത്തിയിട്ടല്ല മോദിജി 1000 500 രൂപ കറൻസികൾ പിൻ വലിച്ചതെന്ന്. നോട്ടുകൾ ചെറിയവ ഉണ്ടാക്കിയിട്ട് പോരായിരുന്നോ? എന്നൊക്കെ പലരും ധരിച്ചു വെച്ചിരിക്കുന്നത് ചുമ്മാ നോട്ട് അങ്ങോട്ട് പ്രിന്റ് ചെയ്യാം എന്നാണ്.അങ്ങിനെയാണെങ്കിൽ നമുക്ക് കടം വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ! നോട്ട് പെടച്ച് വിട്ടാൽ പോരേ? നോട്ട് പ്രിന്റ് ചെയ്യ്ണമെങ്കിൽ തത്തുല്യമായ മൂല്യം ഉള്ള സ്വർണ്ണം നിക്ഷേപിക്കണം. അപ്പോൾ സ്വർണ്ണം എങ്ങിനെ വാങ്ങും? അപ്പോൾ  നോട്ട് സർക്കാർ പിൻവലിച്ചപ്പോൾ അതിന്റെ ക്രയവിക്രയം നിരോധിച്ചു എന്നേ ഉള്ളൂ.അതിന്റെ മൂല്യം അപ്പോളും അവിടെത്തന്നെ ഉണ്ട്.പിൻ വലിച്ച നോട്ടുകൾ മൂല്യമില്ലാതാകണമെങ്കിൽ പകരം നോട്ട് ഇറങ്ങണം.അപ്പോൾ നമ്മൾ 4 അഞ്ഞൂറ് കോടുത്ത് ഒരു രണ്ടായിരം വാങ്ങുമ്പോൾ പുതിയ 4 --അഞ്ഞൂറ് പ്രിന്റ് ചെയ്യാം.അല്ലെങ്കിൽ 5 നൂറ് നോട്ടുകൾ അപ്പോൾ കിട്ടിയ നോട്ടുകൾ വെച്ചേ ചെറിയ നോട്ടുകൾ അതിന്റെ മൂല്യം അനുസരിച്ച് ഉണ്ടാക്കാൻ കഴിയൂ!

ലക്ഷക്കണക്കിന് 500ന്റേയും,ആയിരത്തിന്റേയും നോട്ടുകൾ ഇപ്പോൾ കിട്ടിയിട്ടുണ്ട്. അത് വെച്ച് അതിന്റെ മൂല്യമുള്ള ചെറിയ നോട്ടുകൾ പ്രിന്റ് ചെയ്യാം ഇതിന്റെ താമസമാണ് ഇപ്പോൾ കാണുന്നത്. ഈ ആഴ്ച തന്നെ എല്ലാം ശരിയാകും. അല്ലാതെ മുന്നൊരുക്കമില്ലാതെ മണ്ടത്തരം ചെയ്തതല്ല.

ഇനി രണ്ടായിരം ഒറ്റ നോട്ടിന്റെ ആയുസ്സ് അധികം നീണ്ട് നിൽക്കാൻ ഇടയില്ല.ഇത് ഒരു സേഫ്റ്റി കാർഡ്.അത്രയും കരുതിയാൽ മതി.നിങ്ങൾ രണ്ടായിരം രൂപ ഡെപ്പോസിറ്റ് ചെയ്താൽ പിന്നെ എടുക്കുമ്പോൾ അഞ്ഞൂറായി നൽകും. അങ്ങിനെ എല്ലാവർക്കും നൽകാൻ തുടങ്ങിയാൽ കാലക്രമത്തിൽ രണ്ടായിരം ഒറ്റ നോട്ട് വിപണിയിൽ നിന്ന് പിൻ വാങ്ങും.

നല്ല ബുദ്ധിപൂർവ്വം ആലോചിച്ച് ചെയ്ത ഒരു പ്രവൃത്തിയാണ്.ഇവിടെ 500 രൂപ നോട്ടിന്റെ ഭാവം മാറുകയാണ്.അതിന് നിങ്ങളുടെ കയ്യിലൂള്ള 500 ആദ്യം കിട്ടണം.അതിനാണ് ഒറ്റ രണ്ടായിരം ആദ്യം ഉണ്ടാക്കിയത്.അതിനാലാണ് പ്രശ്നം കുറച്ചു ദിവസം കൊണ്ട് തീരും എന്ന് പറയുന്നത്.ഇത് വഴി പൂഴ്ത്തി വെക്കപ്പെട്ട നോട്ടിന്റെ കൃത്യമായ കണക്കും കിട്ടും .കണക്കിൽ കൊള്ളാത്തവ ഉണ്ടെങ്കിൽ ടാക്സ് അടച്ച് കണക്കിൽ കൊള്ളിക്കാം സോഴ്സ് കാണിച്ചാൽ .കൈക്കൂലി പോലുള്ളവ കളയാനേ നിവൃത്തിയുള്ളൂ.അത് പോലെ കള്ള നോട്ടുകളും.അങ്ങിനെ വേറെ സ്വർണ്ണം നിക്ഷേപിക്കാതെ ത്തന്നെ നോട്ട് മാറ്റാം.കള്ളത്തരം പൊളിക്കുകയും ചെയ്യാം.മാത്രമല്ല ഏത് നിമിഷവും രണ്ടായിരം ഒറ്റ പിൻ വലിക്കുകയും ആകാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ